മൂന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നെസില്ല; എൽപി സ്‌കൂളിന് സമീപത്ത് വൈദ്യുതി ലൈനും, കട്ടപ്പനയിലെ ഈ വിദ്യാലയങ്ങളിൽ കുട്ടികൾ പഠിക്കുന്നത് ജീവൻ പണയം വെച്ച്

0

കട്ടപ്പന: വിദ്യാർഥികളുടെ ജീവന് ഭീഷണിയായി കട്ടപ്പനയിലെ സ്കൂളുകൾ. കട്ടപ്പന എൽപി സ്കൂൾ, കട്ടപ്പന ട്രൈബൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ജീവൻ പണയം വെച്ചാണ് വിദ്യ അഭ്യസിക്കാനായി ഇവിടേക്ക് എത്തുന്നതെന്ന് പറയേണ്ടി വരും. ഒരിടത്ത് കെട്ടിടം അപകടാവസ്ഥയിലായതും മറ്റൊരിടത്ത് വൈദ്യുതി ലൈനും വൻ മരവുമാണ് ഭീഷണിയാകുന്നത്.

മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന കട്ടപ്പന ട്രൈബൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിനാവട്ടെ ഫിറ്റ്നെസില്ല. ജീവൻ പണയം വെച്ചാണ് ഇവിടെ വിദ്യാർഥികൾ പഠിക്കുന്നത്. കട്ടപ്പന മുനിസിപ്പാലിറ്റി ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് കാരണം. സ്കൂൾ കെട്ടിടത്തിലേക്ക് ഇടിഞ്ഞ കല്ലും മണ്ണും നീക്കത്തതിനാലും അപകട ഭീഷിണിയായി മൺ തിട്ട നിൽക്കുന്നതിനാലുമാണ് ഫിറ്റ്നസ് നൽകാത്തത്.

എൽപി സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തൂടെ ത്രീ ഫേസ് വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി മന്ത്രി റോഷി അഗസ്റ്റിൻ ഇവിടെയെത്തി പരിശോധന നടത്തി. സ്കൂളിന് സമീപത്തായി 2019ൽ നിലം പൊത്തിയ കൂറ്റൻ പാറയും മണ്ണും കാണാം ആറ് വർഷങ്ങൾക്കിപ്പുറവും ഇത് നീക്കം ചെയ്യാത്തതിൽ വലിയ ആക്ഷേപമാണുയരുന്നത്. കട്ടപ്പന എൽപി സ്കൂളിൻ്റെ കെട്ടിടത്തിൻ്റെ മേൽകൂരയോട് ചേർന്നാണ് ത്രീ ഫേസ് വൈദ്യുതി ലൈൻ കടന്ന് പോകുന്നത്. കെട്ടിടത്തിനു മേൽക്കൂര പണിതപ്പോൾ ലൈൻ കൂടുതൽ അടുത്തായി. ഏത് അപകടമാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും മുനിസിപ്പാലിറ്റി ഈ മുന്നറിയിപ്പ് അവഗണിച്ചുവെന്നാണ് വിവരം. എസ്റ്റിമേറ്റ് തയ്യാറാക്കി കട്ടപ്പന മുനിസിപ്പാലിറ്റിക്ക് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇലക്ട്രിക് ലൈനോട് ചേർന്നുള്ള വൻ മരവും അപകട ഭീഷണിയാണ്.

ഹിമാചൽ പ്രദേശിൽ നാശം വിതച്ച് കാലവർഷം; മരിച്ചവരുടെ എണ്ണം 110 ആയി, 35 പേരെ കാണാതായതായി റിപ്പോർട്ട്

0

ഷിംല: ഹിമാചൽ പ്രദേശിൽ നാശം വിതച്ച് മൺസൂൺ. ജൂൺ 20 നും ജൂലൈ 17 നും ഇടയിൽ, സംസ്ഥാനത്തൊട്ടാകെ 110 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 35 പേരെ കാണാതായതായാണ് റിപ്പോർട്ട്.

ഇതിൽ 65 മരണങ്ങളും മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മേഘസ്ഫോടനം, മുങ്ങിമരണം, വൈദ്യുതാഘാതം, കുത്തനെയുള്ള ചരിവുകളിൽ നിന്ന് ആളുകൾ വീഴുക തുടങ്ങിയ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ മൂലമാണ് ഉണ്ടായത്. ബാക്കി 45 പേർ ഈ മൺസൂൺ കാലയളവിൽ റോഡപകടങ്ങളിലാണ് മരിച്ചത്. കനത്ത മഴ തുടരുന്നതിനാൽ 250തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

ഹിമാചലിൽ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ആണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. അതേസമയം ഡൽഹിയിൽ യെല്ലോ അലർട്ട് തുടരുകയാണ്. അടുത്ത 4 ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

‘ഞാന്‍ കോണ്‍ഗ്രസിലേക്കെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചിരിപ്പിക്കുന്നു’; അഭ്യൂഹം തള്ളി ഐഷ പോറ്റി

കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് വേദിയില്‍തന്നെ തള്ളി കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ അഡ്വ.ഐഷ പോറ്റി. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ചിരിപ്പിക്കുന്നതെന്ന് ഐഷ പോറ്റി പറഞ്ഞു. താന്‍ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ മോഹിക്കുന്ന ആളല്ല. പ്രസ്ഥാനം അവസരങ്ങള്‍ തന്നാലും ജനം വോട്ടു ചെയ്താലേ ആരും ജയിക്കുകയുള്ളൂവെന്നും ഐഷ പോറ്റി തുറന്നടിച്ചു.

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ഐഷ പോറ്റി എത്തുന്നത് കോണ്‍ഗ്രസ് പ്രവേശനത്തിന്റെ ചുവടുവെയ്പ്പ് ആണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഐഷ പോറ്റി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് തന്നോടുള്ള സ്‌നേഹത്തെക്കുറിച്ചും അവര്‍ വാചാലയായി. കോണ്‍ഗ്രസ് തനിക്ക് സ്‌നേഹം തരുന്നുവെന്നും അത് ഇപ്പോള്‍ മാത്രമല്ല വര്‍ഷങ്ങളായി തുടരുന്നുവെന്നും ഐഷ പോറ്റി പറഞ്ഞു.

സത്യവുമായി ബന്ധമില്ലാത്ത പ്രചാരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നതെന്ന് ഐഷ പറയുന്നു. വിമര്‍ശനങ്ങള്‍ തന്നെ കൂടുതല്‍ ക്തയാക്കുന്നു. രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെുന്നു പറയാന്‍ ഒരു പേടിയുമില്ല.ചിരിച്ചാല്‍ ആത്മാര്‍ഥതയോടെയാകണം. വിമര്‍ശനങ്ങളെ ചിരിയോടെ നേരിടുന്നതില്‍ ഉമ്മന്‍ചാണ്ടി മാതൃകയെന്നും ഐഷാ പോറ്റി പറഞ്ഞു. പിതാവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അയിഷാപോറ്റിയെ സാമൂഹിക മാധ്യമങ്ങളില്‍ അക്രമിക്കുന്നത് ക്രൂരതയന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും ചടങ്ങില്‍ പറഞ്ഞു.

കേരള സര്‍വകലാശാല വിസി-സിന്‍ഡിക്കേറ്റ് അധികാര തര്‍ക്കം സമവായത്തിലേക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിസി-സിന്‍ഡിക്കേറ്റ് അധികാര തര്‍ക്കം സമവായത്തിലേക്ക്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗം വിളിക്കാമെന്ന് വിസി മോഹനന്‍ കുന്നുമ്മല്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞത്. സര്‍വകലാശാല പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ ഇടപെട്ടത്.

നിലപാടില്‍ മന്ത്രി അയഞ്ഞതോടെ ഔദ്യോഗിക വസതിയില്‍ നേരിട്ടെത്തി മോഹനന്‍ കുന്നുമ്മല്‍ ആര്‍. ബിന്ദുവിനെ കണ്ടിരുന്നു. കേരള സര്‍വകലാശാല വിഷയത്തിനപ്പുറം മറ്റ് സര്‍വകലാശാലയിലെയും പ്രശ്‌നപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമം. ഗവര്‍ണര്‍ കേരളത്തില്‍ തിരിച്ചെത്തിയാല്‍ മന്ത്രിമാര്‍ രാജഭവനില്‍ എത്തി പ്രതിസന്ധി പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടത്തും.

ദേഹാസ്വാസ്ഥ്യം; മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തു‌ടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം മിഥുന്റെ മൃതദേഹം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്.

അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശവും വൻജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. കുവൈത്തിൽ നിന്നെത്തിയ മിഥുന്റെ അമ്മ സുജ വിളന്തറയിലെ വീട്ടിലേക്കുള്ള യാത്രയിലാണ്. ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും.

ഇതിനിടെ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും.വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആൻറണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.ഇദ്ദേഹം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, റെഡ് അലേർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിൽ ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. 20ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് ആണ്. കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് രണ്ടു മണിയോടെ ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം.

വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ അറിയിച്ചു.

ഇളയമകനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് സുജ; മിഥുന് വിട നല്‍കാന്‍ അമ്മയെത്തി

കൊച്ചി: അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. കൊല്ലം തേവലക്കര സ്‌കൂളില്‍ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9.30 ഓടെയാണ് കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകനും സുജയുടെ ചേച്ചിയുമടക്കമുള്ള ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. വിമാനമിറങ്ങി എത്തിയ സുജ ഇളയമകനെ കണ്ടതോടെ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്ക് സുജയെ കൊണ്ടുപോയി. ഉച്ചയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം അഞ്ച് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മിഥുന്റെ മരണത്തിലെ വീഴ്ചയ്‌ക്കെതിരെ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും.

വ്യാഴാഴ്ചയാണ് സ്‌കൂളില്‍ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിക്കുന്നത്. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂട്ടുകാരൊത്ത് കളിചിരികളുമായി നടന്ന സ്‌കൂള്‍ മുറ്റത്തേക്ക് ചേതനയറ്റ് മിഥുന്‍ വീണ്ടുമെത്തി; കണ്ണീര്‍ക്കടലായി തേവലക്കര സ്‌കൂള്‍

കൊല്ലം: തന്റെ പ്രിയപ്പെട്ട സ്‌കൂളിലേക്കും കൂട്ടുകാരുടെ മുന്നിലേക്കും മിഥുന്‍ ഇന്ന് വീണ്ടുമെത്തി. പക്ഷേ ഇത്തവണ കളിചിരികില്ലാതെ, കൂട്ടുകാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും തേങ്ങലുകള്‍ക്കിടയിലേക്കാണ് മിഥുന്‍ എത്തിയത്. മിഥുനിനെ അവസാനമായി ഒരുനോക്ക് കാണാനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകളാണ് എത്തിയത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ വച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് സ്‌കൂളിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വിലാപയാത്രയായി സ്‌കൂളിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ഒന്നരമണിക്കൂറിലധികം വൈകിയാണ് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം നാല് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഈ അധ്യയന വര്‍ഷമാണ് മിഥുന്‍ കൊല്ലം തേവലക്കര ഹൈസ്‌കൂളില്‍ പ്രവേശനം നേടുന്നത്. കൂട്ടുകാരൊത്ത് പഠിച്ചും കളിച്ചും തുടങ്ങിയിട്ടും അധിക നാളായിട്ടില്ല. അതിനിടെയാണ് അതേ സ്‌കൂള്‍ മൈതാനത്ത് വെച്ച് തന്നെയാണ് എട്ടാം ക്ലാസുകാരനായ മിഥുനിന്റെ ജീവന്‍ കൂട്ടുകാരുടെ മുന്നില്‍ വെച്ച് പൊലിയുന്നത്.ക്ലാസ് തുടങ്ങിയിട്ട് അധിക നാള്‍ ആയില്ലെങ്കിലും വലിയൊരു സൗഹൃദ വലയം മിഥുന്‍ ഉണ്ടാക്കിയെടുത്തത്.

മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് മിഥുന്‍. രണ്ട് ദിവസം മുന്‍പ് നടന്ന സെലക്ഷന്‍ ട്രയലിലും അവന്‍ പങ്കെടുത്തിരുന്നു. മിഥുന് ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ വേദനയോടെ പറയുന്നു. ഈ വര്‍ഷം എന്‍സിസിയില്‍ ചേരണമെന്ന ആഗ്രഹവും മിഥുന്‍ പ്രകടിപ്പിച്ചിരുന്നെന്നും അതിനായി എന്റോള്‍ ചെയ്തിരുന്നുവെന്നും കൂട്ടുകാര്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് സ്‌കൂളില്‍ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിക്കുന്നത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണു. ഇത് എടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9.30 ഓടെയാണ് കുവൈറ്റില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകനും സുജയുടെ സഹോദരിയുമടക്കമുള്ള ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു.

‘ആരേയും ഉപദ്രവിച്ചിട്ടുമില്ല, റേപ്പ് ചെയ്തിട്ടുമില്ല’; ആളുകള്‍ തെറ്റിദ്ധാരണ പരത്തുന്നതില്‍ വേദനയുണ്ടെന്ന് നടന്‍ ബാല

തന്നെക്കുറിച്ച് ആളുകള്‍ തെറ്റിദ്ധാരണ പരത്തുന്നുതില്‍ വേദനയുണ്ടെന്ന് വ്യക്തമാക്കി നടന്‍ ബാല. താനും കുടുംബവും ആരേയും ഉപദ്രവിച്ചിട്ടില്ല. ആരേയും റേപ്പ് ചെയ്തിട്ടില്ല. കള്ളങ്ങള്‍ പറഞ്ഞ് തന്നേയും കുടുംബത്തേയും ഉപദ്രവിക്കരുതെന്നും ബാല വ്യക്തമാക്കുന്നു. ഭാര്യ കോകിലയ്ക്കൊപ്പമുള്ള വീഡിയോയിലാണ് ബാല ഇക്കാര്യങ്ങള്‍ പറഞ്ഞത്.

താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദികള്‍ മുന്‍ഭര്‍ത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്ന് ആരോപിച്ച് മുന്‍പങ്കാളി എലിസബത്ത് ഉദയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലുള്ള വീഡിയോയിലൂടെ ആയിരുന്നു എലിസബത്തിന്റെ ആരോപണം. ഇതിന് പരോക്ഷ മറുപടിയായി, അവര്‍ക്ക് മെഡിക്കല്‍ അറ്റന്‍ഷനാണ് വേണ്ടത്, മീഡിയ അറ്റന്‍ഷനല്ലെന്ന് ബാല പറഞ്ഞിരുന്നു. എലിസബത്തിന്റെ പേര് പറയാതെയായിരുന്നു ബാലയുടെ മറുപടി.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ ആയിരുന്നു. കുഴപ്പമില്ല, ജീവിതത്തില്‍ ഫൈറ്റ് ചെയ്ത് മുന്നോട്ടുപോവുകയാണ്. തനിക്ക് ഇതുവരെ കിട്ടാത്ത കുടുംബ ജീവിതം 41-ാം വയസ്സില്‍ കിട്ടിയിരിക്കുകയാണ്. ഭാര്യ കോകില തന്നെ നന്നായി നോക്കുന്നുണ്ട്. എന്തിന് അതില്‍ അസ്വസ്ഥതയുണ്ടാക്കണമെന്നും ബാല ചോദിക്കുന്നു. സത്യമായും താനോ തന്റെ കുടുംബമോ ആരേയും ഉപദ്രവിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യുന്ന ആളുകളല്ല, അതിന്റെ ആവശ്യം തങ്ങള്‍ക്കില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു.

സംസാരിച്ചുകൊണ്ടിരിക്കെ ഭാര്യ കോകിലയേ ഫ്രെയിമിലേക്ക് വിളിച്ചുവരുത്തി ബാല തങ്ങളെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിച്ചു. രണ്ട് പേരും മനസില്‍ തട്ടി പറയുകയാണ്, ദയവുചെയ്ത് തങ്ങളുടെ കുടുംബത്തെ വിട്ടേക്ക്. കള്ളങ്ങള്‍ പറഞ്ഞ് ഉപദ്രവിക്കരുത്. ബാല കള്ളനല്ല. തങ്ങളുടെ കുടുംബം മോശക്കാരല്ല. തങ്ങള്‍ പണ്ടേ സിനിമയില്‍ വന്ന്, അതില്‍നിന്നുള്ള പണംകൊണ്ടാണ് ജീവിച്ചത്. കുടുംബത്തെ വെറുതേ വിടണം. അവര്‍ നന്നായിരിക്കണം. അവര്‍ക്ക് മെഡിക്കല്‍ ട്രീറ്റ്മെന്റ് വേണം. തന്റെ വാക്ക് മാറ്റില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു.

വ്യാജ രേഖ ഉപയോഗിച്ച് സിം കാർഡ് വാങ്ങി; മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ്തമിഴ്നാട്ടിലെ ശിവഗംഗ കോടതിയാണ് ശിക്ഷ വിധിച്ചത്

0

ചെന്നൈ: യുഎപിഎ കേസിൽ മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ് ശിക്ഷ. തമിഴ്നാട്ടിലെ ശിവ​ഗം​ഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിവ​ഗം​ഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോ​ഗിച്ച് കന്യാകുമാരിയിലെ കടയിൽ നിന്നു സിം കാർഡ് വാങ്ങിയെന്ന കേസിലാണ് നടപടി. നിരോധിക്കപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചെന്ന കുറ്റത്തിലെ പരമാവധി ശിക്ഷയാണ് രൂപേഷിനെതിരെ വിധിച്ചത്.

വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളിൽ 5 വർഷം വീതം തടവും ശിക്ഷയുണ്ട്. ഇതാദ്യമായാണ് തമിഴ്നാട്ടിൽ ഒരു കേസിൽ രൂപേഷിനെ ശിക്ഷിക്കുന്നത്.

പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ ആശുപത്രികളില്‍ പോലും സുരക്ഷിതരല്ല; പ്രതികളെ സംരക്ഷിച്ചത് തൃണമൂല്‍ കോണ്‍ഗ്രസെന്ന് പ്രധാന മന്ത്രി

31,000 രൂപ പിഴയൊടുക്കാനും വിധിയുണ്ട്. ശിവ​ഗം​ഗ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി അറിവൊളിയാണ് ശിക്ഷ വിധിച്ചത്.

നേരത്തെ കേരളം, കർണാടക സംസ്ഥാനങ്ങളിൽ സമാന കേസുകൾ ഇയാൾക്കെതിരെയുണ്ടായിരുന്നു. അന്ന് വെറുതെവിടുകയായിരുന്നു. 2015 മെയിൽ അറസ്റ്റിലായതു മുതൽ രൂപേഷ് ജയിലിലാണ്. മോചനം അടുത്തിരിക്കെയാണ് പുതിയ വിധി.

ഇ ഡി കുറ്റപത്രം: ‘പത്ത് വര്‍ഷത്തെ രാഷ്ട്രീയ വേട്ടയാടലിന്റെ തുടര്‍ച്ച’, വാധ്രയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

വിക്കറ്റ് കീപ്പറാകുന്നില്ലെങ്കിൽ പന്തിനെ കളിപ്പിക്കരുത്’പരിക്ക് പൂർണമായി ഭേദമാകാൻ വിശ്രമം നൽകണമെന്നു രവി ശാസ്ത്രി

0

ലണ്ടൻ: വിക്കറ്റ് കീപ്പറായി നിൽക്കാൻ സാധിക്കില്ലെങ്കിൽ ഋഷഭ് പന്തിനെ ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കളിപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. പന്ത് ഫീൽഡ് ചെയ്യുമ്പോൾ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ട്. വിശ്രമം അനുവദിക്കുകയാണ് അഭികാമ്യമെന്നും ശാസ്ത്രി വ്യക്തമാക്കി.

ഈ മാസം 23 മുതൽ ഓൾഡ് ട്രഫോർഡിലാണ് പരമ്പരയിലെ നാലാം പോരാട്ടം. നിലവിൽ ഇം​ഗ്ലണ്ട് 2-1നു മുന്നിലാണ്.

അതിർത്തി തർക്കത്തിൽ അയൽക്കാരിയെ മർദ്ദിച്ചെന്ന പരാതി; ഇന്ത്യൻ താരം ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്.

‘മത്സരത്തിൽ പന്ത് ഫീൽഡ് ചെയ്യാൻ ഇറങ്ങേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ പരിക്കിനെ അതു ബാധിക്കും. ​ഗ്ലൗസ് ഉള്ളപ്പോൾ കുറച്ചു സംരക്ഷണമുണ്ടാകുമെന്നു പറയാം. പക്ഷേ ഫീൽഡ് ചെയ്യാൻ ഇറങ്ങിയാൽ അതല്ല സ്ഥിതി. പരിക്ക് വഷളാകും. അദ്ദേഹം ബാറ്റിങിനും കീപ്പറായും ഇറങ്ങണം. എല്ലിനു പൊട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു വിശ്രമം അനുവദിക്കണം. അഞ്ചാം ടെസ്റ്റിൽ ഓവലിൽ അദ്ദേഹത്തിനു അവസരം കൊടുക്കുകയാണ് വേണ്ടത്. പരിക്ക് പൂർണമായി ഭേദമാകാൻ 9 ദിവസമെങ്കിലും വേണം’- ശാസ്ത്രി വ്യക്തമാക്കി.

നാലാം ടെസ്റ്റ് പന്ത് ബാറ്റിങിനു മാത്രം ഇറങ്ങാനാണ് സാധ്യതയെന്നു ഇന്ത്യയുടെ സഹ പരിശീലകൻ റയാൻ ടെൻഡോഷെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രിയുടെ പ്രതികരണം. ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ പന്തിന്റെ കൈവിരലിനു പൊട്ടലേറ്റത്. ശേഷിച്ച നാല് ദിവസവും ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായി കളിച്ചത്. പന്ത് ബാറ്റിങിനു മാത്രം ഇറങ്ങി.

അന്താരാഷ്ട്ര കോടതി വിധിച്ചു; ചര്‍ച്ചില്‍ ബ്രദേഴ്‌സ് അല്ല, ഇന്റര്‍ കാശി ഐ ലീഗ് ചാംപ്യന്‍മാര്‍!