തിരുവനന്തപുരം: കൊഴുപ്പ്മാറ്റൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാപ്പിഴവ് പരിശോധിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഉന്നത സമിതി. ജില്ലാ സമിതിയിൽ ചികിത്സപിഴവ് കണ്ടെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേസമയം ജില്ലാ സമിതിയുടെ റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളിയിരുന്നു. ഡിഎംഒ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സമിതിക്ക് പരിശോധന വിട്ടത്. ഡിഎച്ച്എസ്, ഡിഎംഇ, നഴ്സിംഗ് സൂപ്രണ്ട്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് യുവതിയുടെ 9 വിരലുകൾ നഷ്ടമായിരുന്നു.

