ഇടതുസ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം; വെല്ലുവിളിച്ച് പി.വി അൻവർ

0

നിലമ്പൂർ: നിലമ്പൂരിൽ ഇടതുസ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് മുൻ എംഎൽഎ പി.വി. അൻവർ. താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധ വികാരം നാട്ടിൽ ഉണ്ടെന്നും പി.വി. അൻവർ പറഞ്ഞു. ഇടതു സ്ഥാനാർഥി എം.സ്വരാജ് മത്സരിക്കുന്നതിന് എന്താ കുഴപ്പം എന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന്റെ കടുപ്പവും മത്സരത്തിന്റെ ശേഷിയും സ്ഥാനാർഥിയുടെ വലിപ്പവും യുഡിഎഫ്, എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വലിപ്പവും 23-ാം തീയതി വോട്ടെണ്ണുമ്പോൾ അറിയാം. അതുവരെ എല്ലാവരും സമന്മാരല്ലേ…? ജനങ്ങളുടെ മനസ്സല്ലേ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. അത് എന്താണെന്ന് ഫലംവരുമ്പോൾ അറിയാം- പി.വി. അൻവർ പറഞ്ഞു. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസ്സിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം.സ്വരാജിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ പോരാട്ടം ശക്തമായിരിക്കുകയാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സംസഥാനത്തെ ശ്രദ്ധേയമായ യുവ നേതാവും, നാട്ടുകാരനും സർവോപരി എൽഡിഫ് ഈ ഉപതിരഞ്ഞെടുപ്പ് ചുമതലക്കാരൻ കൂടിയയായ സ്വരാജിനെ നിയഗിച്ചതിന്റെ ആവേശത്തിലാണ് പ്രവർത്തകർ. നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ നന്നായി അറിയുന്ന സ്വരാജ് കൂടി കളത്തിൽ ഇറങ്ങുമ്പോൾ നിലമ്പൂരിൽ പോരാട്ടം പൊടിപാറുമെന്നതിൽ സംശയമില്ല.

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ്, മുൻമന്ത്രി കോൺഗ്രസിലെ കെ. ബാബുവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ കെ. ബാബുവിനോട് തന്നെ പരാജയപ്പെട്ടിരുന്നു. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും, സംസ്ഥാന സെക്രട്ടറിയും എന്ന നിലിയൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here