ഓണകാലത്ത് യാത്രാ തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ട്രെയിനുകൾ; പ്രത്യേക ട്രെയിനുകളുടെ വിശദ വിവരങ്ങൾ ഇതാ

0

ഓണത്തിന് നാട്ടിലെത്താൻ വിഷമിക്കുന്നവർക്ക് സന്തോഷ വാർത്ത! റെയിൽവേ ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ – കൊല്ലം, മംഗലാപുരം – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി), മംഗലാപുരം – കൊല്ലം എന്നീ റൂട്ടുകളിലാണ് ഈ സ്പെഷ്യൽ ട്രെയിനുകൾ ഓടുക. യാത്രാ തീയതികളും പ്രധാന സ്റ്റോപ്പുകളും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ താഴെ നൽകുന്നു.

ഓണം സ്പെഷ്യൽ ട്രെയിനുകൾ: സമയക്രമവും സ്റ്റോപ്പുകളും

ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് (06119): ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ ഉച്ചയ്ക്ക് 3:10 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6:40 ന് കൊല്ലത്ത് എത്തും.

കൊല്ലത്ത് നിന്ന് ചെന്നൈയിലേക്ക് (06120): ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിൽ രാവിലെ 10:40 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 3:30 ന് ചെന്നൈയിൽ എത്തും.

കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട.

മംഗലാപുരം – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേക്ക്: ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 4, 6, 11, 13 തീയതികളിൽ രാത്രി 7:30 ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8:00 ന് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ എത്തും.

തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗലാപുരത്തേക്ക്: ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 5, 7, 12, 14 തീയതികളിൽ വൈകീട്ട് 5:15 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6:30 ന് മംഗലാപുരത്ത് എത്തും.

കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ: കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം.

മംഗലാപുരം – കൊല്ലം സ്പെഷ്യൽ
മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക്: ഓഗസ്റ്റ് 25, സെപ്റ്റംബർ 1, 8 തീയതികളിൽ രാത്രി 11:15 ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10:20 ന് കൊല്ലത്ത് എത്തും.

കൊല്ലത്ത് നിന്ന് മംഗലാപുരത്തേക്ക്: ഓഗസ്റ്റ് 26, സെപ്റ്റംബർ 2, 9 തീയതികളിൽ വൈകീട്ട് 5:10 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5:30 ന് മംഗലാപുരത്ത് എത്തും.

കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ: കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട.

LEAVE A REPLY

Please enter your comment!
Please enter your name here