സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍; പതിനോരായിരത്തോളം പേര്‍ വിരമിക്കും

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. പതിനോരായിരത്തോളം ജീവനക്കാരാണ് ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ മാത്രം 6000 കോടിയോളം സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും എന്നാണ് കണക്ക്.

സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രം 221 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. കെഎസ്ഇബിയില്‍ നിന്ന് 1022 പേര്‍ വിരമിക്കും. 122 ലൈന്‍മാന്‍മാരും 326 ഓവര്‍സിയര്‍മാരും ഇതില്‍പ്പെടും. കെഎസ്ഇബിയില്‍ ഫീല്‍ഡ് തലത്തില്‍ ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനിടയില്‍ വിരമിക്കല്‍ കൂടിയാകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കും.

വിവിധ വകുപ്പുകളില്‍ നിന്ന് ആയിരത്തോളം പേര്‍ വിരമിക്കും. ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് വലിയ തുക കണ്ടെത്തേണ്ടി വരും. അക്കൗണ്ട്‌സ് ജനറല്‍ അനുവദിക്കുന്ന മുറക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കണം. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേരുന്നതിനായി മെയ് 31 ജനനത്തീയതിയാക്കുന്നത് പതിവായിരുന്നു. ഇതാണ് എല്ലാവര്‍ഷവും ഇതേ ദിവസം കൂട്ട വിരമിക്കല്‍ ഉണ്ടാവുന്നത്. കഴിഞ്ഞവര്‍ഷം മേയ് 31ന് 10,560 പേരും 2023 ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവര്‍ഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്.

മഴയ്ക്ക് നേരിയ ശമനം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം.

ഇന്ന് (ജൂൺ 1) ആലപ്പുഴ,എറണാകുളം,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ്.

ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴ തുടരും.  അതേസമയം ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് നാളെ കൂടി തുടരും.

സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാമ്പുകളിലായി 2087 കുടുംബങ്ങളിലെ 6945 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

അങ്കം മുറുകുന്നു! നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്  പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എത്തും. വൈകിട്ട് നിലമ്പൂർ കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് ഇന്ന് നടത്തുക.

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ്. യുഡിഎഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

വെള്ളക്കെട്ടില്‍ വീണ് കോട്ടയം ബസേലിയസ് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോട്ടയം: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളജ് വിദ്യാര്‍ഥി ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലന്‍ വീട്ടില്‍ നിന്നും പുറത്ത് പോയത്. തുടര്‍ന്ന് തിരികെ വരുന്നതിനിടെ കാണാതാകുകയായിരുന്നു.

രാത്രി വൈകിയും അലന്‍ വീട്ടില്‍ എത്താതെ വന്നതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടില്‍നിന്നും യുവാവിന്റെ സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പൊലീസ് കേസെടുത്തു.

ചിഹ്നം പൂവും പുല്ലും: മത്സരം പിണറായിസത്തിനെതിരെയെന്ന് അന്‍വര്‍

നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പൂവും പുല്ലും ചിഹ്നത്തില്‍  മത്സരിക്കുമെന്ന് മത്സരിക്കുമെന്ന് പി.വി അന്‍വര്‍. പിണറായിസത്തിനെതിരെയാണ് മത്സരമെന്നും അന്‍വര്‍ വ്യക്തമാക്കി. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെയും പ്രതിപക്ഷ നേതാവിനെയും അന്‍വര്‍ വീണ്ടും വിമര്‍ശിച്ചു. ഇപ്പോഴത്തെ യുഡിഎഫ് നേതൃത്വത്തിന് പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് നിലമ്പൂരില്‍ ജയിക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ പറയുന്ന കാര്യങ്ങള്‍ പലതും വളച്ചൊടിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെയും പിണറായിസത്തെയും പൊലീസ് നയങ്ങളെയുമാണ് വിമര്‍ശിച്ചത്. എംഎല്‍എ പദവി രാജിവയ്ക്കുമ്പോള്‍ വീണ്ടും മത്സരിക്കാന്‍ പോകുന്നു എന്ന് തനിക്ക് പറയാമായിരുന്നു. താനത് പറഞ്ഞില്ല. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന് വഴിതുറക്കുകയാണ് ചെയ്തത്.

കുടിയേറ്റ കര്‍ഷകനെ സ്ഥാനാര്‍ഥിയാക്കിയാല്‍ യുഡിഎഫിന് ഗുണം ചെയ്യുമായിരുന്നു. അതിനാലാണ് ഡിസിസി പ്രസിഡന്റിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പറഞ്ഞത്. ഇപ്പോഴത്തെ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കാന്‍ കഴിയില്ലെന്നും ഷൗക്കത്തുമായി മുന്നോട്ടുപോകുന്നത് അബദ്ധമാണെന്നും അന്‍വര്‍ പറഞ്ഞു. അതൊന്നും പരിഗണിക്കപ്പെട്ടില്ല. അതിനുശേഷമാണ് ഭിന്നതയുണ്ടായതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മഴ അതിതീവ്രം: സംസ്ഥാനത്ത് 60 ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ പരക്കെ നാശനഷ്‌ടം. സംസ്ഥാനത്ത് 60 ക്യാമ്പുകളിലായി 429 കുടുംബങ്ങളെ പാർപ്പിച്ചു. 1439 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. വയനാട് കോട്ടയം ജില്ലകളിലാണ് ക്യാമ്പുകളിൽ കൂടുതലും. അതിനിടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 31 പേര്‍ മരിച്ചു. ഇന്നുമാത്രം മൂന്ന് മരണമാണ് സ്ഥിരീകരിച്ചത്.

മെയ് 31 മുതല്‍ ജൂണ്‍ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂണ്‍ 6 മുതല്‍ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ളവ, ഒഴിവാക്കണമെന്നും അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും റവന്യൂമന്ത്രി നിര്‍ദേശിച്ചു.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 പേരാണ് ഇതുവരെ മരിച്ചത്. വ്യാപക മഴയിൽ കനത്ത നാശനഷ്ടവുമുണ്ടായി.

കനത്ത മഴയിൽ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മലയോര മേഖലയിൽ ഉള്ളവർക്കും, തീരദേശമേഖലയിൽ ഉള്ളവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 60 ദുരിതാശ്വാസ ക്യാമ്പുകളിലായി 429 കുടുംബങ്ങളിലെ 1439 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത്  കൊവിഡ് കേസുകൾ കൂടുന്നു: കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്  1147 പേർ

തിരുവനന്തപുരം : സംസ്ഥാനത്ത്  കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

പുതിയ ജില്ലാതല കണക്കുകൾ കേരളം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് വിവരം.  മറ്റ് സംസ്ഥാനങ്ങിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. എങ്കിലും കേരളമാണ് കണക്കുകളിൽ മുന്നിലുള്ളത്. 

നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

രാജ്യത്താകെ 2710 പേരാണ് ചികിത്സയിലുള്ളത്. 430 കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. നാല് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147ആയി ഉയർന്നു. മൂന്ന് മരണം കൂടി ഈ ദിവസങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 511 പേർക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. 

കയ്യിൽ പണമില്ലാത്തതിനാൽ നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പിവി അൻവർ

നിലമ്പൂർ:  നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പി.വി.അൻവർ.  തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല.

താൻ സാമ്പത്തികമായി തകർന്നതു ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മലമ്പുഴ സീറ്റ് തൃണമൂൽ ഏറ്റെടുക്കാമെന്ന് യുഡിഎഫിനോട് പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റാണ് പിന്നീട് അഭ്യർഥിച്ചത്. അവസാനം ഒരു സീറ്റ് ചോദിച്ചു.  ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു.

യുഡിഎഫ് നേതൃത്വത്തിന്റെ മനസ്സിലുള്ളത് അറിയാനാണ് ചോദിച്ചതെന്നും അൻവർ പറഞ്ഞു.  യുഡിഎഫിലെ ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു

താൻ ആരെയും കണ്ടല്ല എംഎൽഎ സ്ഥാനം രാജിവെച്ചത്. താൻ ഷൗക്കത്തിനെ എതിർക്കുന്നതിൽ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചർച്ചകളിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അൻവർ പ്രതികരിച്ചു. പിണറായിസത്തിൻറെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അൻവർ വിമർശിച്ചു.

  നടൻ ഉണ്ണി മുകുന്ദനെതിരായ മുൻകൂർ ജാമ്യ ഹർജി കോടതി തീർപ്പാക്കി

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി തീർപ്പാക്കി.

ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ മാനേജർ വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണ്.

ഉണ്ണിയുടെ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും അറിയാം. തന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തനാണെന്നും വിപിൻ കുമാർ കൂട്ടിച്ചേര്‍ത്തു.

ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി. 

സതീശൻ നയിക്കുന്ന  യുഡിഎഫിലേക്ക് ഇല്ലെന്ന് പിവി അൻവർ

മലപ്പുറം:  സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പിവി അൻവർ.  ശത്രുവിനൊപ്പമാണ് ഇപ്പോഴും ചിലരെന്നും അതാരെന്ന് ജനം പിന്നീട് തിരിച്ചറിയുമെന്നും അൻവർ പറഞ്ഞു.

‘യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് ആരായാലും അംഗീകരിക്കും എന്ന് ഞാൻ പറഞ്ഞു. എന്നാൽ അഞ്ച് മാസമായി യുഡിഎഫിൻ്റെ വാലിൽ കെട്ടി നടത്തുന്നു. ഞാൻ അങ്ങോട്ട് സമീപിച്ചിതല്ല. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതാണ് നിങ്ങൾ ഒപ്പം കൂടണം എന്ന്.

കുഞ്ഞാലിക്കുട്ടി ഇപ്പോഴും തന്നെ കൂടെ കൂട്ടാൻ ശ്രമിക്കുന്നു. എന്നാൽ പാണക്കാട് തങ്ങൾ അടക്കം ഇടപെട്ടിട്ട് നടക്കുന്നില്ല. ഷൗക്കത്തിനെ പറ്റില്ല എന്ന് പറയാൻ കാരണങ്ങൾ ഉണ്ട്. ആരെ നിർത്തിയാലും താൻ അംഗീകരിക്കും. താൻ യുഡിഎഫിൻ്റെ ഭാഗം ആയിരുന്നെങ്കിൽ. പക്ഷേ താൻ കൂടെ നിന്നിട്ടും യുഡിഎഫ് തോറ്റാൽ എന്തുണ്ടാകും. താൻ ഉയർത്തിയ രാഷ്ട്രീയം ഇല്ലാതെ ആകില്ലേ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും’- പി.വി അൻവർ പറഞ്ഞു. “

ചിലർ പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢ താൽപര്യം സംരക്ഷിക്കുന്നു. ജനങ്ങളെ കണ്ടാണ് താൻ ഇറങ്ങി വന്നത്. മനുഷ്യരിൽ ആണ് തൻ്റെ പ്രതീക്ഷ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആശയം ഉൾക്കൊണ്ടാണ് താൻ അതിനോട് സഹകരിച്ചത്. തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന പാർട്ടിയായിരുന്നു അത്. സെക്കുലർ നിലപാട് എടുത്തതിൻ്റെ പേരിൽ ഒരുപാട് പീഡനങ്ങൾ താൻ അനുഭവിച്ചു. മലപ്പുറത്ത് നിരപരാധികളെ കേസിൽ കുടുക്കി എഫ്ഐആർ എണ്ണം വർധിപ്പിച്ചു.

ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് പാസ്പോർട്ട് എടുക്കാൻ പോലും പ്രയാസമുണ്ടായി. ഇതിൻ്റെ ബുദ്ധിമുട്ടുകളും അവർ നേരിട്ടു. ഇടപെടണം എന്ന് താൻ നിരവധി തവണ ആവശ്യപ്പെട്ടെന്നും അൻവർ പറഞ്ഞു.‍

‘കളി കൈവിടുമ്പോൾ ബുംറയെ വിളിക്കും, എല്ലാം സെറ്റാക്കി തരും’

0

മൊഹാലി: ഐപിഎൽ എലിമിനേറ്ററിലെ നിർണായക പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസ് വിജയം പിടിച്ചത് സ്റ്റാർ പേസർ ജസ്പ്രിത് ബുംറയുടെ മികവിലാണെന്നു ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ (Pandya on Bumrah). ബുംറയെ മുൻനിർത്തിയുള്ള ഗെയിം പ്ലാനാണ് വിജയം കണ്ടതെന്നു ഹർദ്ദിക് പാണ്ഡ്യ വ്യക്തമാക്കുന്നു. മത്സരത്തിൽ 20 റൺസിന്റെ ത്രില്ലർ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ബുംറ കളി അനുകൂലമാക്കിയതിനെ കുറിച്ച് ഹർദ്ദിക് രസകരമായാണ് പ്രതികരിച്ചത്.

‘ഒരു ഘട്ടത്തിൽ കളി ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് കൈയിൽ നിന്നു പോകുമെന്ന പ്രതീതിയുമുണ്ടായി. അത്തരം സന്ദർഭങ്ങളിലെല്ലാം ബുംറയെയാണ് ആശ്രയിക്കാറുള്ളത്. മുംബൈയിലെ വീടുകൾ പോലെയാണ് ബുംറ. അത്രയും വിലയേറിയ താരമാണ് അദ്ദേഹം.’

‘ലക്ഷ്യത്തിലേക്ക് കൂടുതൽ റൺസ് നിലനിർത്തി എതിർ ടീമിനു സമ്മർദ്ദമുണ്ടാക്കേണ്ട ഘട്ടത്തിലാണ് അദ്ദേഹത്തെ പന്തേൽപ്പിക്കുന്നത്. ജസി (ബുംറ) വന്ന് 17ാം ഓവർ എറിഞ്ഞു. അതോടെ ഗുജറാത്തിന്റെ ലക്ഷ്യം വീണ്ടും വലുതായി. എനിക്ക് കാര്യങ്ങൾ കുറേകൂടി എളുപ്പമായി. അത് കളിയിൽ നിർണായകമായി’- ഹർദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.

4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ബുംറ 1 വിക്കറ്റെടുത്തു. മികവോടെ ബാറ്റ് വീശിയ വാഷിങ്ടൻ സുന്ദറിനെ ബൗൾഡാക്കി താരം മുംബൈയെ കളിയിലേക്ക് മടക്കി കൊണ്ടു വന്നിരുന്നു തന്റെ ആദ്യ സ്‌പെല്ലിൽ. പിന്നീടാണ് കളിയിൽ ഗുജറാത്ത് പിടിമുറുക്കുന്നതിനിടെ ബുറയെ പാണ്ഡ്യ വീണ്ടും പന്തേൽപ്പിച്ചത്.

പകരക്കാരനായി എത്തിയ ഇംഗ്ലണ്ട് താരം ജോണി ബെയർസ്‌റ്റോ, മുൻ ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുടെ പ്രകടനത്തേയും പാണ്ഡ്യ അഭിനന്ദിച്ചു. ജോണിയുടെ മുംബൈക്കായുള്ള അരങ്ങേറ്റം ഗംഭീരമായിരുന്നുവെന്നു ക്യാപ്റ്റൻ വ്യക്തമാക്കി.

മത്സരത്തിൽ 20 റൺസ് ജയം സ്വന്തമാക്കിയ മുംബൈ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടും. ഈ പോരിൽ ജയിക്കുന്നവർ ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി ഏറ്റുമുട്ടും.

186 നോട്ടൗട്ട്, കിടിലം കരുണ്‍ നായര്‍! ഇന്ത്യ എ ശക്തമായ നിലയിൽ

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന കൂറ്റൻ സ്‌കോർ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് സ്വന്തമാക്കാനായത്. 49 പന്തിൽ ഒരു സിക്സും 10 ഫോറുമുൾപ്പെടെ 80 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. സായ് സുദർശൻ ക്രീസിൽ നിൽക്കുന്ന സമയത്ത് ഗുജറാത്ത് ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

229 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് ഇന്നിങ്സിലെ നാലാം പന്തിൽ നായകൻ ശുഭ്മൻ ഗില്ലിനെ (ഒരു റൺ) നഷ്ടമായി. രണ്ടാം വിക്കറ്റിൽ സായ് സുദർശൻ – കുശാൽ മെൻഡിസ് കൂട്ടുകെട്ട് ഗുജറാത്തിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 34 പന്തിൽ 64 റൺസെടുത്തു. കുശാൽ മെൻഡിസ് 20 റൺസെടുത്തു പുറത്തായി. മൂന്നാം വിക്കറ്റിൽ സായ് സുദർശൻ – വാഷിങ്ടൻ സുന്ദർ കൂട്ടുകെട്ട് 44 പന്തിൽ 84 റൺസെടുത്തു. 24 പന്തിൽ 48 റൺസെടുത്താണ് വാഷിങ്ടൻ സുന്ദർ മടങ്ങിയത്. താരത്തെ ബുംറ ക്ലീൻ ബൗൾഡാക്കി. പിന്നീട് മുംബൈ കളിയിൽ പിടിമുറുക്കി.

ഗുജറാത്ത് വിജയത്തിലേക്ക് അടുക്കുന്നു എന്നു തോന്നിപ്പിച്ച ഘട്ടത്തിൽ മികച്ച ഫോമിലായിരുന്ന സായ് സുദർശനെ ഗ്ലീസൻ ബൗൾഡാക്കി. റൺ റേറ്റ് ഉയർന്നത് ഗുജറാത്ത് ബാറ്റർമാരെ സമ്മർദത്തിലാക്കി. 19-ാം ഓവറിൽ ഷെർഫെയ്ൻ റുഥർഫോർഡ് (15 പന്തിൽ 24 റൺസ്) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന ഓവറിൽ ഷാരൂഖ് ഖാനും (13 റൺസ്) മടങ്ങി. 16 റൺസുമായി രാഹുൽ തേവാടിയയും റണ്ണൊന്നുമെടുക്കാതെ റാഷിദ് ഖാനും പുറത്താകാതെ നിന്നു. മുംബൈയ്ക്കു വേണ്ടി ട്രെന്റ് ബോൾട്ട് രണ്ടും ജസ്പ്രിത് ബുംറ, ഗ്ലീസൻ, മിച്ചൽ സാന്റ്നർ, അശ്വനി കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ, ഹിറ്റ്മാൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ മുൻനിര ബാറ്റർമാരുടെ മികവിലാണ് മുംബൈ മികച്ച സ്‌കോർ കണ്ടെത്തിയത്. 81 റൺസെടുത്ത രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ഇന്നിങ്സിന്റെ തുടക്കത്തിൽ രോഹിത് നൽകിയ രണ്ടു ക്യാച്ചുകൾ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നൽകേണ്ടി വന്നത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ – ജോണി ബെയർസ്റ്റോ കൂട്ടുകെട്ട് നൽകിയത്. 44 പന്തിൽ 84 റൺസ് അടിച്ചുകൂട്ടി മികച്ച അടിത്തറ പാകിയ ശേഷമാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 22 പന്തിൽ 47 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ആദ്യം പുറത്തായത്. പിന്നാലെ സൂര്യകുമാർ യാദവുമായി ചേർന്ന് 34 പന്തിൽ 59 റൺസ് കൂട്ടുകെട്ട് രോഹിത് ശർമ പടുത്തുയർത്തി.

20 പന്തിൽ 33 റൺസെടുത്താണ് സൂര്യകുമാർ യാദവ് മടങ്ങിയത്. രോഹിത് ശർമ തിലക് വർമ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 22 പന്തിൽ 43 റൺസ് നേടി. ടീം സ്‌കോർ 186ൽ എത്തിനിൽക്കെ, സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്ന രോഹിത് മടങ്ങി. 50 പന്തിൽ 4 സിക്സും 9 ഫോറുമുൾപ്പെടെയാണ് രോഹിത് 81 റൺസെടുത്തത്.