തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനം. ഉറപ്പ് നൽകി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഏകജാലകം വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്.
ഓർത്തു വക്കേണ്ട മറ്റു പ്രധാന തീയതികൾ
ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
അൺ-എയ്ഡഡ് സ്‌കൂളുകളിലെ ഓരോ കോഴ്സിലേയും ഓരോ ബാച്ചിലെയും ആകെ സീറ്റുകളിൽ 40 ശതമാനം സീറ്റുകൾ മെറിറ്റ് അടിസ്ഥാനത്തിലും 12 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിന് മെറിറ്റ് അടിസ്ഥാനത്തിലും 8 ശതമാനം സീറ്റുകൾ പട്ടികവർഗ്ഗ വിഭാഗത്തിന് മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശനം ഉറപ്പാക്കേണ്ടതാണ്. 60 ശതമാനം സീറ്റുകളിൽ മെറിറ്റ് സംവരണ തത്വം എന്നിവ പാലിച്ച് പ്രവേശനം ഉറപ്പാക്കേണ്ടത് സ്‌കൂൾ അധികൃതരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വി. ശിവൻകുട്ടി

