കൊച്ചി: തന്നെ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും പരാതിയുമായി സോഷ്യൽമീഡിയയിൽ വൈറൽ താരം അലിൻ ജോസ് പെരേര. ആശിഷ് എന്ന യൂബര്‍ ഡ്രൈവര്‍ക്കെതിരെ താൻ പൊലീസിൽ പരാതി നൽകിയെന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് അലിൻ ജോസ് പെരേര അറിയിച്ചത്. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ച് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറഞ്ഞു.
ഇത്രയും വർഷമായിട്ട് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് അലിൻ ജോസ് പറയുന്നത്. ആശിഷിനെ രണ്ട് വര്‍ഷമായി തനിയ്ക്ക് അറിയാം. തന്റെ കുടുംബത്തിന് റീത്ത് വെയ്ക്കുമെന്ന് ആശിഷ് പറഞ്ഞതായും ഭാഗ്യത്തിനാണ് താൻ രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറഞ്ഞു. ആശിഷിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ് വേണ്ടത്. സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറിൽ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും ആശിഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അലിൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
സിനിമ പ്രദർശനത്തിന് ശേഷം തിയേറ്ററിന് മുന്നിൽ നിന്ന് പാട്ട് പാടിയും റിവ്യൂ നൽകിയും ആണ് അലിൻ ജോസ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഇപ്പോൾ ഷോർട്ട് ഫിലിമുകളും ബ്രാൻഡ് പ്രമോഷനും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും വലിയ വിമര്‍ശനങ്ങളും അലിൻ ജോസ് നേരിടാറുണ്ട്. അലിൻ ഒരു സീരിയലിലും അഭിനയിച്ചിരുന്നു. സിനിമയാണ് അലിൻ ജോസ് പെരേരയുടെ ലക്ഷ്യം.

