സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയ സാധ്യത മുന്നറിയിപ്പുണ്ട്. സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

പത്തനംതിട്ട അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ), കാസറഗോഡ് ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

മഞ്ഞ അലർട്ട്

ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ)
കാസറഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ)
കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ)
തൃശൂർ: കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)

ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; മുരളീ മന്ദിരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കെ കരുണാകരന്റെ സ്മൃതി മന്ദിരത്തിലെത്തി ആര്യാടന്‍ ഷൗക്കത്ത്. തൃശൂര്‍ പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കരുണാകരന്‍ തനിക്ക് വേണ്ടി നിലമ്പൂരില്‍ വന്ന് പ്രചാരണം നടത്തുന്നത് പോലെയാണ് സന്ദര്‍ശനത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 11.20ന് നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂരില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് നേടിയ ഭൂരിപക്ഷം മറികടക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വളരെ അടുപ്പം സൂക്ഷിക്കുന്നയാളാണ്. സെക്രട്ടറിയേറ്റ് മെമ്പര്‍ ഉള്‍പ്പടെയുണ്ടായിട്ടും എന്തുകൊണ്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഇത്രയും വൈകിയതെന്ന് പറയേണ്ടത് എല്‍ഡിഎഫ് നേതൃത്വമാണ്. ആര് സ്ഥാനാര്‍ഥിയായാലും നിലമ്പൂര്‍ തിരിച്ചു പിടിക്കും – അദ്ദേഹം വ്യക്തമാക്കി. ബൂത്തുതലം മുതല്‍ പ്രവര്‍ത്തനം മുന്‍കൂട്ടി തുടങ്ങാനായത് ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിവി അന്‍വര്‍ വിഷയത്തെക്കുറിച്ച് നേതൃത്വം പ്രതികരിക്കുമെന്നും വ്യക്തമാക്കി

യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ആര്യാടന്‍ ഷൗക്കത്തിന്റെ പത്രിക സമ്മര്‍പ്പണം. പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളാണ് കെട്ടിയ്ക്കാനുള്ള തുക നല്‍കുന്നത്. 5000ലധികം പ്രവര്‍ത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന റാലിയും യുഡിഎഫ് ഒരുക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രചരണവും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ടാണ് പ്രചാരണത്തെ ഏകോപിപ്പിക്കുന്നത്. ഇന്നലെയോട് യുഡിഎഫിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി.

‘ഓപ്പറേഷന്‍ ഷീല്‍ഡ്’ ഇന്ന്; ബ്ലാക് ഔട്ടും അപായ സൈറണും, മോക് ഡ്രിൽ പാക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ

0

ദില്ലി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍. ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് മോക് ഡ്രില്‍ നടത്തുന്നത്. ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയും ഹരിയാനയും ചണ്ഡിഗഡും മോക് ഡ്രില്ലിന്‍റെ ഭാഗമാകും. ബ്ലാക് ഔട്ടും അപായ സൈറണ്‍ മുഴക്കുന്നതുമടക്കം മോക് ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഭരണപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. 

ജമ്മു കശ്മീർ, പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശ പ്രകാരമാണ് മോക് ഡ്രിൽ നടത്തുന്നത്. മെയ് ഏഴിന് നടത്തിയ മോക് ഡ്രില്ലിന് സമാനമായ രീതിയിലാണ് ഇന്നും മോക് ഡ്രിൽ നടത്തുക. പൂർണമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയും സൈറണുകൾ മുഴക്കിയുമാണ് മോക് ഡ്രിൽ നടത്തുകയെന്ന് പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു. 22 ജില്ലകളിൽ മോക് ഡ്രിൽ നടത്തുമെന്ന് ഹരിയാന സർക്കാർ അറിയിച്ചു. രാജസ്ഥാനിലാകട്ടെ 41 ജില്ലകളിലാണ് മോക് ഡ്രിൽ നടത്തുക. വൈകുന്നേരം അഞ്ച് മണിയോടെ മോക് ഡ്രിൽ ആരംഭിക്കും.

അതേസമയം അതിർത്തിയിലെ സേനാ സാന്നിധ്യം പഹൽഗാം ആക്രമണത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിയെന്ന് പാകിസ്ഥാൻ അറിയിച്ചു. രണ്ടു രാജ്യങ്ങളും സേനയെ വെട്ടിക്കുറച്ചെന്ന‌ാണ് പാക് സംയുക്ത സൈനിക മേധാവി പറഞ്ഞത്. ആണവായുധം പ്രയോഗിക്കാനുള്ള ഒരാലോചനയും ഉണ്ടായിരുന്നില്ലെന്നും പാക് സംയുക്ത സൈനിക മേധാവി സാഹിർ ഷംഷാദ് മിർസ പറഞ്ഞു. 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ എത്തും. ജന്മനാട്ടില്‍ ആദ്യമായി മത്സരിക്കാനെത്തുന്ന സ്വരാജിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യും. ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്‌ഷോയും സംഘടിപ്പിക്കുന്നുണ്ട്. സ്വരാജ് സ്ഥാനാര്‍ഥിയായതോടെ ഇടത് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും മണ്ഡലത്തില്‍ എത്തുന്നുണ്ട്

അതേസമയം, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വാഹന റാലിയോടെ നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ എത്തി പത്രിക നല്‍കും. യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പത്രിക സമ്മര്‍പ്പണം. പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളാണ് കെട്ടിയ്ക്കാനുള്ള തുക നല്‍കുന്നത്. 5000ലധികം പ്രവര്‍ത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന റാലിയും യുഡിഎഫ് ഒരുക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രചരണവും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ടാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്. ഇന്നലെയോട് യുഡിഎഫിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.

ഉപതിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായി മാറിയ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശന വിഷയത്തില്‍ ക്ലൈമാക്‌സ് എന്നറിയാം. അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാല്‍ അടുത്ത നിമിഷം യുഡിഎഫ് അസോസിയേറ്റ് അംഗമാക്കാം എന്ന യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പിവി അന്‍വറിനെ ഇന്നലെ രാത്രി അറിയിച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ഘടകകക്ഷി ആക്കണം എന്ന നിലപാടിലാണ് പി വി അന്‍വര്‍ ഉള്ളത്. രാത്രിയിലും അവസാന വട്ട സമവായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. യുഡിഎഫുമായി സഹകരിക്കുമോ അതോ തിരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാകുമോ എന്ന് പ്രഖ്യാപിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് എത്തിയതോടെ അന്‍വറിന്റെ തീരുമാനം യുഡിഎഫിന് നിര്‍ണായകമാണ്

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ മോക് ഡ്രില്‍; ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ ഇന്ന്

0

ന്യൂഡൽഹി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍. ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക. ജമ്മു കശ്മീർ, പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശ പ്രകാരമാണ് ഇത്. കേന്ദ്ര ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയും ഹരിയാനയും ചണ്ഡിഗഡും മോക് ഡ്രില്ലിന്‍റെ ഭാഗമാകും. ബ്ലാക് ഔട്ടും അപായ സൈറണ്‍ മുഴക്കുന്നതുമടക്കം മോക് ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഭരണപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

മെയ് ഏഴിന് നടത്തിയ മോക് ഡ്രില്ലിന് സമാനമായ രീതിയിലാണ് ഇന്നും മോക് ഡ്രിൽ നടത്തുക. പൂർണമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയും സൈറണുകൾ മുഴക്കിയുമാണ് മോക് ഡ്രിൽ നടത്തുകയെന്ന് പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു. 22 ജില്ലകളിൽ മോക് ഡ്രിൽ നടത്തുമെന്ന് ഹരിയാന സർക്കാർ അറിയിച്ചു. രാജസ്ഥാനിലാകട്ടെ 41 ജില്ലകളിലാണ് മോക് ഡ്രിൽ നടത്തുക. വൈകുന്നേരം അഞ്ച് മണിയോടെ മോക് ഡ്രിൽ ആരംഭിക്കും.

അതേസമയം, പാക് ഭീകരത ലോകത്തിനു മുൻപിൽ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം പുരോഗമിക്കുകയാണ്. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ റഷ്യ, ജപ്പാൻ, യുഎഇ, ഫ്രാൻസ്, ഇൻന്തോനേഷ്യ, സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളുടെ കൊളംബിയയിലെ പര്യടനം പുരോഗമിക്കുന്നു. ജോണ്‍ ബ്രിട്ടാസ് എം.പി അടങ്ങുന്ന സംഘത്തിന്റെ ഇൻന്തോനേഷ്യയിലെ സന്ദർശനം ഇന്ന് പൂർത്തിയാകും. ഡിഎംകെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ലാഥ്വിയയിൽ പര്യടനം തുടരുകയാണ്. രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ ഡെന്മാർക്കിൽ പര്യടനം തുടരുകയാണ്.

ക്ലാസ് ‘കട്ട്’ ചെയ്താൽ ഇനി എക്സൈസും പൊക്കും

കോഴിക്കോട്: ഇനി മുതൽ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പൊക്കാൻ എക്സൈസും. ജൂൺ രണ്ട് മുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്.

ഇതനുസരിച്ച് ജൂൺമാസം എല്ലാ അധ്യയന ദിവസവും സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർമുൻപും ആരംഭിച്ച് അരമണിക്കൂർവരെയും ക്ലാസ് കഴിഞ്ഞ് അരമണിക്കൂർവരെയും നിരീക്ഷണം ഉണ്ടാവും.

മാത്രമല്ല, സ്കൂൾ സമയത്ത് യൂണിഫോമിൽ കറങ്ങിനടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് സ്കൂൾ മുഖേന രക്ഷിതാക്കളെ അറിയിക്കും. കൂടാതെ കുട്ടികൾ ഏതെങ്കിലും തരത്തിൽ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടോ എന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.

എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്നാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കാണ് ഇതിന്റെ ചുമതല.

ലഹരിപദാർഥങ്ങൾ സംബന്ധിച്ച പരാതികൾ 9656178000, 9447178000, ടോൾഫ്രീ നമ്പർ 14405 എന്നിവ വഴി അറിയിക്കാം. വിവിധ വകുപ്പുകൾക്ക് കീഴിൽ സ്കൂളിലും യാത്രയ്ക്കിടയിലും വിദ്യാർഥികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രചാരണപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

ഹൈസ്‌കൂളില്‍ 1200, യുപിയില്‍ 1000 മണിക്കൂര്‍; ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെ വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി

തിരുവനന്തപുരം: ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെ പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍. ഹൈസ്‌കൂള്‍ ക്ലാസുകള്‍ അരമണിക്കൂര്‍ കൂട്ടും. യുപിയില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്‌കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും. എല്‍പി ക്ലാസുകാര്‍ക്ക് ഇത്തവണ അധിക ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിലാണ് തീരുമാനം.

വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ചില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് വരേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറക്കുന്നതിനാല്‍, കോടതിയലക്ഷ്യ നടപടി ഒഴിവാക്കാന്‍ മന്ത്രി വെള്ളിയാഴ്ച അടിയന്തരയോഗം വിളിച്ച് ചേര്‍ക്കുകയായിരുന്നു.

എല്‍പിയില്‍ 800 മണിക്കൂര്‍ അധ്യയന സമയം ഇപ്പോള്‍ത്തന്നെ ഉള്ളതിനാലാണ് അധിക ശനിയാഴ്ച ഒഴിവാക്കിയത്. യുപിയില്‍ 1000 മണിക്കൂര്‍ അധ്യയന സമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകള്‍. ഹൈസ്‌കൂളില്‍ 1200 മണിക്കൂര്‍ ഉറപ്പാക്കാന്‍ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂര്‍ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു. അരമണിക്കൂര്‍ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല.

ആഴ്ചയില്‍ തുടര്‍ച്ചയായി ആറ് പ്രവൃത്തി ദിനം വരാത്ത തരത്തിലാവും ശനിയാഴ്ചത്തെ ക്ലാസുകള്‍. കലണ്ടര്‍ തീരുമാനിച്ചത് ഹൈക്കോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

സ്കൂൾ തുറക്കുന്നത് ജൂൺ 2ന് തന്നെ, മഴ ശക്തമായാൽ മാറ്റം വേണോ എന്നകാര്യം തീരുമാനിക്കും: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് തന്നെയാണെന്നാണ്   നിലവിലുള്ള തീരുമാനമെന്ന്  വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച്  ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കനത്തമഴ : സ്കൂൾ തുറക്കുന്നത് നീട്ടുമോ?

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത് ഒരാഴ്ചകൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപണികളും മറ്റു പ്രവർത്തികളും മഴ കാരണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയാണ്.

സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കുളങ്ങളും നീരുറവകളും നിറഞ്ഞത് കാരണം അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലക്ക് എടുക്കണമെന്നും സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്നും അസോസിയേഷൻ സെക്രട്ടറിയും പ്രസിഡൻ്റും ആവശ്യപ്പെട്ടു.

വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ : മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരതിൽ (20631) വ്യാഴാഴ്ച (29.05.2025) രാവിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള  പാനീയം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസയച്ചു.

പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.  ജൂൺ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

2024 സെപ്റ്റംബർ 25ന് നിർമ്മിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് നൽകിയത്.  പരാതി കാറ്ററിംഗ് ജീവനക്കാർ നിസ്സാരവൽക്കരിച്ചതായി യാത്രക്കാർ പരാതിപ്പെട്ടു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.5%

ന്യൂഡെല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.5% വളര്‍ച്ച കൈവരിച്ചു. ഇത് നാല് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് (എന്‍എസ്ഒ) കണക്കുകള്‍ പുറത്തുവിട്ടത്.

വര്‍ഷം മുഴുവന്‍ എടുക്കുമ്പോള്‍ ജിഡിപി വളര്‍ച്ച മന്ദഗതിയിലാണെങ്കിലും, 2025 ന്റെ അവസാന പാദത്തില്‍ രാജ്യം മികച്ച വളര്‍ച്ച െൈകവരിച്ചു. മാര്‍ച്ച് പാദത്തിലെ  യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.4% ആണ്. ഇത് ഈ സാമ്പത്തിക വര്‍ഷത്തിലെ നാല് പാദങ്ങളിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ്.

ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുകയാണ്. വര്‍ഷാവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടന്ന് 4.18 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നാണ് ഐഎംഎഫ് പ്രവചനം.

സ്വകാര്യ ഉപഭോഗം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 5.6% ല്‍ നിന്ന് ഈ വര്‍ഷം 7.2% വര്‍ദ്ധിച്ചു. ഈ വര്‍ദ്ധനയ്ക്ക് ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് ശക്തമായി പിന്തുണ നല്‍കി.

മുന്‍വര്‍ഷത്തെ 2.7 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖല 4.6% വളര്‍ച്ച കൈവരിച്ചു. നാലാം പാദത്തില്‍, കാര്‍ഷിക മേഖല 5.4% വികസിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 0.9% മാത്രമായിരുന്നു കാര്‍ഷിക വളര്‍ച്ച.

മുന്‍വര്‍ഷത്തെ 10.4% വളര്‍ച്ചയില്‍ നിന്ന് നിര്‍മ്മാണ വ്യവസായം 9.4% ലേക്ക് താഴ്ന്നു. എന്നിരുന്നാലും, 2025 മാര്‍ച്ച് പാദത്തില്‍, ഈ മേഖല 10.8% വികസിച്ചു.

‘തൃശൂർ പൂരം നടത്തിപ്പിൽ പിണറായി വിജയനും വാസവനും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചു’; പ്രശംസിച്ച് സുരേഷ് ഗോപി

തൃശൂർ പൂരം നടത്തിപ്പിൽ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്കും നന്ദി പറയുന്നു. പിണറായി വിജയനും വി.എൻ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

മന്ത്രി രാജൻ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ല, അദ്ദേഹം ഓടി നടന്ന് കാര്യങ്ങൾ ചെയ്തു. രാജനെ കെട്ടി പിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നലെ കാലടിയിലെ ഗതാഗത കുരുക്കില്‍പ്പെട്ട് വലഞ്ഞതോടെ വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി പ്രശ്‌ന പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ വിളിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കേന്ദ്രമന്ത്രി ഉച്ചയോടെ കാലടി പാലത്തിന്റെ സമീപത്ത് ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്‌നം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചു.

തുടര്‍ന്നാണ് കേന്ദ്രമന്ത്രി പാലത്തിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ടറിയുകയും ഉടനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തത്. കാലടി പാലത്തിലെ ഗതാഗതക്കുരുക്കിലാണ് താനെന്നും റോഡ് വളരെ മോശം അവസ്ഥയിലാണെന്നും കേന്ദ്ര മന്ത്രി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.

വണ്ടി ഓടിക്കാന്‍ സാധിക്കുന്നില്ല. അടി തട്ടുന്നു. ടാര്‍ കൂടിക്കിടക്കുന്ന ഭാഗം ഒന്നു നീക്കം ചെയ്‌തെങ്കിലും കൊടുക്കൂ. ഇപ്പോള്‍ തന്നെ ആരെയെങ്കിലും ഇത് കാണാന്‍ അയക്കൂവെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കുഴികള്‍ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പുനല്‍കിയതായി സുരേഷ് ഗോപി അറിയിച്ചു.

സബ് കളക്ടറുടെ കസേരയിൽ ഭാര്യ! സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് പിന്നാലെ വിവാദം

0

കാഞ്ഞങ്ങാട്: സബ് കളക്ടറുടെ ഭാര്യ കളക്ടറുടെ കസേരിയില്‍ ഇരുന്നതിൻ്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെ വിവാദം. ഐഎഎസ് ഉദ്യോഗസ്ഥയും കാഞ്ഞങ്ങാട് മുന്‍ സബ് കളക്ടറുമായ പ്രതീക് ജെയ്‌നിൻ്റെ ഭാര്യയുമായ വന്ദന മീണയാണ് സബ് കളക്ടര്‍ കസേരയില്‍ ഇരുന്നത്. ഈ മാസം 24 നാണ് പ്രതീക് ജെയ്ന്‍ ചുമതലയൊഴിഞ്ഞത്.

ഔദ്യോഗിക കസേരയില്‍ ഇരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയരുന്നത്.

പ്രോട്ടോക്കോള്‍ പ്രകാരം ഔദ്യോഗിക കസേരയില്‍ കളക്ടര്‍, സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്കാണ് ഇരിക്കാന്‍ അനുമതിയുള്ളത്. ഈ പ്രോട്ടോക്കോളിൻ്റെ ലംഘനമാണ് നടന്നതെന്നാണ് ആരോപണം.