പ്രണയാഭ്യര്‍ഥന നിരസിച്ചു; പതിനഞ്ചുകാരിയെ വീട്ടിൽ കയറി കൊലപ്പെടുത്തി 20കാരന്‍

0

ചെന്നൈ: തമിഴ്നാട് റാണിപ്പെട്ടിയിൽ പ്രണയാഭ്യര്‍ഥന നിരസിച്ചെന്നാരോപിച്ച് പതിനഞ്ചുകാരിയെ 20കാരന്‍ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വീട്ടില്‍ക്കയറി ആണ് ഇയാൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ 20കാരനായ സുബ്രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ആക്രമണത്തിൽ പെൺകുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ആക്രമണ സമയത്ത് ജനനിയും മുത്തശിയും ഇവരുടെ ബന്ധു ലക്ഷ്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ജനനിയെ ഇയാൾ പലതവണ കുത്തി. ഗുരുതരമായി പരിക്കേറ്റ ജനനി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here