കാലവർഷം നേരത്തെ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വ്യാപിച്ചു; കേരളത്തിലും മഴയെത്തും

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ  ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ  ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്.

തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ  ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ  ബംഗാൾ  ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു

മൂക്കിന്റെ പാലം തകര്‍ത്തു; കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്ക്; ഐവിന്‍ ജിജോ അപകടത്തിന് മുന്‍പ് ഇരയായത് ക്രൂരമര്‍ദനത്തിന്

നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോ അപകടത്തിന് മുന്‍പ് ഇരയായത് ക്രൂര മര്‍ദനത്തിന്. ഐവിന്റെ മുഖത്ത് പ്രതികള്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഐവിന്റെ കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്കുകള്‍ ഉണ്ട്. ക്രൂരമായി മര്‍ദിച്ച ശേഷമാണ് കൊലപാതകം എന്നാണ് സൂചന.

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്. തുറവൂര്‍ സ്വദേശിയാണ് ഐവിന്‍ ജിജോ. കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ് ഐ വിനയ്കുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐവിന്‍ ജിജോയെ കാറിന്റെ ബോണറ്റില്‍ ഇടിച്ചിട്ട് പ്രതികള്‍ യാത്ര ചെയ്തത് ഒരു കിലോമീറ്ററോളം.

രാത്രി 11 മണിയോടെ കാലടി തോബ്ര റോഡിലാണ് ഹോട്ടല്‍ ഷെഫായ ഐവിന്‍ ജിജോയും- CISF ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത്. ഇതിനിടയിലാണ് ഉദ്യോഗസ്ഥര്‍ ഐവിനെ കാര്‍ ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് CISF ഉദ്യോഗസ്ഥരുടെ കാറിന്റെ ബോണറ്റില്‍ അകപ്പെട്ടു. വാഹനം നിര്‍ത്താത്തെ ഐവിനുമായി CISF ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചു. ഒടുവില്‍ നായത്തോടുള്ള ഇടവഴിയില്‍ ഉപേക്ഷിച്ച് കടന്ന് കളയാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് പ്രതികളില്‍ ഒരാളെ പിടിച്ചത്.

ഐവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളുമായി തര്‍ക്കിക്കുന്ന വീഡിയോ ഐവിന്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമതിയാണ് കേസ് എടുത്തിരിക്കുന്നത്. കൊടും ക്രൂരകൃത്യം നടത്തിയ CISF ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.

ത്രാലില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്‌ഷെ ഭീകരരായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.

48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ആദ്യം കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറുകയായിരുന്നു.

അതേസമയം പ്രദേശത്തു നിന്ന് നാട്ടുകാരെ മാറ്റി. പ്രദേശത്ത് സൈന്യം ജെസിബി എത്തിച്ചു. നാല് തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. അതിനിടെ, ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരിലെത്തി. സൈനിക – വ്യോമ താവളങ്ങള്‍ സന്ദര്‍ശിക്കും

‘കെ സുധാകരന്‍ തലയില്‍ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ല’; സണ്ണി ജോസഫ്

കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ലെന്നും കെപിസിസി പ്രസിഡന്റായി താന്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ മനസിലാക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അധ്യക്ഷ പ്രഖ്യാപനം നടന്ന ഉടന്‍ എന്നോട് ഡിസിസി ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ചെന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. മധുരം തന്നു. തിരുവനന്തപുരത്ത് പ്രസംഗത്തിന്റെ സമയത്തും എന്നെ കെട്ടിപ്പിടിച്ചു. എന്റെ തലയില്‍ തൊട്ട് അനുഗ്രഹിച്ചു. ഇതിനു മുന്‍പ്, എന്റെ പേര് ഉള്‍പ്പടെയുള്ള മാധ്യമ വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. താനാണ് വരുന്നതെങ്കില്‍ തലയില്‍ തൊട്ടനുഗ്രഹിക്കുമെന്ന് പറഞ്ഞിരുന്നു. സണ്ണി ജോസഫ് എനിക്ക് സഹോദരന്‍ ആണെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. കെ സുധാകരനെ ജേഷ്ഠസഹോദരന്‍ എന്നാണ് ചാര്‍ജ് എടുക്കല്‍ ചടങ്ങില്‍ ഞാന്‍ വിശേഷിപ്പിച്ചത്. അദ്ദേഹവും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഉയര്‍ന്ന ഫോറത്തിന്റെ അംഗമാണ്. അവരെയെല്ലാം അംഗീകരിച്ചും ആശയവിനിമയം നടത്തിയും ഞങ്ങള്‍ ഒുമിച്ചു മുന്നോട്ട് പോകും – അദ്ദേഹം വിശദമാക്കി.

എഐസിസി നേതൃത്വത്തെ കണ്ടു. ശക്തമായി മുന്നോട്ട് പോകാന്‍ നിര്‍ദേശങ്ങള്‍ കിട്ടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് നല്ല പ്രതികരണമാണ്. നേതൃനിര, പ്രവര്‍ത്തകര്‍, അണികള്‍, അനുഭാവികള്‍, യുഡിഎഫ് കക്ഷികള്‍, എന്നിവരെല്ലാം ഈ ടീമിനെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ആവേശത്തിലും പ്രതീക്ഷയിലും യോജിപ്പിലും മുന്നോട്ട് നീങ്ങുകയാണ്- സണ്ണി ജോസഫ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശയുണ്ടെന്ന് കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സംസ്ഥാനത്ത് സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എഐസിസി നേതൃത്വത്തെ അറിയിച്ചു. ഡല്‍ഹിയിലെ യോഗത്തില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

ഹൈബ്രിഡ്  കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവതികൾക്ക് പ്രതിഫലമായി ലഭിച്ചത് 80,000 രൂപ വീതം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 40 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്,

ലഹരിക്കടത്തിനായി യുവതികളെ ഏകോപിപ്പിച്ചത് പിടിയിലായ ചെന്നൈയിൽ നിന്നുള്ള റാബിയത്ത് സൈദുവാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവതികൾക്ക് പ്രതിഫലമായി ലഭിച്ചത് 80,000 രൂപ വീതമാണ്. കഴിഞ്ഞ ദിവസമാണ് മലയാളി അടക്കം മൂന്ന് സ്ത്രീകളെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് കോടികളുടെ കഞ്ചാവുമായി എയർ കസ്റ്റംസ് പിടികൂടുന്നത്.

ചെന്നൈ സ്വദേശി റാബിയത് സൈദു , കോയമ്പത്തൂർ സ്വദേശി കവിത രാജേഷ്‌കുമാർ, തൃശൂർ സ്വദേശി സിമി ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിൽ നിന്നുള്ള സിമി ബാലകൃഷ്ണൻ ഈ മാസം അഞ്ചിനാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ലീവെടുത്ത് തായ്‌ലൻഡിലേക്ക് പോയത്. ഇവരെയടക്കം ഏകോപിപ്പിച്ച് കഞ്ചാവ് കടത്തിന് കൊണ്ടുപോയത് റാബിയത്ത് ആണെന്നാണ് വിവരം.

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: ഡോക്ടർക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് ഡിഎംഒ റിപ്പോർട്ട്

തിരുവനന്തപുരം:  കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ കേസിൽ ഡോക്ടർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ.

അന്വേഷണ റിപ്പോർട്ട് ഡിഎംഒ പൊലീസിന് കൈമാറി. പല്ല് – ത്വക്ക് രോഗ ചികിത്സകൾക്ക് മാത്രമാണ് കോസ്മെറ്റിക് ആശുപത്രിക്ക് അനുമതിയുള്ളത്. അനുമതിയില്ലാതെ മറ്റു ചികിത്സകളും ആശുപത്രിയിൽ നടക്കാറുണ്ടെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തില്‍ യുവതിയുടെ കുടുംബം കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സോഫ്റ്റ് വെയർ എൻജിനീയർ നീതുവിന്റെ കുടുംബം  ഡിജിപിയെ നേരിൽക്കണ്ടാണ് പരാതി നൽകിയത്. കോസ്മെറ്റിക് ക്ലിനിക്കിനെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. 

വിവാഹ വിപണിക്ക് ആശ്വാസം;  പവൻ 69,000നും താഴെയെത്തി

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില താഴേയ്ക്ക്. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് താഴെയെത്തി.

ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 68,880  രൂപയാണ്. ഗ്രാമിന്  ഒറ്റയടിക്ക് 195 രൂപ കുറഞ്ഞ് വില 8,610 രൂപയും പവന് 1,560 രൂപ താഴ്ന്ന് 68,880 രൂപയുമായി. രാജ്യാന്തര വിലയുടെ തകർച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. 

ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ ഇന്ത്യന്‍ നീക്കം; ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയച്ചു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ നീക്കം തുടങ്ങി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയച്ചു. കഴിഞ്ഞ ദിവസം യുഎന്‍ സുരക്ഷാ സമിതി ചേര്‍ന്നപ്പോള്‍ ടിആര്‍എഫിന്റെ പേര് പറയാതിരിക്കാന്‍ പാകിസ്താനും ചൈനയും ശ്രമിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട,് ടിആര്‍എഫ് എന്ന സംഘടനയുടെ പേര് പറയാതെയാണ് അന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. അതിനു ശേഷമാണ് ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ നീക്കം ആരംഭിച്ചത്.

പാകിസ്താന്‍ അനുകൂല പ്രചരണം നടത്തുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി ശക്തമാക്കി. തുര്‍ക്കി, ചൈനീസ് പത്രമാധ്യമ അക്കൗണ്ടുകളുടെ ഉള്ളടക്കം പരിശോധിച്ചു വരികയാണ്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനപരിശോധിക്കണമെന്ന പാകിസ്താന്റെ കത്തില്‍ ഇന്ത്യ നിലപാട് അറിയിച്ചേക്കും.

പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ഇന്ത്യ സ്വീകരിച്ച നയം. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താന്‍ ഇന്ന് പ്രതിരോധ മന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത്. നാളെ പ്രതിരോധ മന്ത്രി ഗുജറാത്തിലെ ഭുജ് വ്യോമത്താവളം സന്ദര്‍ശിക്കും. പ്രതിരോധ മന്ത്രി രാജുനാഥ് സിംഗിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശനം മാറ്റിവച്ചത് എന്നാണ് വിവരം.

ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ ഇന്ത്യന്‍ നീക്കം; ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയച്ചു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ നീക്കം തുടങ്ങി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയച്ചു. കഴിഞ്ഞ ദിവസം യുഎന്‍ സുരക്ഷാ സമിതി ചേര്‍ന്നപ്പോള്‍ ടിആര്‍എഫിന്റെ പേര് പറയാതിരിക്കാന്‍ പാകിസ്താനും ചൈനയും ശ്രമിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട,് ടിആര്‍എഫ് എന്ന സംഘടനയുടെ പേര് പറയാതെയാണ് അന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. അതിനു ശേഷമാണ് ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ നീക്കം ആരംഭിച്ചത്.

പാകിസ്താന്‍ അനുകൂല പ്രചരണം നടത്തുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി ശക്തമാക്കി. തുര്‍ക്കി, ചൈനീസ് പത്രമാധ്യമ അക്കൗണ്ടുകളുടെ ഉള്ളടക്കം പരിശോധിച്ചു വരികയാണ്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനപരിശോധിക്കണമെന്ന പാകിസ്താന്റെ കത്തില്‍ ഇന്ത്യ നിലപാട് അറിയിച്ചേക്കും.

പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ഇന്ത്യ സ്വീകരിച്ച നയം. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താന്‍ ഇന്ന് പ്രതിരോധ മന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത്. നാളെ പ്രതിരോധ മന്ത്രി ഗുജറാത്തിലെ ഭുജ് വ്യോമത്താവളം സന്ദര്‍ശിക്കും. പ്രതിരോധ മന്ത്രി രാജുനാഥ് സിംഗിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശനം മാറ്റിവച്ചത് എന്നാണ് വിവരം.

ബില്ലുകള്‍ക്ക് സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി; സവിശേഷ അധികാരം ഉപയോഗിച്ചു

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത് ഉള്‍പ്പെടെ 14 ചോദ്യങ്ങള്‍ രാഷ്ട്രപതി ഉന്നയിച്ചു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് പതിന്നാല് വിഷയങ്ങളില്‍ വ്യക്തത തേടിയത്.

ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റെഫറന്‍സില്‍ വ്യക്തമാക്കുന്നുണ്ട്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഈ വിധിക്ക് പിന്നാലെ ഗവര്‍ണറുടെ അംഗീകാരമില്ലാതെ തന്നെ നിയമമാകുകയും ചെയ്തു. ഇതിനു പിന്നാലെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രിയായ അര്‍ജുന്‍ രാം മേഘ്വാളും രാഷ്ട്രപതിയെ കണ്ടിരുന്നു. തുടര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന അധികാരമുപയോഗിച്ച് 14 ചോദ്യങ്ങള്‍ സുപ്രീംകോടതിയോട് ചോദിച്ചത്. വിധിക്കെതിരേ കേന്ദ്ര സര്‍ക്കാരിന് പുനപരിശോധന ഹര്‍ജി നല്‍കാമായിരുന്നു. എന്നാല്‍ ഹര്‍ജി തീരുമാനിക്കുന്നത് ഇതേ ജഡ്ജിമാരുടെ ചേമ്പറില്‍ തന്നെയായിരിക്കും എന്നതുകൊണ്ടാണ് സവിശേഷ അധികാരം ഉപയോഗിച്ചത്.

രാസലഹരിയുമായി യുവാവ് പിടിയിൽ

രാസലഹരിയുമായി യുവാവ് പിടിയിൽ.ആലപ്പുഴ സ്വദേശി ആദിത്യൻ (19) എന്നയാളാണ് പിടിയിലായത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജുവനപ്പുടി മഹേഷ് ഐ പി എസിന്റെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീം കളമശ്ശേരി പത്തടിപ്പാലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 5.18 ഗ്രാം MDMA യുമായി പ്രതി പിടിയിലായത്.

നോവായി സഹോദരങ്ങൾ! മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരമാണ് സഹോദരങ്ങൾ കുളിക്കാൻ ഇറങ്ങിയത്.

കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്.

ഇരുവരേയും കാണാതായതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 20കാരൻ്റെ ഫോണ്‍ ലൊക്കേഷൻ നോക്കിയാണ് വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിക്കെതിരെ കാപ്പ ചുമത്തി

കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കൂട്ടക്കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി.

റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലത സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷാണ് ഉത്തരവിട്ടത്.

ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ റിതു ജയനെ(27)തിരെയാണ് കാപ്പ ചുമത്തിയത്.  കൊലപാതകം, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ് റിതു ജയൻ. ചേന്ദമംഗലം പേരേപ്പാടം ഭാഗത്ത് ഇയാളുടെ അയൽവാസികളുടെ വീട്ടിൽ അതിക്രമിച്ച് കയറി വേണു, വേണുവിന്റെ ഭാര്യ ഉഷ, ഇവരുടെ മകൾ വിനീഷ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിതു.

ഭാര്യയെ മർദ്ദിച്ചത് തടഞ്ഞ വിനീഷയുടെ ഭർത്താവ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വടക്കേക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.

‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ എന്നത് ഖുർ ആനിലെ ഒരു ആയത്താണ്; കൊൽക്കത്ത പിടിച്ചെടുക്കാൻ ചാവേർ ആക്രമണത്തിന് ആഹ്വാനം ചെയ്ത് മതനേതാവ്

0

ധാക്ക: കൊൽക്കത്ത പിടിച്ചെടുക്കാൻ ഇന്ത്യയിലേക്ക് ചാവേറുകളെ അയച്ച് ആക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്ത് ബം​ഗ്ലാദേശി മതനേതാവ്. മൗലാന അബ്ദുൽ ഖുദ്ദൂസ് ഫാറൂഖി എന്ന മതനേതാവാണ് ഇന്ത്യക്കെതിരെ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്യുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബംഗ്ലാദേശ് സൈന്യം അനുവദിച്ചാൽ, ഞാൻ കൊൽക്കത്തയിലേക്ക് ചാവേർ ബോംബർമാരെ അയയ്‌ക്കും എന്നാണ് ഫാറൂഖി പറയുന്നത്.

ഹസൻ മീഡിയ എന്ന യൂട്യൂബ് ചാനൽ മാർച്ച് എട്ടിന് പബ്ലിഷ് ചെയ്ത 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് മതനേതാവിന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശമുള്ളത്. ‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ എന്നത് ഖുർ ആനിലെ ഒരു ആയത്താണ്. ഇതിൻറെ അടിസ്ഥാനത്തിലാണ് താൻ ചാവേർ ആക്രമണത്തെക്കുറിച്ച് പറയുന്നതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. അമേരിക്ക, റഷ്യ തുടങ്ങിയ ശക്തമായ രാജ്യങ്ങളെ പരാജയപ്പെടുത്താൻ താലിബാൻ ഈ സമീപനം സ്വീകരിച്ചുവെന്നും ഇയാൾ പറയുന്നുണ്ട്.

“കൊൽക്കത്ത പിടിച്ചെടുക്കാൻ ബംഗ്ലാദേശ് സൈന്യം എന്നോട് ആവശ്യപ്പെട്ടാൽ, ഞാൻ അതിനനുസരിച്ച് ആസൂത്രണം ചെയ്യും. 70 യുദ്ധവിമാനങ്ങളൊന്നും അതിന് വേണ്ട, കൊൽക്കത്ത പിടിച്ചെടുക്കാൻ 70 വിമാനങ്ങളുടെ ആവശ്യകത എന്താണ്? ഞാൻ 7 വിമാനങ്ങൾ പോലും ഉപയോഗിക്കില്ല. ബംഗ്ലാദേശ് സൈന്യം അനുവദിച്ചാൽ, ഞാൻ കൊൽക്കത്തയിലേക്ക് ചാവേർ ബോംബർമാരെ അയയ്‌ക്കും” എന്ന് ഫാറൂഖി പറയുന്നത് കേൾക്കാം. ഇയാളുടെ ആഹ്വാനത്തിനെതിരെ ബം​ഗ്ലാദേശിലെ ഹിന്ദു സമൂഹം രം​ഗത്തുവന്നു. ഷെയ്ഖ് ഹസീന സർക്കാർ വീണതിന് ശേഷം ബം​ഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ ക്രൂര പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ; പ്രതിഷേധം ശക്തമാകുന്നു

0

ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധവും ഉയരുകയാണ്. മേരാ യുവഭാരത് എന്നാകും നെഹ്റു യുവ കേന്ദ്ര ഇനി അറിയപ്പെടുക. എൻവൈകെയുടെ വെബ്സൈറ്റിലും മേരാ യുവഭാരത് എന്ന് പേര് മാറ്റിയിട്ടുണ്ട്. 1972ൽ പ്രവർത്തനം ആരംഭിച്ച നെഹ്റു യുവ കേന്ദ്ര താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ്.

ഇന്നലെയാണ് പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്. 2023 ഡിസംബറിൽ തന്നെ കേന്ദ്രം പേര് മാറ്റം പ്രഖ്യാപിച്ചിരുന്നതാണ്. ലോഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല. പേരുമാറ്റം സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവർത്തനങ്ങളിൽ ഭാഗമാക്കുന്നതിനും വേണ്ടിയാണ് നെഹ്റു യുവ കേന്ദ്രങ്ങൾ സ്ഥാപിതമായത്.