യുഎസിൽ യാത്രാവിമാനത്തിന് നേരെ യുദ്ധവിമാനം, പൈലറ്റിന്റെ കരുതലിൽ

0

വാഷിങ്ടൻ∙ അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനവുമായി കൂട്ടിയിടിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രാ വിമാനം. അമേരിക്കൻ വ്യോമസേനയുടെ ബി 52 ബോംബർ വിമാനമാണ് ഡെൽറ്റ എയർലൈൻസിന്റെ യാത്രവിമാനത്തിന്റെ അതേപാതയിൽ എതിർദിശയിൽ നിന്നെത്തിയത്. കൂട്ടിയിടി ഒഴിവാക്കാൻ ഡെൽറ്റ എയർലൈൻസിന്റെ പൈലറ്റ് വിമാനം വേഗത്തിൽ ദിശമാറ്റി പറന്നതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂലൈ 18ന് നോർത്ത് ഡക്കോട്ടയിലായിരുന്നു സംഭവം. മിനിയാപൊളിസ്–സെന്റ് പോളിൽ നിന്ന് മിനോട്ടിലേക്കുള്ള പതിവ് 90 മിനിറ്റ് പറക്കലിനിടെയാണ് സംഭവം. പൈലറ്റിന്റെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാക്കിയത്.

അപകടകരമാംവിധം അടുത്തുകൂടെയാണ് വിമാനം പറന്നതെന്നും വലതുവശത്തുള്ള യാത്രക്കാർക്ക് കാണാവുന്ന അത്രയും അടുത്തുകൂടെയാണ് വിമാനം പറന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചു. അമേരിക്കൻ വ്യോമസേന വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടിൽ പറയുന്നു. അത്യാധുനിക ബോംബർ വിമാനമാണ് ബി 52. ആണവായുധങ്ങളും മറ്റ് ആയുധങ്ങളും വഹിച്ച് ലോകത്തെവിടെയും ആക്രമണം നടത്താൻ സാധിക്കുന്ന അത്യാധുനിക ബോംബറാണ് ബി 52. ബോയിങ് കമ്പനിയാണ് നിർമാതാക്കൾ. 5 പേരാണ് ക്രൂവിലുണ്ടാകുക. 31,500 കിലോഭാരം വഹിക്കാൻ കഴിയും. 1962ൽ സേനയുടെ ഭാഗമായി.

അതുല്യയുടെ മരണം;  സതീഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

ദുബായ്: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു.

ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്.

ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.  അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഇതിനിടെ സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍  വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും അവകാശപ്പെടുകയുണ്ടായി. 

നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരില്‍ പണം പിരിച്ച സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍

നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി രംഗത്ത്. ബിബിസിയില്‍ അവകാശപ്പെട്ടത് പോലെ സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.

അതേസമയം മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നും മഹ്ദി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. ‘നിരവധി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മധ്യസ്ഥതയുടെ പേരില്‍ എണ്ണമില്ലാത്ത അത്രയും പണം അദ്ദേഹം ശേഖരിക്കുകയാണ്. പുതുതായി 40000 ഡോളറാണ് ശേഖരിച്ചത്. ഈ വിഷയത്തില്‍ അദ്ദേഹം ഞങ്ങളെ കാണുകയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നേരത്തെ സാമുവല്‍ ജെറോമിനെതിരെ വിമര്‍ശനവുമായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രനും രംഗത്തെത്തിയിരുന്നു. ‘സാമുവല്‍ ജെറോമിന് എന്ത് റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിച്ചു? സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’, എന്നാണ് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്.

‘ഇത് ജീവിതാവസാനം വരെ നമ്മളെ വേട്ടയാടും’; മിഥുന്‍ അനുസ്മരണ വേദിയില്‍ വിങ്ങിപ്പൊട്ടി സ്‌കൂള്‍ മാനേജര്‍

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ഷോക്കേറ്റ് മരിച്ച പതിമൂന്നുകാരന്‍ മിഥുനിന്റെ അനുസ്മരണ യോഗ വേദിയിൽ വിങ്ങി പൊട്ടി തേവലക്കര സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് പറഞ്ഞ മാനേജര്‍ അനുസ്മരണ വേദിയില്‍ കണ്ണീരണിഞ്ഞു.

അതേസമയം നമ്മളെത്ര ദുഃഖിച്ചാലും അതിനപ്പുറമല്ലേ കുടുംബത്തിന്റെ ദുഃഖമെന്നും മാനേജര്‍ തുളസീധരൻ പിള്ള പറഞ്ഞു. ‘സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. വളരെ ഉല്ലാസത്തോടെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ മാനസികാവസ്ഥ നമുക്കറിയാം. നല്ല നിലയിലാണ് ബോയ്‌സിലേയും ഗേള്‍സിലേയും അധ്യാപകര്‍ റോഡിലും സ്‌കൂള്‍ പരിസരത്തും കുട്ടികളെ നോക്കുന്നത്. നമ്മളെത്ര ദുഃഖിച്ചാലും കുടുംബത്തിന്‍റെ ദുഃഖത്തോട് നമുക്കെങ്ങനെയാണ് പങ്കുചേരാനാവുക’, മാനേജര്‍ അനുസ്മരണ യോഗത്തില്‍ കൂട്ടിച്ചേർത്തു.

തെറ്റുണ്ടെന്ന ബോധ്യമുണ്ടെന്നും മകനെ നഷ്ടപ്പെട്ട വേദനയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത് ജീവിതാവസാനം വരെ നമ്മളെ വേട്ടയാടും. സ്‌കൂളില്‍ ചെറിയ കാര്യത്തില്‍പ്പോലും സുരക്ഷയൊരുക്കി. അങ്ങോട്ടേക്ക് ആരെങ്കിലും പോകുമെന്ന് ഒരിക്കലും പ്രതീക്ഷില്ല. സസ്‌പെന്‍ഷനില്‍ വേദനയില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതായും സ്‌കൂള്‍ മാനേജര്‍ കൂട്ടിച്ചേർത്തു.

നിമിഷപ്രിയയുടെ മോചനം; കാന്തപുരം എ പി അബൂബക്കർ മുസലിയാരെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ചാണ്ടി ഉമ്മൻ എംഎൽഎ കാന്തപുരം എ പി അബൂബക്കർ മുസലിയാരെ സന്ദർശിച്ചതായി റിപ്പോർട്ട്. മര്‍കസില്‍ എത്തി കൂടിക്കാഴ്ച നടത്തുകയാണ് ചാണ്ടി ഉമ്മൻ എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം യെമനിലെ ജയിലില്‍ ഉള്ള നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചെങ്കിലും മാപ്പു നല്‍കുന്നതിന് തലാലിന്‍റെ കുടുംബം തയ്യാറായിട്ടില്ല. അനിശ്ചിതത്വത്തിനിടെയാണ് കൂടിക്കാഴ്ച.

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

കൊടുമൺ: പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ഒരാൾ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ട കൊടുമൺ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്.

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഒരു മകൻ എറണാംകുളത്ത് ജോലി ചെയ്യുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൈയ്യിൽ കിട്ടിയ ഗുളികൾ മൂന്ന് പേരും കഴിച്ചു എന്നും രാത്രി തനിക്ക് പേടിയാണെന്ന് പറഞ്ഞ് മകൻ പിന്മാറി എന്നുമാണ് പുറത്തു വരുന്ന വിവരം.

പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ഇവർ അയൽവാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ ഇവരെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

വിൽപ്പനയ്കായി കൈവശം വെച്ച രാസലഹരിയുമായി യുവാവ് പോലീസ് പിടിയിൽ

രാസ വിൽപനയ്കായി കൈവശം സൂക്ഷിച്ചിരുന്ന 02.57 ലഹരിയുമായി പള്ളുരുത്തി ദേവസ്വം പറമ്പ് വീട്ടിൽ രമേശൻ മകൻ രാഹുൽ രമേഷ് (29) പൊലീസ് പിടിയിലായി. തോപ്പുംപടി പോലീസാണ് പ്രതിയെ പിടികൂടിയത്.

പോലീസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന “Operation D Hunt” ൻെറ ഭാഗമായി കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ പ്രത്യേക മേൽ നോട്ടത്തിൽ മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ഉമേഷ് ഗോയൽ IPS ൻെറ നിർദേശ പ്രകാരം തോപ്പുംപടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു എ എൻ. സബ് ഇൻസ്പെക്ടർ ശരത് കുമാർ, എ എസ് ഐ രൂപേഷ്, ശ്രീകാന്ത്. SCPO എഡ്വിൻ റോസ്, സിജു വർഗീസ്, CPO ഷഞ്ജീവ്, ഉമേഷ് ഉദയൻ, ബിബിൻമോൻ, മുഹമ്മദ് തൻസീർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ചുള്ളിക്കൽ ചക്കനാട്ട് ക്ഷേത്രത്തിനു സമീപത്തു നിന്നും പ്രതിയെ പിടികൂടിയത്.

പ്രതിയുടെ മയക്കു മരുന്ന് വിൽപന സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംഘടിപ്പിച്ച ശില്പശാല മുതിർന്ന മാധ്യമപ്രവർത്തകൻ പി വി മുരുകൻ ഉദ്ഘാടനം ചെയ്തു

‘മാധ്യമപ്രവർത്തന രംഗത്തെ ആധുനിക പ്രവണതകൾ ‘ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംഘടിപ്പിച്ച ശില്പശാല മുതിർന്ന മാധ്യമപ്രവർത്തകൻ പി വി മുരുകൻ ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവർത്തന മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ശില്പശാല ഏറെ ശ്രദ്ധേയമായി. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംസ്ഥാന പ്രസിഡണ്ട് എപി ജിനൻ അധ്യക്ഷനായി. സംസ്ഥാന,ജില്ലാ നേതാക്കളായ തെക്കൻ  സ്റ്റാർ ബാദുഷ ,അബൂബക്കർ ,  ഷീബ സൂര്യ, രാജൻ വി പൊഴിയൂർ ,പോളി വടക്കൻ , സജാദ് സഹീർ ,പ്രേംകുമാർ, റെജി വാമദേവൻ  ,പി എം ഷാജി , ചന്ദ്രകുമാർ കൊറ്റാമം,  ബൈഷി വർക്കല  ,സാജൻ നെയ്യാറ്റിൻകര, ശ്യാം വെണ്ണിയൂർ, സുമേഷ് കൃഷ്ണൻ ,അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് സംസ്ഥാനതല ജനറൽബോഡി യോഗവും 35 അംഗ അഡ്ഹോക്ക്  കമ്മറ്റിയും  രൂപീകരിച്ചു..

യൂറോപ്പിൽ ജോലി വാഗ്‌ദാനം ചെയ്ത‌് തട്ടിപ്പ് :
വിദേശ മലയാളി അറസ്‌റ്റിൽ

കൊച്ചി . യൂ റോപ്പിൽ ജോലി വാഗ്ദാനം ചെയ്തു‌ കോടികൾ തട്ടിയ ബ്രിട്ടിഷ് മലയാളി അറസ്‌റ്റിൽ. 2017 ൽ ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായിരുന്ന ചങ്ങനാശേരി കുറിച്ചി  കല്ലുമാടിക്കൽ വീട്ടിൽ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനാണു(45) സൗത്ത് പൊലീസിന്റെ പിടിയിലായത്.

ബ്രിട്ടിഷ് പാർലമെന്റിലേക്കു മത്സരിച്ചതടക്കം ചൂണ്ടിക്കാട്ടി വിശ്വാസം നേടിയ ശേഷമാണു ഉദ്യോഗാർഥികളെ തട്ടിപ്പിനിരയാക്കിയത്. ജോലി തട്ടിപ്പിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലും വിവാഹ വാഗ്ദാനം നൽകി യുവ അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ  നോർത്ത്  പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ പ്രതിക്കെതിരെ ജോലി തട്ടിപ്പു കേസുകളുണ്ട്.

2024ൽ 9 ഉദ്യോഗാർഥികളിൽ നിന്നായി 22 ലക്ഷം രൂപ തട്ടിയതിനു സൗത്ത് പൊലീസ് എടുത്ത കേസിലാണു പ്രതിയെ അറസ്‌റ്റ് ചെയ്ത‌ത്. പനമ്പിള്ളിനഗർ സ്വദേശിയുടെ പരാതിയെ തുടർന്നാണു കേസെടുത്തത്.

കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ശനിയാഴ്ച രാത്രി ചങ്ങനാശേരി തുരുത്തിയിലെ വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. 2021 മുതൽ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്സൺ തട്ടിപ്പു നടത്തിയതായി പൊലീസ് പറയുന്നു.

ഏറ്റുമാനൂർ കെഎസ്ഇബി യിൽ അസി. എൻജിനീയറായി ജോലി നോക്കിയിരുന്ന പ്രതി പിന്നീട് ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ബ്രിട്ടിഷ് പാർലമെന്റംഗമാണെന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയും ഒട്ടേറെ പേരെ കബളിപ്പിച്ചു. കോവിഡിനു പിന്നാലെ നാട്ടിലെത്തിയ ശേഷമാണു തട്ടിപ്പു വിപുലമാക്കിയത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന ലക്സൺ മാസങ്ങൾക്കു മുൻപു ബിജെപിയിൽ ചേർന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പു സമയത്തു പ്രചാരണത്തിലും സജീവമായിരുന്നു. ബി ജെ പി കേരള സംസ്ഥാന പ്രസിഡന്റ്   രാജീവ് ചന്ദ്രശേഖർ , ക്രിസ്ത്യൻ ബിഷപ്പുമാർ എന്നിവരെ കൂട്ടുപിടിച്ചു അവരുടെ ഫോട്ടോകൾ തന്റെ  സോഷ്യൽ മീഡിയയിൽ ഫ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്യുകയുകയും
തട്ടിപ്പുകൾ മറയ്ക്കാനും പിടിയിലാകുന്നതു തടയാനുമാണു  ഇയാൾ ഈ ബന്ധങ്ങൾ ഉപയോഗിച്ചിരുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ അവസാന ഘട്ടത്തിലാണ്. 2018ൽ ലക്സണെതിരെ ആദ്യ ഭാര്യ മാഞ്ചസ്‌റ്റർ കോടതിയിൽ ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു. ഇതിൽ തിരിച്ചടി നേരിട്ടതോടെയാണു ലക്സൺ കേരളത്തിലെത്തിയത്.  ബി ജെ പിയിൽ ചുവടുറപ്പിച്ചു തട്ടിപ്പ് വിപുലമാക്കാൻ നിലംബുർ ഇലക്ഷൻ പ്രചാരണത്തിനും ലക്സൻ മുന്നിൽ ഉണ്ടായിരുന്നു . ലക്സൻ അറസ്റ്റിലായതിനെ തുടർന്ന് നിരവധി നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകളിൽ വന്നുകൊണ്ടിരിക്കുന്നത്

എസ്ഐ കിരൺ, സീനിയർ സി ഇൻസ്പെക്ട‌ർ പി.ആർ.സന്തോഷിന്റെ നേത്യത്വത്തിൽ പിഒ എം.എം.വിനോദ്, സിപിഒമാ രായ വി.എസ്.ശരത്, ചാൾസ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

സർക്കാർ ആശുപത്രിയിലെത്തിയ ഭർത്താവ് ചികിത്സയിലുള്ള ഭാര്യയെ കുത്തിക്കൊന്നു; സംഭവം തമിഴ്നാട്ടിൽ

0

ചെന്നൈ: തമിഴ്നാട് കരൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പുലർച്ചെ നാലരയോടെ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതിയാണ് മരിച്ചത്. 27 വയസായിരുന്നു. കരൂർ കുളിത്തലൈ സ്വദേശിയായ പ്രതി വിശ്രുത് ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.

ചെന്നൈയിൽ ഡ്രൈവറായിരുന്നു വിശ്രുത്. ഇന്നലെ ഇയാള്‍ വീട്ടിലെത്തിയപ്പോൾ ഭാര്യയുമായി വഴക്കുണ്ടായി. വിശ്രുതിന്‍റെ മർദ്ദനത്തിൽ മൂക്ക് പൊട്ടി ചോരയൊലിച്ച നിലയിൽ രാത്രി ശ്രുതിയെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലരയോടെ ആശുപത്രിയിലെത്തിയ വിശ്രുത് ശ്രുതിയുടെ മുറിയിൽ കയറി അരയിലൊളിപ്പിച്ച കത്തി കൊണ്ട് മൂന്ന് തവണ കുത്തി. തൽക്ഷണം ശ്രുതി മരിച്ചു. ആശുപത്രി ജീവനക്കാർ എത്തും മുൻപേ വിശ്രുത് ഇറങ്ങിയോടി.

ശ്രുതിയുടെ മൃതദേഹം കരൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജയലളിതയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി രാമസ്വാമിയുടെ മകനാണ് വിശ്രുത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളുണ്ട്.

അതുല്യയുടെ മരണം; താൻ പുറത്തുപോയി വന്നപ്പോള്‍ അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ഭര്‍ത്താവ് സതീഷ്

0

ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യ(30) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്. താൻ പുറത്തുപോയി വന്നപ്പോള്‍ അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും അതുല്യക്ക് ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ പണവും ക്രൈഡിറ്റ് കാര്‍ഡും കൊടുത്തെന്നും വാഹനം ഏര്‍പ്പാടാക്കിയിരുന്നെന്നും സതീഷ് പറയുന്നു.

താൻ ഷുഗര്‍ രോഗിയാണ് അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ദിവസേന മദ്യപിക്കാറില്ല, വാരാന്ത്യത്തില്‍ മാത്രം മദ്യപിക്കുമെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അജ്മാനിലുള്ള സുഹൃത്ത് വിളിച്ചപ്പോള്‍ പുറത്ത് പോയതായിരുന്നു. പുറത്തുപോയപ്പോള്‍ അതുല്യ പല തവണ വിളിച്ചു. സാധാരണ ഇങ്ങനെ വിളിക്കാറുള്ളത് കാരണം കോൾ കട്ട് ചെയ്തു.

പിന്നീട് വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ പോകുന്നെന്ന് അതുല്യ പറഞ്ഞു. ഉടന്‍ തന്നെ വീട്ടിലെത്തിയെന്നും ഫ്ലാറ്റിലെത്തിയപ്പോള്‍ ഡോര്‍ തുറക്കാവുന്ന നിലയിലായിരുന്നെന്നും അകത്ത് കയറി നോക്കിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടതെന്നും സതീഷ് പറഞ്ഞു. അതുല്യയുടെ കാല്‍ മടങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ 999ല്‍ വിളിച്ചു. പിന്നീട് പൊലീസ് വന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു.

സ്ത്രീധനത്തിന്‍റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.

ഷാര്‍ജയില്‍ കൊല്ലം തേവലക്കര കോയിവിള സ്വദേശി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്ത് പൊലീസ്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്.

സതീഷിന് വിവാഹ സമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 75000 രൂപ നല്‍കി 11 വര്‍ഷം മുമ്പ് ബൈക്ക് വാങ്ങി നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനമുണ്ടായെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ അതുല്യ അറിയിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. സതീഷ് വീട്ടിലിരുന്ന് മദ്യപിച്ച് മര്‍ദിക്കുന്നതിന്റെയും കത്തിയും കസേരയുമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടക്കം തെളിവായി നല്‍കിയാണ് കേസ് നല്‍കിയിരിക്കുന്നത്. സതീഷ് വിദേശത്തായതിനാല്‍ കേരളത്തിലെത്തിയ ഉടന്‍ കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

അതെ സമയം, അതുല്യ സതീഷിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതുല്യയെ ഭർത്താവ് സതീഷ് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അതുല്യ തന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് തന്റെ സഹോദരിക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിക്ക് പരിക്കേറ്റ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതുല്യയോട് ഭർത്താവ് മോശമായി പെരുമാറുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് സതീഷ്. അതുല്യയെ സതീഷ് ഉപദ്രവിക്കാൻ പോകുമ്പോൾ യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സതീഷ് അശ്ലീലം പറയുന്നതും മദ്യപിക്കുന്നതും അതുല്യയെ അടിക്കുന്നതുമെല്ലാം പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

‘‘എത്ര വിഡിയോ എടുത്താലും നിനക്ക് ബോറഡിക്കുന്നില്ലേ’’ എന്നു ചോദിക്കുന്നതും ‘‘ഓഫ് ചെയ്യടീ’’ എന്നാക്രോശിക്കുന്നതും വിഡിയോയിൽ കാണാം. കത്തിയുമായി സതീഷ് നിൽക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതുപയോഗിച്ച് അതുല്യയെ ആക്രമിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ ചവറ പൊലീസിൽ പരാതി നൽകി. യുവതി സഹോദരിക്ക് അയച്ച വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ സതീഷ് അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് യുവതിയുടെ ബന്ധു രവീന്ദ്രൻ പിള്ള ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

സതീഷ് മദ്യപാനിയായിരുന്നെന്നാണ് രവീന്ദ്രൻ പിള്ള വ്യക്തമാക്കിയത്. ഇയാൾ നിരന്തരം അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സതീഷിന്റെ മദ്യപാനത്തെ കുറിച്ച് യുവതിയുടെ കുടുംബം അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു. സതീഷ് സ്വന്തം വീട്ടുകാരുമായും അടുപ്പത്തിലല്ലെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു.

രവീന്ദ്രൻപിള്ളയുടെ വാക്കുകൾ ഇങ്ങനെ:

‘‘ ശനിയാഴ്ച രാവിലെയാണ് ഷാർജയിൽ താമസിക്കുന്ന അതുല്യയുടെ സഹോദരി മരണത്തെ പറ്റി ഞങ്ങളെ അറിയിക്കുന്നത്. വിവാഹം കഴിച്ച കാലം മുതൽ അതുല്യയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കലും സ്വസ്ഥത ഉണ്ടായിരുന്നില്ല. സതീഷ് മദ്യപാനിയായിരുന്നു. വിവാഹത്തിന് ശേഷമാണ് അത് ഞങ്ങൾ അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലായിരുന്നു മദ്യപാനം. എന്നാൽ പിന്നീട് എപ്പോഴും മദ്യപിക്കുന്നത് പതിവായി. പിന്നാലെയാണ് അവളെ മർദിക്കാൻ തുടങ്ങിയത്.

അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവൾക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവൾ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. നേരത്തെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത്’’.

ചന്ദ്രന്റെ മണ്ണിൽ നിന്ന് വെള്ളം മുതൽ റോക്കറ്റിനുള്ള ഇന്ധനം വരെ; മനുഷ്യരാശിയെ അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

ചന്ദ്രന്റെ മണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ശാസ്ത്രലോകം. ഇത് ഭാവിയിലെ ചാന്ദ്ര പര്യവേഷണങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന ചുവടുവെയ്പ്പാണെന്ന് ​ഗവേഷകർ പറയുന്നു. ചൈനീസ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് ജൂൾ ജേണലിലെ റിപ്പോർട്ടിലാണ് വ്യക്തമാക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വിജയകരമായി വികസിപ്പിച്ചെടുത്താൽ, ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ഉള്ള ദീർഘകാല മനുഷ്യ ദൗത്യങ്ങൾക്ക് വലിയ സഹായകരമാകും എന്നാണ് വിലയിരുത്തൽ.

ചന്ദ്രന്റെ മണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുത്ത് അതുപയോഗിച്ച് കാർബൺ ഡൈ ഓക്സൈഡും ഓക്സിജനും ഇന്ധനവുമായി ബന്ധപ്പെട്ട രാസവസ്തുക്കളുമായി മാറ്റാൻ സാധിച്ചു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചന്ദ്രൻറെ മണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുകയും ബഹിരാകാശ യാത്രികർ പുറത്തുവിടുന്ന കാർബർ ഡൈ ഓക്സൈഡിനെ കാർബൺ മോണോക്സൈ‍ഡും ഹൈഡ്രജൻ വാതകവുമാക്കി മാറ്റാൻ ഈ വെള്ളം ഉപയോഗിക്കുകയുമാണ് ചെയ്തത്. ഇവ പിന്നീട് ഇന്ധനവും ബഹിരാകാശ യാത്രികർക്ക് ശ്വസിക്കാനുള്ള ഓക്സിജൻ നിർമിക്കാനും ഉപയോഗിക്കാം. ചന്ദ്രനിൽ മനുഷ്യവാസം അനായാസമാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. ചാന്ദ്രമണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന നിലവിലുളള സാങ്കേതിക വിദ്യകൾക്ക് കൂടുതൽ ഊർജം ആവശ്യമായിരുന്നു.

ഇതുവഴി ബഹിരാകാശത്ത് താമസിക്കുന്നവർക്ക് ജലം, ഓക്സിജൻ, ഇന്ധനം തുടങ്ങിയ അവശ്യവിഭവങ്ങൾ സമാഹരിക്കുന്നതിന് ഭൂമിയെ ആശ്രയിക്കുന്നത് കുറയ്ക്കാം. കൂടുതൽ ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണങ്ങൾക്കും ഈ കണ്ടെത്തൽ സഹായകമാകും. വിദൂര പ്രപഞ്ച പര്യവേഷണങ്ങൾക്ക് ചന്ദ്രനെ ഒരു ഇടത്താവളമായി ഉപയോഗിക്കാനുളള ആശയത്തിനും ഇത് കരുത്തേകും. മനുഷ്യവാസത്തിന് ആവശ്യമായ വിഭവങ്ങൾ ചന്ദ്രനിൽ നിന്നു തന്നെ ഉൽപാദിപ്പിച്ചാൽ യാത്രയുടെ ചെലവ് കുറയ്ക്കുന്നതിനും സഹായകമാകും.

ചന്ദ്രനിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നത് ചെലവേറിയതാണ്. ചരക്കിന്റെ പിണ്ഡം കൂടുന്തോറും ബഹിരാകാശത്ത് സാധനങ്ങളെത്തിക്കാൻ റോക്കറ്റിന് കൂടുതൽ പ്രയത്നിക്കേണ്ടിവരും. ഒരു ഗാലൻ വെള്ളം ചന്ദ്രനിലെത്തിക്കാൻ 83,000 ഡോളർ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ബഹിരാകാശയാത്രികനും പ്രതിദിനം നാല് ഗാലൻ വെള്ളം കുടിക്കുന്നതായാണ് സൂചന. സുസ്ഥിരമായ ചാന്ദ്രജല ഉപയോഗം ബഹിരാകാശ പര്യവേഷണങ്ങളിലെ സാങ്കേതിക തടസ്സങ്ങളേയും അനുബന്ധ ചെലവുകളും മറികടക്കുന്നതിന് നിർണായകമാകും.

2020-ൽ ചൈനയുടെ ചാങ്’ഇ-5 ദൗത്യം ഭൂമിയിലെത്തിച്ച ചന്ദ്രോപരിതലത്തിലെ സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു ​ഗവേഷണം. ഗവേഷകർ ചന്ദ്ര വസ്തുക്കളിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുകയും കാർബൺ ഡൈ ഓക്സൈഡിനൊപ്പം അവശ്യ വിഭവങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കാമെന്ന് തെളിയിക്കുകയും ചെയ്തു. ബഹിരാകാശയാത്രികർക്ക് ശ്വസിക്കാൻ ഓക്സിജനും റോക്കറ്റ് ഇന്ധനമാക്കി മാറ്റാൻ കഴിയുന്ന ഹൈഡ്രജൻ അധിഷ്ഠിത രാസവസ്തുക്കളും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

“ചന്ദ്ര മണ്ണിന്റെ ‘മാജിക്’ ഞങ്ങൾ ഒരിക്കലും പൂർണ്ണമായി സങ്കൽപ്പിച്ചിട്ടില്ല,” ​ഗവേഷകരിൽ ഒരാളും ഷെൻ‌ഷെനിലെ ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഗവേഷകനുമായ പ്രൊഫസർ ലു വാങ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങൾക്ക് ഏറ്റവും വലിയ അത്ഭുതം ഈ സംയോജിത സമീപനത്തിന്റെ വ്യക്തമായ വിജയമായിരുന്നു എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.