ഡൽഹിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പുതിയ പദ്ധതി; ലക്ഷ്യമിടുന്നത് 24,000 കോടി രൂപയുടെ ഒമ്പത് പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വികസനം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം കാണാൻ പുതിയ പദ്ധതിയുമായി കേന്ദ്രം. 24,000 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒമ്പത് പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഡൽഹി- എൻ.സി.ആർ പ്രദേശങ്ങളിലെ മലിനീകരണം കുറക്കുന്നതും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ആളുകൾക്ക് യാത്ര സമയം ലാഭിക്കാനും ദൈനംദിന യാത്രകൾ സു​ഗമമാക്കാനും സാധിക്കും. പുതിയ തുരങ്കങ്ങൾ, ഫ്ലൈ ഓവറുകൾ, മെട്രോ സംവിധാനം വിപുലീകരിക്കൽ, പുതിയ റോഡുകൾ എന്നിവയുടെ ഒരു മിശ്രിത പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ഡൽഹിയിലെ മോശം റോഡുകളും പൊതുഗതാഗത സംവിധാനങ്ങളുടെയും അപര്യാപ്തത പരിഹരിച്ച് ഈ വർഷം തന്നെ പദ്ധതി ആരംഭിക്കുകയും 2027ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതിയുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

മജ്ലിസ് പാർക്കിൽ നിന്നും മൗജ്പുർ വരെയുള്ള പിങ്ക് ലൈൻ മെട്രോ സർവീസ് 12.3 കിലോമീറ്റർ നീട്ടുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇത് വൃത്താകൃതിയിലുള്ള ഒരു പിങ്ക് ലൈൻ പൂർത്തിയാക്കുകയും പുതിയ മെട്രോ റിങ് റോഡ് സൃഷ്ടിക്കുകയും ചെയ്യും. ഇത് യാത്രക്കാർക്ക് ലൈനുകൾ മാറാതെ ഡൽഹി മുഴുവൻ സഞ്ചരിക്കാനുള്ള എളുപ്പവഴിയായി മാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സൗത്ത് ഡൽഹിയിൽ എയർപോർട്ടിലേക്കുള്ള യാത്ര ലഘൂകരിക്കുന്നതിന്റെ ഭാഗമായി എയിംസിനും മഹിപാൽപൂർ ബൈപാസിനും ഇടയിൽ പുതിയ എലിവേറ്റഡ് റോഡിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. ശിവ് മൂർത്തിയിൽ നിന്ന് വസന്ത് കുഞ്ചിലേക്കുള്ള 5 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കവും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇത് ദേശീയപാത 48 നെ മഹിപാൽപൂരുമായും വസന്ത് കുഞ്ചുമായും ബന്ധിപ്പിക്കും. ഇത് പ്രദേശത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയും ചെയ്യും.

ഡൽഹി നഗരത്തെ കൂടാതെ അർബൻ-എക്സ്റ്റൻഷൻ റോഡുകളിലും ഗുരുഗ്രാം-ജയ്പൂർ ഹൈവേ, ഡൽഹി-നോയിഡ ഹൈവേയിലും ചരക്ക് വാഹങ്ങൾക്ക് ഗതാഗതം സുഖമമാകുന്നതിനായി ഫ്ലൈ ഓവറുകളും അണ്ടർ പാസുകളും നിർമിക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി രോഹിണി, നരേല, ബവാന എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡുകൾക്കും അംഗീകാരം ലഭിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പുനർവികസനവും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

ഹൃദയാഘാതം; ജിദ്ദയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

0

ജിദ്ദ: ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. കൈതവന അരിമ്പൂൾ പുത്തൻപറമ്പിൽ പരേതനായ ജോയിച്ചന്‍റെയും മേബിൾ ജോസഫിന്‍റെയും മകൻ സാം എന്നറിയപ്പെടുന്ന 51 കാരനായ മാത്യു ജോസഫ് ആണ് മരിച്ചത്.

30 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ എ.എം.എച്ച് അൽഷായ ട്രേഡിങ് കമ്പനിയിൽ വെയർഹൗസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഭാര്യ: ചങ്ങനാശേരി മൈലംത്തറ കുടുബാംഗമായ ലിജു ജേക്കബ്. മക്കൾ: മെർവിൻ മാത്യു, ജസ്‌വിൻ മാത്യു, കെൽവിൻ മാത്യു. സഹോദരങ്ങൾ: സജി ജോജോ, സഞ്ജു ബിബു.

ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിനു നേരേ ഇസ്രയേൽ സൈന്യം വെടിയുതിർത്തു; കൊല്ലപ്പെട്ടവരിൽ ഏറെയും കൗമാരക്കാരും യുവാക്കളും

0

ഗാസ സിറ്റി: ​ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിനു നേരേ വെടിയുതിർത്ത് ഇസ്രയേൽ സൈന്യം. തെക്കൻ ഗാസയിൽ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാനെത്തിയവർ‍ക്കു നേരെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർത്തത്. വെടിവെയ്പ്പിൽ മുപ്പതിലേറെപ്പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ.

വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതും പരിക്കേറ്റതും കൗമാരക്കാരും യുവാക്കളും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂരിപക്ഷം പേരുടെയും നെഞ്ചിലും നെറ്റിയിലുമാണ് വെടിയേറ്റത്. പരിക്കേറ്റ പലരുടെയും നില ​ഗുരുതരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ആക്രമണം രൂക്ഷമായതോടെ ജനങ്ങൾ അവിടേക്ക് എത്താൻ ഭയക്കുകയാണ്. ഇതുമൂലം ഗാസയിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളും കൂടിയിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിനെതിരെ അടിയന്തരമായി രാജ്യാന്തര ഇടപെടലുണ്ടാകണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിനെ ഇന്ത്യയ്ക്കും പാകിസ്ഥാനുമായി വിഭജിക്കാനായി ചർച്ചകൾ നടത്തി; ‘ചെനാബ് ഫോർമുല’യെ കുറിച്ച് വെളിപ്പെടുത്തി അഭിഷേക് ചൗധരി

0

ന്യൂഡൽഹി: ജമ്മു കശ്മീരിനെ ഇന്ത്യയ്ക്കും പാകിസ്ഥാനുമായി വിഭജിക്കാനായി ചർച്ചകൾ നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. വാജ്പേയി–നവാസ് ഷരീഫ് സർക്കാരുകൾ ഇതുസംബന്ധിച്ച് പിൻവാതിൽ ചർച്ചകൾ നടത്തിയെന്നാണ് വെളിപ്പെടുത്തൽ. അഭിഷേക് ചൗധരിയുടെ ‘ബിലീവേഴ്സ് ഡിലെമ: വാജ്പേയി ആൻഡ് ദ് ഹിന്ദു റൈറ്റ്സ് പാത്ത് ടു പവർ’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കാർഗിൽ യുദ്ധത്തിന് ആഴ്ചകൾക്കു മുൻപാണ് ഇത്തരമൊരു ചർച്ച നടന്നതെന്നും പുസ്തകത്തിൽ വ്യതക്തമാക്കുന്നു.

വാജ്പേയിയുടെ പാകിസ്ഥാൻ സന്ദർശനത്തിനു ശേഷമാണ് കശ്മീരിനെ വിഭജിക്കാനുള്ള ചർച്ചകൾ നടന്നത് എന്നാണ് പുസ്തകത്തിൽ പറയുന്നത്. ‘ചെനാബ് ഫോർമുല’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നതെന്നാണ് ചൗധരി പറയുന്നത്. ഡൽഹിയിലെ ഹോട്ട‌ലിൽ അഞ്ചു ദിവസമാണ് ഇതിനെ കുറിച്ചുള്ള ചർച്ച നടന്നത്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ മുൻ ഹൈക്കമ്മിഷണർ നിയാസ് നായിക്കും ഇന്ത്യയ്ക്കായി ആർ.കെ.മിശ്രയുമാണ് ചർച്ച നടത്തിയത്. സാമുദായികാടിസ്ഥാനത്തിൽ വിഭജിക്കാനായിരുന്നു ശ്രമമെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.

ചെനാബ് നദിക്കു പടിഞ്ഞാറുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പാകിസ്ഥാനും കിഴക്കുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയ്ക്കും കൈമാറാനാണു പദ്ധതി തയാറാക്കിയത്. എന്നാൽ ഡൽഹിയിൽ ചർച്ചകൾ നടക്കുമ്പോൾ അതിർത്തിയിൽ പാകിസ്ഥാൻ പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയതോടെ പദ്ധതി തകിടംമറിഞ്ഞെന്നും പുസ്തകത്തിൽ അഭിഷേക് ചൗധരി പറയുന്നു.

അതുല്യ അനുഭവിച്ചത് ക്രൂരമായ പീഡനങ്ങൾ; വീഡിയോദൃശ്യങ്ങളും പുറത്ത്

0

കൊല്ലം: ഷാർജയിൽ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവതിക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങൾ. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30)നെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതുല്യയെ ഭർത്താവ് സതീഷ് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അതുല്യ തന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് തന്റെ സഹോദരിക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിക്ക് പരിക്കേറ്റ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതുല്യയോട് ഭർത്താവ് മോശമായി പെരുമാറുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് സതീഷ്. അതുല്യയെ സതീഷ് ഉപദ്രവിക്കാൻ പോകുമ്പോൾ യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സതീഷ് അശ്ലീലം പറയുന്നതും മദ്യപിക്കുന്നതും അതുല്യയെ അടിക്കുന്നതുമെല്ലാം പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

‘‘എത്ര വിഡിയോ എടുത്താലും നിനക്ക് ബോറഡിക്കുന്നില്ലേ’’ എന്നു ചോദിക്കുന്നതും ‘‘ഓഫ് ചെയ്യടീ’’ എന്നാക്രോശിക്കുന്നതും വിഡിയോയിൽ കാണാം. കത്തിയുമായി സതീഷ് നിൽക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതുപയോഗിച്ച് അതുല്യയെ ആക്രമിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ ചവറ പൊലീസിൽ പരാതി നൽകി. യുവതി സഹോദരിക്ക് അയച്ച വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ സതീഷ് അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് യുവതിയുടെ ബന്ധു രവീന്ദ്രൻ പിള്ള ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

സതീഷ് മദ്യപാനിയായിരുന്നെന്നാണ് രവീന്ദ്രൻ പിള്ള വ്യക്തമാക്കിയത്. ഇയാൾ നിരന്തരം അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സതീഷിന്റെ മദ്യപാനത്തെ കുറിച്ച് യുവതിയുടെ കുടുംബം അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു. സതീഷ് സ്വന്തം വീട്ടുകാരുമായും അടുപ്പത്തിലല്ലെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു.

രവീന്ദ്രൻപിള്ളയുടെ വാക്കുകൾ ഇങ്ങനെ:

‘‘ ശനിയാഴ്ച രാവിലെയാണ് ഷാർജയിൽ താമസിക്കുന്ന അതുല്യയുടെ സഹോദരി മരണത്തെ പറ്റി ഞങ്ങളെ അറിയിക്കുന്നത്. വിവാഹം കഴിച്ച കാലം മുതൽ അതുല്യയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കലും സ്വസ്ഥത ഉണ്ടായിരുന്നില്ല. സതീഷ് മദ്യപാനിയായിരുന്നു. വിവാഹത്തിന് ശേഷമാണ് അത് ഞങ്ങൾ അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലായിരുന്നു മദ്യപാനം. എന്നാൽ പിന്നീട് എപ്പോഴും മദ്യപിക്കുന്നത് പതിവായി. പിന്നാലെയാണ് അവളെ മർദിക്കാൻ തുടങ്ങിയത്.

അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവൾക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവൾ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു.

നേരത്തെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത്’’.

നാടിന്റെ കണ്ണീരോര്‍മയായി മിഥുൻ; വിടചൊല്ലാനെത്തിയത് ആയിരങ്ങൾ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ സുജിൻ

0

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യൂത ആഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് പേരെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നൽകി. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തത്. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ അതിവൈകാരിക നിമിഷങ്ങൾക്കാണ് നാട് സാക്ഷിയായത്.

സ്കൂളിൽ വെച്ച് കളിക്കുന്നതിനിടെ സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. 17ാം തീയതിയാണ് സ്കൂളിൽ വെച്ച് അപകടമുണ്ടാകുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അടുത്ത ഷോപ്പിങ്ങിന്റെ ചെറിയൊരു അംശം സപ്ലൈകോയിൽ നിന്നാക്കാം; സ്ഥാപനത്തിന്റെ നിലനിൽപിന് സഹായകമാകും; ഫേസ്ബുക്ക് പോസ്റ്റുമായി പിബി നൂഹ് ഐഎഎസ്

0

തിരുവനന്തപുരം: കേരളത്തിൻ്റെ പൊതുവിതരണ രംഗത്തെ നിർണായക സ്ഥാപനമായ സപ്ലൈകോയ്ക്ക് പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന പി.ബി. നൂഹ് ഐ.എ.എസ്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. റിലയൻസ്, മോർ, ബിഗ് ബസാർ തുടങ്ങിയ വലിയ ഹൈപ്പർമാർക്കറ്റുകൾ നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമായി മാറുമ്പോഴും, കേരളത്തിൻ്റെ മുക്കിലും മൂലയിലുമായി വ്യാപിച്ചുകിടക്കുന്ന 1600-ൽ അധികം സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറയുന്നു.

കേരളത്തിലെ ഏകദേശം 94 ലക്ഷം കുടുംബങ്ങളിൽ 32 ലക്ഷത്തോളം കുടുംബങ്ങൾ ഇപ്പോഴും എല്ലാ മാസവും അവശ്യസാധനങ്ങൾക്കായി സപ്ലൈകോയെയാണ് ആശ്രയിക്കുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിൽ, വ്യക്തിപരമായ പരാതികളും രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളും നിലനിൽക്കുമ്പോഴും, നമ്മുടെ അടുത്ത ഷോപ്പിംഗിൻ്റെ ഒരു ചെറിയ ഭാഗമെങ്കിലും സപ്ലൈകോയിൽ നിന്ന് നടത്തുന്നത് ഈ പൊതുമേഖലാ സ്ഥാപനത്തിൻ്റെ നിലനിൽപ്പിന് വലിയ സഹായമാകുമെന്ന് നൂഹ് ഐ.എ.എസ് ഓർമ്മിപ്പിക്കുന്നു.

സപ്ലൈകോയുടെ പ്രവർത്തനങ്ങളിൽ ചില പോരായ്മകൾ ഉണ്ടെന്ന് നൂഹ് ഐ.എ.എസ് സമ്മതിക്കുന്നുണ്ട്. 25 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ 13 അവശ്യവസ്തുക്കൾ വിൽക്കുന്നുണ്ടെങ്കിലും, ചിലപ്പോൾ ചില സാധനങ്ങൾ കിട്ടാതെ വരികയോ ആവശ്യത്തിന് അളവിൽ ലഭ്യമല്ലാതിരിക്കുകയോ ചെയ്യാറുണ്ട്. അതുപോലെ, ചുരുക്കം ചില ജീവനക്കാർ ഉപഭോക്താക്കളോട് മോശമായി പെരുമാറുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്.

എന്നാൽ, 1974 മുതൽ അമ്പത് വർഷത്തിലേറെയായി കേരളത്തിലെ സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സപ്ലൈകോ നൽകിവരുന്ന നിസ്വാർത്ഥമായ സേവനങ്ങളെ നമ്മൾ അവഗണിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഈ പോരായ്മകൾക്കിടയിലും, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽ സപ്ലൈകോ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

2024 ഓഗസ്റ്റ് മുതൽ ഏകദേശം അഞ്ച് മാസത്തോളം സപ്ലൈകോയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായും, തുടർന്ന് ആറ് മാസത്തോളം ചെയർമാൻ മാത്രമായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് പി.ബി. നൂഹ് ഐ.എ.എസ്. അടുത്തിടെയാണ് അദ്ദേഹം ഗതാഗത വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയായി ചുമതലയേറ്റത്. തൻ്റെ ഔദ്യോഗിക പശ്ചാത്തലത്തിൽ നിന്ന് ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം സപ്ലൈകോയുടെ പ്രാധാന്യം പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നത്. ഇനി കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും.

ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗ്ഗം വഴി ആലുവയിലെത്തി; 1 കിലോ ഹഷീഷ് ഓയിലുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

0

കി​ഴ​ക്ക​മ്പ​ലം: കൊച്ചിയിൽ വൻ ലഹരി വേട്ട. ഒ​രു കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി പിടിയിൽ. സംഭവത്തിൽ സാ​ഗ​ർ ഷെ​യ്ഖ്നെ(21) പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ഹാ​ഷി​ഷ് ഓ​യി​ലി​ന് 10 ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ണ്ട്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു ട്രെ​യി​ൻ മാ​ർ​ഗ്ഗം ആ​ലു​വ​യി​ലെ​ത്തി അ​വി​ടെ​നി​ന്ന് കി​ഴ​ക്ക​മ്പ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ കൈ​മാ​റാ​ൻ നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പി​ടി​യി​ലാ​യ​ത്. പൊ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് ല​ഹ​രി വാ​ങ്ങു​ന്ന​വ​രെ കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു.

രണ്ടാഴ്ച മുൻപ് തൃശൂർ വാഹന പരിശോധനയിൽ 20 എം.എൽ ഹഷീഷ് ഓയിലുമായി യുവാവിനെ അറസ്റ്റ് ചെയ്‌തു. തൃശൂർ അയ്യന്തോൾ പൂങ്കുന്നം ന്യൂ അഗ്രഹാരം ഇൻഡിവർ പ്ലാറ്റിലെ ശ്രീജിത്ത് (33) ആണ് പിടിയിലായത്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോ ധനയിലാണ് സ്വകാര്യ എയർ ബസിലെ യാത്രക്കാരനായ യുവാവിൽ നിന്ന് ലഹരി വസ്‌തു പിടികൂടിയത്. മൂന്ന് കുപ്പികളിലായിട്ടാണ് കടത്തി കൊണ്ടുവന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് പാലക്കാട് റേഞ്ച് ഓഫിസിൽ ഹാജരാക്കി.

‘അവര്‍ എന്നെ മാനസികമായി ചൂഷണം ചെയ്തു’; രണ്ടാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി വനിതാ ഹോസ്റ്റലില്‍ ജീവനൊടുക്കി

0

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ രണ്ടാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി വനിതാ ഹോസ്റ്റലിലെ മുറിയില്‍ ജീവനൊടുക്കി. ഗുഡ്ഗാവ് സ്വദേശിനിയും ശാരദ സര്‍വകലാശാല വിദ്യാര്‍ഥിനിയുമായ ജ്യോതി ശര്‍മയാണ് വെള്ളിയാഴ്ച രാത്രിയിൽ ജീവനൊടുക്കിയത്. കോളേജിലെ രണ്ട് പ്രൊഫസര്‍മാരില്‍നിന്നുള്ള മാനസികപീഡനത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ജ്യോതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘അവര്‍ ജയിലില്‍ പോകണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ എന്നെ മാനസികമായി ചൂഷണം ചെയ്തു. എന്നെ അപമാനിച്ചു. ദീര്‍ഘകാലമായി ഞാന്‍ സമ്മര്‍ദത്തിലാണ്. അവരും ഇത് അനുഭവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, ജ്യോതിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

ജ്യോതിയുടെ മരണവാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചെറിയ സംഘര്‍ഷവും രൂപപ്പെട്ടു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഗ്രേറ്റര്‍ നോയിഡ ഡിസിപി സുധീര്‍ കുമാര്‍ പറഞ്ഞു. ജ്യോതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗിയുമായി പോയ 108 ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം; സംഭവം കോഴിക്കോട് നെല്ലാങ്കണ്ടിയിൽ

0

കോഴിക്കോട്: നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് പരിക്കുകൾ ഒന്നുമില്ല എന്നത് ആശ്വാസമാണ്. രോഗിയെ മറ്റൊരു ആംബുലൻസ് എത്തിച്ച ശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെ സഹായിക്കുന്നു, കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും’; വെള്ളാപ്പള്ളി നടേശൻ

0

കോ‌ട്ടയം: കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറത്തെ “ഒരു വ്യത്യസ്ത രാജ്യം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. ഇങ്ങനെ മുൻപോട്ട് പോയാൽ അധികം താമസിക്കാതെ കേരളം മുസ്ലിം ഭൂരിപക്ഷ നാടാകുമെന്നും, ഭരണം അവർ ഏറ്റെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

“ശുദ്ധവായു ശ്വസിച്ചുകൊണ്ട് മലപ്പുറത്ത് ജീവിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുകൊണ്ട് പോലും നിങ്ങൾക്ക് ജീവിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. മലപ്പുറം വ്യത്യസ്തമായ ഒരു രാജ്യമാണ്. വ്യത്യസ്ത ആളുകളുടെ സംസ്ഥാനമാണിത്,” വെള്ളാപ്പള്ളി പറഞ്ഞു.

മറ്റ് സമുദായങ്ങൾ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഇങ്ങനെ പോയാൽ അച്യുതാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ നാട് ആകും. കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ മതി കേരളാ ഗവൺമെൻ്റ് എന്ന സ്ഥിതിയാണ്. കേരളത്തിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്- വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിൽ ഈഴവർ ജാതി പറഞ്ഞാൽ വിമർശനമാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് “തൊഴിലുറപ്പ്” പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു. എസ്എൻഡിപി യോഗം രാഷ്ട്രീയ ശക്തി ആകണം. അംഗങ്ങൾ അവരവരുടെ പാർട്ടികളിൽ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികളും വേണമെന്നും വെള്ളാപ്പള്ളി. സ്കൂൾ സമയ മാറ്റത്തിലെ സമസ്ത നിലപാടിനെയും വെള്ളാപ്പള്ളി എതിർത്തു. വിദ്യാഭ്യാസ മന്ത്രി മാന്യനും മര്യാദക്കാരനും ആയ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.