കാറിൻ്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകൾ; കൊണ്ടോട്ടിയിൽ രേഖകളില്ലാത്ത 1,91,48,000 രൂപ പിടിച്ചെടുത്തു

0

കൊണ്ടോട്ടി: മലപ്പുറത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻ തോതിൽ കുഴൽപ്പണം കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന വാഹനത്തിൽ നിന്ന് 1,91,48,000 രൂപയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കൽ 38 കാരനായ തസ്ലിം ആരിഫ്, മലപ്പുറം മുണ്ടുപറമ്പ് വടക്കീടൻ 37 കാരനായ മുഹമ്മദ് ഹനീഫ എന്നിവരാണ് പോലീസി​ന്റെ പിടിയിലായത്.

വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കാറിൻ്റെ സീറ്റിനോട് ചേർന്ന് നിർമ്മിച്ച മൂന്ന് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രേഖകളില്ലാത്ത പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത പണവും വാഹനവും കോടതിക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വൻ തുകയുടെ ഉറവിടത്തെക്കുറിച്ചും ഇത് എവിടെക്ക് കൊണ്ടുപോകുകയായിരുന്നു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മലപ്പുറം കേന്ദ്രീകരിച്ച് കുഴൽപ്പണ ഇടപാടുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ ഭാഗമായി പൊലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്ര വലിയ തുകയുമായി രണ്ട് പേർ പിടിയിലാകുന്നത്.

ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്ക; പ്രഖ്യാപനം നടത്തിയത് ഡോണൾഡ് ട്രംപ്

0

ദില്ലി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം പ്രതികരിച്ചിട്ടില്ല. വൈകിട്ട് ആറിന് കേന്ദ്ര സർ‍ക്കാരിൻ്റെ വാർത്താസമ്മേളനം നടക്കും. അതിനിടെ പാക് ഉപപ്രധാനമന്ത്രിയും വെടിനിർത്തൽ സ്ഥിരീകരിക്കുന്നുണ്ട്.

സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദിയെന്നും ട്രംപ് പറഞ്ഞു. അതേസമയം താനും അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഇരു രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് മാർക്കോ റൂബിയോയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ചർച്ച നടത്തിയെന്നും വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും ചർച്ച നടത്തിയെന്നും വ്യക്തമാക്കിയ മാർകോ റൂബിയോ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ത്യക്കും പാകിസ്ഥാനും പുറത്ത് മറ്റൊരിടത്ത് ചർച്ച നടത്തുമെന്നും വ്യക്തമാക്കി.

ഇന്ത്യാ – പാക് സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ സജീവമായിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വിദേശകാര്യ മന്ത്രിമാരുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചതിന് പുറമെ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സമവായ നീക്കവുമായി സൗദിയും രംഗത്ത് വന്നിരുന്നു. ഇരുരാജ്യങ്ങളും സമാധനത്തിനായി ശ്രമിക്കണമെന്ന് ചൈനയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു

വെടിനിർത്തൽ ശരിവച്ച് ഇന്ത്യ; ‘പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു, മൂന്നാം കക്ഷിയില്ല, തുടർ ചർച്ചയുമില്ല’

0

ദില്ലി: അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ. ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 

ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിർത്തൽ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തിൽ ചർച്ച നടക്കും. ഇതോടെ വെടിനിർത്തൽ കരാർ പ്രാവർത്തികമായെന്നും കര, വ്യോമ, കടൽ മാർഗങ്ങളിൽ വെടിനിർത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. പക്ഷെ ആറ് മണിക്ക് വിളിച്ച വാർത്താ സമ്മേളനം ഒരു മിനിറ്റിൽ താഴെ മാത്രമാണ് നീണ്ടത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വിക്രം മിസ്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചു.

വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു. 7 ലോക് കല്യാൺ മാർഗിൽ വെച്ചാണ് കണ്ടത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട് തുടരുമെന്ന് എക്‌സിൽ കുറിച്ച എസ്‌ ജയ്‌ശങ്കർ, ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത് എന്ന് വ്യക്തമാക്കി

ഇന്ത്യ-പാക് സംഘർഷം: പ്രധാനമന്ത്രിയുടെ വസതിയിലെ യോഗം അവസാനിച്ചു

ഡൽഹി: ഇന്ത്യാ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗം അവസാനിച്ചു. പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. 

യോഗത്തിൽ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു.  തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാന് നൽകിയത്. രാത്രി 9 മണിയോടെ ആരംഭിച്ച പാക് പ്രകോപനം പുലർച്ചെ വരെ നീണ്ടു.

വിദേശനിർമിത ഡ്രോണുകളും മിസൈലുകളും അടക്കം ഇന്ത്യയിലേക്ക് എത്തിയ പാക് സന്നാഹങ്ങളെല്ലാം അന്തരീക്ഷത്തിൽ വച്ച് തന്നെ സൈന്യം നിർവീര്യമാക്കി.

ഡൽഹി ലക്ഷ്യമാക്കിയ ദീർഘദൂര മിസൈലുകളെ പഞ്ചാബ്- ഹരിയാന അതിർത്തിയിൽ സൈന്യം തകർത്തു. ജമ്മുകശ്മീരിലെ ദാൽ തടാകത്തിനു സമീപം ഉഗ്ര ശബ്ദത്തോടെ മിസൈൽ പതിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു

പാക്ക് ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് കരസേന

ഡൽഹി : നിയന്ത്രണ രേഖയ്ക്ക്  അപ്പുറത്തെ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന.

  ‘‘ജമ്മു കശ്മീരിലും പഞ്ചാബിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്കു മറുപടിയായി ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ ലോഞ്ച് പാഡുകൾക്കു നേരെ ആസൂത്രിത വെടിവയ്പ് നടത്തി അവയെ ചാരമാക്കിയിട്ടുണ്ട്.

നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായിരുന്ന ഈ ലോഞ്ച് പാഡുകളിൽനിന്നാണ് ഇന്ത്യയിലെ സാധാരണക്കാർക്കും സൈനികർക്കുമെതിരെ പാക്കിസ്ഥാൻ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്.’’–കരസേന പറഞ്ഞു.

മേയ് 8, 9 തീയതികളിൽ രാത്രി പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്കുള്ള മറുപടിയെന്ന കുറിപ്പോടെയാണ് ഇന്ത്യയ്ക്കുനേരെ ഡ്രോണുകൾ പ്രയോഗിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകൾ തകർക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടത്.

ചേന്ദമംഗലം കൂട്ടക്കൊലപാതകം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ജിതിൻ ബോസ് ആശുപത്രി വിട്ടു

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി വിട്ടു. പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജിതിൻ ബോസാണ് മൂന്നര മാസത്തിന് ശേഷം ആശുപത്രി വിട്ടത്. ജിതിന്റെ ഭാര്യ വിനീഷയെയും വിനീഷയുടെ മാതാപിതാക്കളായ പേരേപ്പാടം കാട്ടിപറമ്പിൽ വേണു, ഭാര്യ ഉഷ എന്നിവരെയും അയൽവാസിയായ കണിയാപറമ്പിൽ റിതു തലയ്ക്കടിച്ചു കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ നിന്ന് ജിതിൻ്റെ സ്കൂൾ വിദ്യാർത്ഥിനികളായ പെൺമക്കൾ രക്ഷപ്പെട്ടിരുന്നു.

ആക്രമണത്തിൽ തലയോട്ടി പൊട്ടിയ ജിതിന് പലതവണ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോൾ‍ നടക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് ജിതിൻ തിരിച്ചുവന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമൊപ്പം കേക്ക് മുറിച്ച ശേഷമാണ് ജിതിൻ വീട്ടിലേയ്ക്ക് മടങ്ങിയത്.

കഴിഞ്ഞ ജനുവരി 18നായിരുന്നു ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ജിതിന്റെ സമീപവാസിയായ കൊലയാളി റിതു ജയൻ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യാ -പാക് സംഘര്‍ഷം: ആശങ്ക രേഖപ്പെടുത്തി ചൈന; സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

ഇന്ത്യാ -പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ചൈന വ്യക്തമാക്കി. സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇരുവിഭാഗങ്ങളും ശ്രമിക്കണമെന്നും ശാന്തതയും സമാധാനവും പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനപരമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്കെത്തെണമെന്നും വ്യക്തമാക്കുന്നു.

സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാകിസ്താന്റെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും, സ്ഥിരതയുള്ളതും സമാധാനപരവുമായ ഒരു മേഖലയ്ക്കും ഇത് പ്രധാനമാണ്. ഇതാണ് അന്താരാഷ്ട്ര സമൂഹം കാണാന്‍ ആഗ്രഹിക്കുന്നതും. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ ചൈന തയാറാണ് – പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിക്കിടയിലും ജമ്മുകശ്മീരില്‍ പ്രകോപനം പാകിസ്താന്‍ തുടരുകയാണ്. പൂഞ്ചിലും രജൗരിയിലും തുടര്‍ച്ചയായി ഡ്രോണുകളെത്തി. പാക് ഡ്രോണ്‍ ആക്രമണത്തില്‍ അഡീഷണല്‍ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ രാജ് കുമാര്‍ താപ്പ കൊല്ലപ്പെട്ടു. ജമ്മുകശ്മീരീല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരിട്ടെത്തി.

ജമ്മുവിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ ഉള്‍പ്പെടെയാണ് പാക് പ്രകോപനം. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് സ്‌ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്. സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കരയില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം ഉപയോഗിച്ചാണ് സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പ്

ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും ആക്രമിച്ചു; 26ലധികം ഇടങ്ങളില്‍ വ്യോമ മാർഗം നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ ശ്രമം

ന്യൂഡൽഹി : ആക്രമണങ്ങൾ നടത്താൻ പാകിസ്ഥാൻ ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിക്കുന്നത് തുടരുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്ത്യയ്ക്ക് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രതികാര നടപടികൾ നിയന്ത്രിതവും ആക്രമണാത്മകമല്ലാത്തതുമായ രീതിയിലാണ് നടത്തിയതെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണ്. ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും വരെ പാകിസ്ഥാൻ ലക്ഷ്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, ലോയിറ്ററിങ് അമ്യൂണിഷൻ, യുദ്ധവിമാനങ്ങൾ എന്നിവ പാകിസ്ഥാൻ ഉപയോഗിച്ചു.

ഇന്ത്യ ഇവ നിർവീര്യമാക്കി. 26 ലധികം സ്ഥലങ്ങളിൽ പാകിസ്ഥാൻ വ്യോമമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചു. ഉധംപൂർ, ഭുജ്, പത്താൻകോട്ട്, ബട്ടിൻഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ ഉപകരണങ്ങൾക്ക് പാക് ആക്രമണങ്ങളിൽ കേടുപാടുകൾ വന്നുവെന്നും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും കേണൽ അറിയിച്ചു.

പുലർച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി പാകിസ്ഥാൻ അതിവേഗ മിസൈലുകൾ ഉപയോഗിച്ചതായും കേണൽ സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ ജനവാസ മേഖലകളെയാണ് ലക്ഷ്യമിടുന്നതെന്ന് സൈന്യത്തിന്റെ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. പ്രകോപനങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം പാകിസ്ഥാന്റെ നടപടികളാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഇന്ന് ആവർത്തിച്ചു. 

‘മദ്രസാ വിദ്യാർത്ഥികൾ ഞങ്ങളുടെ രണ്ടാം പ്രതിരോധ നിര’: വിവാദമായി പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന

ഇന്ത്യക്കെതിരായ പാക് പ്രകോപനം തുടരുകയാണ്. എന്നാൽ ഈ നിർണായക ഘട്ടത്തിലും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രവര്‍ത്തികളും വാക്കുകളും സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർത്തുന്നത്. പാക് ദേശീയ അസംബ്ലിയില്‍ പോലും നുണ പറയുന്ന അദ്ദേഹത്തിന്റെ പല വാക്കുകളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പരിഹാസത്തിനാണ് ഇടയാക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിനിടെ സമൂഹ മാധ്യമങ്ങളിലൂടെ പാക് സൈന്യം അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതിനെ കുറിച്ച് അറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാൽ ഈ അസത്യ പ്രസ്താവനകൾ പാകിസ്ഥാനെ അന്താരാഷ്ട്രാ രാജ്യങ്ങൾക്ക് മുന്നില്‍ അപഹാസ്യരാക്കാനെ ഉപകരിച്ചൊള്ളൂ. ഒപ്പം സമൂഹ മാധ്യമങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത ട്രോളുകൾക്കും കാരണമായി.

ഇത്തരത്തിൽ ഒരു പ്രസ്താവന ആണ് ഇപ്പോൾ വലിയ വിമർശനത്തിന് ഇടയാക്കുന്നത്. മദ്രസ വിദ്യാർത്ഥികളാണ് തങ്ങളുടെ “രണ്ടാം പ്രതിരോധ നിര” എന്നതായിരുന്നു ആ വിവാദ പ്രസ്ഥാവന. അതിന് പിന്നാലെ ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കൾ ഇന്ത്യയുടെ വാക്കുകൾ പാക് പ്രതിരോധ മന്ത്രി ശരിവച്ചതായി അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു.

പാക് അധീന കശ്മീരിലെ മദ്രസകളില്‍ തീവ്രവാദ പരിശീലനം നടക്കുന്നുണ്ടെന്നത് ഇന്ത്യ വളരെക്കാലമായി ഉയര്‍ത്തിയ ആരോപണമാണ്. ഇന്ത്യയുടെ ഈ ആരോപണമാണ്, തങ്ങളുടെ രണ്ടാം പ്രതിരോധ നിര മദ്രസാ വിദ്യാര്‍ത്ഥികളാണ് എന്ന പ്രയോഗത്തിലൂടെ ഖ്വാജ ആസിഫ് സ്ഥിരീകരിച്ചതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ വ്യക്തമാക്കുന്നത്

പാക് വ്യോമതാവളങ്ങളും ആയുധപ്പുരകളും ആക്രമിച്ചതായി ഇന്ത്യ; റഡാർ സൈറ്റുകളും നശിപ്പിച്ചു

ഡൽഹി: ഇന്ത്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമാക്കിയ പാകിസ്ഥാന് അതിവേഗം മറുപടി നൽകിയതായി ഇന്ത്യൻ സായുധ സേന.

പാകിസ്ഥാനിലെ സാങ്കേതിക സംവിധാനങ്ങൾ, കമാൻഡ് & കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധശാലകള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

നാല് വ്യോമതാവളങ്ങളും രണ്ട് സൈനിക കേന്ദ്രങ്ങളും ഇന്ത്യൻ സേന തകർത്തതായി കേണൽ സോഫിയ ഖുറേഷി അറിയിച്ചു.

റഫീഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ എന്നിവിടങ്ങളിലെ വ്യോമ താവളങ്ങൾ ആക്രമിച്ചതായാണ് ഇന്ത്യൻ സായുധ സേന സ്ഥിരീകരിച്ചത്.

സുക്കൂറിലെയും ചുനിയയിലെയും പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ, പാസ്രൂരിലെ റഡാർ സൈറ്റ്, സിയാൽകോട്ട് വ്യോമയാന താവളം എന്നിവയും ഇന്ത്യ ലക്ഷ്യമിട്ടതായി കേണൽ അറിയിച്ചു.

വിഴിഞ്ഞം പുറംകടലിൽ തുടരുന്ന വിദേശ ചരക്ക് കപ്പൽ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ തീരം വിടണമെന്ന് കർശന നിർദേശം നൽകി കോസ്റ്റ് ഗാർഡ്

തിരുവനന്തപുരം: വിഴിഞ്ഞം പുറംകടലിൽ തുടരുന്ന വിദേശ ചരക്ക് കപ്പൽ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ തീരം വിടണമെന്ന് കർശന നിർദേശം നൽകി കോസ്റ്റ് ഗാർഡ്. ചെന്നൈയിൽ നിന്ന് ദുബായ് തുറമുഖത്തേക്ക് പോവുകയായിരുന്ന എംവി സിറാ എന്ന ബൾക്ക് കാരിയർ ചരക്കുകപ്പൽ ആണ് വിഴിഞ്ഞം പുറംകടലിൽ നങ്കുരമിട്ടിരിക്കുന്നത്.

അതേസമയം എഞ്ചിനിലെ കംപ്രസർ തകരാറായി യാത്ര മുടങ്ങിയതോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ നങ്കുരമിട്ടത് എന്നാണ് പുറത്തു വരുന്ന വിവരം. ചരക്കുകപ്പൽ ഉടൻ തകരാർ പരിഹരിച്ച് ഇന്ത്യൻ തീരം വിടാൻ കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ അധികൃതരാണ് നിർദേശിച്ചത്.

കഴിഞ്ഞ ഒരാഴ്‌ചയായി കപ്പൽ വിഴിഞ്ഞം പുറംകടലിൽ തുടരുകയാണ്. ഇതോടെ കോസ്റ്റ്‌ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് സി – 441 എന്ന കപ്പലെത്തി പരിശോധന നടത്തിയിരുന്നു. എഞ്ചിനിലെ കംപ്രസർ തകരാറിലായതാണ് കപ്പൽ പുറപ്പെടുന്നതിന് തടസമായതെന്ന് ക്യാപ്‌‌റ്റനും ഈജിപ്‌ത് സ്വദേശിയുമായ അൻവർ ഗാമൽ കോസ്റ്റ്‌ഗാർഡിലെ ഉദ്യോഗസ്ഥരെ അറിയിച്ചു

മൂന്ന് സൈനിക ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാൻ; ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഭീഷണി

0

ഇസ്ലാമാബാദ്: തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന ആരോപണവുമായി പാകിസ്ഥാൻ. രാജ്യത്തെ മൂന്നു സൈനിക ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. നൂർ ഖാൻ, ഷോർകോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയെന്നാണ് പാകിസ്ഥാന്റെ ആരോപണം. തങ്ങളുടെ സൈനിക ക്യാമ്പുകൾക്ക് നേരേ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാന്റെ ഭീഷണി.

അതേസമയം, ഇന്നലെയും ഇന്ത്യൻ അതിർത്തി കടന്ന് പാകിസ്ഥാൻ ജനവാസ മേഖലകളിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇക്കഴിഞ്ഞ രാത്രിയിലും ഇന്ത്യക്കെതിരെ ശക്തമായ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയത്. ഇന്ത്യയിലെ 26 കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്നലെ രാത്രിയിൽ ഡ്രോൺ ആക്രമണമുണ്ടായി. പാകിസ്ഥാന്റെ എല്ലാ ആക്രമണ ശ്രമങ്ങളെയും ഇന്ത്യ നിഷ്പ്രഭമാക്കി. ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള പ്രദേശങ്ങളിലെ 26 കേന്ദ്രങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ജമ്മുവിൽ മാത്രം 100 ഡ്രോണുകളാണ് പാകിസ്ഥാൻ തൊടുത്തത്. അതേസമയം, നിയന്ത്രണരേഖയിൽ പാക് ഷെല്ലിങ് തുടരുകയാണ്.

ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.

അതേസമയം ഇന്ത്യ – പാകിസ്ഥാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനിലെത്തിയത്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കാണ് ആദ്യം സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈർ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ദില്ലിയിലെത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുകൾക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലായിരുന്നു അൽ ജുബൈറിന്റെ ഇന്ത്യ സന്ദർശനം.

രാവിലെ സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈറുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്രമങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ നിലപാട് പങ്കുവെച്ചെന്നും പറഞ്ഞ് എസ് ജയ്ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സാധാരണയായി വിദേശരാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യയിലെത്തുമ്പോൾ മുൻകൂട്ടി അറിയിക്കാറുണ്ട്. സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്താനാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ, സൗദി മന്ത്രി മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു.

വിദേശ രാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യയിലെത്തുന്നത് മുൻകൂട്ടി അറിയിച്ചാണ്. സന്ദർശനവുമായി ബന്ധ‌പ്പെട്ട് എല്ലാ ക്രമീകരണങ്ങളും ഇന്ത്യ ഒരുക്കാറുമുണ്ട്. എന്നാൽ, സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈർ അപ്രതീക്ഷിതമായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈറുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്രമങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ നിലപാട് പങ്കുവെച്ചെന്നുമായിരുന്നു ജയ്ശങ്കറിന്റെ പോസ്റ്റ്. ഇന്ത്യ – പാക് സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സൗദിയുടെ നിർണായക ഇടപെടലുകൾ