ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ നിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്

0

തിരുവനന്തപുരം: ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നിലയിൽ നേരിയ പുരോഗതി.

പേര് വിളിച്ചപ്പോൾ അഫാൻ കണ്ണുതുറക്കാൻ ശ്രമിച്ചെന്നും അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അഫാൻ വെന്റിലേറ്ററിൽ തന്നെയാണെന്നും ഡോക്ടർമാർ അറിയിച്ചു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അഫാൻ ആത്മഹത്യാശ്രമം നടത്തിയത്. പൂജപ്പുര ജയിലിലെ ശുചിമുറിയിലാണ്ആത്മഹത്യാശ്രമം നടത്തിയത്.

തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here