ന്യൂഡല്‍ഹി: റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.
പഹല്‍ഗാം ഭീകരവാദ ആക്രമണത്തെത്തുടര്‍ന്ന് അടച്ച ഇന്ത്യ-പാക് അതിര്‍ത്തി അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോര്‍ഡര്‍ തുറന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്ക് ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന്‍ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. ഏപ്രില്‍ 24 മുതല്‍ അട്ടാരി അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ട്രക്കുകള്‍.
റാവല്‍പിണ്ടി വ്യോമത്താവളം ഇന്ത്യ ആക്രമിച്ചു; സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തി; രക്ഷപെടാനായി സ്വയം മരണവാർത്ത പത്രങ്ങൾക്ക് നൽകി; എന്നിട്ടും യുവാവ് കുടുങ്ങിയത് ഇങ്ങനെ..
കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം മരിച്ചെന്ന് പത്രവാർത്ത നൽകി മുങ്ങിയ പ്രതി പിടിയിൽ. കുമാരനല്ലൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയായ നാൽപ്പത്തൊന്നുകാരനാണ് പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച ശേഷം താൻ മരിച്ചെന്ന് സ്വയം പത്രവാർത്ത നൽകുകയും ചെയ്തിരുന്നു. കോട്ടയം ഗാന്ധിനഗർ പൊലീസാണ് ഇയാളെ കൊടൈക്കനാലിൽ നിന്നും പിടികൂടിയത്.
ഇയാളുടെ ആധാർ കാർഡിൽ എം.ആർ.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണ്; വോട്ടർ ഐഡി കാർഡിൽ കുമാരനല്ലൂരിലെ വിലാസവും. 2023ലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂർ ശാഖകളിൽനിന്ന് അഞ്ചു ലക്ഷം രൂപയാണ് ഇയാൾ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു. അന്വേഷിച്ചപ്പോൾ ഇയാൾ ചെന്നൈയിൽ വെച്ച് മരിച്ചെന്നു വിവരം ലഭിച്ചു. തുടർന്നു പൊലീസിൽ പരാതിപ്പെട്ടു. മറ്റൊരു പത്രത്തിന്റെ ചരമവാർത്തകളുടെ പേജിൽ ഇയാളുടെ ഫോട്ടോ അടക്കം വാർത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറിൽ സംസ്കാരം നടക്കുമെന്നും വാർത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാർത്തയെന്ന് സംശയം തോന്നി. തുടർന്നാണ് കൊടൈക്കനാൽ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണമെത്തിയത്.
തിരുവനന്തപുരത്ത് നിന്നും കാണാതായ പതിനൊന്നുകാരൻ തൃപ്പൂണിത്തുറയിൽ; കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത് അമ്പലത്തിലേക്ക് എന്നു പറഞ്ഞ്
തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ പതിനൊന്നുകാരനെ തൃപ്പൂണിത്തുറയിൽ നിന്നും കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.
വീട്ടുകാരുടെ പരാതിയിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. കുട്ടി ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് തൃപ്പൂണിത്തുറയിൽ എത്തിയെന്നാണ് വിവരം.
കേരളത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ ഇരുട്ടടി; ഈ വർഷം കടമെടുക്കാവുന്ന തുകയിൽ നിന്നും വെട്ടിക്കുറച്ചത് 3,300 കോടി രൂപ
തിരുവനന്തപുരം: കേരളത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ ഇരുട്ടടി. കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഈ സാമ്പത്തിവ വർഷം കടമെടുക്കാവുന്ന തുകയിൽ നിന്നും 3,300 കോടി രൂപയാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. കേരളം റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരിക്കുന്നത്.
കേരളത്തിന് ഈ വർഷം ഡിസംബർ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്നറിയിച്ചു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതിൽ നിന്നു 3,300 കോടി രൂപ വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പെത്തിയത്. റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് പുതിയ നടപടി. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്കു സർക്കാർ ഗാരന്റി നിൽക്കുന്നതിനുള്ളതാണ് റിഡംപ്ഷൻ ഫണ്ട്. ഈ ഫണ്ട് രൂപീകരിച്ച് അതിലേക്ക് 600 കോടി രൂപ നിക്ഷേപിച്ചാലേ 3300 കോടി രൂപ കടമെടുക്കാൻ ഇനി കേന്ദ്രം അനുമതി നൽകൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം 21,251 കോടി രൂപയാണ് ഡിസംബർ വരെ കടമെടുക്കാൻ അനുമതി നൽകിയത്. ഇത്തവണ 29,529 കോടി രൂപ അനുവദിച്ചപ്പോൾ 8000 കോടിയിലേറെ രൂപ അധികം ലഭിക്കുന്നതിന്റെ ആശ്വാസത്തിലായിരുന്നു സർക്കാർ. സർക്കാരിന്റെ അവസാന വർഷമായതിനാൽ ചെലവുകൾ കുതിച്ചുയരുകയും ചെയ്യും. സ്വപ്നപദ്ധതികൾ പലതും പൂർത്തിയാക്കാൻ ആവശ്യത്തിനു പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴാണ് വീണ്ടും കുറവ് വരുത്തിയത്. ബജറ്റിനു പുറത്ത് കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ വഴിയെടുത്ത വായ്പയും സർക്കാർ സ്വീകരിക്കുന്ന നിക്ഷേപങ്ങളും ഒക്കെ കടമെടുക്കാവുന്ന തുകയിൽനിന്നു കുറച്ചതിനു പിന്നാലെയാണ് പുതിയ നടപടി.
സർക്കാർ ഗാരന്റിയുടെ പുറത്താണു സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ സ്ഥാപനങ്ങൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ നൽകണമെന്നതാണു ഗാരന്റി. സ്ഥാപനങ്ങൾ പണം അടയ്ക്കുന്നതിനാൽ സർക്കാരിനു ബാധ്യത വരാറില്ല. ഏതെങ്കിലും സാഹചര്യത്തിൽ പണം തിരിച്ചടയ്ക്കേണ്ടി വന്നാൽ അതിനായി ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 61 സ്ഥാപനങ്ങൾക്കായി 40,000 കോടിയുടെ ഗാരന്റിയാണ് ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്.
വിദ്യാഭ്യാസ വായ്പയിലും കേരളം നമ്പർ വൺ; തിരിച്ചടവ് മുടക്കുന്ന കാര്യത്തിലും മലയാളി തന്നെ മുന്നിൽ
കോട്ടയം: രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ വായ്പ അനുവദിച്ചത് കേരളത്തിൽ. 2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ 7,619.64 കോടി രൂപയാണ് സംസ്ഥാനത്ത് വിതരണംചെയ്ത വിദേശപഠനവായ്പ. 66,159 അക്കൗണ്ടുകളിലായാണ് ഇത്രയേറെ തുക വായ്പയായി നൽകിയത്. കേന്ദ്രധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നൽകിയ കണക്കാണ് മന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചത്.
വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശ്ശികയിലും കേരളമാണ് ഒന്നാമത്. 2024 ഡിസംബർ 31 വരെ 2,99,168 അക്കൗണ്ടുകളിലായി 16,293 കോടിയാണ് വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി വിതരണംചെയ്ത വിദ്യാഭ്യാസവായ്പ. ഇതിൽ 2024 ഡിസംബർ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായെന്നാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക്.
വിദേശത്ത് പ്രതീക്ഷിച്ച തൊഴിൽകിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രധാനകാരണം. നല്ലതൊഴിൽ കിട്ടാതെ, രണ്ടുവർഷത്തെ പോസ്റ്റ്-സ്റ്റഡി വിസയുടെ കാലാവധിയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. പലകുടുംബങ്ങളും കടക്കെണിയിലായി.
വായ്പ നൽകിയത് ഇങ്ങനെ:
സംസ്ഥാനം, തുക(കോടിയിൽ)
കേരളം: 7619.64
മഹാരാഷ്ട്ര: 6158.22
ആന്ധ്രപ്രദേശ്: 5168.34
തെലങ്കാന: 5103.77
കർണാടക: 4027.82
തമിഴ്നാട്: 3530.41
അവശേഷിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ കഴിയുന്നത് പ്രാണഭയത്തോടെ; സന്ധ്യയായാൽ പട്രോളിംഗിന് പോലും പുറത്തിറങ്ങില്ല; സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ
ക്വറ്റ: സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ. സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിക്കണമെന്നും പിന്തുണ നൽകണമെന്നുമാണ് ബലൂച് നേതാക്കൾ ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാൻ സൈന്യത്തിന് മേഖലയിലെ നിയന്ത്രണം പൂർണമായും നഷ്ടമായെന്നാണ് ബലൂച് നേതാക്കൾ അവകാശപ്പെടുന്നത്.
പാക് സേനക്ക് ബലൂച് പ്രവിശ്യയുടെ നിയന്ത്രണം നഷ്ടമായെന്ന് പ്രമുഖ ബലൂച് നേതാവായ മിർ യാർ ബലൂച് വ്യക്തമാക്കി. ബലൂചിസ്ഥാനിൽ അവശേഷിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ പ്രണഭയത്തോടെയാണ് കഴിയുന്നത്. ബലൂചിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കണമെന്നും ബലൂച് നേതാക്കൾ ആവശ്യപ്പെട്ടു.
ബലൂചിസ്ഥാൻ ഇപ്പോൾ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും പാക്കിസ്ഥാൻ സൈന്യത്തിന് രാത്രിയായാൽ ക്വറ്റ വിട്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നുമാണ് ബലൂച് നേതാക്കൾ പറയുന്നത്. സുരക്ഷാ ഭയം കാരണം ബലൂചിസ്ഥാനിൽ പാക് സൈന്യം വൈകിട്ട് 5 മുതൽ പുലർച്ചെ 5 വരെ പട്രോളിങ് ഒഴിവാക്കിയിരിക്കുകയാണ്. മേഖലയുടെ 70–80 ശതമാനത്തിന്റെയും നിയന്ത്രണം പാകിസ്ഥാന് നഷ്ടപ്പെട്ടുവെന്നും റസാഖ് ബലൂച് അവകാശപ്പെട്ടു.
ഡ്രഡ്‌ജിങ് നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം; മുതലപ്പൊഴിയിൽ നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ
തിരുവനന്തപുരം: ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയ നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. മുതലപ്പൊഴിയിലാണ് നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്. ഡ്രഡ്‌ജിങ് നടക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറി. ഇതെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരുമായി നാട്ടുകാർ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടയിൽ ഒരാൾ ഹാർബർ എൻജിനീയറിങ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു. ജനാല തകർത്തയാളെ പിടികൂടിയ പോലീസിന്റെ നേരെ മത്സ്യത്തൊഴിലാളികൾ പാഞ്ഞടുത്തെങ്കിലും ഇയാളെ പൊലീസുകാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇത് വൻ സംഘർഷത്തിന് വഴിതെളിച്ചിരിക്കുകയാണ്.
കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ അനുവദിച്ചു
കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22ന് ഇത് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരില്‍ വിളിച്ച് ചേര്‍ത്ത റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. ഇതോടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്.
12 കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിന്‍ ഇനി മുതല്‍ ഒരു ജനറല്‍ കോച്ചും ഒരു നോണ്‍ എ.സി. ചെയര്‍ കാറും കൂട്ടി 14 കോച്ചുകളായിട്ടാകും സര്‍വീസ് നടത്തുക. എക്‌സ്പ്രസ് ട്രെയിന്‍ എന്ന് പേരുണ്ടെങ്കിലും റിസേര്‍വഷന്‍ കോച്ചുകള്‍ ഇല്ലാത്തത് മുന്‍കൂട്ടി റിസര്‍വ് ചെയ്ത് യാത്ര ഉറപ്പിക്കാനും വിനോദസഞ്ചാരികള്‍ക്കും എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ട്രെയിനിന് റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ട നടപടികള്‍ക്ക് ശ്രമിക്കുമെന്നും എം.പി. അറിയിച്ചു.
ട്രെയിനിന് അധിക കോച്ചുകള്‍ വേണമെന്ന് മെയ് അഞ്ചിന് ചേര്‍ന്ന യോഗത്തില്‍ പ്രിയങ്ക ഗാന്ധി ആവശ്യമുന്നയിക്കുകയും ഉന്നതതലത്തില്‍ ഇതിനായി ഇടപെടല്‍ നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ അധികമായി ആശ്രയിക്കുന്ന ട്രെയിനില്‍ ഒരു എ.സി. കോച്ചും ഒരു ചെയര്‍ കാറും കൂടി അധികമായി അനുവദിച്ചാല്‍ മാത്രമേ യാത്രക്കാര്‍ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യത്തിന് പരിഹാരമാവുകയുള്ളു

അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ. ബെയ്ലിൻ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാൻഡിൽ
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ. ബെയ്ലിൻ ദാസിന്റെ ജാമ്യമില്ല. മെയ് 27 വരെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തത്. ബെയ്ലിൻ ദാസിന്‍റെ ജാമ്യ ഹര്‍ജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിങ് ദാസ് നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗം വാദിച്ചു. ബെയ്ലിൻ ദാസിന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
അഡ്വ. ബെയ്‌ലിൻ ദാസിനെ കോടതിയിലെത്തിച്ചപ്പോള്‍ അഭിഭാഷകരുടെ നീണ്ട നിര കോടതിക്ക് പുറത്തുള്ളത്. വൻ പൊലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. രാവിലെ 11ഓടെയെയാണ് ബെയ‍്ലിൻ ദാസിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലെത്തിച്ചത്. ശംഖുമുഖം അസി.കമ്മീഷണർ കോടതിയിലെത്തിയിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെ ഓൾട്ടോ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് ബെയ്‌ലിൻ ദാസിനെ പിടികൂടിയത്. സഹോദരന്‍റെ KL-19 J 7177 വണ്ടിയിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. അതേസമയം, ബെയ്‌ലിൻ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചുവെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തന്നെ അടിച്ചെന്ന് ബെയ്‌ലിൻ സമ്മതിച്ചു. അതോടെ തന്നെ തനിക്ക് നീതി ലഭിച്ചുവെന്ന് അഡ്വ. ശ്യാമിലി പറഞ്ഞു.
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ ആറ് ഭീകകരെ വധിച്ച ഓപ്പറേഷനുകള്‍ വിശദീകരിച്ച് സുരക്ഷാ സേനകള്‍. ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്‌കരമായ ദുര്‍ഘടസാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയത്. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സേനാവിഭാഗങ്ങള്‍ ഉറപ്പ് നല്‍കി.
പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.
മൂന്ന് ഭീകരരെ വധിച്ചു. നാല്‍പത്തെട്ട് മണിക്കൂറിനുള്ളില്‍ അടുത്ത ഓപ്പറേഷന്‍. ത്രാലിലെ നാദേറില്‍ ഗ്രാമത്തിനകത്താണ് ഭീകരര്‍ എത്തിയത്.
ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗ്രാമവാസികളെ മറയാക്കാന്‍ ശ്രമമുണ്ടായി. സാധാരണക്കാര്‍ക്ക് അപായമൊന്നും പറ്റാതെ വേണമായിരുന്നു ഭീകരരെ നേരിടേണ്ടത്. അതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള ഭീകരരയാണ് സൈന്യം വധിച്ചത്. വനമേഖലകളിലടക്കം സൈന്യം ഭീകരര്‍ക്കാര്‍ തെരച്ചില്‍ തുടരുകയാണ് – സുരക്ഷ സേന വിശദീകരിച്ചു.
ഗാന്ധിജിയും നെഹ്രുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ലേ? കോൺഗ്രസിനെ കണ്ട് ഭരണംപിടിക്കാമെന്ന് കരുതിയിരുന്നില്ലെന്ന് പി വി അൻവർ
മലപ്പുറം: കോൺഗ്രസിനെ കണ്ട് ഭരണം പിടിക്കാം എന്ന് സിപിഎം കരുതേണ്ടെന്ന് പി വി അൻവർ. ഗാന്ധിജിയും നെഹ്രുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ലേയെന്നും അൻവർ ചോദിക്കുന്നു. കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിൾ ആണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് അടുത്ത ദിവസം തന്നെ വിഡി സതീശനുമായി സംസാരിക്കും. തനിക്ക് സുഖം ഇല്ലാത്തത് മൂലമാണ് കൂടിക്കാഴ്ച്ച വൈകിയതെന്നും പി വി അൻവർ പറഞ്ഞു.
നിലമ്പൂർ ഇപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നില്ലെങ്കിൽ ഈ മാസം 25 ന് അകം ഹൈക്കോടതിയെ സമീപിക്കും. 22 ന് ആണ് കോടതി അവധി കഴിയുക. ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പി വി അൻവർ വ്യക്തമാക്കി.
സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ ഒരാള് മരിക്കുമ്പോൾ മാത്രമാണ് ഇവർക്ക് അനക്കം ഉണ്ടായത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടാവാനില്ല. അഞ്ചുലക്ഷത്തിന്റെ ചെക്ക് എഴുതി നിൽക്കുകയാണ്. മരിച്ചവർ ആരെങ്കിലും ഉണ്ടോ എന്ന് ചോതിച്ചു നടക്കുകയാണെന്നും പിവി അൻവർ വിമർശിച്ചു.
ആശാവർക്കമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്നും പി വി അൻവർ കുറ്റപ്പെടുത്തി. ആശാ സമരം തുടങ്ങിയതിന് ശേഷമാണ് പി എസ് സി അംഗങ്ങളുടെ ശമ്പളം കൂട്ടിയത്. പിണറായിയുടെ ബന്ധുക്കളും ആളുകളും ആണ് പി എസ് സി അംഗങ്ങൾ. പിണറായിസത്തിന്റെ അടിവേര് തൊണ്ടിയെ ഈ സമരം കടന്നു പോകൂ എന്നും പി വി അൻവർ കൂട്ടിച്ചേർത്തു.