രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; മംഗളൂരുവിൽ 46.2 ലക്ഷം രൂപയുടെ കഞ്ചാവുമായി മലയാളികൾ അറസ്റ്റിൽ

0

മംഗളൂരു: മം​ഗളൂരുവിൽ 46.2 ലക്ഷം രൂപയുടെ കഞ്ചാവുമായി മലയാളി യുവാക്കൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് മലയാളി യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശികളായ 45 കാരൻ എം.കെ മസൂദ്, 24 കാരനായ മുഹമ്മദ് ആഷിഖ്, 30 കാരനായ സുബൈർ എന്നിവരാണ് അറസ്റ്റിലായത്.

ദക്ഷിണ കന്നട ജില്ലയിലെ മൂഡ്ബിദ്രി താലൂക്കിൽ ബെലുവായ് ഗ്രാമത്തിലെ കാന്തവർ ക്രോസ് മത്തടകെരെയ്ക്ക് സമീപം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കഞ്ചാവിന് പുറമേ കർണാടകയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരം മൂഡ്ബിദ്രി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here