മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘പിണറായി ദി ലെജൻഡ്’ ഇന്ന് പ്രകാശിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘പിണറായി ദി ലെജൻഡ്’ ഇന്ന് പ്രകാശിപ്പിക്കും.  ചലച്ചിത്ര താരം കമൽഹാസൻ ആണ് ഡോക്യുമെന്ററി പ്രകാശിപ്പിക്കുന്നത്.

സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ഒരുക്കിയത്. ആദ്യമായാണ് ഒരു സർവ്വീസ് സംഘടന മുഖ്യമന്ത്രിയെക്കുറിച്ച് കുറിച്ച് ഡോക്യുമെന്ററി നിർമിക്കുന്നത്.

ഉച്ചയ്‌ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എം പി എന്നിവർ പങ്കെടുക്കും.

അൽത്താഫ് റഹ്മാനാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. രചന: പ്രസാദ് കണ്ണൻ. രാജ്കുമാർ രാധാകൃഷ്ണനാണ് സംഗീത സംവിധാനം.

ക്യാമറ: പ്രവീൺ ചക്രപാണി, പ്രൊജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള. ‘തുടരും പിണറായി മൂന്നാമതും” എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട്  മര്‍ദിച്ചവര്‍ക്കെതിരെ കേസ്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അഗളി, ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത്.

അഗളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഷിബുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. പരിക്കേറ്റ ഷിബു ചികിത്സയിലാണ്. മെയ് 24-നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഷിബു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഡ്രൈവറും ക്ലീനറും ആരോപിച്ചു. ഇവരുടെ പരാതിയില്‍ ഷിബുവിനെതിരെ കേസെടുത്തിരുന്നു.

ശംഖുമുഖത്ത് കത്തിയമർന്നത് നിറയെ ക്രൂഡ് ഓയിലുമായി വന്ന ഗ്രീക്ക് കപ്പൽ; ശംഖുമുഖം കപ്പൽ പാര് ഇന്ന് മത്സ്യത്തൊഴിലാളികളുടെ അക്ഷയഖനി

തിരുവനന്തപുരം: കേരള തീരത്ത് ചരക്കു കപ്പൽ മുങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. സോഷ്യൽ മീഡിയയിൽ മത്സ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില പ്രചാരണങ്ങളാണ് ആ ആശങ്കക്ക് കാരണം. കപ്പലിൽ നിന്നും ഇന്ധനവും മറ്റ് വിഷവസ്തുക്കളും ചോർന്നെന്നും അത് മത്സ്യങ്ങളുടെ ശരീരത്തിലെത്തുമെന്നുമാണ് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നുമില്ലാത്ത സൈബർ പ്രചരണം. എന്നാൽ, കപ്പൽ അപകടം കേരള തീരത്ത് പുതിയ കാര്യമല്ല. കപ്പൽ അപകടത്തെതുടർന്ന് ശംഖുമുഖം കപ്പൽ പാര് എന്ന മത്സ്യസമൃദ്ധമായ ഇടം രൂപപ്പെട്ടതും ചരിത്രമാണ്. സോഷ്യൽ മീഡിയ പോയിട്ട് പരമ്പരാ​ഗത വാർത്താവിനിമയ ഉപാധികൾ പോലും അത്ര പ്രചാരമല്ലാതിരുന്ന കാലത്താണ് ആ കപ്പൽ അപകടമുണ്ടായത്.

1968 ഓഗസ്റ്റിലാണ് നിറയെ ക്രൂഡ് ഓയിലുമായി സഞ്ചരിക്കുകയായിരുന്ന ​ഗ്രീക്ക് കപ്പൽ കടലിൽ കത്തിയമർന്നത്. ശംഖുമുഖത്തിന് പത്തു കിലോമീറ്റർ പടിഞ്ഞാറ് വെച്ച് കത്തിയമർന്ന കപ്പലിന്റെ അവശേഷിക്കുന്ന ഭാ​ഗം കടലിനടിയിലേക്ക് താഴ്ന്നു. 55 മീറ്റർ ആഴമാണ് ഇവിടെ കടലിനുള്ളത്. അപകടത്തിന് ശേഷം ഏറെക്കാലം ഈ ഭാ​ഗത്ത് ​കടലിന് മുകളിൽ ക്രൂഡ് ഓയിൽ പരന്നുകിടന്നു. എന്നാൽ, പിന്നീട് ഈ പ്രദേശം തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ അക്ഷയഖനിയായി രൂപപ്പെടുകയും ചെയ്തു.

57 വർഷംമുൻപ് തോമസ്, ജോസ് എന്നീ രണ്ട് മത്സ്യത്തൊഴിലാളികൾ മാത്രമാണ് ​ഗ്രീക്ക് കപ്പൽ കത്തിയമരുന്നതിന് സാക്ഷികളായത്. പിറ്റേന്ന് പൂന്തുറത്തീരത്തുനിന്ന് മീൻപിടിക്കാൻപോയവർ വള്ളങ്ങളിലും കട്ടമരങ്ങളിലുമായി തീരത്തെത്തിച്ചത് വമ്പൻ തടിക്കഷ്ണങ്ങളായിരുന്നു. എണ്ണപ്പാടപടർന്ന ഉൾക്കടലിൽ ഒഴുകിനടന്ന കപ്പലിന്റെ അവശേഷിപ്പുകളായ തടിയെല്ലാം അവർ പള്ളിക്ക് സംഭാവനനൽകി. പള്ളിവികാരിയാണ് തലേദിവസം ഗ്രീക്ക് എണ്ണക്കപ്പൽ ശംഖുംമുഖത്തെ ഉൾക്കടലിൽ കത്തി മുങ്ങിയ വിവരം മത്സ്യത്തൊഴിലാളികളോട് പറഞ്ഞത്.

രക്ഷാപ്രവർത്തനത്തിന് മറ്റൊരു കപ്പൽ എത്തുന്നതും തോമസും ജോസും കണ്ടിരുന്നു. പക്ഷേ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഇവർക്ക് കപ്പലിനടുത്തേക്ക് പോകാൻകഴിഞ്ഞില്ല. ഏറെക്കാലം പിന്നീട് ഈ ഭാഗത്ത് ക്രൂഡ് ഓയിൽ ഒഴുകിപ്പരന്നിരുന്നു. കടലിൽത്താഴ്ന്ന കപ്പൽ മത്സ്യങ്ങളുടെ വലിയ ആവാസവ്യവസ്ഥയാകുമെന്ന ഊഹത്തിൽ പിന്നീട് എല്ലാ മൺസൂൺകാലത്തും തോമസും ജോസും ആ ഭാഗത്ത് തിരച്ചിൽനടത്തും.

1972 ജൂലായിൽ ഇവർ കപ്പൽ കത്തിനശിച്ചയിടത്ത് വലിയ മത്സ്യ ആവാസവ്യവസ്ഥ കണ്ടെത്തുകയും ചെയ്തു. അതോടെ മീൻപിടിത്തക്കാരുടെ പ്രധാന ചാകരക്കോളയി ആ ഇടം മാറി. തോമസിന്റെയും ജോസിന്റെയും സാഹസികത റോബർട്ട് പനിപ്പിള്ളയുടെ ‘കടലറിവുകളും നേരനുഭവങ്ങളും’ എന്ന പുസ്തകത്തിലുണ്ട്. കാലിക്കറ്റ് സർവകലാശാല മലയാളം ബിരുദ പഠനത്തിനായുള്ള സിലബസിന്റെ ഭാഗമാണിത്. 10 കിലോമീറ്ററോളം ഉൾക്കടലിൽ 40 മീറ്ററോളം ആഴത്തിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ശാസ്ത്രലോകം ശ്രദ്ധിച്ചിരുന്നില്ല.

എന്നാൽ, 2024-ൽ യൂറോപ്യൻ യൂണിയന്റെ സഹകരണത്തോടെ കേരള സർവകലാശാലാ അക്വാറ്റിക് ബയോളജി വകുപ്പ് സീനിയർ പ്രൊഫസർ ഡോ. എ. ബിജുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തി വിവരശേഖരം നടത്തിയത്. 35 മീറ്ററോളം നീളമുള്ള കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെ മത്സ്യയിനങ്ങളുടെ കോളനിയുണ്ട്. പവിഴപ്പുറ്റുകളുടെയും സ്‌പോഞ്ചുകളുടെയും മറ്റു കടൽജീവികളുടെയും ആവാസവ്യവസ്ഥയുമാണിത്.

ശംഖുമുഖത്ത് മാത്രമല്ല, 1754ൽ വർക്കലയ്ക്ക് പടിഞ്ഞാറ് ഒരു കപ്പലും അപകടത്തിൽപെട്ടിരുന്നു. 1754 ജനുവരിയിൽ ഒരു ഡച്ച് കപ്പലാണ് ഇവിടെ അപകടത്തിൽപെട്ടത്. 43 മീറ്റർ ആഴത്തിലേക്കാണ് ആ കപ്പൽ മുങ്ങിപ്പോയത്. പിന്നീട് അഞ്ചുതെങ്ങിലെ കടൽപണിക്കാരനായ ‘സുക്കൂറച്ഛൻ’ എന്ന സെബാസ്റ്റ്യനാണ് ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീടിത് ‘അഞ്ചുതെങ്ങ് കപ്പൽപാര്’ എന്നറിയപ്പെട്ടു.

2011 ൽ കന്യാകുമാരിയിൽ ഇരുമ്പയിര് നിറച്ച പാക് കപ്പലും 2018 ലെ ഓഖിയിൽ വിഴിഞ്ഞത്തുനിന്ന് അപ്രത്യക്ഷമായി പൂന്തുറയ്ക്കു സമീപം ഒരു പത്തേമാരിയും മുങ്ങിയതും കേരള തീരത്തെ കപ്പൽ അപകടങ്ങളുടെ ചരിത്രത്തിന്റെ ഭാ​ഗമാണ്.

വിദേശ വിദ്യാർത്ഥികൾക്ക് നേരെ ട്രംപിന്റെ കർശന നടപടി; വിസ ഇന്റർവ്യൂകൾ നിർത്തിവെച്ചു, ക്ലാസ്‌ കട്ട്‌ ചെയ്താൽ വിസ റദ്ദാകും

0

വിദേശ വിദ്യാർത്ഥികൾക്ക് നേരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർശന നടപടി. വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവെച്ചു. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. വിദേശ വിദ്യാർഥികൾക്കുള്ള വിസ അപ്പോയിന്റ്മെന്റുകൾ മരവിപ്പിച്ചു. ട്രംപ് ഭരണകൂടം തങ്ങളുടെ കടുത്ത കുടിയേറ്റ അജണ്ട നിറവേറ്റുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി നാടുകടത്തല്‍ വര്‍ധിപ്പിക്കാനും വിദ്യാര്‍ത്ഥി വിസ റദ്ദാക്കാനും ശ്രമിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. വിദ്യാർഥികൾ ക്ലാസ്‌ കട്ട്‌ ചെയ്താൽ വിസ റദ്ദാകും. നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല.

പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനെ അറിയിക്കാതെ കോഴ്സിൽ നിന്ന് പിന്മാറുകയോ ചെയ്താൽ സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാം. ട്രംപിന്റെ പുതിയ നയം സ്റ്റുഡന്റ് വിസ പ്രോസസിങ്ങിനെ മാത്രമല്ല, സാമ്പത്തികമായി വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ വളരെയധികം ആശ്രയിക്കുന്ന അമേരിക്കന്‍ സര്‍വകലാശാലകളെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഗാസയിലെ ഇസ്രേയല്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തുന്ന് കരുതപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രംപ് ഭരണകൂടം സോഷ്യല്‍മീഡിയ സ്‌ക്രീനിങ്ങ് കടുപ്പിച്ചിരുന്നു.

ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ധൈര്യമുണ്ടെങ്കിൽ ആളിനെ തപ്പി അങ്ങാടിയിൽ നടക്കാതെ എം സ്വരാജിനെ മത്സരിപ്പിക്ക്; സിപിഎമ്മിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

0

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ മത്സരിപ്പിക്കാൻ വെല്ലുവിളിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ധൈര്യമുണ്ടെങ്കിൽ ആളിനെ തപ്പി അങ്ങാടിയിൽ നടക്കാതെ M സ്വരാജിനെ മത്സരിപ്പിക്കണം എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്. “സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്” എന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

നിലമ്പൂരിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണല്ലോ. മത്സരിക്കാൻ പറ്റിയ അതിസമ്പന്നർ ആര് എന്ന് തിരഞ്ഞു സീറ്റ് കച്ചവടത്തിന് ശ്രമിക്കുന്ന ആ പാർട്ടി സ്വന്തം പ്രവർത്തകരെ തന്നെ വെല്ലുവിളിക്കുക അല്ലേ?
“സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്” എന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോ?
പിണറായി 3.0 ലോഡിംഗ് എന്ന് തള്ളിമറിക്കുന്നവർക്ക് സിറ്റിംഗ് സീറ്റിൽ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണ്.
അതല്ല സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ CPM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും, എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോ.
പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് അവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നില്ക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും കാണാം ആ പരാജയ ഭീതി.
കഴിഞ്ഞ രണ്ട് തവണയായി 9 വർഷക്കാലം സിപിഎം ന്റെ സിറ്റിംഗ് സീറ്റിൽ മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കും…
ധൈര്യമുണ്ടെങ്കിൽ ആളിനെ തപ്പി അങ്ങാടിയിൽ നടക്കാതെ M സ്വരാജിനെ മത്സരിപ്പിക്ക്…..

മാറ്റിയെടുക്കാനായി തപാൽ വഴി ഇൻഷുറൻസ് ചെയ്ത് 2000-ൻ്റെ നോട്ടുകൾ അയച്ചു, കാലിക്കവറാണ് കിട്ടിയത് എന്ന് റിസർവ് ബാങ്കിന്റെ മറുപടി; തലശ്ശേരി സ്വദേശിയ്ക്ക് നഷ്ടമായത് 14,000 രൂപ

തിരുവനന്തപുരം: 2000-ന്റെ നോട്ടുകൾ മാറ്റിയെടുക്കാനായി തപാൽ വഴി ഇൻഷുറൻസ് ചെയ്ത് തിരുവനന്തപുരം റിസർവ് ബാങ്കിലേക്ക് അയച്ച തലശ്ശേരി സ്വദേശിയ്ക്ക് 14,000 രൂപ നഷ്ടമായി. കാലിക്കവറാണ് കിട്ടിയത് എന്നായിരുന്നു റിസർവ് ബാങ്കിന്റെ മറുപടി. ‘മിസ്ബാഹി’ൽ കെ മമ്മൂട്ടിക്കാണ് ഇങ്ങനെ പണം നഷ്ടമായത്.

മാർച്ച് 10-നാണ് ഏഴുനോട്ടുകളുടെ സീരിയൽ നമ്പറുകൾ സഹിതം റിസർവ് ബാങ്കിലേക്ക് മമ്മൂട്ടി തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നും അയച്ചത്. ദിവസങ്ങൾ കഴിഞ്ഞും പണം അക്കൗണ്ടിൽ വരാത്തതിനെത്തുടർന്ന് റിസർവ് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ കാലിക്കവറാണ് ഇവിടെ ലഭിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. തുടർന്ന് മാർച്ച് 14-ന് പണമില്ലാത്ത കാലിക്കവറാണ് കിട്ടിയത് എന്നറിയിച്ച് റിസർവ് ബാങ്കിന്റെ സ്പീഡ് പോസ്റ്റും മമ്മൂട്ടിക്ക്‌ മറുപടിയായി ലഭിച്ചു.

എന്താണ് സംഭവിച്ചത് എന്നറിയാൻ മമ്മൂട്ടി തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിനെ സമീപിച്ചു. ഇവിടെനിന്ന് പണം അയച്ചിരുന്നുവെന്നും പണം നഷ്ടമായത് അന്വേഷിക്കാമെന്നും തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് അധികൃതർ പറഞ്ഞതായി മമ്മൂട്ടി വ്യക്തമാക്കി. കൂടുതൽ സുരക്ഷ ഉറപ്പാക്കാൻവേണ്ടിയാണ് താപാലിൽ ഇൻഷുറൻസ് ചെയ്ത് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പണം നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെക്കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണെന്നും ഇവിടെനിന്ന് കൃത്യമായി സീൽചെയ്താണ് പണം അയച്ചതെന്നും തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.

നിരന്തരം അവഗണിക്കുന്നു, പറഞ്ഞ വാക്കുകൾ ഒന്നും പാലിച്ചില്ല’; യുഡിഎഫിനെതിരെ തുറന്നടിച്ച് പി.വി അൻവർ

0

മലപ്പുറം: യുഡിഎഫുമായുള്ള സഹകരണത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പി. വി അൻവർ എംഎൽഎ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കുമെല്ലാമൊടുവിൽ  വിഡി സതീശൻ ഉൾപ്പെടെയുള്ള  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.വി അൻവർ .യുഡിഎഫ് തന്നെ നിരന്തരമായി അവഗണിക്കുകയാണെന്ന് അൻവർ പറഞ്ഞു. പറഞ്ഞ വാക്കുകൾ ഒന്നും പാർട്ടി പാലിക്കുന്നില്ലെന്നും മുഖത്തേക്ക് ചെളി വാരി എറിയിക്കുകയാണെന്നും അൻവർ പ്രതികരിച്ചു. ഇനി യുഡിഎഫിന്റെ കാല് പിടിക്കാനായി താൻ പോകില്ലെന്നും. തന്നെ യുഡിഎഫ് ദയാവധത്തിന് വിട്ടുകൊടുത്തുവെന്നും അൻവർ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് അൻവർ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. യുഡിഎഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അൻവര്‍ പറഞ്ഞു.

ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ നിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നിലയിൽ നേരിയ പുരോഗതി.

പേര് വിളിച്ചപ്പോൾ അഫാൻ കണ്ണുതുറക്കാൻ ശ്രമിച്ചെന്നും അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അഫാൻ വെന്റിലേറ്ററിൽ തന്നെയാണെന്നും ഡോക്ടർമാർ അറിയിച്ചു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അഫാൻ ആത്മഹത്യാശ്രമം നടത്തിയത്. പൂജപ്പുര ജയിലിലെ ശുചിമുറിയിലാണ്ആത്മഹത്യാശ്രമം നടത്തിയത്.

തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.