ഇഡിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; ദുരൂഹത, ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് സംശയം; ചാർട്ടേഡ് അക്കൗണ്ടൻ്റും മുംബൈയിലെ വ്യവസായിയും സംശയത്തിൻ്റെ നിഴലിൽ

0

തിരുവനന്തപുരം: ഇഡിയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. തട്ടിപ്പിൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് വിജിലൻസ്. പരാതിക്കാരനായ വ്യവസായിക്ക് മുഖ്യപ്രതി പറഞ്ഞ സമയത്ത് തന്നെ ഇഡിയിൽ നിന്ന് സമൻസ് കിട്ടിയതാണ് സംശയമുണ്ടാക്കുന്നത്. ഇതിന് പിന്നിൽ അസ്വാഭാവികത ഉണ്ടെന്നാണ് വിജിലൻസ് കരുതുന്നത്. മുഖ്യപ്രതി വിൽസൻ്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയാണ്. ചാർട്ടേഡ് അകൗണ്ടൻ്റും മുംബൈയിലെ വ്യവസായിയും സംശയത്തിൻ്റെ നിഴലിലാണ്. മൂന്ന് തട്ട് ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായവർ സംസ്ഥാനാന്തര സംഘത്തിലെ കണ്ണികളെന്നും സംശയമുണ്ട്. പ്രതികൾ മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തും. ഇഡിയും കേസിൻ്റെ വിശദാംശങ്ങൾ ശേഖരിക്കുകയാണ്.

കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരാണ് എറണാകുളത്ത് വിജിലൻസിന്‍റെ പിടിയിലായിത്. രണ്ട് കോടി രൂപയാണ് വ്യാപാരിയിൽ നിന്ന് പ്രതികൾ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ മുൻകൂറായി കൈമാറുമ്പോഴാണ് വിജിലൻസ് ഇരുവരെയും പിടികൂടിയത്. വ്യാപാരിക്കെതിരായ ഇഡി കേസിനെ കുറിച്ച് പ്രതികൾ എങ്ങനെ അറിഞ്ഞു എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് എസ്പി പറഞ്ഞു.

കൊവിഡ് കാലത്താണ് കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുന്നത്. അങ്ങനെ വ്യാപാരിക്കെതിരെ ഇഡി കേസു വരുന്നു. ഇഡി ചോദ്യം ചെയ്യലും നടപടിക്രമങ്ങളും നടക്കുമ്പോഴാണ് തമ്മനം സ്വദേശിയായ വിൽസൺ വ്യാപാരിയെ സമീപിക്കുന്നത്. 2 കോടി നൽകിയാൽ ഇഡി കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം. 2 ലക്ഷം രൂപ പണമായി നൽകണമെന്നും പറഞ്ഞു. വ്യാപാരി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. പനമ്പിള്ളി നഗറിൽ പണം കൈമാറുമ്പോൾ വിജിലൻസ് പിടികൂടി. വിൽസനെ ചോദ്യം ചെയ്തപ്പോഴാണ് വർഷങ്ങളായി കൊച്ചിയിൽ താമസമാക്കിയ രാജസ്ഥാൻ സ്വദേശി മുരളിക്കും ഇതിൽ പങ്കുണ്ടെന്നും അറിയുന്നത്.

കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുള്ള കാര്യം എങ്ങനെ ഇവർ അറിഞ്ഞു എന്നതിലാണ് ദുരൂഹത. ഇരുവരും ചേർന്ന് നേരത്തേയും പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും വിജിലൻസ് സംശയിക്കുന്നുണ്ട്. വിൽസന്‍റെ അക്കൗണ്ടിൽ വലിയ തുക ഉണ്ടെന്നും സംശയിക്കതക്ക ഇടപാടുകൾ അക്കൗണ്ട് വഴി നടന്നതായും വിജിലൻസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വരും ദിവസങ്ങളിൽ ഉണ്ടാകും. പിടിലിലായ രണ്ട് പേരും ഇടനിലക്കാർ മാത്രമാണോയെന്നും വൻ ശൃംഖല പിന്നിലുണ്ടോ എന്നും പരിശോധന നടക്കുകയാണ്.

തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് വരുന്നു; സമയക്രമം റെയിൽവേ ബോർഡിന് സമർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് എന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം സഫലമാകാൻ പോകുന്നു. തിരുവനന്തപുരം – ബെം​ഗളുരു റൂട്ടിൽ വന്ദേഭാരത് ട്രെയിൻ ഉടൻ എത്തുമെന്നാണ് റയിൽവെ വ്യക്തമാക്കുന്നത്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനാകും : തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുക.

ജോൺ ബ്രിട്ടാസ് എംപിക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങാണ് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. റയിൽവെ തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമയക്രമം റെയിൽവേ ബോർഡിന് നൽകിയെന്നും ആർ.എൻ. സിങ് പറഞ്ഞു.

എറണാകുളം-ബെംഗളൂരു പ്രത്യേക വന്ദേഭാരത് നിർത്തലാക്കിയതോടെ റൂട്ടിൽ ടിക്കറ്റ് കിട്ടാത്തത്ര തിരക്കാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. വന്ദേഭാരതിലുൾപ്പെടെ തീവണ്ടികളിലെ മോശം ഭക്ഷണത്തെപ്പറ്റി എംപിമാർ കടുത്ത വിമർശനം ഉയർത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും എറണാകുളത്ത് മോശമായ ഭക്ഷണം പിടിച്ച സാഹചര്യത്തിൽ ആ കരാറുകാരെ ഒഴിവാക്കിയതായും റെയിൽവേ അറിയിച്ചു.

കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ല; വിവരങ്ങള്‍ നല്‍കുന്നത് നിഷേധിക്കുന്നത് ഗുരുതരമായ കുറ്റമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍

0

കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്നും റൂള്‍ 12 പ്രകാരം എല്ലാ വിവരങ്ങളും നല്‍കുന്നത് കോടതികള്‍ക്ക് നിഷേധിക്കാന്‍ സാധിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷന്‍. സംസ്ഥാനത്തെ ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ അബ്ദുള്‍ ഹക്കിം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

ഇത് കുറ്റമാണെന്നും വിവരാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു. ജുഡീഷ്യല്‍ പ്രൊസീഡിംഗ്‌സ് അല്ലാതെ മറ്റൊരു വിവരവും നിഷേധിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. സുപ്രിംകോടതി ഉള്‍പ്പെടെ കോടതി നടപടിക്രമങ്ങള്‍ അടക്കം പൂര്‍ണമായും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന കാലമാണിതെന്ന് വിവരാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ചില കീഴ്‌ക്കോടതി ജീവനക്കാര്‍ അപേക്ഷിക്കുന്ന വിവരങ്ങള്‍ പോലും നിഷേധിക്കുന്നതായി കണ്ടെത്തിയാതായി വിവരാവകാശ കമ്മിഷന്‍ പറഞ്ഞു. ഇത് ഗുരുതരമായ കുറ്റമാണ്. ശിക്ഷാര്‍ഹവുമാണെന്നും ഉത്തരവിലൂടെ വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പരിഗണനയിലിരിക്കുന്നതായ കാര്യങ്ങള്‍ മാത്രമേ പങ്കുവയ്ക്കാന്‍ പാടില്ലാതുള്ളൂ എന്നും വിവരാവകാശ കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.

യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി; സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നി, എഐജി ശിവ് പണ്ഡെ എന്നിവര്‍ നെടുമ്പാശേരിയില്‍ എത്തി

0

എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരുകയും റിമാന്‍ഡില്‍ ആയ സാഹചര്യത്തില്‍ പ്രതികളെ സര്‍വീസില്‍ നിന്നും നീക്കാന്‍ നടപടി ആരംഭിക്കാനും നിര്‍ദ്ദേശം നൽകി. സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നി, എഐജി ശിവ് പണ്ഡെ എന്നിവര്‍ നെടുമ്പാശേരിയില്‍ എത്തി.

സിഐഎസ്എഫ് ഉദ്യോഗസ്ഥരായ പ്രതികളെ എത്രയും പെട്ടന്ന് സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ഐവിന് ജിജോയുടെ കുടുംബവും ആവശ്യപ്പെട്ടു. ഈ നാട്ടില്‍ ജീവിക്കാന്‍ ഇപ്പോള്‍ ഭയമാണെന്ന് ഐവിന്റെ അമ്മ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാല്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച അവര്‍ ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാവരുതെന്നും ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് തക്കതായ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇടപെടണമെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം കേസില്‍ പൊലീസ് അന്വേഷണ നടപടികള്‍ ഊര്‍ജിതമാക്കി. കേസിലെ രണ്ടു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ കിട്ടിയശേഷം പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ രണ്ട് പ്രതികളായ സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഐവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ അങ്കമാലി തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ നടന്നു. അന്വേഷണവുമായി ബന്ധപ്പെട്ട്. സിഐഎസ്എഫ് എ ഐ ജി കേരളത്തില്‍ തുടരും.

ബിബിസി ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തുന്നു

ലണ്ടൻ: ബിബിസിയുടെ എല്ലാ ചാനലുകളും 2030-ഓടെ സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി.

2024 ജനുവരി 8 മുതൽ, ബിബിസി അതിന്റെ ഉപഗ്രഹങ്ങളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങളുടെ ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി)ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ൽ ആണ് സ്ഥാപിതമായത്.

പിന്നീട്  1927-ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരിൽ ബിബിസി പ്രവ‌ർത്തനമാരംഭിച്ചത്. ആകെ 21,000-ത്തിലധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

സിന്ധു നദീജലക്കരാര്‍: കടുത്ത നടപടികളിലേക്ക് കേന്ദ്രം; വെള്ളം വന്‍തോതില്‍ വഴിതിരിച്ചുവിടും

ന്യൂഡല്‍ഹി: സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് കടുത്ത നടപടികള്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്ന കനാലുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇന്ത്യ തുടങ്ങിവെച്ചിരിക്കുന്നത്. ചെനാബ്, ഝലം, സിന്ധു നദികളില്‍ നിന്നുള്ള ജലം ഇന്ത്യയിലേക്ക് വഴിതിരിച്ചുവിടുന്ന പദ്ധതികളാണ് ആരംഭിച്ചത്. കരാര്‍ പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട നദികളാണ് ഇവ മൂന്നും.

ചനാബ് നദിയിലെ രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കാനുള്ള നടപടികളിലേക്ക് ഇന്ത്യ കടന്നുവെന്നാണ് വിവരം. കനാല്‍ വികസിപ്പിച്ചാല്‍ സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍വരെ വെള്ളം ഇന്ത്യയിലേക്ക് തിരിച്ചുവിടാനാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഇത് 40 ഘനമീറ്റര്‍ മാത്രമാണ്. 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കനാലിന് 60 കിലോമീറ്ററോളം നീളമുണ്ട്. ഇതിന്റെ നീളം 120 കിലോമീറ്റര്‍ വരെ ആക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. പൂര്‍ത്തിയായാല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ ആണ് കാര്യമായി ബാധിക്കുക. ഇവിടങ്ങളിലെ കാര്‍ഷിക മേഖല ജലക്ഷാമത്തെ തുടര്‍ന്ന് തകര്‍ച്ചയിലാകുമെന്നാണ് പാകിസ്ഥാന്റെ ആശങ്ക.

കൂടാതെ മറ്റ് നദികളില്‍ ജലവൈദ്യുത പദ്ധതികളും നിര്‍മിക്കും. അതിലൂടെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുടുതല്‍ നിയന്ത്രിക്കാനാകും. മൂന്ന് നദികളില്‍ നിന്നുമുള്ള ജലം വഴിതിരിച്ചുവിട്ട് ജമ്മുകാശ്മീര്‍ അടക്കമുള്ള വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. മാത്രമല്ല വലിയ തോതില്‍ ജലം സംഭരിക്കാനുള്ള റിസര്‍വോയറുകള്‍ നിര്‍മിക്കുകയും ചെയ്യും.

മഴക്കാലത്തെ നേരിടാൻ കേരളം: മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

കൊച്ചി: സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം.

മെയ് 20നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മപദ്ധതി തയ്യാറാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്താൻ തീരുമാനിച്ചു.

ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയോ ജില്ലാ കളക്ടറുടെയോ നേതൃത്വത്തിലാണ് യോഗം ചേരുക. പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിക്കും.

രണ്ടാഴ്ചയില്‍ ഒരിക്കല്‍ ജില്ലാതലത്തില്‍ അവലോകനയോഗം ചേര്‍ന്ന് പകര്‍ച്ചവ്യാധികളുടെ സ്ഥിതിഗതികള്‍ വിലയിരുത്തും.

നഗരപ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനമൊരുക്കാനും യോഗത്തിൽ തീരുമാനമായി. മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും കൊതുക് നിര്‍മ്മാര്‍ജ്ജനം വ്യാപകമായി നടത്തുകയും ചെയ്യും.

ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിനായുള്ള കെട്ടിടങ്ങളിൽ ശുചിമുറികള്‍, വൈദ്യുതി, ലൈറ്റ്, ഫാന്‍, അടുക്കള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം ദുരന്ത മേഖലകളില്‍ ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ സമഗ്രമായ ആശുപത്രി സുരക്ഷാ പ്രവര്‍ത്തന പദ്ധതി നടപ്പാക്കും. വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്.