രാജ്നാഥ് സിംഗ്, ജെ.പി നദ്ദ, പി.എസ് ശ്രീധരൻപിള്ള, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആര്? ഒരുക്കങ്ങളുമായി ഇന്ത്യ സഖ്യവും

0

ന്യൂഡൽഹി: അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ആകാംഷയിലാണ് രാജ്യം. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ എത്രയും വേഗം തീരുമാനിക്കുന്നതിനുള്ള ചർച്ചകളിലാണ് പാർട്ടികൾ. എൻഡിഎ നേതൃത്വയോഗം ചേർന്ന് സ്ഥാനാർഥിയെ തിരഞ്ഞെടുക്കും. ബിജെപിയിൽ നിന്നുള്ള ഒരു നേതാവ് തന്നെ സ്ഥാനാർഥിയാകും എന്നാണ് സൂചന. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ജെപി നദ്ദ , പി എസ് ശ്രീധരൻപിള്ള എന്നിവരുടെ പേരുകൾ ഉൾപ്പെടെ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. പാർലമെന്ററി രംഗത്ത് പരിചയമുള്ള നേതാവിനെ സ്ഥാനാർഥിയാക്കണമെന്നാണ് പൊതു അഭിപ്രായം.

വിജയ സാധ്യത എൻഡിഎ സ്ഥാനാർഥിക്ക് തന്നെയാണെങ്കിലും തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യവും സ്ഥാനാർഥിയെ നിർത്തും. ഇന്ത്യാ സഖ്യത്തിലെ ഏതു പാർട്ടിയിൽ നിന്നാണ് സ്ഥാനാർഥി എന്ന് തീരുമാനമായിട്ടില്ല. സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. അടുത്ത വ്യാഴാഴ്ച വിജ്ഞാപനം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇരുപത്തിയഞ്ചാണ്.

ജഗദീപ് ധന്‍കറിന്‍റെ രാജിക്ക് പിന്നാലെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധനകാര്യ രാജി വെച്ചത്. എന്നാൽ, കാരണം വ്യക്തമാക്കാതെയുള്ള രാജിക്കു പിന്നാലെ പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

വീണ്ടും മഴ, ഇന്ന് 4 ജില്ലകളിൽ മുന്നറിയിപ്പ്, നാളെ 6 ജില്ലകളിലും; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിലും യെല്ലോ അലർട്ടായിരിക്കുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രത നിർദ്ദേശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ജൂലൈ അഞ്ചാം തിയതിവരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്തും കർണാടക തീരത്തും മത്സ്യത്തൊഴിലാളികൾക്ക് ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

02/08/2025: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ

03/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

04/08/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

05/08/2025: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

~ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

~നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

~ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

~ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

ഉപ്പും എണ്ണയും പഞ്ചസാരയും കുറയ്ക്കണം, മധുരം ആവശ്യമെങ്കിൽ ശർക്കര മതി; അങ്കണവാടി കുട്ടികളുടെ മെനുവിൽ സമഗ്ര പരിഷ്കരണം, പാചകക്കാർക്ക് പ്രത്യേക പരിശീലനം

0

തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനുവിൽ സമഗ്ര പരിഷ്കരണം. കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിൽ അധികം ഉപ്പും പഞ്ചസാരയും എണ്ണയും പാടില്ലെന്ന് വനിത-ശിശു വികസന വകുപ്പ് നിർദേശിച്ചു. മെനു പരിഷ്കരിച്ചതോടെ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഉപ്പും എണ്ണയും പരമാവധി കുറയ്ക്കണം. പഞ്ചസാര കഴിവതും ഒഴിവാക്കണം. മധുരം ആവശ്യമെങ്കിൽ ശർക്കര ഉപയോഗിക്കണം. അതും അഞ്ചുമുതൽ പത്തുവരെ ശതമാനം മാത്രം.

ഓരോ ഭക്ഷണവും ഉണ്ടാക്കാൻ പാചകക്കാർക്ക് പ്രത്യേക പരിശീലനം നൽകും. കോവളത്ത് ഈ മാസം അഞ്ചു മുതൽ ഏഴു വരെ സംസ്ഥാനതല പരിശീലനമാണ് ആദ്യം. ഏകീകൃത സ്വഭാവം വരുന്നതിനാണിത്. ആരോഗ്യകരമായ ഭക്ഷണമുണ്ടാക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ട്. ഇതനുസരിച്ചാണു നടപടി.

പുതിയ മെനു അനുസരിച്ച് കുട്ടികൾക്ക് മുട്ട നൽകുന്നത് വിഭവങ്ങളിലൂടെയാകും. ആഴ്ചയിൽ മൂന്നു ദിവസം പാലും പുഴുങ്ങിയ മുട്ടയും നൽകുന്നുണ്ട്. പകരം മുട്ട ബിരിയാണി, മുട്ട പുലാവ്, ഓംലറ്റ് എന്നിങ്ങനെ വേണം. കൂടാതെ ന്യൂട്രി ലഡു, ഫ്രൂട്ട് കപ്പ് തുടങ്ങിയ ഏഴു വിഭവങ്ങളും പരിശീലനത്തിൽ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുക്കുന്നവർ അതതു ജില്ലകളിൽ പഠിപ്പിക്കും. അങ്കണവാടി ജീവനക്കാരും വർക്കർമാരുമാണ് ഏറ്റവും താഴെത്തട്ടിൽ പരിശീലനം നേടുന്നവർ. പരിശീലനം പൂർത്തിയായ ശേഷം മെനു നടപ്പാക്കും.

മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തി, സിനിമകളിലൂടെയും ടെലിവിഷനിലൂടെയും ശ്രദ്ധേയനായി; കലാഭവൻ നവാസിന്റെ മരണത്തിൽ ഞെട്ടി സിനിമാലോകം

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. വെള്ളിയാഴ്ച്ച രാത്രി 9:10 ഓടെയാണ് 51 വയസുകാരനായ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചുകിടക്കുന്നതായി ചോറ്റാനിക്കരയിലെ ഹോട്ടൽ റൂംബോയ് കണ്ടത്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് നവാസിന്റെ മരണത്തിനിടയാക്കിയതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള സുഹൃത്തുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നാടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. മിമിക്രി വേദികളിലൂടെ മലയാളികൾക്ക് സുപരിചിതനായ നവാസ് കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്. മിമിക്രി വേദികളിൽ നിന്നും അദ്ദേഹം സിനിമാമേഖലയിലും ടെലിവിഷൻ രംഗത്തും സജീവമായി. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്.

കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് റൂമിന്റെ താക്കോല്‍ മോഷണം പോയെന്ന് ആരോപണം; മോഷണം വിസിയുടെ അറിവോടെയാണെന്ന സംശയമുണ്ടെന്ന് ജി. മുരളീധരൻ

0

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് റൂമിന്റെ താക്കോല്‍ മോഷണം പോയി. സുപ്രധാന രേഖകള്‍ കടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മോഷണം നടത്തിയതെന്ന് ആരോപണം. സിന്‍ഡിക്കേറ്റ് റൂം തുറന്നാല്‍ വി സി യുടെ റൂമില്‍ കേറാമെന്നും വിസിയുടെ അറിവോടെയാണോ ഇതെന്ന് സംശയമുണ്ടെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗം ജി. മുരളീധരന്‍ പറഞ്ഞു.

‘സിന്‍ഡിക്കേറ്റ് റൂമിന്റെ താക്കോല്‍ പോയെന്ന് അറിയാന്‍ കഴിഞ്ഞു. ഇത് അസാധാരണ സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ട്. സുപ്രധാന രേഖകള്‍ കടത്താനുള്ള നീക്കത്തിന്റെ ഭാഗം. സിന്‍ഡിക്കേറ്റ് റൂം തുറന്നാല്‍ വി സി യുടെ റൂമില്‍ കേറാം. വിസിയുടെ അറിവോടെയാണോ ഇതെന്ന് സംശയമുണ്ട്.

രജിസ്ട്രാറുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് ഈ മോഷണം. സിന്‍ഡിക്കേറ്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് നീക്കം. നാളെ മുതല്‍ വീസിയുടെ ഓഫീസും തുറക്കാന്‍ അനുവദിക്കില്ല.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഇങ്ങനെ ഒരു സംഭവം സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ആദ്യം. ദൈനംദിനം പ്രവര്‍ത്തിക്കുന്ന റൂമിന്റെ താക്കോലാണ് കാണാതെ പോയത്,’ ജി. മുരളീധരന്‍ പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; മംഗളൂരുവിൽ 46.2 ലക്ഷം രൂപയുടെ കഞ്ചാവുമായി മലയാളികൾ അറസ്റ്റിൽ

0

മംഗളൂരു: മം​ഗളൂരുവിൽ 46.2 ലക്ഷം രൂപയുടെ കഞ്ചാവുമായി മലയാളി യുവാക്കൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് മലയാളി യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശികളായ 45 കാരൻ എം.കെ മസൂദ്, 24 കാരനായ മുഹമ്മദ് ആഷിഖ്, 30 കാരനായ സുബൈർ എന്നിവരാണ് അറസ്റ്റിലായത്.

ദക്ഷിണ കന്നട ജില്ലയിലെ മൂഡ്ബിദ്രി താലൂക്കിൽ ബെലുവായ് ഗ്രാമത്തിലെ കാന്തവർ ക്രോസ് മത്തടകെരെയ്ക്ക് സമീപം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കഞ്ചാവിന് പുറമേ കർണാടകയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരം മൂഡ്ബിദ്രി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

വെല്ലുവിളിയും തരം താഴ്ത്തലും ചീത്ത വിളിയും പരസ്പരം ചെളി വാരി എറിയലും’; ഇന്നസെന്റിന്റെ വില ഇപ്പോഴാണ് മനസിലാകുന്നതെന്ന് നിസാര്‍ മാമുക്കോയ

0

സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. ‘അമ്മ’യുടെ മുൻ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രാധാന്യം ഇപ്പോളാണ് തനിക്ക് മനസ്സിലാകുന്നതെന്ന് നിസാർ അഭിപ്രായപ്പെട്ടു. നിലവിൽ സംഘടനയിൽ നടക്കുന്നത് പരസ്പരം ചെളിവാരിയെറിയലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നിസാര്‍ മാമുക്കോയയുടെ കുറിപ്പ്

ഇന്നച്ചന്‍..ഞാന്‍ മനസ്സില്‍ ഒരുപാട് ഇഷ്ടപ്പെട്ട സ്‌നേഹിച്ച ഒരു മനുഷ്യന്‍, പിന്നെ സിനിമാ താരവും. ഇങ്ങേരുടെ മനുഷ്യത്വവും കരുതലും സ്‌നേഹിക്കലും അതിനെ പറ്റി ഉപ്പ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്. അതുകൊണ്ട് ഇങ്ങേരെ നേരിട്ട് അറിയാം. മനസ്സ് കൊണ്ട് വല്ലാതെ ആരും ഇഷ്ടപ്പെട്ടു പോകും.

ഇദ്ദേഹം ഒരു കാലത്ത്, കഴിഞ്ഞ 18 വര്‍ഷം, അമ്മ എന്ന സംഘടനയുടെ തലപ്പത്തു പ്രസിഡണ്ട് ആയി ഇരുന്നു. ഒരു പ്രശ്‌നവും അന്ന് കണ്ടില്ല. പക്ഷേ ഇന്ന് എന്തൊരു തരത്തിലുള്ള വെല്ലുവിളിയും തരം താഴ്ത്തലും ചീത്ത വിളിയും പരസ്പരം ചെളി വാരി എറിയലും അധികാരത്തിനുള്ള മത്സരവും ആയി സംഘടന മാറി. ഇതെല്ലാം വിവരക്കേടും അഹങ്കാരവും മണ്ടത്തരങ്ങളും ആയി മാറുന്നു എന്ന് അംഗങ്ങള്‍ അറിയണം.

എന്തിന് മത്സരം. എല്ലാവര്‍ക്കും ഇഷ്ടം ഉള്ളവര്‍ വരട്ടെ. പോരാത്തതിന് പുറത്തുനിന്നും കൂനിന്മേല്‍ കുരു എന്ന കണക്കെ സരിത നായരുടെ പ്രസ്താവനയും. ഇപ്പോഴാണ് അനസ്സിലാവുന്നത് ഇന്നച്ചോ അങ്ങ് എത്രമാത്രം ക്ഷമയും ബുദ്ധിയും വിവേകവും ധൈര്യവും നേതൃപാഠവവും ഉണ്ടായിരുന്ന ഒരു അഭിനേതാവ് ആയിരുന്നു എന്ന്. ഒരുപാട് ചിരിപ്പിച്ച ചിന്തിപ്പിച്ച സന്തോഷം തന്ന സ്‌നേഹിച്ച താങ്കള്‍ക്ക് ഒരായിരം പ്രണാമം. ജനിക്കട്ടെ അമ്മയില്‍ ഇനിയും ഒരായിരം ഇന്നസെന്റുമാര്‍.

ഓണകാലത്ത് യാത്രാ തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ട്രെയിനുകൾ; പ്രത്യേക ട്രെയിനുകളുടെ വിശദ വിവരങ്ങൾ ഇതാ

0

ഓണത്തിന് നാട്ടിലെത്താൻ വിഷമിക്കുന്നവർക്ക് സന്തോഷ വാർത്ത! റെയിൽവേ ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ – കൊല്ലം, മംഗലാപുരം – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി), മംഗലാപുരം – കൊല്ലം എന്നീ റൂട്ടുകളിലാണ് ഈ സ്പെഷ്യൽ ട്രെയിനുകൾ ഓടുക. യാത്രാ തീയതികളും പ്രധാന സ്റ്റോപ്പുകളും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ താഴെ നൽകുന്നു.

ഓണം സ്പെഷ്യൽ ട്രെയിനുകൾ: സമയക്രമവും സ്റ്റോപ്പുകളും

ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് (06119): ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ ഉച്ചയ്ക്ക് 3:10 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6:40 ന് കൊല്ലത്ത് എത്തും.

കൊല്ലത്ത് നിന്ന് ചെന്നൈയിലേക്ക് (06120): ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിൽ രാവിലെ 10:40 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 3:30 ന് ചെന്നൈയിൽ എത്തും.

കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട.

മംഗലാപുരം – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേക്ക്: ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 4, 6, 11, 13 തീയതികളിൽ രാത്രി 7:30 ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8:00 ന് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ എത്തും.

തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗലാപുരത്തേക്ക്: ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 5, 7, 12, 14 തീയതികളിൽ വൈകീട്ട് 5:15 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6:30 ന് മംഗലാപുരത്ത് എത്തും.

കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ: കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം.

മംഗലാപുരം – കൊല്ലം സ്പെഷ്യൽ
മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക്: ഓഗസ്റ്റ് 25, സെപ്റ്റംബർ 1, 8 തീയതികളിൽ രാത്രി 11:15 ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10:20 ന് കൊല്ലത്ത് എത്തും.

കൊല്ലത്ത് നിന്ന് മംഗലാപുരത്തേക്ക്: ഓഗസ്റ്റ് 26, സെപ്റ്റംബർ 2, 9 തീയതികളിൽ വൈകീട്ട് 5:10 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5:30 ന് മംഗലാപുരത്ത് എത്തും.

കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ: കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട.

എഴുത്തുകാരൻ പ്രൊഫ. എം.കെ. സാനുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി: എഴുത്തുകാരൻ പ്രൊഫ. എം.കെ. സാനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചി അമൃത ആശുപത്രിയിലെ ഐ.സി.യുവിൽ നിരീക്ഷണത്തിൽ കഴയുകയാണ് അദ്ദേഹം.

വ്യാഴാഴ്ച രാത്രിയിലാണ് വീട്ടിൽ വീണതിനെത്തുടർന്ന് അദ്ദേഹത്തിന് ഇടുപ്പെല്ലിന് പരിക്കേറ്റത്. തുടർന്ന് അമൃത ആശുപത്രിയില്‍ എത്തിച്ച ശേഷം അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ന്യുമോണിയ ബാധയുണ്ടെന്നും ശ്വാസ തടസം ഉണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. അതിനാൽ അദ്ദേഹം ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.