തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ പതിനൊന്നുകാരനെ തൃപ്പൂണിത്തുറയിൽ നിന്നും കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.
വീട്ടുകാരുടെ പരാതിയിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. കുട്ടി ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് തൃപ്പൂണിത്തുറയിൽ എത്തിയെന്നാണ് വിവരം.

