ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി; വേഗത്തിൽ തീരുമാനമെടുക്കുന്ന സാഹചര്യമാണുണ്ടാകേണ്ടതെന്നും പിണറായി വിജയൻ

0

തിരുവനന്തപുരം: ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണമെന്ന് വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പുമേധാവികളും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വികസനപദ്ധതികളുടെ വിലയിരുത്തലിനും തീർപ്പാക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുമായാണ് യോ​ഗം ചേർന്നത്.

ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, പൂർണമായിട്ടില്ല. ഫയലുകൾക്കുപിന്നാലെ പോകേണ്ട സ്ഥിതി മാറണം. വേഗത്തിൽ തീരുമാനമെടുക്കുന്ന സാഹചര്യമാണുണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായിവരുന്നവർ ദയയർഹിക്കുന്നവരാണെന്ന തോന്നലുണ്ടാകാൻ പാടില്ല. അവരുടെ അവകാശമാണതെന്ന് തിരിച്ചറിഞ്ഞ് വേഗം തീരുമാനമുണ്ടാകണം. നവകേരളയാത്രയിൽ ജനങ്ങൾ നൽകിയ പരാതികൾക്കും ജില്ലാതലത്തിൽ എംഎൽഎമാരുടെ യോഗത്തിൽ അറിയിച്ച പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ട്രംമ്പ് പറയുന്നത് കാര്യമാക്കേണ്ട, ഐഫോൺ ഇന്ത്യയിൽ തന്നെ നിർമിക്കും’; കേന്ദ്രത്തിന് ആപ്പിളിന്റെ ഉറപ്പ് ലഭിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ ആപ്പിളിന്റെ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ തീരുമാനത്തിൽ പിന്നോട്ടില്ലെന്ന് ആപ്പിൾ. നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ആപ്പിൾ ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ആപ്പിളിന്റെ നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവുമില്ല. ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി ഇന്ത്യൻ സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സിഎൻബിസി-ടിവി 18 നോട് പറഞ്ഞു.

ഖത്തറിലെ ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഡൊണാൾഡ് ട്രംപ്, ആപ്പിൾ സിഇഒ ടിം കുക്കിനോട് ഇന്ത്യയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചതായി വെളിപ്പെടുത്തി. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പും നൽകി. ആപ്പിളിന്റെ അമേരിക്കയിലെ അവരുടെ ഉത്പാദനം വർദ്ധിപ്പിക്കണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.

2025 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ ഏകദേശം 22 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ കമ്പനി രാജ്യത്ത് ഉത്പാദിപ്പിക്കുന്നതോടെ, ഇന്ത്യ ആപ്പിളിന് ഒരു നിർണായക നിർമ്മാണ കേന്ദ്രമായി മാറും. ലോകമെമ്പാടുമുള്ള അഞ്ച് ഐഫോണുകളിൽ ഒന്ന് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. ഇന്ത്യ യുഎസിന് അടിസ്ഥാനപരമായി താരിഫുകളില്ലാത്ത ഒരു കരാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, പരാമർശങ്ങളെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തുർക്കി പ്രസിഡന്റിന്റെ മകളുമായി ഒരു ബന്ധവുമില്ല; ഏത് മാനദണ്ഡം വെച്ചു നോക്കിയാലും തങ്ങൾ തുർക്കി കമ്പനിയല്ലെന്നും സെലബി ഏവിയേഷൻ

0

ന്യൂഡൽഹി: തുർക്കി പ്രസിഡന്റിന്റെ മകൾ സുമയ്യെ എർദോഗനുമായി യാതൊരു ബന്ധവുമില്ലെന്ന് സെലബി ഏവിയേഷൻ. കമ്പനിയുടെ ഉടമസ്ഥത സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഡൽഹി വിമാനത്താവളത്തിലെ കാർ​ഗോ ടെർമിനലിൽ പ്രവർത്തിക്കാനുള്ള സെലബി ഏവിയേഷന്റെ അനുമതി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

സെലെബി ഏവിയേഷൻ കമ്പനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കമ്പനി രാഷ്ട്രീയമായി ബന്ധപ്പെട്ടതോ തുർക്കിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെന്നാണ് കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. മാതൃ സ്ഥാപനത്തിൽ സുമെയ് എന്ന പേരിൽ ആർക്കും ഓഹരി പങ്കാളിത്തമില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

സെലെബിയോഗ്ലു കുടുംബത്തിലെ അംഗങ്ങളായ കാൻ സെലെബിയോഗ്ലു, ശ്രീകാനൻ സെലെബിയോഗ്ലു എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് കമ്പനിയുടെ ഉടമസ്ഥാവകാശം. അവർക്ക് രാഷ്ട്രീയ ബന്ധമില്ല. തങ്ങൾ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്നതും ആഗോളതലത്തിൽ പ്രവർത്തിക്കുന്നതുമായ വ്യോമയാന സേവന കമ്പനിയാണെന്നും സെലബിയുടെ പ്രസ്താവനയിൽ പറയുന്നു. ഏത് മാനദണ്ഡം വെച്ചു നോക്കിയാലും തങ്ങൾ തുർക്കി കമ്പനിയല്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട, കോർപ്പറേറ്റ് ഭരണം, സുതാര്യത, നിഷ്പക്ഷത എന്നിവ പൂർണ്ണമായും പാലിക്കുന്ന, വിദേശ സർക്കാരുകളുമായോ വ്യക്തികളുമായോ രാഷ്ട്രീയ ബന്ധങ്ങളോ ബന്ധങ്ങളോ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. മാതൃ സ്ഥാപനത്തിന്റെ 65 ശതമാനവും കാനഡ, യുഎസ്, യുകെ, സിംഗപ്പൂർ, യുഎഇ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. ജേഴ്‌സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആക്‌റ്റെറ പാർട്‌ണേഴ്‌സ് II എൽപിക്ക് സെലെബി ഹാവാക്‌ൾക്ക് ഹോൾഡിംഗ് എഎസിൽ 50 ശതമാനം ഓഹരികളും 15 ശതമാനം ഡച്ച് സ്ഥാപനമായ ആൽഫ എയർപോർട്ട് സർവീസസ് ബിവിയുടെ കൈവശവുമുണ്ട്.

ദേശീയ സുരക്ഷാ കാരണങ്ങളാൽ ഡൽഹി വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ പ്രവർത്തിക്കാനുള്ള സെലെബിയുടെ അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് വിശദീകരണം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് തുർക്കി പാകിസ്ഥാനെ പിന്തുണയ്ക്കുകയും ഇന്ത്യൻ സായുധ സേനയുടെ ഓപ്പറേഷൻ സിന്ദൂരിനെ അപലപിക്കുകയും ചെയ്തതോടെ തുർക്കിയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായത്. തുടർന്നാണ് സെലെവി ഏവിയേഷനെതിരെ നടപടി സ്വീകരിച്ചത്.

ഡൽഹി, മുംബൈ, ചെന്നൈ എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിലെ സുരക്ഷാ ഗ്രൗണ്ട്, കാർഗോ പ്രവർത്തനങ്ങൾക്ക് സെലെബി ഏവിയേഷൻ മേൽനോട്ടം വഹിക്കുന്നു. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ മൂവ്‌മെന്റ്, എയർസൈഡ് സർവീസുകൾ എന്നിവ ഇതിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; മരിച്ചത് കരിമം സ്വദേശി ഷീജ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൈമനം കുറ്റിക്കാട് ലൈനിൽ ആളൊഴിഞ്ഞ പുരയിടത്തിലാണ് ഒരു സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കളിക്കുന്നതിനിടെ വീട്ടിലേക്ക് വീണ പന്ത് തിരിച്ചുകൊടുത്തില്ല; 21 വയസുകാരന്‍ അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു

0

ബെംഗളൂരു: കളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്കുവന്ന ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ലെന്ന കാരണത്താൽ പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച് 21 വയസുകാരന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവമുണ്ടായത്.

36 വയസുകാരനായ രാമപ്പ പുജാരിക്കാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പവന്‍ ജാദവ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അധ്യാപകന്റെയും യുവാവിന്റെയും വീടുകള്‍ ഒരേ പ്രദേശത്താണ്. ചൊവ്വാഴ്ച പവന്‍ ജാദവ് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് രാമപ്പ പുജാരിയുടെ വീട്ടിലേക്ക് പോയി. പന്തെടുക്കാന്‍ ചെന്നപ്പോൾ, പന്ത് ഇവിടേക്ക് വന്നില്ലെന്ന് രാമപ്പ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനു ശേഷം പുറത്തുപോയി തിരികെ വന്ന പവന്‍ പൊട്ടിയ ബിയര്‍ ബോട്ടിലും കത്തിയും ഉപയോഗിച്ച് അധ്യാപകനെ ആക്രമിക്കുകയായിരുന്നു.

മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു; ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് 14 കോടി നഷ്ടപരിഹാരം നൽകാൻ പാക് സർക്കാർ

0

ന്യൂഡൽഹി: പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ തുടർന്ന് കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ട ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പാക് സർക്കാർ. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദ് അസറിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആക്രമണങ്ങളിൽ 100-ലധികം ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യ അറിയിച്ചിരുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്.

2000-ത്തിൽ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ആണ് ജെയ്‌ഷെ മുഹമ്മദ് സൃഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്നു. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി മാരകമായ ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഉത്തരവാദിയാണ്. 2019 മെയ് 1 ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 1999-ൽ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് പകരമായി ഇന്ത്യ വിട്ടയച്ച മൂന്ന് തീവ്രവാദികളിൽ ഒരാളായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സേന തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മാണം നടത്തി പുന:സ്ഥാപിക്കുമെന്ന നിലപാടിലാണ് പ്രധാനമന്ത്രി ഷെറീഫും കുട്ടരും. പാകിസ്ഥാന്‍ സര്‍ക്കാര്‍ പോറ്റി വളര്‍ത്തുന്ന ടെററിസ്റ്റ് നഴ്‌സറി എന്നറിയപ്പെടുന്ന ബഹാവല്‍പൂരിലെ തീവ്രവാദ കേന്ദ്രം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കൂടിയാണിത്. ഈ ആക്രമണത്തിലാണ് അസര്‍ മുഹമ്മദിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവന്‍, ഭാര്യ, അനന്തരവള്‍, ബന്ധുക്കളുടെ അഞ്ചു മക്കള്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായത്. അസര്‍ മുഹമ്മദിന്റെ ബന്ധുക്കളില്‍ ഇനി ആരും അവശേഷിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

പാകിസ്ഥാന്‍ സര്‍ക്കാരും സൈന്യവും എല്ലാക്കാലത്തും തീവ്രവാദികള്‍ക്ക് സമ്പൂര്‍ണ പിന്തുണയും സൗകര്യങ്ങളും നല്‍കി പോറ്റി വളര്‍ത്താറുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്ത്യ പുറത്തു വിട്ടിരുന്നു. പാക് പതാകയില്‍ പൊതിഞ്ഞ ഭീകരുടെ ശവപ്പെട്ടികള്‍ പാക് സൈനികര്‍ ചുമലിലേറ്റി നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് തീറ്റ കൊടുത്ത് വളര്‍ത്തുന്നത് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെല്ലാം.

കെഎസ്ആർടിസി സ്‌കാനിയ ബസിടിച്ച് മാന്‍ ചത്ത സംഭവം; 13 ലക്ഷം രൂപ പിഴയടച്ചിട്ടും ബസ് വനംവകുപ്പ് വിട്ടു നൽകിയില്ല

0

സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസി സ്‌കാനിയ ബസിടിച്ച് മാന് ചത്ത സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ബസ് ഇനിയും വിട്ടു നൽകിയില്ല. കോടതി നിര്‍ദേശപ്രകാരം 13 ലക്ഷം രൂപ കെഎസ്ആര്‍ടിസി കോടതിയില്‍ കെട്ടിവെച്ചതിനെത്തുടര്‍ന്ന് ബസ് വിട്ടുനല്‍കാന്‍ തിങ്കളാഴ്ച ബത്തേരി ജെഎഫ്സിഎം കോടതി ഉത്തരവായിരുന്നു. എന്നാൽ, ബസിന്റെ രേഖകള്‍ നല്‍കിയതിലുള്ള പിഴവും നടപടിക്രമങ്ങള്‍ പൂർത്തിയാകാത്തതും കാരണം പറഞ്ഞ് ബുധനാഴ്ചയും ബസ് വിട്ടു നൽകിയില്ല. മൂന്നാഴ്ചയിലേറെയായി ബസ് ബത്തേരിയില്‍ വനംവകുപ്പിന്റെ ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസ് വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബസിന്റെ സാക്ഷ്യപ്പെടുത്തിയ ചിത്രങ്ങള്‍ സഹിതം കോടതിയില്‍ ഹാജരാക്കി വാഹനം കസ്റ്റഡിയില്‍ നിന്ന് കൊണ്ടുപോകാമെന്നായിരുന്നു നിര്‍ദേശം.

ചൊവ്വാഴ്ച രേഖകള്‍ നല്‍കിയെങ്കിലും സാക്ഷികളെ ഹാജരാക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ല. കെഎസ്ആര്‍ടിസി അധികൃതര്‍ ബുധനാഴ്ച വൈകീട്ടോടെ കോടതിയിലെത്തിയെങ്കിലും ബസ് വിട്ടുനല്‍കാനുള്ള രേഖ കൈപ്പറ്റാനായില്ല. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി വ്യാഴാഴ്ച ബസ് കസ്റ്റഡിയില്‍ നിന്ന് വാങ്ങുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. മാനിനെ ഇടിച്ചതിനെത്തുടര്‍ന്ന് മുന്‍പിലെ ബമ്പര്‍ തകര്‍ന്നിട്ടുണ്ട്. ബസിലെ കരുതല്‍ച്ചക്രത്തിനും കേടുപറ്റിയിരുന്നു. ഇവ പരിഹരിച്ച് വൈകാതെ ബസ് നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് 24 ദിവസമായ ദീര്‍ഘദൂര അന്തസ്സംസ്ഥാന ബസ് വിട്ടുനല്‍കാന്‍ കഴിഞ്ഞ ദിവസമാണ് ബത്തേരി ജെഎഫ്‌സിഎം കോടതിയാണ് ഉത്തരവിട്ടത്.

തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസാണിത്. ഏപ്രില്‍ 19-ന് രാവിലെയാണ് മുത്തങ്ങക്കടുത്ത് എടത്തറയില്‍ റോഡ് മുറിച്ചുകടക്കുന്ന പുള്ളിമാനിനെ സ്‌കാനിയ ബസ്സിടിച്ചത്. ലോഫ്ളോര്‍ ബസായതിനാല്‍ മാന്‍ അടിയില്‍ക്കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമത്തില്‍ നായാട്ടിനുള്ള സെക്ഷന്‍ പ്രകാരം ഡ്രൈവറുടെ പേരില്‍ വനംവകുപ്പ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തില്‍ കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വാഹനം വിട്ടുനല്‍കിയശേഷം കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.

സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രീയ വിജയകരം; പതിനഞ്ചര മണിക്കൂർ നീണ്ടുനിന്ന അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ ഇനി അസ്മയ്ക്കും സുമയ്യയ്ക്കും രണ്ട് ജീവിതം

0

റിയാദ്​: റിയാദിൽ നടത്തിയ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രീയ വിജയകരം. എരിത്രിയൻ സയാമീസ്​ ഇരട്ടകളായ അസ്മയുടെയും സുമയ്യയുടെയും വേർപ്പെടുത്തൽ ശസ്​ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. റിയാദിലെ കിങ്​ അബ്​ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ്​ അബ്​ദുല്ല സ്പെഷ്യലിസ്​റ്റ്​ ചിൽഡ്രൻസ് ആശുപത്രിയിലാണ് ശസ്ത്രക്രീയ നടത്തിയത്. പതിനഞ്ചര മണിക്കൂർ നീണ്ടുനിന്ന അതിസൂക്ഷ്​മമായ ശസ്ത്രക്രിയയാണ് തല ഒട്ടിപ്പിടിച്ച നിലയിലുണ്ടായിരുന്ന​ കുരുന്നുകൾക്ക് നടത്തിയത്.

സൗദി ഭരണാധികാരി സൽമാൻ രാജാവി​​ന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​ന്റെയും നിർദേശാനുസരണമാണ്​​ ​വേർപ്പെടുത്തൽ ശസ്​ത്രക്രിയ​ നടത്തിയതെന്ന്​ വൈദ്യസംഘം മേധാവി ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു.

ശസ്​ത്രക്രിയ നടത്തിയ സംഘം

രണ്ട് വയസുള്ള കുഞ്ഞുങ്ങൾ തല ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. ടെക്നിക്കൽ നഴ്സിങ്​ സ്​റ്റാഫി​ൻറ പിന്തുണയോടെ മെഡിക്കൽ കൺസൾട്ടൻറുമാരും സ്പെഷ്യലിസ്​റ്റുകളും 36 അംഗ വൈദ്യ സംഘം​ അനസ്തേഷ്യ, ന്യൂറോ സർജറി, പ്ലാസ്​റ്റിക് സർജറി എന്നീ ഘട്ടങ്ങളിലൂടെയാണ്​ ശസ്​ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്​. കൃത്യമായ ആസൂത്രണവും ഉയർന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പാക്കാൻ ന്യൂറോ സർജിക്കൽ നാവിഗേഷനും ഒരു സർജിക്കൽ മൈക്രോസ്കോപ്പും ഉപയോഗിച്ചതായും അൽ റബീഅ പറഞ്ഞു.

സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള​ സൗദി ദേശീയ പദ്ധതിക്ക്​ കീഴിൽ നടക്കുന്ന 64ാമത്തെ ശസ്​ത്രക്രിയ ആണിത്​. ലോകമെമ്പാടും 27 രാജ്യങ്ങളിൽനിന്നുള്ള സയാമീസുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 35 വർഷത്തിനിടെ 149 ഇരട്ടകളെയാണ്​ റിയാദിലെത്തിച്ച്​ പരിചരിച്ചത്​. അതിലാണ്​ 64 ശസ്​ത്രക്രിയകൾ നടത്തിയതെന്നും അൽറബീഅ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതിനും ആവശ്യമായ ചികിത്സ നൽകിയതിനും അസ്​മയുടെയും സുമയ്യയുടെയും എരിത്രിയൻ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും കടപ്പാടും അറിയിച്ചു. സൗദിയുടെ മഹത്തായ മാനുഷിക പ്രവർത്തനത്തെ അവർ പ്രശംസിച്ചു.

റിയാദിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും അവർ നന്ദി പറഞ്ഞു. വേർപ്പെടുത്തൽ ശസ്​ത്രക്രിയ സാധ്യതാ പരിശോധനക്കായി 2023 ഡിസംബറിലാണ്​ ഇരട്ടകളെ എരിത്രിയയിലെ അസ്​മറ പട്ടണത്തിൽ നിന്ന്​ പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്​.

വയനാട് പുനരധിവാസം; ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടിയുടെ ഭരണാനുമതി നൽകി

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം നൽകിയത്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയത്. ഇതോടൊപ്പം എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി സാധൂകരിച്ചു.

മെയ് 12 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു. വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎല്‍സിസിഎസ്) മുൻകൂർ തുക അനുവദിക്കും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കാനും തീരുമാനമുണ്ട്.

മാർച്ച് അവസാനമാണ് ടൗൺ ഷിപ്പ് നിർമാണത്തിന് തുടക്കം കുറിച്ചത്. ഡിസംബറോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിർമാണ ചുമതല. സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മിക്കുക. ആകെ 430 വീടുകളാണ് നിർമ്മിക്കുക. വീടുകള്‍ക്കൊപ്പം പൊതു സ്ഥാപനങ്ങള്‍ പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക 12 കോടി; പാകിസ്ഥാന് 4 കോടി മാത്രം; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വിജയികളാകുന്ന ടീമിന് 30.78 കോടി രൂപ സമ്മാനത്തുകയായി ലഭിക്കുമെന്ന് ഐസിസി അറിയിച്ചു. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പോരാട്ടം. ജൂണ്‍ 11 മുതല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സിലാണ് മത്സരങ്ങൾ നടക്കുക.

രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 18.46 കോടി രൂപയായിരിക്കും സമ്മാനത്തുകയായി ലഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് 12.31 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. നാലാം സ്ഥാനത്തെത്തിയ ന്യൂസിലന്‍ഡിന് 10.26 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും.

അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ടിന് 8.2 കോടി രൂപ സമ്മാനത്തുകയായി ലഭിക്കുമ്പോള്‍ ആറാമതെത്തിയ ശ്രീലങ്കക്ക് 7.18 കോടിയും ഏഴാം സ്ഥാനത്തെത്തിയ ബംഗ്ലാദേശിന് 6.15 കോടിയും എട്ടാമത് എത്തിയ വെസ്റ്റ് ഇന്‍ഡീസിന് 5.13 കോടിയും ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത പാകിസ്ഥാന് 4.10 കോടി രൂപയുമാണ് സമ്മാനത്തുകയായി ഐസിസി നല്‍കുക.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അവസാനം കളിച്ച രണ്ട് പരമ്പരകളിലെ മോശം പ്രകടനമാണ് ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന സ്വപ്നം ഇല്ലാതാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഒന്നാമതായിരുന്ന ഇന്ത്യ കഴിഞ്ഞ വര്‍ഷം ഒക്ടോബർ-നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടന്ന പരമ്പരയില്‍ ന്യൂസിലന്‍ഡിനോട് 0-3ന്‍റെ അവിശ്വസനീയ തോല്‍വി വഴങ്ങി. പിന്നാലെ നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകളില്‍ കൂടി തോറ്റ് പരമ്പര 1-3ന് കൈവിട്ടതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. അടുത്തമാസം 20 മുതല്‍ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തോടെയാണ് അടുത്ത (2025-27) ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്.

പാകിസ്താന്റെ കയ്യിൽ ആണവായുധങ്ങള്‍ സുരക്ഷിതമല്ല, ആണവ കമീഷൻ ഏറ്റെടുക്കണമെന്ന് രാജ്നാഥ് സിങ്

ശ്രീനഗർ: പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാകിസ്താനിലെ ആണവോർജ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവ കമീഷൻ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി നടത്തിയ ശ്രീനഗർ സന്ദർശനത്തിനിടെ ബദാമി ബാഗ് കന്റോൺമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്റെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോർജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലേക്ക് മാറ്റണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?

ആണവായുധ ബ്ലാക്മെയിലിങ്ങാണ് പാകിസ്താൻ നടത്തുന്നത്. അതിനാല്‍ പാകിസ്താനിലെ ആണവായുധങ്ങളുടെ സൂക്ഷിപ്പു ചുമതല അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണമെന്നും കേന്ദ്ര പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.

അഭിഭാഷകയെ മർദ്ദിച്ച കേസ്;  മുൻകൂർ ജാമ്യം തേടി അഡ്വ. ബെയ്ലിൻ ദാസ്

തിരുവനന്തപുരം:   ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി.

തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം.  തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയിലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്.

ജൂനിയർ അഭിഭാഷകയെ മാറ്റാൻ താൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാർ കൗൺസിലിന് നൽകിയ പരാതി.

ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിൻ ദാസ് വാദിക്കുന്നു.

യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ചുമത്തില്ലെന്ന്  ട്രംപ്

വാഷിംഗ്‌ടൺ :യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ചുമത്തില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് പരിഹരിക്കുന്നതിനായി ഇന്ത്യ ഒരു വ്യാപാര കരാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ദോഹയിൽ പ്രഖ്യാപിച്ചു.

സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവയെ പ്രതിരോധിക്കാൻ യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

മെയ് 12 ന് ഇന്ത്യ ലോക വ്യാപാര സംഘടനയ്ക്ക് സമർപ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തിയേക്കാമെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ അധിക തീരുവ 7.6 ബില്യൺ ഡോളർ വിലമതിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങളെ ബാധിക്കുമെന്ന് ഇന്ത്യ സംഘടനയെ അറിയിച്ചിരുന്നു.

മാർച്ചിലാണ് ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് യുഎസ് അധിക താരിഫ് ‌ ചുമത്തിയത്. മിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഏഴ് ശതമാനം താരിഫാണ് യുഎസ് ഏർപ്പെടുത്തിയത്. ഓട്ടോമൊബൈലുകൾ, ഓട്ടോ പാർട്‌സ്, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം പ്രത്യേക തീരുവ ചുമത്തിയപ്പോൾ ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്ടറുകൾ എന്നിവയ്ക്ക് മാത്രമാണ് ഇളവുകൾ നൽകിയത്.

2018ൽ ആദ്യ ട്രംപ് സ‍ർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ താരിഫിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി. സ്റ്റീൽ, അലുമിനിയം എന്നിവയുടെ തീരുവയ്ക്ക് പുറമേ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം തിരിച്ചടി തീരുവ ചുമത്തുമെന്നും ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു.