ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ അവസാനിപ്പിക്കാൻ പൊലീസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം.

കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് 35 കേസുകളും അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കും.  തൊഴിലടത്തുണ്ടായ തിക്താനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികള്‍ ഞെട്ടിച്ചിരുന്നു.

കമ്മിറ്റി ശുപാർശകള്‍ക്ക് പിന്നാലെ മോശം അനുഭവങ്ങളുണ്ടായവർ പരാതിയുമായി വന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകള്‍ പൊലിസ് രജിസ്റ്റർ ചെയ്തത്.

കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘മാതാപിതാക്കൾ’

കൊച്ചി: ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് ആശ്വാസ വിധി. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ  ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘മാതാപിതാക്കൾ’ എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ആണ് ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് അനുകൂലമായി വിധി വന്നത്.

അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന രേഖപ്പെടുത്താമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ് ഉണ്ടായത്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. 

കൊച്ചിയിൽ കപ്പൽ മുങ്ങിയത് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

ഡൽഹി: കൊച്ചിയിൽ കപ്പൽ മുങ്ങിയത് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് വ്യക്തമാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്ത്. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയാക്കിയിട്ടുണ്ട് എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പൽ കപ്പൽ കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇത് എന്താണെന്ന് കപ്പൽ കമ്പനി വിശദീകരിച്ചിട്ടില്ല. അതിനാൽ‌ അപകടകരമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങൾ കപ്പൽ കമ്പനി നൽകണമെന്നും ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു

എം.സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരാണധികാരിയായ നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ,സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീർ എം.പി,പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്.  എൽഡിഎഫ് പ്രവർത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമർപ്പണം.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി അൻവർ, ബിജെപി സ്ഥാനാർഥി മോഹൻജോർജ് എന്നിവർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒരാളാണ് അറസ്റ്റിലായത്.

കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് കേരള-കർണാടക അതിർത്തിയിൽ വെച്ച് കൊടുവള്ളി പൊലീസ് പിടികൂടിയത്.    തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടിൽ ബൈക്കിൽ എത്തിയ ആളാണ് മുഹമ്മദ് നിയാസ്.

അന്നൂസ് റോഷനെ തട്ടികൊണ്ടുപോകാൻ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാളാണ് നിയാസ്.  കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്.

പൊലീസ് അന്വേഷണം ഊർജിതമായതോടെ യുവാവിനെ പ്രതികൾ മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. സംഘം മൈസൂരുവിലെത്തിയെന്ന് കണ്ടെത്തിയ പൊലീസ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട ഉദ്യോഗസ്ഥർ മൈസൂരുവിൽ നേരിട്ട് എത്തി.

ഇതോടെ പ്രതികൾ ടാക്സി കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഈ വാഹനത്തിൽ നിന്ന് പാലക്കാട് വെച്ച് പ്രതികൾ രക്ഷപ്പെട്ടു. കൊണ്ടോട്ടിക്ക് സമീപം മോങ്ങത്തുവെച്ചാണ് പൊലീസ് ഈ വാഹനം കസ്റ്റഡിയിൽ എടുത്ത് യുവാവിനെ മോചിപ്പിച്ചത്.

തിരിച്ചു കയറി സ്വർണ വില; കേരളത്തിൽ വീണ്ടും സ്വർണവില വർധിച്ചു

കേരളത്തിൽ  സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായാണ് ഉയർന്നത്.

അതേസമയം പവന്റെ വില 240 രൂപ ഉയർന്നു. 71,600 രൂപയായാണ് പവന് ഇന്ന് വില വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 3,305 ഡോളറായി.

പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:  സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  കലവൂർ സ്കൂളിൽ രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു.

9.30ന് വേദിയിൽ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് നടന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്‌.

ഈ അധ്യയന വർഷം സർക്കാർ‌, എയ്ഡഡ് ഹൈസ്‌കൂൾ പ്രവർത്തന സമയം രാവിലെ 9.45മുതൽ വൈകിട്ട് 4.15വരെയാക്കി.

ഈ വർഷം ഇറക്കിയ അക്കാദമിക്‌ കലണ്ടറിലാണ് ഹൈസ്‌കൂളിൽ പ്രവർത്തനസമയം അരമണിക്കൂർ കൂട്ടാൻ തീരുമാനിച്ചത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സമയമാറ്റം.

മഴയുടെ ശക്തി കുറഞ്ഞതോടെ വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ അനുമതി

കൽപ്പറ്റ: മഴയുടെ ശക്തി കുറഞ്ഞതോടെ വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറികൾ പ്രവർത്തിക്കുന്നതിനും അനുമതി നൽകി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം കനത്ത മഴയെ തുടർന്നായിരുന്നു ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മഴയുടെ അലർട്ടുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്

കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ   അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു

ഇടുക്കി : കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ എന്നീ  അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.

കഴി‌ഞ്ഞ വർഷത്തേക്കാൾ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോൾ കുടുതലുള്ളത്. വേനൽമഴ ശക്തമായതും കാലവർഷം നേരത്തേ എത്തിയതും ജലനിരപ്പ് ഉയരാൻ കാരണമായി.

മെയ് 24 നാണ് കേരളത്തിൽ കാലവർഷമെത്തിയത്. അന്ന് 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 30 ശതമാനം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം അണക്കെട്ടിൽ കുറവുമായിരുന്നു. എന്നാൽ കനത്ത വേനൽ മഴക്കൊപ്പം കാലവർഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തിൽ ഉയർന്നു തുടങ്ങി. ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി.

സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്.

ലീഗ് ചർച്ച ചെയ്യുന്നത് യുഡിഎഫിന് വിജയിക്കാനുള്ള സ്ട്രാറ്റജി; അൻവർ വിഷയത്തിൽ പ്രതികരിക്കാതെ പികെ കുഞ്ഞാലിക്കുട്ടി

അൻവർ വിഷയത്തിൽ പ്രതികരിക്കാതെ മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂരിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞു. അതിൽ യുഡിഎഫ് വിജയിക്കും. കോൺഗ്രസ്സ് ഒറ്റക്കെട്ടായി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. യുഡിഫ്എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി നീങ്ങും. യുഡിഎഫ് വിജയം ഉറപ്പാണ്. ലീഗ് ഇന്ന് ചർച്ച ചെയ്യുന്നത് യുഡിഎഫിന് വിജയിക്കാനുള്ള സ്ട്രാറ്റജിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം,രാഹുൽ മാങ്കൂട്ടത്തിൽ-പി.വി അൻവർ കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. രാഹുൽ അന്‍വറിനെ കാണാന്‍ പോയത് തെറ്റാണ്, രാഹുല്‍ പോകാൻ പാടില്ലായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കില്ല. രാഹുൽ അനിയനെ പോലെയാണ്. അതുകൊണ്ട് വ്യക്തിപരമായി നേരിട്ട് ശാസിക്കും’. വി.ഡി സതീശന്‍ പറഞ്ഞു.

‘യുഡിഎഫ് നേതൃത്വം ഒരു തീരുമാനമെടുത്ത് ചര്‍ച്ചയുടെ വാതിലടച്ചപ്പോള്‍, രാഹുല്‍ പോയത് തെറ്റാണ്.ചർച്ച നടത്താൻ ഒരു ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? അൻവറുമായി ചർച്ച നടത്താൻ എന്നെയാണ് ചുമതലപ്പെടുത്തിയത്.യുഡിഎഫിന്റെ അഭിമാനത്തിന്മേൽ പോറലേൽപ്പിച്ചുള്ള വിട്ടുവീഴ്ചക്കില്ല. ഒരു കോൺഗ്രസ് നേതാവും അൻവറുമായി ചർച്ച നടത്താൻ പാടില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി. അൻവർ മത്സരിക്കും. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവന്‍ നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണ്. താനല്ല സ്ഥാനാര്‍ത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം ചിഹ്നം സംബന്ധിച്ചുള്ള ചർച്ചയിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അൻവർ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍; പതിനോരായിരത്തോളം പേര്‍ വിരമിക്കും

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. പതിനോരായിരത്തോളം ജീവനക്കാരാണ് ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ മാത്രം 6000 കോടിയോളം സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും എന്നാണ് കണക്ക്.

സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രം 221 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. കെഎസ്ഇബിയില്‍ നിന്ന് 1022 പേര്‍ വിരമിക്കും. 122 ലൈന്‍മാന്‍മാരും 326 ഓവര്‍സിയര്‍മാരും ഇതില്‍പ്പെടും. കെഎസ്ഇബിയില്‍ ഫീല്‍ഡ് തലത്തില്‍ ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനിടയില്‍ വിരമിക്കല്‍ കൂടിയാകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കും.

വിവിധ വകുപ്പുകളില്‍ നിന്ന് ആയിരത്തോളം പേര്‍ വിരമിക്കും. ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് വലിയ തുക കണ്ടെത്തേണ്ടി വരും. അക്കൗണ്ട്‌സ് ജനറല്‍ അനുവദിക്കുന്ന മുറക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കണം. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേരുന്നതിനായി മെയ് 31 ജനനത്തീയതിയാക്കുന്നത് പതിവായിരുന്നു. ഇതാണ് എല്ലാവര്‍ഷവും ഇതേ ദിവസം കൂട്ട വിരമിക്കല്‍ ഉണ്ടാവുന്നത്. കഴിഞ്ഞവര്‍ഷം മേയ് 31ന് 10,560 പേരും 2023 ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവര്‍ഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്.