കാഞ്ഞങ്ങാട്: സബ് കളക്ടറുടെ ഭാര്യ കളക്ടറുടെ കസേരിയില്‍ ഇരുന്നതിൻ്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെ വിവാദം. ഐഎഎസ് ഉദ്യോഗസ്ഥയും കാഞ്ഞങ്ങാട് മുന്‍ സബ് കളക്ടറുമായ പ്രതീക് ജെയ്‌നിൻ്റെ ഭാര്യയുമായ വന്ദന മീണയാണ് സബ് കളക്ടര്‍ കസേരയില്‍ ഇരുന്നത്. ഈ മാസം 24 നാണ് പ്രതീക് ജെയ്ന്‍ ചുമതലയൊഴിഞ്ഞത്.
ഔദ്യോഗിക കസേരയില്‍ ഇരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയരുന്നത്.
പ്രോട്ടോക്കോള്‍ പ്രകാരം ഔദ്യോഗിക കസേരയില്‍ കളക്ടര്‍, സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്കാണ് ഇരിക്കാന്‍ അനുമതിയുള്ളത്. ഈ പ്രോട്ടോക്കോളിൻ്റെ ലംഘനമാണ് നടന്നതെന്നാണ് ആരോപണം.

