മിക്കവരുടെയും ജീവിതത്തിലെ ആദ്യ വാഹനം; ഇന്ന് ലോക സൈക്കിള്‍ ദിനം

ഇന്ന് (ജൂൺ 3) ലോക സൈക്കിള്‍ദിനമായി ആചരിക്കുന്നു. ലോകത്തെ ഏറ്റവും ലളിതവും ആരോഗ്യകരവുമായ യാത്രമാര്‍ഗങ്ങളില്‍ ഒന്നായ സൈക്കിളിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. 2018 ഏപ്രിൽ മാസത്തിലാണ് ഐക്യരാഷ്ട്ര സംഘടന ഇതിനുള്ള പ്രഖ്യാപനം നടത്തിയത്.

മിക്കവരുടെയും ജീവിതത്തിലെ ആദ്യത്തെ വാഹനം സൈക്കിള്‍ തന്നെയാകും. കുട്ടിക്കാലത്ത് സൈക്കിൾ പഠിച്ചുകഴിഞ്ഞാൽ എവറസ്റ്റ് കീഴടക്കിയ സന്തോഷമാണ്. പണ്ടൊക്കെ എല്ലാവർക്കും സൈക്കിൾ കാണണമെന്നില്ല, എന്നാൽ അന്ന് കടകളിൽ സൈക്കിളുകൾ വാടകയ്ക്ക് കിട്ടും. അത് അര മണിക്കൂറോ ഒരു മണിക്കൂറോ ഒക്കെയെടുത്ത് നാടൊന്ന് ചുറ്റിയവരാണ് നമ്മളേറെയും. ബൈക്കും കാറുമൊക്കെ ഓടിക്കുന്നതിന് മുമ്പുളള ആദ്യപടിയാണിത്.

ലോകത്ത് ഏറ്റവും ലളിതമായ യാത്രാമാര്‍ഗങ്ങളില്‍ ഒന്നാണ് സൈക്കിള്‍. സൈക്കേലിന് ചിലവും അപകടസാധ്യതയും മറ്റുള്ളവയെ അപേക്ഷിച്ച വളരെ കുറവാണ്. കാര്‍ബണ്‍ ബഹിഷ്‌കരണം ഇല്ലാത്ത, അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത ഏക ഇരുചക്രവാഹനം എന്ന നിലയിലും സൈക്കിളിന്റെ പ്രസക്തി ഏറുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരമായും നഗരങ്ങളില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നു.

ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാനമാര്‍ഗങ്ങളില്‍ ഒന്നായും സൈക്കിളിന് പ്രാധാന്യമുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ആദ്യമായി സൈക്കിള്‍ നിര്‍മിച്ചത്. മരം കൊണ്ടുള്ള പെഡലോ ചെയിനോ ഗിയറോ ഇല്ലാത്ത സൈക്കിളിന് രൂപം നല്‍കിയത് ബാരണ്‍ കാള്‍ വോണ്‍ഡ്രെയിസാണ്.

കാലം മാറുന്തോറും പല മോഡലുകളില്‍ സൈക്കിളുകള്‍ നിരത്തിലിറങ്ങി. സാങ്കേതികവിദ്യയുടെ പുരോഗതിയും സാമ്പത്തിക വ്യവസ്ഥയിലുണ്ടായ വികസനവും സൈക്കിളില്‍ നിന്ന് മുന്തിയ ഇനം വാഹനങ്ങളിലേക്ക് മാറാന്‍ സാധാരണക്കാര്‍ക്കുപോലും സൌകര്യം ഒരുക്കി. എന്നാല്‍ വ്യായാമത്തിനും ആരോഗ്യപരിപാലനത്തിനുമായി ദിവസവും സൈക്കിള്‍ ചവിട്ടുന്നവരുണ്ട്. മെട്രോനഗരങ്ങളില്‍ സൈക്കിള്‍ യാത്രക്കായി പ്രത്യേകം പാതകളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ആരോഗ്യപരമായ കാഴ്ചപ്പാടിലും സൈക്കിള്‍ സവാരിയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. സൈക്ലിംഗ്, നടത്തം, ഓട്ടം തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കും. സൈക്ലിംഗിന് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, ചില ക്യാന്‍സര്‍, പൊണ്ണത്തടി, മാനസിക സമ്മർദ്ദം മുതലായവയുടെ സാധ്യത കുറയ്ക്കാന്‍ കഴിയും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഒരു മുതിർന്നയാൾക്ക് ഒരു ദിവസം വെറും 30 മിനിറ്റ് സൈക്കിൾ ചവിട്ടുന്നതിലൂടെ ഈ രോഗങ്ങളുടെ സാധ്യത 40 ശതമാനം കുറയ്‌ക്കാൻ കഴിയുമെന്നാണ്.

തിരക്ക് കാരണം ട്രെയിൻ യാത്ര മുടങ്ങിയ വൃദ്ധ ദമ്പതികൾക്ക് ഇന്ത്യൻ റെയിൽവേ നഷ്‌ടപരിഹാരം നൽകണം; ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ

ബംഗളൂരു: തിരക്ക് കാരണം ട്രെയിൻ യാത്ര മുടങ്ങിയ വൃദ്ധ ദമ്പതികൾക്ക് ഇന്ത്യൻ റെയിൽവേ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. 2022 ഏപ്രിൽ 13ന് രാത്രി ആണ് സംഭവം ഉണ്ടായത്. തിരക്ക് കാരണം കൃഷ്ണരാജപുരം സ്റ്റേഷനിൽ നിന്ന് വൃദ്ധ ദമ്പതികൾക്ക് ട്രെയിനിൽ കയറാൻ സാധിച്ചിരുന്നില്ല. ഈ സംഭവത്തിലാണ് ഇപ്പോൾ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ് വന്നിരിക്കുന്നത്.

65കാരനായ പൂർണ രാമകൃഷ്ണയും ഭാര്യ ഹിമാവതിയും രാത്രി 11.53 ന് വിജയവാഡയിലേക്ക് പോകുന്ന ഗുവാഹത്തി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. 892.5 രൂപ നൽകി ബുക്ക് ചെയ്‌ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നു. സ്റ്റേഷനിലേക്കുള്ള ഓട്ടോറിക്ഷാ യാത്രയ്‌ക്ക് 165 രൂപയും ഇവർ നൽകി. സാധുവായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും, എസ് 2 കോച്ചിൽ തിരക്ക് കൂടുതലായതിനാൽ ദമ്പതികൾക്ക് കയറാനായില്ല.

അതേസമയം സഹായിക്കാൻ റെയിൽവേ ജീവനക്കാരൊന്നും എത്താത്തതിനാൽ അവർക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. ട്രെയിൻ നഷ്ടപ്പെട്ടതിനാൽ റിട്ടേൺ ടിക്കറ്റും റദ്ദാക്കേണ്ടി വന്നു, ഇത് ദമ്പതികൾക്ക് ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമായി എന്നാണ് കേസ്. പരാതി അറിയിച്ചുകൊണ്ട് ദമ്പതികൾ ഇന്ത്യൻ റെയിൽവേയ്‌ക്ക് മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. മറ്റ് മാർഗങ്ങളൊന്നും ഇല്ലാതായതോടെ അവർ ബംഗളൂരു അർബൻ 2 ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.

അതേസമയം 45 ദിവസത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേ മറുപടി നൽകാതായതോടെ 2023 ജൂലായിൽ പ്രാരംഭ പരാതി തള്ളി. ഇതിൽ നിന്ന് പിന്മാറാതെ ദമ്പതികൾ സംസ്ഥാന ഉപഭോക്തൃ കമ്മീഷന് അപ്പീൽ നൽകി. കേസ് പൂർണമായും വാദം കേൾക്കാനായി ജില്ലാ ഫോറത്തിലേക്ക് തിരിച്ചയച്ചു. ഏകദേശം മൂന്ന് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വൃദ്ധ ദമ്പതികൾക്ക് നീതി ലഭിച്ചത്.

കൊഴുപ്പ്മാറ്റൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവം; ചികിത്സാപ്പിഴവ് പരിശോധിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഉന്നത സമിതി

തിരുവനന്തപുരം: കൊഴുപ്പ്മാറ്റൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാപ്പിഴവ് പരിശോധിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഉന്നത സമിതി. ജില്ലാ സമിതിയിൽ ചികിത്സപിഴവ് കണ്ടെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതേസമയം  ജില്ലാ സമിതിയുടെ റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളിയിരുന്നു. ഡിഎംഒ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സമിതിക്ക് പരിശോധന വിട്ടത്. ഡിഎച്ച്എസ്, ഡിഎംഇ, നഴ്സിംഗ് സൂപ്രണ്ട്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് യുവതിയുടെ 9 വിരലുകൾ നഷ്ടമായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആർബിഐ പിഴ ചുമത്തിയത് 353 ബാങ്കുകൾക്ക്; കണക്കുകൾ പുറത്ത്

ഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ 353 ധനകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി റിപ്പോർട്ട്. ആർബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് ആകെ 54.78 കോടി രൂപയാണ് പിഴ ചുമത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ ആണ് പിഴ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം പുറത്തു വന്ന കണക്കുകൾ പ്രകാരം റിസർവ് ബാങ്ക് ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത് സഹകരണ ബാങ്കുകൾക്കാണ്. 264 സഹകരണ ബാങ്കുകൾക്കെതിരെയാണ് കഴി‍ഞ്ഞ വർഷം ആർബിഐ പിഴ ചുമത്തിയത്. 15.63 കോടി രൂപയാണ് സഹകരണ ബാങ്കുകൾ പിഴയിനത്തിൽ കെട്ടിവെച്ചത്. 37 എൻ‌ബി‌എഫ്‌സികൾക്കും എ‌ആർ‌സികൾക്കുമെതിരെ സെൻ‌ട്രൽ ബാങ്ക് നടപടി സ്വീകരിച്ചിട്ടുള്ളത്. 7.29 കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ പിഴ നൽകിയത്. 13 ഭവന ധനകാര്യ കമ്പനികൾ 83 ലക്ഷം രൂപ പിഴ നൽകേണ്ടി വന്നിട്ടുണ്ട് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വാണിജ്യ ബാങ്കുകളിൽ എട്ട് പൊതുമേഖലാ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്.  11.11 കോടി രൂപയാണ് പൊതുമേഖല ബാങ്കുകൾ നൽകിയത്. കൂടാതെ 15 സ്വകാര്യ ബാങ്കുകൾക്ക് 14.8 കോടി രൂപ പിഴയും ആർബിഐ ചുമത്തിയിട്ടുണ്ട്. ആറ് വിദേശ ബാങ്കുകൾക്കും ഈ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് പിഴ ചുമത്തിയതായി ആർബിഐയുടെ കണക്കുകളിൽ പറയുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്. മൂന്ന് മുന്നണികളിലെയും അതൃപ്തരെയും മണ്ഡലത്തിലെ നിഷ്പക്ഷരായ സാധാരണ വോട്ടർമാരെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചനയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പുള്ള പ്രതികരണത്തിൽ അൻവർ നൽകിയത്.

പുതിയ മുന്നണി രൂപീകരിക്കുന്നതായി പി വി അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.

തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി അൻവർ മുന്നി കാണുന്നുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു

അതിനിടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ പി വി അൻവർ നേരത്തെ രംഗത്തെത്തിയിരുന്നു. നേതാക്കൾ കാട്ടി കൂട്ടിയ പലതിൻറേയും തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു. ‘പിണറായിസത്തിനെതിരെ നിൽക്കേണ്ട പ്രതിപക്ഷ നേതാവ് പിണറായിയോടൊപ്പം നിന്നു. ഹിറ്റലറിനെ പോലെ വി ഡി സതീശൻ യുഡിഎഫിനെ അടക്കി ഭരിക്കുകയാണ്. കെ സി വേണുഗോപാലിന് പോലും ഒന്നും സാധിക്കുന്നില്ല. വി ഡി സതീശന്റെ നിലവിലെ റോൾ 2026 ലെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കും. അദ്ദേഹത്തിനെതിരെ കൈപൊക്കുന്നയാൾ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കരുതെന്ന് ആഗ്രഹിക്കുന്നു. അൻവറിനെ ഒപ്പം കൂട്ടിയാൽ വി ഡി സതീശൻ നിയമസഭ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ പിന്നിലെ എന്തുചെയ്യും’,എന്നായിരുന്നു പി വി അൻവറിൻ്റെ ചോദ്യം.

നവകേരള സദസിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോൺട്രാക്ടർമാരിൽ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചതിന്റെ ഫോൺ രേഖകൾ തന്റെ പക്കലുണ്ടെന്നും പി വി അൻവർ പറഞ്ഞിരുന്നു. തന്നെ വ്യക്തിഹത്യ നടത്തുന്നതിൽ പ്രധാനി റിയാസ് ആണെന്നും, ഇനിയും അത് തുടർന്നാൽ ഈ രേഖകൾ പുറത്തുവിടുമെന്നും അൻവർ വ്യക്തമാക്കി. റിയാസിന്റെ പേഴ്സണൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവരുൾപ്പെടുന്ന വീഡിയോ, ഓഡിയോ രേഖകളും കയ്യിലുണ്ട്. നവകേരള സദസിന്റെ പേരിൽ തനിക്ക് അമ്പത് ലക്ഷം രൂപ കടമുണ്ടെന്നും തന്നെ വ്യക്തിഹത്യ നടത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. നേതാക്കൾ കാട്ടി കൂട്ടിയ പലതിന്‍റേയും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു.

NHAI ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം; ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കാന്‍ സര്‍ക്കാര്‍

ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന ദേശീയ പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ സന്ദര്‍ശനം ചുരുക്കി. ഇന്ന് വൈകുന്നേരം നടക്കുന്ന ചര്‍ച്ചയില്‍ വിവാദങ്ങള്‍ ഉന്നയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് നടക്കുന്ന ദേശീയപാത പദ്ധതികളുടെ പുരോഗതി വിലിയിരുത്താനാണ് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കേരളത്തിലെത്തിയത്. മലപ്പുറത്തടക്കം ദേശീയപാത തകര്‍ന്ന പ്രദേശം സന്ദര്‍ശിക്കാതെ മൂന്നംഗം സംഘം ഇന്ന് തിരികെ മടങ്ങും. ഘടനാപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഭാഗങ്ങള്‍, വെള്ളക്കെട്ടിനു സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവടങ്ങളിലായിരുന്നു സന്ദര്‍ശനം. വിവിധ ദേശീയപാത പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള ഉന്നതതല യോഗവും ചേരുന്നുണ്ട്. ശേഷം, ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. കൂരിയാട് അടക്കമുള്ള ദേശീയപാതകളിലെ തകര്‍ച്ച സര്‍ക്കാര്‍, ചര്‍ച്ചയില്‍ ഉന്നയിക്കും

നിര്‍മ്മാണത്തിലെ അപാകതകളും ആശങ്കകളും അറിയിക്കാന്‍ മുഖ്യമന്ത്രിയും പൊതുമാരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. നിര്‍മാണത്തിലെ പാകപ്പിഴകള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തിലാണ് നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ബുധനാഴ്ച് ഡല്‍ഹിയിലേക്ക് പോകുന്നത്.

‘കുട്ടികളുടെ ചിന്താ ശേഷി വർധിക്കണം; എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ട്; സ്കൂൾ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരും’; മുഖ്യമന്ത്രി

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വർദ്ധിക്കണം.വിദ്യാർത്ഥികളിൽ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അറിവും തിരിച്ചറിവുമാണ് പഠനത്തിന്റെ ലക്ഷ്യം. ഔചിത്യം ബോധം , വിവേകം , വകതിരിവ് എന്നിവ വേണം. സമൂഹത്തിന് ഉപകരിക്കത്തക്ക രീതിയിൽ അറിവ് എത്തണമെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയണം. സാരോപദേശകരീതി മാത്രമല്ല നല്ല കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ ആവണമെന്ന് അദേഹം നിർദേശിച്ചു.

സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണ്. വിവിധ ജാതികളിൽ പെട്ടവർ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ചരിത്രമാണ് നമുക്കുള്ളത്. ആ സാഹോദര്യ ബോധം ഇന്നും നമ്മുടെ ക്ലാസ് മുറികളിൽ നിലനിൽക്കുന്നു. പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. 5 ലക്ഷം വിദ്യാർഥികൾ 2016 ൽ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയി. ആയിരം വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ തയ്യാറായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊരു മിഷൻ 2016 ൽ ആരംഭിച്ചു. അതിന്റെ ഭാഗമായി നടപ്പാക്കിയ മാസ്റ്റർ പ്ലാൻ ഭാഗമായിരുന്നു ഇന്ന് ഈ പരിപാടി നടക്കുന്ന കലവൂർ സ്കൂളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്മാർട് ക്ലാസ് റൂം, ലൈബ്രറികൾ, ഹൈടെക് സ്കൂള് എന്നിവയെല്ലാം ഒരുക്കാൻ നമുക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകൾ സാങ്കേതിക വിദ്യാ സൗഹൃദമായി മാറി കഴിഞ്ഞു. മൂല്യനിർണയ രീതിയിൽ മാറ്റങ്ങൾ വരും. സ്കൂൾ സംവിധാനങ്ങളെ ഒരു കുടകീഴിൽ കൊണ്ട് വരും. അതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ അറിവിന്റെ തലം ഉയർത്തുന്നതാണ് പ്രധാനമെന്നും മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജീവിതത്തിൽ പ്രശ്നമുണ്ടായാൽ തകർന്ന് പോകരുതെന്ന് കുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞു. മാനസിക വിഷമം നേരിടുമ്പോൾ ഞങ്ങൾ എല്ലാം ഒപ്പം. മനസ്സുറപ്പോടെ അതൊക്കെ നേരിടാം. എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

മുഹമ്മദ്  റിയാസ് കോടിക്കണക്കിന് രൂപ പിരിച്ചതിൻ്റെ തെളിവുകൾ കയ്യിലുണ്ടെന്ന് പി വി അൻവർ

മലപ്പുറം: നവകേരള സദസിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോൺട്രാക്ടർമാരിൽ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചതിന്റെ ഫോൺ രേഖകൾ തന്റെ പക്കലുണ്ടെന്ന് പി വി അൻവർ.

റിയാസിന്റെ പേഴ്സണൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവരുൾപ്പെടുന്ന വീഡിയോ ഓഡിയോ രേഖകളും കയ്യിലുണ്ട്.

നവകേരള സദസിന്റെ പേരിൽ തനിക്ക് അമ്പത് ലക്ഷം രൂപ കടമുണ്ടെന്നും തന്നെ വ്യക്തിഹത്യ നടത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.

തന്നെ വ്യക്തിഹത്യ നടത്തുന്നതിൽ പ്രധാനി റിയാസ് ആണെന്നും, ഇനിയും അത് തുടർന്നാൽ ഈ രേഖകൾ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു.

നേതാക്കൾ കാട്ടി കൂട്ടിയ പലതിൻറേയും തെളിവുകൾ തൻറെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു.

കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി

കൊച്ചി: വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതായി റിപ്പോർട്ട്. ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.

അതേസമയം ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്