എഴുത്തുകാരൻ പ്രൊഫ. എം.കെ. സാനുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0

കൊച്ചി: എഴുത്തുകാരൻ പ്രൊഫ. എം.കെ. സാനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചി അമൃത ആശുപത്രിയിലെ ഐ.സി.യുവിൽ നിരീക്ഷണത്തിൽ കഴയുകയാണ് അദ്ദേഹം.

വ്യാഴാഴ്ച രാത്രിയിലാണ് വീട്ടിൽ വീണതിനെത്തുടർന്ന് അദ്ദേഹത്തിന് ഇടുപ്പെല്ലിന് പരിക്കേറ്റത്. തുടർന്ന് അമൃത ആശുപത്രിയില്‍ എത്തിച്ച ശേഷം അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ന്യുമോണിയ ബാധയുണ്ടെന്നും ശ്വാസ തടസം ഉണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. അതിനാൽ അദ്ദേഹം ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here