2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.5%

0

ന്യൂഡെല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.5% വളര്‍ച്ച കൈവരിച്ചു. ഇത് നാല് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് (എന്‍എസ്ഒ) കണക്കുകള്‍ പുറത്തുവിട്ടത്.

വര്‍ഷം മുഴുവന്‍ എടുക്കുമ്പോള്‍ ജിഡിപി വളര്‍ച്ച മന്ദഗതിയിലാണെങ്കിലും, 2025 ന്റെ അവസാന പാദത്തില്‍ രാജ്യം മികച്ച വളര്‍ച്ച െൈകവരിച്ചു. മാര്‍ച്ച് പാദത്തിലെ  യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.4% ആണ്. ഇത് ഈ സാമ്പത്തിക വര്‍ഷത്തിലെ നാല് പാദങ്ങളിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ്.

ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുകയാണ്. വര്‍ഷാവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടന്ന് 4.18 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നാണ് ഐഎംഎഫ് പ്രവചനം.

സ്വകാര്യ ഉപഭോഗം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 5.6% ല്‍ നിന്ന് ഈ വര്‍ഷം 7.2% വര്‍ദ്ധിച്ചു. ഈ വര്‍ദ്ധനയ്ക്ക് ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് ശക്തമായി പിന്തുണ നല്‍കി.

മുന്‍വര്‍ഷത്തെ 2.7 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖല 4.6% വളര്‍ച്ച കൈവരിച്ചു. നാലാം പാദത്തില്‍, കാര്‍ഷിക മേഖല 5.4% വികസിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 0.9% മാത്രമായിരുന്നു കാര്‍ഷിക വളര്‍ച്ച.

മുന്‍വര്‍ഷത്തെ 10.4% വളര്‍ച്ചയില്‍ നിന്ന് നിര്‍മ്മാണ വ്യവസായം 9.4% ലേക്ക് താഴ്ന്നു. എന്നിരുന്നാലും, 2025 മാര്‍ച്ച് പാദത്തില്‍, ഈ മേഖല 10.8% വികസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here