വേടനെതിരായ ബലാത്സംഗകേസ്: സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും.

വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും.   ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.

ഇതിന് ശേഷമായിരിക്കും കേസിൽ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. 

കൊച്ചിയിൽ 71 ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ നടപടി

കൊച്ചി: കൊച്ചിയിലെ 71 ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്.

സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് (STP)സൗകര്യം ഇല്ലാത്ത കൊച്ചി നഗരത്തിലെ ഫ്ലാറ്റുകൾക്കെതിരെയാണ് നടപടി. 71 ഫ്ലാറ്റുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഏഴ് ദിവസത്തിനകം പിസിബിയുടെ അനുമതിപത്രം ഹാജരാക്കണ എന്നാണ് നിബന്ധന. കെഎസ്ഇബി ഫ്ലാറ്റുകൾക്ക് നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിൻ്റ പശ്ചാത്തലത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നടപടി.

വാണിജ്യ എൽപിജിക്ക് വില കുറഞ്ഞു

ഡൽഹി: എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്കരിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ വില 1,631.5 രൂപയാണ്, ജൂലൈയിൽ ഇത് 33.5 രൂപ കുറഞ്ഞു. കൊൽക്കത്തയിൽ 34.5 രൂപ കുറച്ചതിന് ശേഷം വില 1,734.5 രൂപയായി. 34 രൂപ കുറച്ചതിനെ തുടർന്ന് മുംബൈയിൽ ഇപ്പോൾ 1,582.5 രൂപ ഈടാക്കുമ്പോൾ, ചെന്നൈയിൽ 34.5 രൂപ കുറഞ്ഞ് 1,789 രൂപയായി.

2025 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ, 19 കിലോഗ്രാം എൽപിജി വില ഡൽഹിയിൽ 138 രൂപയും, കൊൽക്കത്തയിൽ 144 രൂപയും, മുംബൈയിൽ 139 രൂപയും, ചെന്നൈയിൽ 141.5 രൂപയും കുറഞ്ഞു. എന്നാൽ, 14.2 കിലോഗ്രാം വരുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 2025 ഏപ്രിൽ 8-ന് 50 രൂപ വർദ്ധനവ് വരുത്തിയതിനുശേഷം ഇതിന്റെ വില സ്ഥിരമായി തുടരുകയാണ്.

സ്വാതന്ത്ര്യ ദിനത്തിന് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം; സന്തോഷവാര്‍ത്ത പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി


സംവിധായകൻ തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം റിസപ്ഷനിൽ പങ്കെടുക്കുന്നതിനായാണ് ക്ഷണം.

രാഷ്ട്രപതി ദ്രൗപതി മുർമുവാണ് തരുൺ മൂർത്തിക്ക് ക്ഷണക്കത്ത് അയച്ചത്. ഈ സന്തോഷവാർത്ത തരുൺ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

രാഷ്ട്രപതിയുടെ ക്ഷണം ഒരു ബഹുമതിയായി കാണുന്നുവെന്ന് വിവരം പങ്കുവെച്ചുകൊണ്ട് തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

“നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ്-ഹോം റിസപ്ഷനിലേക്ക്’ ബഹുമാനപ്പെട്ട പ്രസിഡൻ്റ് ശ്രീമതി ദ്രൗപതി മുർമു ക്ഷണിച്ചത് ഒരു ബഹുമതിയായി കരുതുന്നു” തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തരുൺ മൂർത്തി സന്തോഷവാർത്ത പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഇതിന് താഴെ പ്രതികരണവുമായെത്തിയത്.

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും. നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ശനിയാഴ്ച മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ലക്ഷദ്വീപ് തീരത്ത്‌ ഓഗസ്റ്റ് നാലു വരെയും, കർണാടക തീരത്ത്‌ നാളെ വരെയും, ഓഗസ്റ്റ് നാലാം തീയതിയിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ

ഡൽഹി:ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാർ.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് തങ്ങളെന്നും അവരുടെ അറസ്റ്റിലും കോടതിയുടെ നടപടികളിലും ഗുരുതരമായി വീഴ്ച ഉണ്ടായെന്ന് അമിത് ഷായ്ക്ക് ബോധ്യമായി എന്നും യുഡിഎഫ് എംപിമാർ മാധ്യമങ്ങളോട് പറഞ്ഞു.

  ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലന്ന് അമിത് ഷാ ഉറപ്പ് നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു.

സെഷൻസ് ഉത്തരവിനെതിരെ ഛത്തിസ്ഗഡ് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയിൽ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു.

കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എൽഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

അന്‍സിബ ഹസന്‍ ‘അമ്മ’ ജോയിന്റ് സെക്രട്ടറി

നടി അന്‍സിബ ഹസന്‍ ‘അമ്മ’ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഉള്‍പ്പെടെ 13 പേരാണ് സ്ഥാനത്തേക്ക് പത്രിക നല്‍കിയത്. ഇതില്‍ 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു. അതോടെ അന്‍സിബ എതിരാളികള്‍ ഇല്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ പത്രിക പിൻവലിക്കുകയായിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്ക് മൽസരം നടക്കും.

അതേസമയം നടന്‍ അനൂപ് ചന്ദ്രനെതിരെ അന്‍സിബ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി. ആരോപണ വിധേയര്‍ സംഘടനയില്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന അന്‍സിബയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അനൂപ് ചന്ദ്രന്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 240 ശതമാനം വർധനവ്; ചൈനയെ മറികടന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: 2025 ലെ രണ്ടാം പാദത്തിൽ അമേരിക്കയിലേക്ക് സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ ചൈനയെ മറികടന്നു. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കനാലിസിന്റെ പുതിയ റിപ്പോർട്ട് പ്രകാരമാണ് കണക്കുകൾ. ഏറ്റവും പുതിയ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്ത സ്മാർട്ട്‌ഫോണുകളുടെ യുഎസിലേക്കുള്ള കയറ്റുമതി 240 ശതമാനം വർധിച്ചു.

യുഎസ് ഇറക്കുമതിയുടെ 44 ശതമാനവും ഇന്ത്യയിൽ അസംബിൾ ചെയ്ത സ്മാർട്ട്‌ഫോണുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 13 ശതമാനത്തേക്കാൾ മൂന്നിരട്ടിയിലധികം. അതേസമയം, യുഎസ് ഇറക്കുമതിയിൽ ചൈനയുടെ പങ്ക് കഴിഞ്ഞ വർഷത്തെ 61 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുത്തനെ ഇടിഞ്ഞു.

യുഎസ് വിപണിയുടെ 30 ശതമാനം പിടിച്ചെടുത്തുകൊണ്ട് വിയറ്റ്നാമും ചൈനയെ മറികടന്നു. വർധിച്ചുവരുന്ന അസ്ഥിരമായ വ്യാപാര അന്തരീക്ഷത്തിനിടയിൽ ചൈനയെ ആശ്രയിക്കുന്നത് കുറക്കുകയെന്ന ലക്ഷ്യത്തോടെ ‘ചൈന പ്ലസ് വൺ’ തന്ത്രത്തിന് കീഴിൽ ആപ്പിൾ ഐഫോൺ ഉത്പാദനം ഇന്ത്യയിലേക്ക് ത്വരിതപ്പെടുത്തിയതാണ് മാർക്കറ്റ് മാറ്റത്തിന് പ്രധാന കാരണം.

‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ ഇന്ത്യയിലെ ഉൽപ്പാദന ശേഷി വർധിപ്പിച്ചിട്ടുണ്ട്. 2025 വരെ യുഎസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഇന്ത്യയിലെ കയറ്റുമതി ശേഷിയുടെ ഭൂരിഭാഗവും നീക്കിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.’ കനാലിസിന്റെ പ്രിൻസിപ്പൽ അനലിസ്റ്റ് സന്യാം ചൗരസ്യ പറഞ്ഞു. ആപ്പിൾ അതിന്റെ ദീർഘകാലമായി സ്ഥാപിതമായ ചൈനീസ് സൗകര്യങ്ങളെ ആശ്രയിക്കുന്നത് തുടരുന്നുണ്ടെങ്കിലും പ്രത്യേകിച്ച് ഉയർന്ന നിലവാരമുള്ള പ്രോ മോഡൽ ഘടകങ്ങൾക്കായി കമ്പനി ഇന്ത്യയിൽ അസംബ്ലി പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ ഐഫോൺ 16 ഇവിടെയാണ് നിർമിക്കുന്നത്.

ഈ വർഷം യുഎസിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽ നിർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ട് സിഇഒ ടിം കുക്ക് അടുത്തിടെ ഈ മാറ്റം സ്ഥിരീകരിച്ചു. എന്നാൽ ഈ കാര്യത്തിൽ ആപ്പിൾ ഒറ്റക്കല്ല. സാംസങ്, മോട്ടറോള തുടങ്ങിയ മറ്റ് സ്മാർട്ട്‌ഫോൺ നിർമാതാക്കളും ഇന്ത്യയിൽ യുഎസ് ലക്ഷ്യമിട്ടുള്ള ഉത്പാദനം വർധിപ്പിക്കുകയാണ്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപകമായ ‘പരസ്പര താരിഫുകളിൽ’ നിന്ന് ചില ആപ്പിൾ ഉൽപ്പന്നങ്ങളെ താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യ ഉൾപ്പെടെ യുഎസിന് പുറത്ത് നിർമിച്ച ഉപകരണങ്ങൾക്ക് 25 ശതമാനം താരിഫ് ഇപ്പോഴും ബാധകമാകുമെന്ന് മേയ് മാസത്തിൽ കുക്കിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന മൂന്നക്ക താരിഫുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ നിരക്കാണിത്. എന്നിരുന്നാലും, ഇന്ത്യൻ താരിഫ് പിന്നീട് ഓഗസ്റ്റ് 1 വരെ താൽക്കാലികമായി നിർത്തിവച്ചു.

കഴുകൻ രാഷ്ട്രീയം വിലപ്പോകില്ല’, കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് നാടകം; ചതിക്കെണിയിൽ വീണു പോകരുത് : രാജീവ് ചന്ദ്രശേഖർവിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്

0

തിരുവനന്തപുരം: ഛത്തീസ് ​ഗഢിൽ കന്യാസ്ത്രീകള്‍  അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധിക്കുന്ന കോൺ​ഗ്രസിനെയും ഇടതുപാർട്ടികളെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനും കോടതിക്കും പുറത്തുവെച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും കന്യാസ്ത്രീകൾ നേരിടുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാനും സങ്കീർണ്ണമാക്കാനും മാത്രമാണ് ഉപകരിച്ചത് എന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവർ അത് തുടരുകയാണ്. കോൺഗ്രസിന്റെ ഈ നീക്കം നീതിന്യായ വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും മാത്രമാണ് ഉപകരിച്ചത്. ഈ വിഷയത്തിൽ ഒരു പരിഹാരത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഒരേയൊരു പാർട്ടി ബിജെപിയാണ്.

ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും അതീവ ഗൗരവമുള്ള വിഷയങ്ങളാണ്. ഇത് തിരിച്ചറിയുകയും, ഈ വിഷയത്തിൽ സംയമനം പാലിക്കുകയും, ചെയ്യണം. കോൺഗ്രസിന്റെ ഈ കഴുകൻ രാഷ്ട്രീയം വിലപ്പോകില്ല. ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവ് പോലും കോൺഗ്രസ് പ്രതിനിധി സംഘത്തെ അനുഗമിക്കുകയോ, കന്യാസ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവ വിശ്വാസികളും മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ഈ ചതിക്കെണിയിൽ വീണു പോകരുത്. രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു.

കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണ്. അതൊരിക്കലും ജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ല.

കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനും കോടതിക്കും പുറത്തുവെച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾ നേരിടുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാനും സങ്കീർണ്ണമാക്കാനും മാത്രമാണ് ഉപകരിച്ചത്.

ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവർ അത് തുടരുകയാണ്. കോൺഗ്രസിന്റെ ഈ നീക്കം നീതിന്യായ വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും മാത്രമാണ് ഉപകരിച്ചത്.

അന്വേഷണത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും എല്ലാവിധ സമ്മർദ്ദങ്ങളും ഒഴിവാക്കുന്നതിനുമായി, ഗൗരവമേറിയ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റി.

ഈ വിഷയത്തിൽ ഒരു പരിഹാരത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഒരേയൊരു പാർട്ടി ബിജെപിയാണ്.

ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും അതീവ ഗൗരവമുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് അവ നിരോധിക്കുന്ന കർശനമായ നിയമങ്ങൾ അവിടെയുള്ളത്. നാമെല്ലാവരും ഇത് തിരിച്ചറിയുകയും, ഈ വിഷയത്തിൽ സംയമനം പാലിക്കുകയും, ഇതിനെച്ചൊല്ലി വിവാദങ്ങൾ ഉണ്ടാക്കാതിരിക്കുകയും വേണം.

കേരളത്തിൽ 2022-ൽ കന്യാസ്ത്രീകൾക്കെതിരെ സമാനമായ കേസ് കേരള പോലീസും രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ആ കേസ് കോടതി അവസാനിപ്പിച്ചത്.

ഛത്തീസ്ഗഢിലെ തന്നെ സ്ഥിതി പരിശോധിച്ചാൽ, കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 2021-ൽ 4 ക്രൈസ്തവ പുരോഹിതരെ മതപരിവർത്തന നിരോധനനിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. അന്നൊന്നും പ്രതിഷേധിക്കാതിരുന്നവർ ഇപ്പോൾ കേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ കുളം കലക്കാൻ ശ്രമിക്കുകയാണ്. ക്രൈസ്തവ വിശ്വാസികളും മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ഈ ചതികെണിയിൽ വീണു പോകരുത്.

കോൺഗ്രസിന്റെ ഈ കഴുകൻ രാഷ്ട്രീയം വിലപ്പോകില്ല. ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവ് പോലും കോൺഗ്രസ് പ്രതിനിധി സംഘത്തെ അനുഗമിക്കുകയോ, കന്യാസ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയോ, അവർക്കായി എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഈ വിഷയത്തിന്റെ ഗൗരവം അവിടുത്തെ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ, ലോകത്തിന്റെ ഏത് ഭാഗത്ത് ഒരു മലയാളി പ്രതിസന്ധി നേരിട്ടാലും ഞങ്ങൾ കൂടെയുണ്ടാകും. ആവശ്യമുള്ളപ്പോഴെല്ലാം ബിജെപി ഇടപെടും.

ദീർഘകാലമായുള്ള ഈ നിലപാടിന്റെ ഭാഗമായാണ് ഈ കേസിലും ബിജെപി ഇടപെട്ടിരിക്കുന്നത്. ഭാവിയിലും ഏതെങ്കിലും മലയാളിക്ക് ഒരു ബുദ്ധിമുട്ടുണ്ടായാൽ, നിങ്ങളുടെ ജാതി-മത-വിശ്വാസങ്ങൾക്കപ്പുറം ബിജെപി കൂടെയുണ്ടാകും.

വികസിത കേരളത്തിനായി…

എല്ലാവർക്കുമൊപ്പം

എല്ലാവർക്കും വേണ്ടി ബിജെപി കൂടെ ഉണ്ടാകും.

മലയാളികൾക്ക് സന്തോഷ വാർത്തയുമായി റെയിൽവേ; നിലമ്പൂർ – കോട്ടയം എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചു

0

തിരുവനന്തപുരം: യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിൽ അറിയിച്ചു. നിലവിൽ കോച്ചുകൾ 12-ആണ് അത് 14 ആയാണ് വർധിപ്പിച്ചത്. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

‘ട്രെയിൻയാത്രയുമായി ബന്ധപ്പെട്ട സേവനങ്ങൾ പതിവായി വർധിപ്പിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം, പ്രവർത്തന സാധ്യത, വിഭവങ്ങളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്’ – അശ്വിനി വൈഷണവ് ലോക്‌സഭയിൽ വ്യക്തമാക്കി.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ നടത്തിയ ശുപാർശകളുടെയും ദക്ഷിണ റെയിൽവേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകൾ ചേർക്കാൻ തീരുമാനിച്ചത്. 2025 മെയ് 21 മുതൽ, ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്. ചെയർ കാർ ചേർത്തതിലൂടെ സുഖകരമായ യാത്രാനുഭവവും പ്രാപ്യമാകും.

മലയാളികൾക്ക് സന്തോഷ വാർത്തയുമായി റെയിൽവേ; നിലമ്പൂർ – കോട്ടയം എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചു

0

തിരുവനന്തപുരം: യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിൽ അറിയിച്ചു. നിലവിൽ കോച്ചുകൾ 12-ആണ് അത് 14 ആയാണ് വർധിപ്പിച്ചത്. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

‘ട്രെയിൻയാത്രയുമായി ബന്ധപ്പെട്ട സേവനങ്ങൾ പതിവായി വർധിപ്പിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം, പ്രവർത്തന സാധ്യത, വിഭവങ്ങളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്’ – അശ്വിനി വൈഷണവ് ലോക്‌സഭയിൽ വ്യക്തമാക്കി.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ നടത്തിയ ശുപാർശകളുടെയും ദക്ഷിണ റെയിൽവേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകൾ ചേർക്കാൻ തീരുമാനിച്ചത്. 2025 മെയ് 21 മുതൽ, ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്. ചെയർ കാർ ചേർത്തതിലൂടെ സുഖകരമായ യാത്രാനുഭവവും പ്രാപ്യമാകും.

മാമി തിരോധാനം: പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ചയെന്ന് ക്രൈം ബ്രാഞ്ച്

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയെന്ന് ക്രൈബ്രാഞ്ച് റിപ്പോർട്ട്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് മാമിയെ ചിലർ വിളിച്ചു കൊണ്ടുപോയതെന്നായിരുന്നു ലോക്കൽ പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ മാമി എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താൻ പൊലീസിന് സാധിച്ചില്ല

നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തു.

നേരത്തേ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ച സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചിരുന്നു.

2023 ഓഗസ്റ്റ് 22നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്

മാമി തിരോധാനം: പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ചയെന്ന് ക്രൈം ബ്രാഞ്ച്

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയെന്ന് ക്രൈബ്രാഞ്ച് റിപ്പോർട്ട്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് മാമിയെ ചിലർ വിളിച്ചു കൊണ്ടുപോയതെന്നായിരുന്നു ലോക്കൽ പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ മാമി എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താൻ പൊലീസിന് സാധിച്ചില്ല

നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തു.

നേരത്തേ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ച സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചിരുന്നു.

2023 ഓഗസ്റ്റ് 22നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്

മാമി തിരോധാനം: പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ചയെന്ന് ക്രൈം ബ്രാഞ്ച്

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയെന്ന് ക്രൈബ്രാഞ്ച് റിപ്പോർട്ട്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് മാമിയെ ചിലർ വിളിച്ചു കൊണ്ടുപോയതെന്നായിരുന്നു ലോക്കൽ പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ മാമി എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താൻ പൊലീസിന് സാധിച്ചില്ല

നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തു.

നേരത്തേ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ച സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചിരുന്നു.

2023 ഓഗസ്റ്റ് 22നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്

‘മമ്മൂട്ടിയെവച്ച് രാജു പടം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്, അദ്ദേഹം ശുദ്ധനാണെന്ന് സുകുവേട്ടൻ എപ്പോഴും പറയും’; മല്ലിക സുകുമാരൻ

0

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്ന് മല്ലിക സുകുമാരൻ. ഈ നിമിഷം വരെ മക്കളുടെ സിനിമയുടെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് മല്ലിക പറഞ്ഞു. മക്കളുടെ വ്യക്തി ജീവിതത്തിലും ആവശ്യമില്ലാതെ ഇടപെടാറില്ല. ഏതൊക്കെ പടങ്ങളാണ് ചെയ്യുന്നതെന്നൊക്കെ തനിക്കറിയാമെന്നും അവർ വ്യക്തമാക്കി. കൂടാതെ മമ്മൂട്ടി നായകനാകുന്ന രാജുവിന്റെ ഒരു പടം വരണമെന്നും മല്ലിക പറഞ്ഞു.

‘മമ്മൂട്ടിയെവച്ച് രാജു പടം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. മമ്മൂട്ടിക്ക് പറ്റിയ ഒന്ന് രണ്ട് കഥകൾ അവന്റെ കൈയിൽ ഉണ്ടെന്ന് തോന്നുന്നു. അമ്മേ എന്തായാലും ഞാൻ ചെയ്യുമെന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ കുടുംബപരമായി എല്ലാവരും ബഹുമാനിക്കുന്നയാളാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് കണകുണാ എന്നുള്ള വാചകവും കുറേപ്പേരെ കൊണ്ടുനടത്തുന്നതൊന്നും മമ്മൂട്ടിയുടെ രീതിയല്ല. അത് വേറൊരു സ്‌റ്റൈലാണ്. ഫാഷന്റെ കാര്യത്തിൽ രാജു മമ്മൂട്ടിയെയാണ് റോൾമോഡലാക്കിവച്ചിരിക്കുന്നതെന്ന് തോന്നുന്നു.

മമ്മൂക്കയെപ്പോലെയിരിക്കണമെന്ന് എപ്പോഴും പറയും. ലാലുവിനോട് (മോഹൻലാൽ) പറയുന്നത്ര സ്വാതന്ത്ര്യം എനിക്ക് മമ്മൂട്ടിയുമായി ഇല്ല. എന്നാലും ബഹുമാനമാണ്. ഞാൻ ഇന്നുവരെ ഗുഡ് മോണിംഗ് മമ്മൂട്ടിയെന്ന് പറഞ്ഞ് വിളിച്ചിട്ടില്ല. സുകുവേട്ടനുമായുള്ള മമ്മൂട്ടിയുടെ സുഹൃത്ത് ബന്ധം അടുത്തുനിന്ന് കണ്ടയൊരാളാണ് ഞാൻ. മമ്മൂട്ടിയെ ആരെങ്കിലും പറഞ്ഞാൽ എതിർക്കുന്നയാളായിരുന്നു സുകുവേട്ടൻ. മമ്മൂട്ടി ശുദ്ധനാണെന്ന് എപ്പോഴും പറയും. സുകുവേട്ടൻ അധികമാരെക്കുറിച്ചും അങ്ങനെ പറഞ്ഞിട്ടില്ല. സുകുവേട്ടൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.

മമ്മൂട്ടി നല്ലൊരു മനുഷ്യനാണ്. എവിടെയാണോ സംസാരിക്കേണ്ടത് അവിടെ മാത്രമേ മമ്മൂട്ടി സംസാരിക്കുകയുള്ളൂ. അനവസരത്തിൽ സംസാരിക്കില്ല. ടർബോയിൽ എനിക്ക് നല്ലൊരു വേഷം കിട്ടിയതായിരുന്നു. അസുഖമായതിനാലാണ് ചെയ്യാതിരുന്നത്. എനിക്ക് തോന്നുന്നു ബിന്ദുവാണ് ആ വേഷം ചെയ്‌തതെന്ന്.’- മല്ലിക സുകുമാരൻ പറഞ്ഞു.