ഇടതുസ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം; വെല്ലുവിളിച്ച് പി.വി അൻവർ

നിലമ്പൂർ: നിലമ്പൂരിൽ ഇടതുസ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് മുൻ എംഎൽഎ പി.വി. അൻവർ. താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധ വികാരം നാട്ടിൽ ഉണ്ടെന്നും പി.വി. അൻവർ പറഞ്ഞു. ഇടതു സ്ഥാനാർഥി എം.സ്വരാജ് മത്സരിക്കുന്നതിന് എന്താ കുഴപ്പം എന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന്റെ കടുപ്പവും മത്സരത്തിന്റെ ശേഷിയും സ്ഥാനാർഥിയുടെ വലിപ്പവും യുഡിഎഫ്, എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വലിപ്പവും 23-ാം തീയതി വോട്ടെണ്ണുമ്പോൾ അറിയാം. അതുവരെ എല്ലാവരും സമന്മാരല്ലേ…? ജനങ്ങളുടെ മനസ്സല്ലേ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. അത് എന്താണെന്ന് ഫലംവരുമ്പോൾ അറിയാം- പി.വി. അൻവർ പറഞ്ഞു. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസ്സിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം.സ്വരാജിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ പോരാട്ടം ശക്തമായിരിക്കുകയാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സംസഥാനത്തെ ശ്രദ്ധേയമായ യുവ നേതാവും, നാട്ടുകാരനും സർവോപരി എൽഡിഫ് ഈ ഉപതിരഞ്ഞെടുപ്പ് ചുമതലക്കാരൻ കൂടിയയായ സ്വരാജിനെ നിയഗിച്ചതിന്റെ ആവേശത്തിലാണ് പ്രവർത്തകർ. നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ നന്നായി അറിയുന്ന സ്വരാജ് കൂടി കളത്തിൽ ഇറങ്ങുമ്പോൾ നിലമ്പൂരിൽ പോരാട്ടം പൊടിപാറുമെന്നതിൽ സംശയമില്ല.

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ്, മുൻമന്ത്രി കോൺഗ്രസിലെ കെ. ബാബുവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ കെ. ബാബുവിനോട് തന്നെ പരാജയപ്പെട്ടിരുന്നു. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും, സംസ്ഥാന സെക്രട്ടറിയും എന്ന നിലിയൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

പഞ്ചായത്ത് ഫണ്ട് വെട്ടിപ്പ് നടത്തിയ കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസർക്കും 6 വർഷം തടവ്

0

തിരുവനന്തപുരം: പഞ്ചായത്ത് ഫണ്ട് വെട്ടിപ്പ് നടത്തിയ കേസിൽ റാന്നി-അങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി എഡിസൺ.എയും കൈക്കൂലി വാങ്ങിയതിന് മുൻ വില്ലേജ് ഓഫീസറെയും ശിക്ഷിച്ച് കോടതി. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിവിധ വകുപ്പുകളിലായി ആകെ 6 വർഷം കഠിന തടവിനും, 1,50,000 രൂപ പിഴ ഒടുക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

റാന്നി-അങ്ങാടി ഗ്രാമ പഞ്ചായത്തിൽ 2006-2007 കാലഘട്ടത്തിൽ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന എഡിസൺ.എ പഞ്ചായത്ത് പരിധിയിൽ വിവിധ വാർഡുകളിലെ റോഡ് അരികിലുള്ള കുറ്റിക്കാടുകളും, അഴുക്ക്ചാലുകളും, പഞ്ചായത്ത് പരിസരവും വൃത്തിയാക്കിയതായി കാണിച്ച് 106 വ്യജ വൗച്ചറുകൾ ഉണ്ടാക്കി പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം വാങ്ങാതെ 5,90,340 രൂപ പാസാക്കി എടുത്തിരുന്നു. നടപ്പിലാക്കാത്ത പ്രവർത്തികൾക്ക് വ്യാജ വൗച്ചറുകൾ ഉണ്ടാക്കി പണം തട്ടിയെന്നായിരുന്നു പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസ്. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) രാജകുമാര എം.വി ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

അതേസമയം, താഴേക്കോട് വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറായ മനോജ് തോമസ് കൈക്കൂലി വാങ്ങിയതിനുമാണ് ശിക്ഷിക്കപ്പെട്ടത്. കോഴിക്കോട് മുക്കം സ്വദേശിയായ പരാതിക്കാരന്, പട്ടയം അനുവദിക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് നൽകാനായിരുന്നു കൈക്കൂലി വാങ്ങിയത്. കോഴിക്കോട് വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി ആകെ ഏഴ് വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനും കോഴിക്കോട് വിജിലൻസ് കോടതിയുമാണ് ശിക്ഷ വിധിച്ചത്.

കോഴിക്കോട് മുക്കം സ്വദേശിയായ പരാതിക്കാരന്, കുറ്റിപാലക്കൽ രാജീവ്ഗാന്ധി ദശലക്ഷം ഉന്നതിയിലെ, തന്റെയും മറ്റ് 5 പേരുടേയും വീടുൾപ്പടെയുള്ള സ്ഥലത്തിന് പട്ടയം അനുവദിക്കാൻ അനുകൂലമായ റിപ്പോർട്ട് നൽകാൻ താഴേക്കോട് മുൻ വില്ലേജ് ഓഫീസറായിരുന്ന മനോജ് തോമസ്, 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത് കൈപ്പറ്റവേ 2014 ൽ കോഴിക്കോട് വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടിയിരുന്നു. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) ഷിബു തോമസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അരുൺ നാഥ് ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

പ്രളയ സാധ്യത; ഈ നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പ്രളയ സാധ്യത നിലനിൽക്കുന്നതിനാൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം.

പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ കോന്നി GD, കല്ലേലി സ്റ്റേഷനുകൾ, പമ്പ നദിയിലെ ആറന്മുള സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷൻ, മൊഗ്രാൽ നദിയിലെ മധുർ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും;

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദിയിലെ കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകൾ, കണ്ണൂർ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷൻ, കുപ്പം നദിയിലെ മങ്കര സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്റ്റേഷൻ , കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷൻ , കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ സ്റ്റേഷനുകൾ,

പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ മാരാമൺ , കുരുടമണ്ണിൽ സ്റ്റേഷനുകൾ, അച്ചൻകോവിൽ നദിയിലെ പന്തളം സ്റ്റേഷൻ , തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദിയിലെ മൈലമൂട് സ്റ്റേഷൻ , വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

നിലമ്പൂരിന്റെ സ്വ ‘രാജ്’

0

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. ഇതോടുകൂടി നിലമ്പൂരിലെ പോരാട്ടം ശക്തമായിരിക്കുകയാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സംസഥാനത്തെ ശ്രദ്ധേയമായ യുവ നേതാവും, നാട്ടുകാരനും സർവോപരി എൽഡിഫ് ഈ ഉപതിരഞ്ഞെടുപ്പ് ചുമതലക്കാരൻ കൂടിയയായ സ്വരാജിനെ നിയഗിച്ചതിന്റെ ആവേശത്തിലാണ് പ്രവർത്തകർ. നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ നന്നായി അറിയുന്ന സ്വരാജ് കൂടി കളത്തിൽ ഇറങ്ങുമ്പോൾ നിലമ്പൂരിൽ പോരാട്ടം പൊടിപാറുമെന്നതിൽ സംശയമില്ല.

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ്, മുൻമന്ത്രി കോൺഗ്രസിലെ കെ. ബാബുവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ കെ. ബാബുവിനോട്ട് തന്നെ പരാജയപ്പെട്ടിരുന്നു.

എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും , സംസ്ഥാന സെക്രട്ടറിയും എന്ന നിലിയൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

കവി, കഥാകൃത്ത്, മികച്ച പ്രസംഗകൻ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഒരു കവിതാ സമാഹാരവും മൂന്ന് യാത്രാ വിവരണങ്ങളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.എൻ.മുരളീധരൻ നായരാണ് അച്ഛൻ. 2004 ൽ കേരള യൂണിവേർസിറ്റിയിൽ നിന്ന് എൽ.എൽ.ബിയും. 2007ൽ അണ്ണാമലൈ യൂണിവേർസിറ്റിയിൽ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. ആലപ്പുഴ പുന്നപ്രയിൽ മീൻപിടിക്കാൻപോയ ആൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു.

എറണാകുളം തിരുമാറാടിയിൽ മരം വീണ് സ്ത്രീ മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹമാണ് കിട്ടിയത്. മത്സ്യത്തൊഴിലാളിയായ പുല്ലുവിള സ്വദേശി തഥയൂസ് ആണ് മരിച്ചത്.

പൂവാറിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കാണാതായ സ്റ്റെല്ലസിനായി തെരച്ചിൽ നടത്തുകയാണ്. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം വിഴിഞ്ഞം വാർഫിന് സമീപത്തുവെച്ചാണ് മറ‍ിഞ്ഞത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.

മലപ്പുറം കാളികാവിലും എറണാകുളം ചെറായിയിലും ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. കനത്ത മഴയിൽ മരം വീണ് വ്യാപകനാശമാണ് വിവിധ ജില്ലകളിലുണ്ടായത്. നിരവധി വീടുകൾ തകർന്നു. നദികളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനശതാബ്ദിയടക്കം ട്രെയിനുകൾ ഇന്നും വൈകിയോടുകയാണ്.

സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം: പി വി അൻവർ

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി വി അൻവർ.

സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.

സ്വരാജിന് മത്സരിക്കാമല്ലോ എന്നും താൻ ഉയർത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലുണ്ട് എന്നും അൻവർ പറഞ്ഞു.

പ്രണയാഭ്യര്‍ഥന നിരസിച്ചു; പതിനഞ്ചുകാരിയെ വീട്ടിൽ കയറി കൊലപ്പെടുത്തി 20കാരന്‍

ചെന്നൈ: തമിഴ്നാട് റാണിപ്പെട്ടിയിൽ പ്രണയാഭ്യര്‍ഥന നിരസിച്ചെന്നാരോപിച്ച് പതിനഞ്ചുകാരിയെ 20കാരന്‍ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വീട്ടില്‍ക്കയറി ആണ് ഇയാൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ 20കാരനായ സുബ്രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ആക്രമണത്തിൽ പെൺകുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ആക്രമണ സമയത്ത് ജനനിയും മുത്തശിയും ഇവരുടെ ബന്ധു ലക്ഷ്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ജനനിയെ ഇയാൾ പലതവണ കുത്തി. ഗുരുതരമായി പരിക്കേറ്റ ജനനി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.

വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ട്; നിലമ്പൂർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി എം സ്വരാജ്

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനോട് വലിയ മമതയും പ്രതിബന്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും വ്യക്തമാക്കി എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്.

അതേസമയം എൽഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരെ എൽഡിഎഫ് സ്വീകരിക്കുന്ന നിലപാട് മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നൽകുന്നതാണ് എന്നും ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകും എന്നും വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും.

പാർട്ടി ചിഹ്നത്തിലാകും സ്വരാജ് മത്സരിക്കുക. പാർട്ടി സ്ഥാനാർഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതായാണ് വിവരം.

കനത്ത മഴ,അതീവ ജാഗ്രത വേണം; സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി, കാസർകോട് ജില്ലയിലെ മൊഗ്രാൽ  നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി, കണ്ണൂർ ജില്ലയിലെ  പെരുമ്പ നദി, കുപ്പം നദി, കാസർകോട് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് സമുദ്രങ്ങള്‍; മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കി നാവികസേന വനിതാ ഉദ്യോഗസ്ഥര്‍

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമുദ്രങ്ങളിലൂടെ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍. ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എ, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന കെ. എന്നിവരാണ് ഈ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവിക സേന കപ്പലായ തരിണിയില്‍ ലോകം ചുറ്റി സഞ്ചരിച്ച നാവിക സാഗര്‍ പരിക്രമ  IIന്റെ സംഘത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ നാവിക സേന.

2024 ഒക്റ്റോബര്‍ രണ്ടിന് ഗോവയിലെ നേവല്‍ ഒഷ്യന്‍ സേയിലിങ് നോഡില്‍ നിന്നുമാണ് ഈ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. രൂപയും ദില്‍നയും വ്യാഴാഴ്ച (മെയ് 29) ഗോവയില്‍ എത്തും.

ഇന്ത്യയുടെ സമുദ്ര പരിശ്രമങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ പര്യവേഷണം ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത, ‘ധൈര്യമുള്ള ഹൃദയങ്ങള്‍ അതിരുകളില്ലാത്ത സമുദ്രങ്ങള്‍’ എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന നാരി ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. എട്ട് മാസക്കാലയളവില്‍ ഇവര്‍ നാല് ഭൂഖണ്ഡങ്ങളിലും, മൂന്ന് സമുദ്രങ്ങളിലും, മൂന്ന് വലിയ കേപ്പുകളിലും 25,400 നാനോമീറ്റര്‍ (ഏകദേശം 50,000 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ചു. കാലവസ്ഥയേയും വെല്ലുവിളി നിറഞ്ഞ കടലുകളെയും കപ്പലുകളെയും കാറ്റാടിയെയും മാത്രം ആശ്രയിച്ചായിരുന്നു യാത്ര.

ഫ്രെമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലേക്ക് തുറമുഖ സന്ദര്‍ശനം നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റേറിയന്മാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സ്‌കൂള്‍ കുട്ടികള്‍, നാവിക കേഡറ്റുകള്‍, ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി എന്നിവരുമായി സംവദിച്ചുകൊണ്ട് നിരവധി നയതന്ത്ര, സാമൂഹിക ഇടപെടലുകളില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.