ഡ്രഡ്‌ജിങ് നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം; മുതലപ്പൊഴിയിൽ നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

0

തിരുവനന്തപുരം: ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയ നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. മുതലപ്പൊഴിയിലാണ് നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്. ഡ്രഡ്‌ജിങ് നടക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറി. ഇതെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരുമായി നാട്ടുകാർ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടയിൽ ഒരാൾ ഹാർബർ എൻജിനീയറിങ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു. ജനാല തകർത്തയാളെ പിടികൂടിയ പോലീസിന്റെ നേരെ മത്സ്യത്തൊഴിലാളികൾ പാഞ്ഞടുത്തെങ്കിലും ഇയാളെ പൊലീസുകാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇത് വൻ സംഘർഷത്തിന് വഴിതെളിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here