പാകിസ്താനിൽ പിക്നിക് സംഘത്തിനുനേരെ അജ്ഞാതന്റെ വെടിവെപ്പ്; ഒരു കുടുംബത്തിലെ 7 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

0

പെ​ഷാ​വ​ർ: പാ​കി​സ്താ​നി​ൽ പിക്നിക് സംഘത്തിനുനേരെ അജ്ഞാതൻ വെടിയുതിർത്തു. ഒരു കുടുംബത്തിലെ 7 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്ക്. ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ പ്ര​വി​ശ്യ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാണ് വെ​ടി​വെ​പ്പുണ്ടായത്. പരിക്കേറ്റയാളെ പെഷവാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ത​ണ്ട ഡാ​മി​ൽ പി​ക്നി​ക് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് നേ​രെ അ​ജ്ഞാ​ത​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കൊല്ലപ്പെട്ടവരും പരിക്കേറ്റയാളും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമായിട്ടില്ല

രണ്ട് ന്യൂനമർദ്ദവും ഒരു ന്യൂനമർദ്ദ പാത്തിയും; കേരളത്തിൽ വരുംദിവസങ്ങളിലും അതിശക്തമായ മഴ തന്നെ

0

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടതിന് പിന്നാലെ വിദർഭക്ക് മുകളിൽ മറ്റൊരു ന്യൂന മർദ്ദവും രൂപപ്പെട്ടു എന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുകയാണ്. ഈ മാസം ഇരുപതാം തീയതി വരെ കേരളത്തിൽ ഇതേ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

അതിശക്തമായ മഴയെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

കൊച്ചിയിൽ ടേക്ക് ഓഫിന് തയ്യാറായ വിമാനം റൺവേയിൽ നിന്നും തെന്നിമാറി; സാങ്കേതിക തകരാറെന്ന് അധികൃതർ

0

കൊച്ചി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 10.34ന് പുറപ്പെടേണ്ടിയിരുന്ന എഐ 504 വിമാനമാണ് ടേക്ക് ഓഫിന് തയ്യാറെടുക്കവെ റൺവേയിൽ നിന്നും തെന്നിമാറിയത്. എൻജിൻ തകരാറിനെ തുടർന്ന് വിമാനം യാത്ര റദ്ദാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിക്കുമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്.

ഇന്നലെ രാത്രി 10.15ന് ബോർഡിങ് ആരംഭിച്ച വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങവേയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറിയത്. ഹൈബി ഈഡൻ എംപിയും വിമാനത്തിലുണ്ടായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൈബിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘‘ക്യാപ്റ്റൻ വന്ന് സംസാരിച്ചു. എൻജിന് സംഭവിച്ച സാങ്കേതിക തകരാർ ടെക്നീഷ്യൻസ് പരിശോധിക്കുകയാണ്. 10.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുൻപത്തെ റണ്ണിങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റൺവേയിൽ നിന്ന് പാർക്കിങിലേക്ക് മാറ്റിയിട്ടുണ്ട്. എൻജിൻ വൈബ്രേഷന് പ്രശ്നം ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഒരു മണിക്കൂറായി യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. പ്രശ്നം പരിഹരിച്ച വൈകാതെ പുറപ്പെടുമെന്നാണ് കരുതുന്നത്.’’ – ഹൈബി ഈഡൻ പിന്നീട് ഒരു മാധ്യമത്തോട് പറഞ്ഞു.

കനത്ത മഴ; തൃശ്ശൂരിൽ ഇന്ന് അവധി

0

തൃശൂർ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. തൃശ്ശൂർ‌ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്കും അവധി ബാധകമാണ്. ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറന്നു പ്രവർത്തിക്കും.

വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന് യുവതി; പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു

0

തിരുവനന്തപുരം: വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. . പ്രവാസിയും വർക്കലയിൽ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയിൽ ഷിബുവിനെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. വിദേശത്ത് കൊണ്ടുപോകാമെന്ന് വാ​ഗ്ദാനം ചെയ്ത് ലൈം​ഗികബന്ധത്തിലേർപ്പെട്ടു എന്നാണ് യുവതിയുടെ പരാതി.

യുവതി ഉന്നത പൊലീസ് അധികാരികൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ലഹരി കലർത്തിയ ശീതള പാനിയം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.

യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നൽകി. ഈ പരാതിയിലും അയിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികൾ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂർ എസ്.എച്ച്.ഒ പറഞ്ഞു.

മൂന്നാറിൽ സ്കൂളിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ജനൽ ചില്ലുകളും സ്റ്റോർ റൂമിന്റെ ഭിത്തിയും തകർത്തു; അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും അകത്താക്കി

0

അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല ഈസ്റ്റ് ഡിവിഷനിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളിന് നേരെയാണ് കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. സ്കൂളി​ന്റെ ജനൽ ചില്ലുകൾ തകർത്തു. തുടർന്ന് സ്റ്റോർ റൂമിന്‍റെ ഭിത്തി തകർക്കുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ അകത്താക്കുകയും ചെയതു. മൂന്ന് ആനകളാണ് പ്രദേശത്ത്​ നാശം വിതച്ചത്. 15 ദിവസത്തേക്ക് കരുതിയിരുന്ന ഭക്ഷ്യസാധനങ്ങളാണ് കാട്ടാനകൾ പൂർണമായും നശിപ്പിച്ചത്.

പ്രഥമാധ്യാപകന്‍റെ ക്വാർട്ടേഴ്‌സിനും കേടുപാടുവരുത്തി. മൂന്നാറിൽനിന്ന് ആർ.ആർ.ടി സംഘമെത്തി പരിശോധന നടത്തി. മുമ്പും സ്കൂളിനു നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. പടയപ്പയെന്ന കാട്ടാനയും ശല്യം തുടരുന്നുണ്ട്. ചെണ്ടുവര ഈസ്റ്റ്​ ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്.

കാറിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചു; ആലിൻ ജോസ് പെരേരക്കെതിരെ പരാതി

0

ആലുവ: ആലിൻ ജോസ് പെരേരക്കെതിരെ പരാതിയുമായി യുവാവ്. കാറിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ആലിൻ ജോസ് പെരേര ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് പെരുമ്പാവൂർ മുടിക്കൽ സ്വദേശി ആഷിഷ് എ.കെയാണ് പരാതി നൽകിയത്.

ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ രാമ്പനെടി എന്ന സ്ഥലത്തുകൂടി തന്റെ KL 40 Q 3613 നമ്പർ കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ആലിൻ ജോസ് പെരേര യാതൊരു പ്രകോപനവുമില്ലാതെ സ്റ്റിയറിങ് ബലമായി പിടിച്ചുതിരിക്കാൻ ശ്രമിച്ചു.

ഇതേത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വലിയൊരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു.
സംഭവത്തിന് ശേഷം കാറിന്റെ ഡോർ ശക്തിയായി അടിച്ചു തകർക്കാൻ ശ്രമിച്ച ആലിൻ, കാർ കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഈ സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും പരാതിയിൽ പറയുന്നു.
അതിക്രമത്തിനു ശേഷം ആലിൻ ജോസ് പെരേര സമൂഹമാധ്യമങ്ങളിലൂടെ താൻ ആക്രമിക്കപ്പെട്ടു എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുകയും ചെയ്തു.

ഇത് തന്റെ വ്യക്തിപരമായ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ആഷിഷ് പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മത്സരത്തിനിടെ താരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റാൽ ഇനി പകരക്കാരെ ഇറക്കാം; ആഭ്യന്തര ക്രിക്കറ്റിൽ നിയമം പരിഷ്കരിക്കാനൊരുങ്ങി ബിസിസിഐ

0

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റ് നിയമത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി ബിസിസിഐ. മത്സരത്തിനിടെ താരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റാൽ പകരക്കാരെ ഇറക്കുന്നതിനാണ് പുതിയ നിയമം. വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ ഇത് നടപ്പിലാക്കിയേക്കും എന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കാൽപാദത്തിന് പരിക്കേറ്റ് പുറത്തായ പശ്ചാത്തലത്തിലാണ് നിർണായക മാറ്റത്തിന് തയാറെടുക്കുന്നത്. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി ടൂർണമെന്റുകളിലാകും പുതിയ നിയമം ആവിഷ്‌കരിക്കുക. മുഷ്താഖ് അലി ട്രോഫി ടി20, വിജയ് ഹസാരെ ഉൾപ്പെടെയുള്ള ഒരു ദിവസം കൊണ്ട് പൂർത്തിയാവുന്ന മത്സരങ്ങളിൽ ഇത്തരത്തിൽ പകരം കളിക്കാരെ ഇറക്കാനാവില്ല. ഐപിഎല്ലിലും ഇത്തരമൊരു നിയമം നടപ്പിലാക്കില്ല.

കളിക്കിടയിലോ കളി നടക്കുന്ന ഗ്രൗണ്ടിലോ വെച്ചുണ്ടാകുന്ന ഗുരുതര പരിക്കുകൾക്ക് മാത്രമായിരിക്കും പകരം കളിക്കാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ അനുമതിയുണ്ടാകുകയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് പുറത്ത് പോയത് ബാറ്ററാണെങ്കിൽ പകരം ബാറ്ററെ മാത്രമാകും സബ്സ്റ്റിറ്റിയൂട്ടായി കളിപ്പിക്കാനാകുക. സമാനമായി ബൗളർമാരെയും വിക്കറ്റ് കീപ്പറേയും ഉൾപ്പെടുത്താം. ഇവർക്ക് ബാറ്റ്,ബൗൾ ചെയ്യാനാകും

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍, സമീപത്തെ കിണറുകളിലെ ജലം പരിശോധനയ്ക്കയച്ചു

0

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്‍റെ സാംപിളുകൾ ശേഖരിച്ചു. മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍ ആണെന്ന് സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. ചതുപ്പ് നിലത്തോട് ചേർന്ന സ്ഥലത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. നിലവില്‍ വീട്ടിലെ കിണർ വറ്റിച്ചിട്ടുണ്ട്. സമീപത്തെ കിണറുകളിലെ ജലം പരിശോധനയ്ക്കയച്ചു.

വെള്ളിയാഴ്ചയാണ് താമരശ്ശേരിയിൽ നാലാം ക്ലാസുകാരി അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടി നീന്തൽ പരിശീലിച്ച കുളത്തിൽ ഉൾപ്പെടെ ആരും ഇറങ്ങരുതെന്നാണ് നിർദേശം.

കുറ്റിപ്പുറത്ത് വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞ് വൻ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

0

മലപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ച് റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാൽ തന്നെ റോഡിൽ പലയിടത്തായി കുഴികളുണ്ടെന്നും സ്ഥിരം അപകടമേഖലയാണെന്നും മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസം നേരിടുകയാണ്. നിലവിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയിട്ടുണ്ട്.

‘കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; യൂബര്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി അലിൻ ജോസ് പെരേര

0

കൊച്ചി: തന്നെ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും പരാതിയുമായി സോഷ്യൽമീഡിയയിൽ വൈറൽ താരം അലിൻ ജോസ് പെരേര. ആശിഷ് എന്ന യൂബര്‍ ഡ്രൈവര്‍ക്കെതിരെ താൻ പൊലീസിൽ പരാതി നൽകിയെന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് അലിൻ ജോസ് പെരേര അറിയിച്ചത്. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ച് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറഞ്ഞു.

ഇത്രയും വർഷമായിട്ട് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് അലിൻ ജോസ് പറയുന്നത്. ആശിഷിനെ രണ്ട് വര്‍ഷമായി തനിയ്ക്ക് അറിയാം. തന്റെ കുടുംബത്തിന് റീത്ത് വെയ്ക്കുമെന്ന് ആശിഷ് പറഞ്ഞതായും ഭാഗ്യത്തിനാണ് താൻ രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറ‌ഞ്ഞു. ആശിഷിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ് വേണ്ടത്. സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറിൽ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും ആശിഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അലിൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.

സിനിമ പ്രദർശനത്തിന് ശേഷം തിയേറ്ററിന് മുന്നിൽ നിന്ന് പാട്ട് പാടിയും റിവ്യൂ നൽകിയും ആണ് അലിൻ ജോസ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഇപ്പോൾ ഷോർട്ട് ഫിലിമുകളും ബ്രാൻഡ് പ്രമോഷനും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും വലിയ വിമര്‍ശനങ്ങളും അലിൻ ജോസ് നേരിടാറുണ്ട്. അലിൻ ഒരു സീരിയലിലും അഭിനയിച്ചിരുന്നു. സിനിമയാണ് അലിൻ ജോസ് പെരേരയുടെ ലക്ഷ്യം.

തൃശൂരിൽ സുരേഷ് ഗോപിയുടെ ഓഫിസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ഓഫിസിന് ബിജെപി പ്രവര്‍ത്തകരുടെ കാവൽ

0

തൃശൂര്‍: തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫിസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. കനത്ത പൊലീസ് സുരക്ഷയിലാണ് ഓഫിസിലേക്ക് മാര്‍ച്ച് നടക്കുന്നത്. ഓഫിസിന് കാവലായി ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

പൊലീസിന്‍റെ ബാരിക്കേട് മറിച്ചിടാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടിന് മുകളിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുണ്ട്.

വീണ്ടും ഷോക്കേറ്റ് മരണം; വിഴിഞ്ഞത്ത് ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ പ്രഷർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് ജീവനക്കാരൻ മരിച്ചു

0

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്ഷേത്രജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുൽ വിജയനാണ് (26) മരിച്ചത്. പ്രഷർഗൺ ഉപയോഗിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റു എന്നാണ് വിവരം. ക്ഷേത്ര പരിസരം പ്രഷർഗൺ ഉപയോഗിച്ച് വൃത്തി ആക്കുന്നതിനിടയിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുൽ.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണാണ് അപകടമുണ്ടായത്. ഉഷ രാവിലെ മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻതന്നെ ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.