മലക്കപ്പാറയില്‍ തഹസില്‍ദാരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം; ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

0

തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ തഹസില്‍ദാരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം. മലക്കപ്പാറയില്‍ വീരാന്‍കുടി ഉന്നതി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ചാലക്കുടി തഹസില്‍ദാരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.

‘പട്ടികജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണം; വെറുതെ പണം കൊടുക്കരുത്’; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍
വീരാന്‍കുടി ഉന്നതിയില്‍ പുലിയുടെ ആക്രമണത്തിന് ഇരയായ രാഹുല്‍ എന്ന കുട്ടിയുടെ കുടുംബം ഉള്‍പ്പെടെ ഏഴു കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികളുടെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ മലക്കപ്പാറയാത്ര. മടങ്ങി വരും വഴിയാണ് രാത്രി പതിനൊന്ന് മണിയോടെ തഹസില്‍ദാരുടെ വാഹനത്തെ കാട്ടാന ആക്രമിച്ചത്. വാഹനം പിന്നില്‍ പിന്നില്‍ നിന്ന് എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടി മറഞ്ഞു. തഹസീല്‍ദാര്‍ ജേക്കബ് കെ എ, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശ്രീജേഷ് എം എ, ക്ലാര്‍ക്ക് അന്‍വര്‍ സാദത്ത്, ആതിരപ്പിള്ളി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഷിബു പൗലോസ് എന്നിവര്‍ അടങ്ങുന്ന റവന്യു സംഘത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. തൊട്ടു മുന്നില്‍ എസ്‌കോര്‍ട്ട് ആയി പോയിരുന്ന വനം വകുപ്പ് വാഹനവും ഉണ്ടായിരുന്നു.

വീരാന്‍കുടി ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് നടപടികള്‍ക്കായി മലക്കപ്പാറയില്‍ പോയ തഹസില്‍ദാര്‍ അടങ്ങുന്ന ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിക്കൊടിരിക്കുമ്പോള്‍ തന്നെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതും ആശങ്ക പടര്‍ത്തി. അടുത്തയിടെയായി പ്രദേശത്ത് നിരന്തരം പുലി സാന്നിധ്യം ഉള്ളതിനാല്‍ ജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി പുലിയെ കൂട് വെച്ച് പിടിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയത് മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ; ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ

0

ബെലഗാവി: മുസ്ലിം സമുദായത്തിൽപ്പെട്ട പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി. ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിൽ സവഡട്ടി താലൂക്കിൽ ഹുളികട്ടി ഗ്രാമത്തിലെ സ‌ക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ജൂലൈ 14ന് വിഷം കലർന്ന വെള്ളം കുടിച്ച 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗന ഗൗഡ പാട്ടീൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ 13 വർഷമായി എൽപി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുലൈമാൻ ഗുരൈനായികിനെ സ്ഥലം മാറ്റാനാണ് പ്രതികൾ ശ്രമിച്ചത്. മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സാഗർ പാട്ടീൽ കൃഷ്ണ മദാറിനെ ഗൂഢാലോചനയിൽ പങ്കെടുപ്പിച്ചത്. അതിന് ശേഷം മൂന്നു തരം വിഷം കലക്കിയ ദ്രാവകമുള്ള കുപ്പി കൃഷ്ണ മദാറിന് കൈമാറി. കൃഷ്ണ മദാർ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചു. ഒരു പാക്കറ്റ് ചിപ്സും ചോക്ലേറ്റും 500 രൂപയും മദാർ തനിക്ക് നൽകിയെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വിഷം കലക്കാൻ ഉപയോഗിച്ച കുപ്പി സ്‌കൂൾ അങ്കണത്തിൽ നിന്നും കണ്ടെത്തി.

മതമൗലികവാദവും വർഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികളിലേക്ക് നയിക്കും, എന്നതിന്റെ തെളിവാണ് നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന ഈ സംഭവമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അനുകമ്പയാണ് മതത്തിന്റെ അടിസ്ഥാനം എന്ന് പ്രഖ്യാപിച്ച ശരണങ്ങളുടെ നാട്ടിൽ എങ്ങനെയാണ് ഇത്രയും ക്രൂരതയും വിദ്വേഷവും ഉയർന്നുവന്നത്? ഈ നിമിഷത്തിലും തനിക്കിത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

മതത്തിന്റെ പേരിൽ സമൂഹത്തിൽ വിദ്വേഷം വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി നേതാക്കൾ ആത്മപരിശോധന നടത്തണം. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? സംസ്ഥാന ബിജെപി അധ്യക്ഷൻ വിജയേന്ദ്രയോ പ്രതിപക്ഷനേതാവ് ആർ.അശോകയോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ക്ഷേത്രദർശനത്തിന് പോയവരുടെ കാർ കനാലിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. നാലുപേർക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് യു പി സർക്കാർ

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ക്ഷേത്രദർശനത്തിന് പോയവരുടെ കാർ കനാലിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവർക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകുമെന്ന് അറിയിച്ചു.

“തന്റെ രാഷ്ട്രീയം വേറെ, സഹോദരന്റെ രാഷ്ട്രീയം വേറെ, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം”; പി.കെ.ഫിറോസ്

0

സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഫിറോസ്. പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും, സഹോദരന് തന്റെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വേറെ വ്യക്തിയാണെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

സഹോദരൻ നടത്തിയ കുറ്റകൃത്യത്തിന് തന്നെ പഴിചാരുന്നു. തന്റെ രാഷ്ട്രീയം വേറെ, സഹോദരന്റെ രാഷ്ട്രീയം വേറെയുമാണ്. തന്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നയാളാണ് സഹോദരൻ. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ചുവെന്നതാണ് ചുമത്തിയ കുറ്റം. പൊലീസ് പിടികൂടിയ റിയാസ് തൊടുകയിൽ സിപിഐഎം പ്രവർത്തകനാണ്. റിയാസിനെ ഇന്നലെ തന്നെ വിട്ടയച്ചു. സിപിഐഎം പ്രാദേശിക നേതാക്കൾ എത്തിയാണ് റിയാസിനെ ഇറക്കി കൊണ്ടുപോയത്. ലീഗ് പ്രവർത്തകർ ആരും തന്റെ സഹോദരനെ കാണാൻ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം.

അനുജന്റെ അറസ്റ്റില്‍ പി കെ ഫിറോസ് രാജിവെച്ച് മാതൃക കാണിക്കുമോ എന്ന ബിനീഷ് കോടിയേരി ചോദിച്ചിരുന്നു. അതിനു മറുപടിയായി കുടുംബത്തിലെ ആരെങ്കിലും ചെയ്ത തെറ്റുകൊണ്ട് വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു. ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. ബിനീഷിന്റെ അറസ്റ്റിൽ കോടിയേരി രാജിവെക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സഹോദരനെ രക്ഷിക്കാൻ ഇടപെട്ടിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. സഹോദരൻ മുസ്ലിം ലീഗ് പ്രവർത്തകനല്ല. റിയാസ് സിപിഐഎം പ്രവർത്തകനാണെന്ന് മറച്ചുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നാര്‍ക്കോട്ടിക് കേസില്‍ അറസ്റ്റിലായ ചൂലാംവയല്‍ ആമ്പ്രമ്മല്‍ റിയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുജൈറിലേക്ക് അന്വേഷണം എത്തിയത്. ലഹരി ഇടപാട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കായെത്തിയ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്തത്.

യുഎസിൽ ഇന്ത്യൻ വംശജരായ നാലംഗ കുടുംബത്തെ കാണാതായി

0

ന്യൂയോർക്ക്: യുഎസിൽ ഇന്ത്യൻ വംശജരായ നാലംഗ കുടുംബത്തെ കാണാതായി. ആശാ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീതാ ദിവാൻ (84) എന്നിവരെയാണ് കാണാതായത്. വെസ്റ്റ് വിർജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായതെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 29-ന് പെൻസിൽവാനിയയിലെ ബർഗർ ഷോപ്പിലാണ് ഇവരെ അവസാനമായി കണ്ടത്.

കുടുംബം പിറ്റ്സ്ബർഗിലേക്കും അവിടെ നിന്ന് വെസ്റ്റ് വിർജീനിയയിലെ മൗണ്ട്സ്‌വില്ലേയിലേക്കും പോവുകയായിരുന്നുവെന്ന് മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഗെർട്ടി പറഞ്ഞു. ഇകെഡബ്ല്യു2611 ടൊയോട്ട കാറിലാണ് ഇവർ വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിലുള്ള പ്രഭുപാദ പാലസ് ഓഫ് ഗോൾഡിലേക്ക് യാത്ര തിരിച്ചത്.

ബർഗർ കടയിലെ നിരീക്ഷണ ക്യാമറകളിൽ, നാലംഗ സംഘത്തിലെ രണ്ടു പേർ റെസ്റ്റോറന്റിലേക്ക് കയറുന്നതിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാർഡ് ഇടപാടും ഇതേ സ്ഥലത്താണ് നടന്നത്.

രണ്ട് ജില്ലകളിൽ നിന്ന് കാണാതായ മൂന്ന് സ്ത്രീകളുടെയും ദുരൂഹ തിരോധാനത്തിനുപിന്നിൽ ഒരാൾ? കേസുകളുടെ അന്വേഷണം സെബാസ്റ്റ്യനിലേക്ക്..

0

കോട്ടയം: രണ്ട് ജില്ലകളിൽ നിന്നായി കാണാതായ മൂന്ന് സ്ത്രീകളുടെയും തിരോധാനത്തിനുപിന്നിൽ സെബാസ്റ്റ്യനെന്ന് സംശയം. ഏറ്റുമാനൂർ സ്വദേശി ജൈനമ്മ, ചേർത്തല വാരനാട് സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ ദുരൂഹമായ തിരോധാനമാണ് പോലീസിനെയും ആക്ഷൻ കൗൺസിലുകളെയും കുഴപ്പിക്കുന്നത്. ദുരൂഹത നിറഞ്ഞ ഈ തിരോധാന കേസുകളുടെ അന്വേഷണം ഇപ്പോൾ സെബാസ്റ്റ്യനിലേക്ക് നീളുകയാണ്.

ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യന്, ആലപ്പുഴ ചേർത്തലയിൽ നിന്ന് കാണാതായ ഐഷയുടെ തിരോധാനത്തിലും പങ്കുണ്ടെന്ന് സംശയം ബലപ്പെടുന്നു. ഐഷയും സെബാസ്റ്റ്യനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായി അയൽവാസിയും സുഹൃത്തുമായ റോസമ്മ വെളിപ്പെടുത്തി. 2012 മുതൽ കാണാതായ ഐഷയുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതേസമയം, പള്ളിപ്പുറത്ത് നിന്ന് ലഭിച്ച അസ്ഥികൾ ജൈനമ്മയുടേതോ ഐഷയുടേതോ ആകുമെന്ന സംശയത്തെ തുടർന്ന് ഇരുവരുടെയും ബന്ധുക്കളുടെ ഡി.എൻ.എ. പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. ബിന്ദു പത്മനാഭൻ, ഐഷ, ജൈനമ്മ എന്നിവരുടെ കേസുകൾ ഏകീകരിച്ച് അന്വേഷിക്കണമെന്നാണ് ആക്ഷൻ കൗൺസിലുകളുടെ ആവശ്യം.

ജൈനമ്മ തിരോധാനക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യനെ ചേർത്തലയിൽ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. സ്വർണ്ണം വിറ്റ കടകളിലും പണയംവെച്ച ധനകാര്യ സ്ഥാപനങ്ങളിലും തെളിവെടുപ്പ് നടത്തി. കണ്ടെടുത്ത ആഭരണങ്ങൾ ജൈനമ്മയുടേതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അസ്ഥികൂടം കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിലും ഇയാളുമായി തെളിവെടുപ്പ് നടത്തും. ബിന്ദു പത്മനാഭൻ്റെ തിരോധാന കേസിൽ സെബാസ്റ്റ്യൻ പോലീസുമായി സഹകരിച്ചിരുന്നില്ല. മൂന്ന് സ്ത്രീകളുടെയും തിരോധാനത്തിൽ വലിയ ദുരൂഹതകളാണ് ഒളിഞ്ഞിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കോട്ടയത്തെ വീടുകളിൽ നിന്നും ലക്ഷങ്ങളുടെ മുതലുകൾ മോഷ്ടിച്ചു; ദമ്പതികളെ പിടികൂടിയത് പെരുമ്പാവൂരിൽ നിന്നും

0

കോട്ടയം: വീടുകളിൽ സ്വർണവും പണവും ഉൾപ്പെടെ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസൺ എന്ന മനീഷ് എം.എം. (40), ഭാര്യ ജോസ്ന വിഎ. (39) എന്നിവരാണ് പിടിയിലായത്. വാഴൂരിലെ വീടുകളിൽ അതിക്രമിച്ചു ലക്ഷങ്ങളുടെ മുതലുകളാണ് ഇവർ അടിച്ചുമാറ്റിയത്. പെരുമ്പാവൂരിൽ നിന്നാണ് ദമ്പതികളെ മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് നിലവിൽ ടാർസണും ഭാര്യയും താമസിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ വാഴൂർ വില്ലേജിൽ നടന്ന രണ്ട് മോഷണക്കേസുകളിലാണ് ഇരുവരും ഇപ്പോൾ പിടിയിലായിരി‌ക്കുന്നത്. മൂന്ന് ദിവസത്തെ ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇരുവരും പൊലീസിന്റെ വലയിലായത്. ഇന്നലെ എറണാകുളം പെരുമ്പാവൂർ ഭാഗത്ത് നിന്ന് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.

ജൂലൈ 29-ന് പുലർച്ചെ 1:30-നും 3:50-നും ഇടയിൽ വാഴൂർ ഈസ്റ്റ്, ചെങ്കല്ലേൽ പള്ളിക്ക് സമീപമുള്ള മഞ്ചികപ്പള്ളി വീട്ടിൽ അതിക്രമിച്ചു കയറി, മുറിയിലെ മേശപ്പുറത്ത് വെച്ചിരുന്ന മൂന്നര പവന്റെ സ്വർണ്ണമാലയും അര പവന്റെ മോതിരവും മോഷ്ടിച്ചു. ജൂലൈ 28-ന് രാത്രി 11:00-നും പുലർച്ചെ 3:45-നും ഇടയിൽ ചെങ്കല്ലേപ്പള്ളിക്ക് സമീപമുള്ള മണിയൻചിറ കുന്നേൽ വീട്ടിലെ അടുക്കളവാതിൽ ബലമായി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ വീട്ടുടമയുടെ ഭാര്യയുടെ കാലുകളിലുണ്ടായിരുന്ന രണ്ടേകാൽ പവന്റെ രണ്ട് കൊലുസുകളും, ഹാൻഡ്ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും, എടിഎം. കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉൾപ്പെടെ ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകളും കവർന്നു.

ഈ കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. മണിമല എസ്.ഐ. ജയപ്രകാശ് വി.കെ., എസ്.ഐ. ജയപ്രസാദ് വി., സി.പി.ഒ.മാരായ ജിമ്മി ജേക്കബ്, സെൽവരാജ്, അഭിലാഷ്, ശ്രീജിത്ത്, നിതിൻ പ്രകാശ്, ശ്രീജിത്ത് ബി., ജോബി ജോസഫ്, വിമൽ, ശ്രീജിത്ത് അനൂപ് എം.എസ്., രഞ്ജിത്ത് സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി ഒൻപത്കാരിയോട് ലൈംഗിക അതിക്രമം; 39 കാരൻ പിടിയിൽ

0

കൊട്ടാരക്കര: വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി ഒൻപത് വയസ്സുകാരിയോട് ലൈംഗിക അതിക്രമം. പ്രതി പിടിയിൽ. കൊട്ടാരക്കര കുളക്കട സ്വദേശി 39 കാരനായ രാജേഷ് ആണ് അറസ്റ്റിലായത്. ജൂലൈ 31 ന് വൈകിട്ട് നാലരയോടെ സ്കൂട്ടറിലെത്തിയ ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.

വീട്ടിൽ ആരുമില്ലാത്ത സമയം സ്കൂട്ടറിൽ എത്തിയ രാജേഷ് അതിക്രമിച്ചുകയറി കുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം പോക്സോ നിയമത്തിലെ വകുപ്പുകൾ കൂടിച്ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതിയെ രാത്രി 12 ഓടെ കുളക്കടയിൽ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ സഹോദരൻ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. പ്രതിയുടെ ഫോട്ടോ എടുത്ത് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ 10.35ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി ഒൻപത്കാരിയോട് ലൈംഗിക അതിക്രമം; 39 കാരൻ പിടിയിൽ

0

കൊട്ടാരക്കര: വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി ഒൻപത് വയസ്സുകാരിയോട് ലൈംഗിക അതിക്രമം. പ്രതി പിടിയിൽ. കൊട്ടാരക്കര കുളക്കട സ്വദേശി 39 കാരനായ രാജേഷ് ആണ് അറസ്റ്റിലായത്. ജൂലൈ 31 ന് വൈകിട്ട് നാലരയോടെ സ്കൂട്ടറിലെത്തിയ ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.

വീട്ടിൽ ആരുമില്ലാത്ത സമയം സ്കൂട്ടറിൽ എത്തിയ രാജേഷ് അതിക്രമിച്ചുകയറി കുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം പോക്സോ നിയമത്തിലെ വകുപ്പുകൾ കൂടിച്ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതിയെ രാത്രി 12 ഓടെ കുളക്കടയിൽ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ സഹോദരൻ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. പ്രതിയുടെ ഫോട്ടോ എടുത്ത് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ 10.35ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നടിയെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണി; രണ്ടുപേർ അറസ്റ്റിൽ

0

ബെംഗളൂരു: മാണ്ഡ്യ മുൻ എംപിയും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) യ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബെം​ഗളുരു പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ പതിനൊന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

രമ്യയ്ക്കെതിരെ സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ, വധഭീഷണി മുഴക്കിയ സംഭവത്തിലാണ് രണ്ട് പേർ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടി രമ്യ ജൂലൈ 28ന് പൊലീസിൽ പരാതി നൽകിയിരുന്നു. 43 സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തനിക്കെതിരായ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ബലാത്സംഗ, വധഭീഷണി മുഴക്കുകയും ചെയ്തതെന്നും താരം പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ജൂലൈ 24 ന് സുപ്രീം കോടതിയിൽ രേണുകസ്വാമി കൊലപാതക കേസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഒരു വാർത്താ പോസ്റ്റ് ചെയ്തതിനു ശേഷമാണ് രമ്യക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ, വധഭീഷണികൾ വന്നു തുടങ്ങിയത്.

വിമാനത്തിൽ സഹയാത്രികനെ മര്‍ദിച്ച ഹഫിജുല്‍ റഹ്മാനെതിരെ നടപടിയുമായി ഇൻഡിഗോ; 30 ദിവസത്തേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി

0

മുംബൈ: മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മര്‍ദിച്ച സംഭവത്തിൽ നടപടിയെടുത്ത് ഇൻഡി​ഗോ. സഹയാത്രികനെ മർദ്ദിച്ച ഹഫിജുല്‍ റഹ്മാന് യാത്രാവിലക്കേര്‍പ്പെടുത്തി. അസം സ്വദേശിയായ ഹുസൈൻ അഹമ്മദ് മജുംദാറിനെയാണ് ഹഫിജുൽ റഹ്മാനെ മര്‍ദ്ദിച്ചത്.

പാനിക് അറ്റാക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്ലൈറ്റ് അറ്റൻഡന്റുകൾ സീറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സഹയാത്രികനായ ഹഫിജുല്‍ റഹ്മാന്‍, ഇയാളെ അടിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മര്‍ദിച്ച യാത്രക്കാരനെ 30 ദിവസത്തേക്ക് വിലക്കിക്കൊണ്ട് ഇന്‍ഡിഗോ പ്രസ്താവന ഇറക്കിയത്.

‘തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിമാനത്തിലുള്ള എല്ലാവരും ആദരം ആര്‍ഹിക്കുന്നവരാണെന്നും അവര്‍ സുരക്ഷിതമായിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും’- എയർലൈൻ വ്യക്തമാക്കുന്നു.

മുംബൈ-കൊൽക്കത്ത വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മുംബൈയിൽനിന്ന് വിമാനം പുറപ്പെടാൻ തയാറെടുക്കവെ പരിഭ്രാന്തനായ ഹുസൈൻ വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയും സീറ്റിൽനിന്ന് ഇറങ്ങി നടക്കുകയുമായിരുന്നു. തന്റെ സീറ്റിനു മുന്നിലുടെ നടന്നുപോകുമ്പോഴാണ് ഹഫിജുല്‍ റഹ്മാന്‍, ഹുസൈനെ മർദിച്ചത്. അവൻ കാരണമാണ് ഞങ്ങൾ പ്രശ്നം നേരിടുന്നത് എന്നായിരുന്നു മർദിച്ച വ്യക്തിയുടെ മറുപടി.

അതേസമയം മര്‍ദനത്തിന് ഇരയായ ഹുസൈനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത് എത്തി. കൊല്‍ക്കത്തയില്‍നിന്ന് അസമിലെ സില്‍ച്ചറിലേക്ക് അടുത്ത വിമാനത്തില്‍ എത്തേണ്ടിയിരുന്ന ഇയാള്‍ ഇതുവരെ വിളിക്കുകയോ വീട്ടിലെത്തുകയോ ചെയ്തിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. പൊലീസ് അന്വേഷിക്കുന്നുണ്ട്.

രോഗിയുമായി ആശുപത്രിയിലേക്ക് പോയ അംബുലൻസിന്റെ വഴി മുടക്കി ബൈക്ക് യാത്രികൻ; അന്വേഷണം ആരംഭിച്ചു

0

പത്തനംതിട്ട: കോന്നിയിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോയ അംബുലൻസിന്റെ വഴിമുടക്കി ബൈക്ക് യാത്രികൻ. കോന്നിയിൽ നിന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സേവഭാരതിയുടെ ആംബുലൻസിനായിരുന്നു യുവാവ് വഴിമുടക്കിയത്. ആറാപുഴ റോഡിൽ രണ്ടരകിലോമീറ്ററിലധികം ബൈക്ക് യാത്രികൻ ഇത്തരത്തിൽ ആംബുലൻസിന്റെ വഴിമുടക്കി.

ബൈക്കിനെ മറികടന്ന് പോകാൻ ശ്രമിക്കുന്ന ആംബുലൻസിനെ മുന്നോട്ട് പോകാൻ അനുവദിക്കാതെ തടസം സൃഷ്ടിക്കുന്ന ബൈക്ക് യാത്രികന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആംബുലൻസിലുണ്ടായിരുന്നവരാണ് ഈ വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

9 ദിവസത്തെ ജയിൽ വാസം, ഒടുവിൽ ജയിലഴിയിൽ നിന്നും മോചനം; കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു പുറത്തേക്ക്

ഡൽഹി: ഛത്തീഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി കന്യാസ്ത്രീകൾക്ക് മോചനം. 9 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇന്ന് ഇരുവരും ജയിൽ മോചിതനായത്. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കിയത്. കടുത്ത ഉപാധികളില്ലാതെയാണ് കോടതി ഇരുവർക്കും ജാമ്യം നൽകിയത്. കോടതി നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരമാണ് ഇരുവരും ജയിലിൽ നിന്ന് പുറത്തുവന്നത്. ഇരുവരും ഇപ്പോൾ തങ്ങളുടെ മഠത്തിലേക്ക് പോയിരിക്കുകയാണ്.

സാധാരണ ഗതിയിൽ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കോടതിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു.

ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും ഇക്കാര്യം ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

9 ദിവസത്തെ ജയിൽ വാസം, ഒടുവിൽ ജയിലഴിയിൽ നിന്നും മോചനം; കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു പുറത്തേക്ക്

ഡൽഹി: ഛത്തീഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി കന്യാസ്ത്രീകൾക്ക് മോചനം. 9 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇന്ന് ഇരുവരും ജയിൽ മോചിതനായത്. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കിയത്. കടുത്ത ഉപാധികളില്ലാതെയാണ് കോടതി ഇരുവർക്കും ജാമ്യം നൽകിയത്. കോടതി നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരമാണ് ഇരുവരും ജയിലിൽ നിന്ന് പുറത്തുവന്നത്. ഇരുവരും ഇപ്പോൾ തങ്ങളുടെ മഠത്തിലേക്ക് പോയിരിക്കുകയാണ്.

സാധാരണ ഗതിയിൽ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കോടതിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു.

ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും ഇക്കാര്യം ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു’; വിരാട് കോഹ്‌ലി ബാത്ത്‌റൂമിലിരുന്ന് കരയുന്നത് കണ്ടെന്ന് യുസ്‌വേന്ദ്ര ചാഹൽ

0

2019 ലോകകപ്പ് സെമിഫൈനലിൽ മാഞ്ചസ്റ്ററിൽ ന്യൂസിലൻഡിനോട് തോറ്റതിന് ശേഷം വിരാട് കോഹ്‌ലിയും മറ്റ് എല്ലാ ഇന്ത്യൻ കളിക്കാരും കുളിമുറിയിൽ ഇരുന്നു കരയുന്നത് കണ്ടിട്ടുണ്ടെന്ന് യുസ്‌വേന്ദ്ര ചാഹൽ. മികച്ച ബൗളിംഗ് പ്രകടനത്തിന് ശേഷം 240 റൺസ് പിന്തുടരാൻ കഴിയാതെ റിസർവ് ചെയ്ത മത്സരത്തിൽ ഇന്ത്യ 18 റൺസിന് തോറ്റിരുന്നു. ഫിഗറിങ് ഔട്ട് വിത്ത് രാജ് ഷമാനി പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമില്‍ നിന്നുള്ള അറിയാക്കഥകള്‍ താരം പങ്കുവെച്ചത്.

‘2019 ലോകകപ്പിലെ പരാജയത്തിന് ശേഷം വിരാട് ബാത്ത്‌റൂമിലിരുന്ന് കരയുന്നത് ഞാന്‍ കണ്ടു. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ ഇന്ത്യയുടെ അവസാനത്തെ ബാറ്ററായിരുന്നു ഞാന്‍. വിരാട് കോഹ്‌ലിയെ മറികടന്ന് ഞാന്‍ ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു. കൂടാതെ കോഹ്‌ലി ബാത്ത്റൂമിൽ ഇരുന്നു കരയുന്നത് ഞാൻ കണ്ടു,’ ചാഹൽ പറഞ്ഞു. അതേസമയം 2019 ജൂലൈ ഒമ്പതിനായിരുന്നു ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയ ലോകകപ്പ് സെമി പോരാട്ടം നടന്നത്. മഴ മൂലം റിസേര്‍വ് ദിനത്തിലേക്ക് നീണ്ട പോരില്‍ കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സകലെ തോൽക്കുകയായിരുന്നു.