എഡിജിപി അജിത്കുമാറിന് ക്ലീൻ ചിറ്റ്; അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ

0

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ, അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ച് പിടിക്കണമെന്ന ആവശ്യവുമായി പരാതിക്കാരനായ അഡ്വ. നാഗരാജ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങൾ പോലും ശേഖരിക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ഇത് വിജിലൻസ് കോടതി തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണം നടത്താതെയാണ് എഡിജിപിക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നാണ് പ്രധാന ആരോപണം. അതിനാൽ, അന്വേഷണത്തിനായി നീക്കിവച്ച നാല് മാസത്തെ കാലയളവിൽ ഉദ്യോഗസ്ഥർക്ക് നൽകിയ ശമ്പളം തിരിച്ച് പിടിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കേസിൽ വിജിലൻസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നതിന്റെ സൂചനയാണ് കോടതിയുടെ കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ്ടും കളിക്കളത്തിലേക്ക്; നാളെ നടക്കുന്ന ലീഗ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിൽ മെസി ഇറങ്ങും

0

പരുക്കിൽ നിന്ന് മുക്തനായ ലയണല്‍ മെസി നാളെ നടക്കുന്ന ലീഗ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിൽ കളിക്കും. ഫ്ലോറിഡ ക്ലബ്ബിന് നിർണായക തുടക്കമിടുന്ന മേജർ ലീഗ് സോക്കർ പോരാട്ടത്തിൽ ലോസ് ഏഞ്ചൽസ് ഗാലക്‌സിയെ നേരിടുമ്പോൾ ഇന്റർ മിയാമിയിലേക്ക് ലയണൽ മെസ്സി തിരിച്ചെത്താൻ തയ്യാറാണെന്ന് പരിശീലകൻ ഹാവിയർ മഷെറാനോ അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ആണ് അദ്ദേഹത്തിന് കളിക്കളത്തിൽ വെച്ച് പരുക്കേൽക്കുന്നത്.

‘മെസി നന്നായി കളിക്കുന്നുണ്ട്, പരിശീലനത്തിന് മുമ്പ് വെള്ളിയാഴ്ച മഷെറാനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ബുധനാഴ്ച മുതൽ അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇന്നത്തെ പരിശീലന സെഷനിൽ എന്തെങ്കിലും വിചിത്രമായ സംഭവം സംഭവിച്ചില്ലെങ്കിൽ, നാളത്തെ മത്സരത്തിന് അദ്ദേഹം ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു.”മഷെറാനോ കൂട്ടിച്ചേർത്തു.

നെകാക്‌സക്കെതിരായ ലീഗ്‌സ് കപ്പ് മത്സരത്തിനിടെ മെസിയുടെ വലതു കാലിലെ പേശിക്ക് പരുക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം കളത്തില്‍ നിന്ന് പടിയിറങ്ങി. ഓഗസ്റ്റ് 13-ന് നടന്ന പരിശീലനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അർജൻ്റൈൻ താരം റോഡ്രിഗോ ഡി പോളും ടീമില്‍ ഉണ്ടാകുമെന്ന് മഷെറാനോ പറഞ്ഞു. പുതുതായി കരാർ ഒപ്പിട്ട താരത്തിന്, വിസയുമായി ബന്ധപ്പെട്ട യാത്രകള്‍ കാരണം രണ്ട് പരിശീലന സെഷനുകള്‍ നഷ്ടമായിരുന്നു. ഓഗസ്റ്റ് 20-ന് നടക്കുന്ന ലീഗ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിഗ എംഎക്സ് ഭീമന്മാരായ ടൈഗ്രസ് യുഎഎൻ എല്ലിനെ മിയാമി നേരിടും.

അതേസമയം പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് ഇന്ത്യയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗ്‌ കളിക്കുന്നതിനായാണ്‌ ക്രിസ്റ്റ്യാനോയുടെ അൽ നസർ ടീം ഇന്ത്യയിലെത്തുക. ടൂര്‍ണമെന്‍റില്‍ അൽ നസറും ഐ.എസ്.എല്‍ ക്ലബായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പിലാണ്. ഗ്ര‍ൂപ്പ്‌ ഘട്ടത്തിൽ ഒരു ടീമിനോട്‌ രണ്ട്‌ മത്സരമാണ്‌ എല്ലാ ടീമുകൾക്കുമുണ്ടാവുക. ഒന്ന്‌ സ്വന്തം തട്ടകത്തിലും മറ്റൊന്ന്‌ എതിരാളികളുടെ ഗ്ര‍ൗണ്ടിലും.

പരിക്ക് സംബന്ധമായ ബുദ്ധിമുട്ടുകളോ മറ്റൊന്നും ഉണ്ടായില്ലെങ്കിൽ റൊണാൾഡോ ഇന്ത്യയിലേക്കെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഡിയിലാണ് ഇരുടീമുകളും ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, ലയണൽ മെസ്സിയും അർജന്റീന ടീമും ഇന്ത്യയിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വാർത്ത പുറത്തുവന്നത്.

യാത്രകള്‍ ഇനി പ്രീമിയം; ‘ടൈം ഫോര്‍ പ്രീമിയം എസ്‌കേപ്പേഡ്‌സ്’ക്യാംപെയ്‌നുമായി മലേഷ്യ എയര്‍ലൈന്‍സ്

0

തിരുവനന്തപുരം, ഓഗസ്റ്റ് 14,2025 : പ്രീമിയം യാത്രാനുഭവങ്ങളെ പുനര്‍നിര്‍വചിക്കുന്നതിനായി ‘ടൈം ഫോര്‍ പ്രീമിയം എസ്‌കേപ്പേഡ്‌സ്’ എന്ന പുതിയ ക്യാംപെയിന്‍ അവതരിപ്പിച്ച് മലേഷ്യ എയര്‍ലൈന്‍സ്. തടസ്സമില്ലാത്ത കണക്ടിവിറ്റിയും സുഖകരമായ യാത്രയും മലേഷ്യന്‍ ഹോസ്പിറ്റാലിറ്റിയില്‍ വേരൂന്നിയ ഇന്‍ഫ്‌ളൈറ്റ് എക്‌സ്പീരിയന്‍സും സമന്വയിക്കുന്ന ബിസിനസ് ക്ലാസ് യാത്രയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായാണ് ഈ ക്യാംപയിന്‍ തയ്യാറാക്കിയിരിക്കുന്നത്.

മലേഷ്യയെ ലോകരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന അഭിമാനകരമായ പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. അതിനാല്‍ത്തന്നെ യാത്രക്കാര്‍ക്ക് പ്രീമിയം യാത്രാനുഭവം ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. ‘ടൈം ഫോര്‍ പ്രീമിയം എസ്‌കേപ്പേഡ്‌സ്’ എന്ന ഈ ക്യാംപയിനിലൂടെ ദീര്‍ഘകാലമായി ഏഷ്യ പസഫിക് മേഖലയിലെ സഞ്ചാരികളുടെ തെരഞ്ഞെടുപ്പായി മലേഷ്യ എയര്‍ലൈന്‍സിനെ നിലനിര്‍ത്തുന്ന സുഖകരവും, സുരക്ഷിതത്വവും മികവും ഉറപ്പുനല്‍കുന്ന പ്രീമിയം യാത്രാനുഭവങ്ങളെ വീണ്ടും കണ്ടെത്തുന്നതിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ് ഞങ്ങള്‍. മലേഷ്യ എവിയേഷന്‍ ഗ്രൂപ്പ് (MAG) എയര്‍ലൈന്‍സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ദെര്‍സെനിഷ് അരസന്ദിരന്‍ പറഞ്ഞു.

സൗത്ത് ഈസ്റ്റ് ഏഷ്യ, ആസിയാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിങ്ങനെയുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്ക് ആഗ്‌സ്ത് 7 മുതല്‍ 2026 മെയ് 31 വരെയുള്ള യാത്രകള്‍ക്കായി 47,999 രൂപ മുതല്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഓള്‍ ഇന്‍ റിട്ടേണ്‍ ബിസിനസ് ക്ലാസ് നിരക്കുകള്‍ ആഗസ്ത് 5 മുതല്‍ 20 വരെ മലേഷ്യ എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു. എന്റിച്ച് മെമ്പേഴ്‌സിന് ആഗസ്റ്റ് 5 – 6 മുതല്‍ ഏര്‍ളി ആക്‌സസും, എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്/മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ 5% അധിക ലാഭവും ലഭിക്കും. പ്രയോറിറ്റി ചെക്ക്-ഇന്‍ കൗണ്ടര്‍, 50 കിലോ വരെ ബാഗേജ്, ഗോള്‍ഡന്‍ ലോഞ്ചിലേക്കുള്ള പ്രവേശനം എന്നിങ്ങനെ യാത്ര ആരംഭിക്കുന്ന നിമിഷം മുതല്‍ തന്നെ ബിസിനസ് ക്ലാസ്‌യാത്രക്കാര്‍ക്ക് പ്രീമിയം അനുഭവം ഉറപ്പാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമായി malaysiaairlines.com സന്ദര്‍ശിക്കുകയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.


അനധികൃത സ്വത്ത് സമ്പാദന കേസിൽ എംആർ അജിത് കുമാറിന് തിരിച്ചടി; ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളി വിജിലൻസ് കോടതി

0

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എംആർ അജിത് കുമാറിന് കനത്ത തിരിച്ചടി. അജിത്കുമാറിന് അനുകൂലമായിരുന്ന ക്ലീൻ ചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. കേസ് ഡയറി, അന്വേഷണ റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുളള രേഖകൾ കോടതി വിളിച്ചുവരുത്തിയിരുന്നു. അന്വേഷണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നും എഡിജിപിയുടെ സ്വത്ത് വിവര കണക്കുകൾ പോലും അന്വേഷിച്ചില്ല എന്നാണ് പരാതിക്കാരന്റെ വാദം. ക്ലീൻ ചിറ്റ് സർക്കാരും നേരത്തേ അംഗീകരിച്ചിരുന്നു. കേസിൽ കോടതി നേരിട്ടുള്ള അന്വേഷണമുണ്ടാവും എന്നാണ് പുറത്തുവരുന്ന വിവരം.

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത്‌ കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. തുടർന്ന് അജിത്‌ കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു..നേരത്തേ സായുധ പൊലീസ് ബറ്റാലിയൻ മേധാവിയായിരുന്ന അജിത് കുമാറിനെ കഴിഞ്ഞമാസം അവസാനമാണ് എക്സൈസ് കമ്മിഷണറായി നിയമിച്ചത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്ത അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കാട്ടി ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയും അജിത്‌കുമാറിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.ഇതിനെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ മേയിൽ അജിത്തിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ അടക്കം എതിർപ്പിനെത്തുടർന്ന് നിയമനം റദ്ദാക്കിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ എംആർ അജിത് കുമാറിന് തിരിച്ചടി; ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളി വിജിലൻസ് കോടതി

0

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എംആർ അജിത് കുമാറിന് കനത്ത തിരിച്ചടി. അജിത്കുമാറിന് അനുകൂലമായിരുന്ന ക്ലീൻ ചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. കേസ് ഡയറി, അന്വേഷണ റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുളള രേഖകൾ കോടതി വിളിച്ചുവരുത്തിയിരുന്നു. അന്വേഷണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നും എഡിജിപിയുടെ സ്വത്ത് വിവര കണക്കുകൾ പോലും അന്വേഷിച്ചില്ല എന്നാണ് പരാതിക്കാരന്റെ വാദം. ക്ലീൻ ചിറ്റ് സർക്കാരും നേരത്തേ അംഗീകരിച്ചിരുന്നു. കേസിൽ കോടതി നേരിട്ടുള്ള അന്വേഷണമുണ്ടാവും എന്നാണ് പുറത്തുവരുന്ന വിവരം.

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത്‌ കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. തുടർന്ന് അജിത്‌ കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു..നേരത്തേ സായുധ പൊലീസ് ബറ്റാലിയൻ മേധാവിയായിരുന്ന അജിത് കുമാറിനെ കഴിഞ്ഞമാസം അവസാനമാണ് എക്സൈസ് കമ്മിഷണറായി നിയമിച്ചത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്ത അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കാട്ടി ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയും അജിത്‌കുമാറിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.ഇതിനെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ മേയിൽ അജിത്തിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ അടക്കം എതിർപ്പിനെത്തുടർന്ന് നിയമനം റദ്ദാക്കിയിരുന്നു.

നാടിനെ വിറപ്പിച്ച് മിന്നൽ ചുഴലി; അഞ്ച് മിനിറ്റിലധികം നീണ്ടുനിന്ന കാറ്റിൽ നിലം പതിച്ചത് ഇലക്ട്രിക് പോസ്റ്റുകളും തെങ്ങുകളും; ആളപായമില്ല

0

കുന്നംകുളം: പന്തല്ലൂരിനെ വിറപ്പിച്ച് മിന്നൽ ചുഴലി. അഞ്ച് മിനിറ്റിലധികം നീണ്ടുനിന്ന ശക്തമായ കാറ്റിൽ പ്രദേശത്തെ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും അടക്കം നിലം പതിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരിൽ ആഞ്ഞുവീശിയത്. മെയിൻ റോഡിൽ നിന്നും പന്തല്ലൂർ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. തലനാരിഴയ്ക്കാണ് പന്തല്ലൂർ സ്വദേശി സൈമൺ രക്ഷപെട്ടത്. ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല എന്നത് ആശ്വാസമാണ്.

പ്രദേശത്തെ വിവിധ പറമ്പുകളിലെ നിരവധി മരങ്ങൾ കടപുഴകി വീണു. മേഖലയിൽ വൈദ്യുത ബന്ധം പൂർണമായും താറുമാറായി. ചൊവ്വന്നൂർ പന്തല്ലൂർ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചു മിനിറ്റിലധികം നീണ്ടുനിന്നു. ഇതിനിടയിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തിയ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും കൂടുതൽ മഴലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മഴയുടെ സാധ്യത കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ജാ​ഗ്രതാ നിർദ്ദേശമുള്ളത്. യെല്ലോ അലർട്ടാണ് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.

വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിമിഷപ്രിയയുടെ മോചനം: കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി

0

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്‍റെ അപേക്ഷ കേന്ദ്ര സർക്കാർ നേരത്തെ തള്ളിയിരുന്നു.

അതേസമയം, വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അവകാശപ്പെട്ടത്. വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടലൊ അവകാശവാദങ്ങളോ കേന്ദ്രസർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മെഹ്‍ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർക്ക് കത്ത് നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ, വധശിക്ഷ റദ്ദായി എന്നുകാട്ടി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് കേരളത്തിൽ ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് തലാലിന്റെ സഹോദരൻ വീണ്ടും കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.

2017 മുതൽ യമൻ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിൽ കഴിയുകയാണ്. 2018 ലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത് തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷ പ്രിയയുടെ മോചനത്തിനായി ശേഷിക്കുന്ന ഒരേയൊരു മാർഗം

ആഡംബര ഹോട്ടലിൽ ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർക്ക് യാത്രയയപ്പ്; ഭക്ഷണത്തിന് മാത്രം ചെലവായത് 1,40,911 രൂപ; എല്ലാം സർക്കാർ ചെലവിൽ! കെടിഡിസി വീണ്ടും വിവാദത്തിൽ

0

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണറുടെ യാത്രയയപ്പ് വിവാദത്തിൽ. സംസ്ഥാനത്തെ ജി.എസ്.ടി.സംവിധാനം പുന:സംഘടിപ്പിക്കാനും നികുതി ചോർച്ച തടയാൻ ഡിജിറ്റൽ,ഡാറ്റാ സംവിധാനം നടപ്പാക്കാനും നേതൃത്വം നൽകിയ ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ എസ്. എബ്രഹാം റെന്നിന്റെ യാത്രയയപ്പ് പാർട്ടിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് യാത്രയപ്പ് ചടങ്ങ് നടന്നത്. ചടങ്ങിൽ ഭക്ഷണത്തിന് മാത്രം 1,40,911 രൂപ ചെലവായിരുന്നു. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ മാനേജർ കെടിഡിസിക്ക് അപേക്ഷ നൽകുകയായിരുന്നു. കെടിഡിസി ഈ അപേക്ഷ ജി.എസ്.ടി വകുപ്പിന് കൈമാറി.

ആ​ഗസ്റ്റ് 3നാണ് മസ്കറ്റ് ഹോട്ടലിൽ എസ്. എബ്രഹാം റെന്നിന്റെ യാത്രയയപ്പ് പാർട്ടി നടന്നത്. ഇത്തരത്തിൽ സ്വകാര്യ ഹോട്ടലുകളിൽ നടത്താറുള്ള സർക്കാർ ഉദ്യോ​ഗസഥരുടെ യാത്രയയപ്പ് പരിപാടികൾക്ക് സർക്കാർ തുക അനുവദിക്കാറില്ലെന്ന് ഉദ്യോ​ഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.

സർക്കാർ ഉദ്യോ​ഗസ്ഥർക്ക് വകുപ്പ് തലത്തിൽ യാത്രയയപ്പ് നൽകാറുണ്ട്. അത്തരത്തിലുള്ള ചടങ്ങുകൾ അതത് സ്ഥാപനങ്ങളിലോ സർക്കാർ അധീനതയിലുള്ള ഹാളുകളിലൊ ആണ് സാധാരണയായി നടത്താറുള്ളത്. ചില ഉദ്യോ​ഗസ്ഥർ സ്വകാര്യ ഹോട്ടലുകളിൽ നടത്താറുണ്ടെങ്കിലും അതിന്റെ ചെലവ് സഹപ്രവർത്തകരോ സ്ഥലം മാറി പോകുന്ന ഉദ്യോ​ഗസ്ഥനോ ആണ് വഹിക്കാറുള്ളത്.

എന്നാൽ ഈ യാത്രയയപ്പ് അദ്ദേഹത്തിന് അർഹതപ്പെട്ടതാണെന്ന് മറ്റൊരു വിഭാ​ഗം പറയുന്നു. കേന്ദ്ര സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ 2019ലാണ് അദ്ദേഹം ജി.എസ്.ടി വകുപ്പിലെത്തിയത്. ചരക്കുസേവന നികുതി സംവിധാനത്തെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ടാക്സ് പ്രാക്ടീഷണർമാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ലോട്ടറി ഡയറക്ടറായും പ്രവർത്തിച്ചു.

സംസ്ഥാനത്തെ നികുതി മുടക്കുകൾ, ഡിജിറ്റൽ ഓഡിറ്റ് പ്രവർത്തനങ്ങളുടെ അപാകത, രജിസ്‌ട്രേഷൻ ദുരുപയോഗം, സ്‌ക്രൂട്ടിനി വൈകൽ തുടങ്ങിയ മേഖലകളെല്ലാം കാര്യക്ഷമാക്കിയത് എബ്രഹാം റെന്നിന്റെ വരവോടെയാണ്. നികുതി സംവിധാനം പൂർണ്ണമായും ഓൺലൈനാക്കി. വ്യാപാരികളെ റെയ്ഡ് നടത്തി ബുദ്ധിമുട്ടിക്കാതെ നികുതി ചോർച്ചയും വെട്ടിപ്പും കണ്ടെത്താൻ ഡാറ്റാ സംവിധാനം പ്രയോജനപ്പെടുത്തി.

നികുതി പിരിക്കലിനെതിരെ തെരുവിലിറങ്ങുന്ന രീതി ഇതോടെ ഇല്ലാതായി. സംസ്ഥാനത്തെ നികുതി വരവ് സർവ്വകാല റെക്കോഡിലെത്തിയതിന് പിന്നിലും റെനിന്റെ അദ്ധ്വാനമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ യാത്രയപ്പ് ചടങ്ങിനെ അനുകൂലിക്കുന്നവരും ഉണ്ട്. അദ്ദേഹത്തിന് അർഹതപ്പെട്ട യാത്രയയപ്പ് ആയിരുന്നു നടന്നതെന്നാണ് ഇവരുടെ വാദം.

അതേസമയം കെടിഡിസിക്ക് കീഴിലുള്ള ഹോട്ടൽ ചൈത്രത്തിലെ നവീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ കുറ്റക്കാരായവർക്കെതിരായ നടപടി ലഘൂകരിക്കാൻ സർക്കാർ തീരുമാനം എടുത്തത് അടുത്തിടെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ വിവാദം ഉയരുന്നത്.

വീഴ്ച വരുത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും എതിരായ നടപടി താക്കീതിൽ ഒതുക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

ഹോട്ടൽ ചൈത്രത്തിലെ 52 മുറികളുടെ നവീകരണത്തിൽ കെ ടി ഡി സി നിയോഗിച്ച സമിതിയും വിജിലൻസും അപാകതകൾ കണ്ടെത്തിയിരുന്നു. കെട്ടിടത്തിൽ വ്യാപകമായ ചോർച്ചയും ടോയ്‌ലറ്റ് സംവിധാനത്തിൽ തകരാറുകളും സംഭവിച്ചുവെന്നായിരുന്നു പ്രധാന കണ്ടെത്തൽ. ഇതിന് കാരണം കൃത്യമായ മേൽനോട്ടമില്ലാത്തതാണെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

പിഡബ്ല്യുഡി മാനുവൽ ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു. തുടർന്ന്എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെയും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയക്കെതിരെയും കടുത്ത ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടിക്കും നിർദ്ദേശിക്കപ്പെട്ടു.

എന്നാൽ എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവും അപാകതകൾ കരാറുകാരൻ സ്വന്തം നിലയിൽ പരിഹരിച്ചതും ചൂണ്ടിക്കാട്ടി സർക്കാർ നടപടി താക്കീതാക്കി മാറ്റുകയായിരുന്നു. നവീകരണ പ്രവർത്തികൾ നീണ്ടുപോയതു മൂലം 2 കോടി 86 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായ റിപ്പോർട്ട് നിലനിൽക്കുകയാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി സർക്കാർ മയപ്പെടുത്തിയത്.

‘സഞ്ജു സാംസണിന് പകരമായി രവീന്ദ്ര ജഡേജയെയോ, റുതുരാജ് ഗെയ്‌ക്‌വാദിനെയോ നൽകണം’; രാജസ്ഥാൻ റോയൽസിന്റെ ആവശ്യം തള്ളി ചെന്നൈ സൂപ്പർകിങ്‌സ്‌

0

അടുത്ത സീസണിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരില്ലെന്ന് റിപ്പോർട്ടുകൾ. സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ എന്നിവരിൽ രണ്ട് പേരെ രാജസ്ഥാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറുമെന്ന രീതിയിൽ നേരത്തെ വാർത്തയുണ്ടായിരുന്നു. ഒന്നുകിൽ വിൽക്കുകയോ അല്ലെങ്കിൽ റിലീസ് ചെയ്യുകയോ വേണമെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.

അതേസമയം ക്യാപ്റ്റൻ ഗെയ്ക്വാദിനെ നൽകാൻ തയ്യാറല്ലെന്ന് സിഎസ്‌കെ അറിയിച്ചെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്ക് ബസ്സാണ് ഇക്കാര്യങ്ങൾ പുറത്തുവിടുന്നത്. രാജസ്ഥാൻ ആവശ്യപ്പെട്ട മൂന്ന് താരങ്ങളും സിഎസ്‌കെയുടെ പ്രധാനപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ സീസണിൽ സിഎസ്‌കെ നിലനിർത്തിയ അഞ്ച് കളിക്കാരിൽ മൂന്ന് പേരാണ് ജഡേജയും ഗെയ്ക്‌വാദും ദുബെയും. 2021, 23 വർഷങ്ങളിൽ സിഎസ്‌കെ കിരീടം നേടിയപ്പോൾ ഗെയ്ക്‌വാദ് പ്രധാന താരമായിരുന്നു. 2023ൽ ദുബെയും ടീമിന്റെ അഭിവാജ്യ ഘടകമായി.

2012 മുതൽ സിഎസ്‌കെയിലെത്തിയ ജഡേജ അവരുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. മൂന്ന് കിരീടങ്ങളിൽ ടീമിന്റെ ഭാഗമാകാൻ ജഡേജക്ക് സാധിച്ചിട്ടുണ്ട്. രാജസ്ഥാനെ ഒരു സീസണിൽ ഫൈനലിൽ എത്തിക്കാൻ സാധിച്ച സഞ്ജുവാണ് അവരുടെ എക്കാലത്തെയും വലിയ റൺ ഗെറ്ററും ഏറ്റവും കൂടുതൽ ജയം നേടികൊടുത്ത നായകനും.

അതേസമയമ് ടീം റിലീസ് ചെയ്താൽ അടുത്ത മിനി ലേലത്തിൽ സഞ്ജുവിനെ മറ്റു ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാനാകും. പരിശീലകൻ രാഹുൽ ദ്രാവിഡ് എടുത്തുന്ന തീരുമാനങ്ങളിൽ സഞ്ജു അതൃപ്തനായിരുന്നതായി കഴിഞ്ഞ സീസണിൽ പ്രചാരണമുണ്ടായിരുന്നു. സഞ്ജുവിന്റെ അഭാവത്തിൽ റയാൽ പരാഗാണ് തുടക്കത്തിലെ മത്സരങ്ങളിൽ ടീമിനെ നയിച്ചത്. അതേസമയം, സഞ്ജുവിന് രാജസ്ഥാൻ റോയൽസ് വിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. 2027 വരെ ടീമുമായി കറാറുള്ളതിനാൽ ഫ്രാഞ്ചൈസി റിലീസ് ചെയ്താൽ മാത്രമാകും മറ്റു ടീമിലേക്ക് ചേക്കേറാനാകുക.

എന്നാൽ ടീമിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് താരം അറിയിച്ചാൽ മാനേജ്‌മെന്റ് താരത്തെ റിലീസ് ചെയ്യാനുള്ള സാധ്യതയാണ് കൂടുതൽ. ദീർഘകാലമായി രാജസ്ഥാനൊപ്പം തുടരുന്ന മലയാളി താരം മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിനൊപ്പം പുറത്തെടുത്തത്. നിലവിൽ എംഎസ് ധോണിയുടെ പിൻഗാമിയെ തേടുന്ന ചെന്നൈയുടെ പ്രധാന ടാർഗെറ്റ് സഞ്ജുവായിരുന്നു. താരത്തെ ലഭിക്കാത്തപക്ഷം കെഎൽ രാഹുലിനായും മഞ്ഞപ്പട ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും അടുത്ത സീസണിനായി പുതിയ നായകനെ നേടുന്നുണ്ട്. പോയ സീസണിൽ 14 മാച്ചിൽ നാല് ജയം മാത്രം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്

‘സഞ്ജു സാംസണിന് പകരമായി രവീന്ദ്ര ജഡേജയെയോ, റുതുരാജ് ഗെയ്‌ക്‌വാദിനെയോ നൽകണം’; രാജസ്ഥാൻ റോയൽസിന്റെ ആവശ്യം തള്ളി ചെന്നൈ സൂപ്പർകിങ്‌സ്‌

0

അടുത്ത സീസണിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരില്ലെന്ന് റിപ്പോർട്ടുകൾ. സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ എന്നിവരിൽ രണ്ട് പേരെ രാജസ്ഥാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറുമെന്ന രീതിയിൽ നേരത്തെ വാർത്തയുണ്ടായിരുന്നു. ഒന്നുകിൽ വിൽക്കുകയോ അല്ലെങ്കിൽ റിലീസ് ചെയ്യുകയോ വേണമെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.

അതേസമയം ക്യാപ്റ്റൻ ഗെയ്ക്വാദിനെ നൽകാൻ തയ്യാറല്ലെന്ന് സിഎസ്‌കെ അറിയിച്ചെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്ക് ബസ്സാണ് ഇക്കാര്യങ്ങൾ പുറത്തുവിടുന്നത്. രാജസ്ഥാൻ ആവശ്യപ്പെട്ട മൂന്ന് താരങ്ങളും സിഎസ്‌കെയുടെ പ്രധാനപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ സീസണിൽ സിഎസ്‌കെ നിലനിർത്തിയ അഞ്ച് കളിക്കാരിൽ മൂന്ന് പേരാണ് ജഡേജയും ഗെയ്ക്‌വാദും ദുബെയും. 2021, 23 വർഷങ്ങളിൽ സിഎസ്‌കെ കിരീടം നേടിയപ്പോൾ ഗെയ്ക്‌വാദ് പ്രധാന താരമായിരുന്നു. 2023ൽ ദുബെയും ടീമിന്റെ അഭിവാജ്യ ഘടകമായി.

2012 മുതൽ സിഎസ്‌കെയിലെത്തിയ ജഡേജ അവരുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. മൂന്ന് കിരീടങ്ങളിൽ ടീമിന്റെ ഭാഗമാകാൻ ജഡേജക്ക് സാധിച്ചിട്ടുണ്ട്. രാജസ്ഥാനെ ഒരു സീസണിൽ ഫൈനലിൽ എത്തിക്കാൻ സാധിച്ച സഞ്ജുവാണ് അവരുടെ എക്കാലത്തെയും വലിയ റൺ ഗെറ്ററും ഏറ്റവും കൂടുതൽ ജയം നേടികൊടുത്ത നായകനും.

അതേസമയമ് ടീം റിലീസ് ചെയ്താൽ അടുത്ത മിനി ലേലത്തിൽ സഞ്ജുവിനെ മറ്റു ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാനാകും. പരിശീലകൻ രാഹുൽ ദ്രാവിഡ് എടുത്തുന്ന തീരുമാനങ്ങളിൽ സഞ്ജു അതൃപ്തനായിരുന്നതായി കഴിഞ്ഞ സീസണിൽ പ്രചാരണമുണ്ടായിരുന്നു. സഞ്ജുവിന്റെ അഭാവത്തിൽ റയാൽ പരാഗാണ് തുടക്കത്തിലെ മത്സരങ്ങളിൽ ടീമിനെ നയിച്ചത്. അതേസമയം, സഞ്ജുവിന് രാജസ്ഥാൻ റോയൽസ് വിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. 2027 വരെ ടീമുമായി കറാറുള്ളതിനാൽ ഫ്രാഞ്ചൈസി റിലീസ് ചെയ്താൽ മാത്രമാകും മറ്റു ടീമിലേക്ക് ചേക്കേറാനാകുക.

എന്നാൽ ടീമിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് താരം അറിയിച്ചാൽ മാനേജ്‌മെന്റ് താരത്തെ റിലീസ് ചെയ്യാനുള്ള സാധ്യതയാണ് കൂടുതൽ. ദീർഘകാലമായി രാജസ്ഥാനൊപ്പം തുടരുന്ന മലയാളി താരം മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിനൊപ്പം പുറത്തെടുത്തത്. നിലവിൽ എംഎസ് ധോണിയുടെ പിൻഗാമിയെ തേടുന്ന ചെന്നൈയുടെ പ്രധാന ടാർഗെറ്റ് സഞ്ജുവായിരുന്നു. താരത്തെ ലഭിക്കാത്തപക്ഷം കെഎൽ രാഹുലിനായും മഞ്ഞപ്പട ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും അടുത്ത സീസണിനായി പുതിയ നായകനെ നേടുന്നുണ്ട്. പോയ സീസണിൽ 14 മാച്ചിൽ നാല് ജയം മാത്രം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

0

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന മിനി മാരത്തൺ മൂന്നാം സീസൺ നാളെ. തെള്ളകം കാരിത്താസ് മാത ആശുപത്രിക്ക് സമീപത്തുള്ള ഹൊറൈസൺ മോട്ടോഴ്സ് അങ്കണത്തിൽനിന്നും രാവിലെ 6.30ന് ആരംഭിക്കുന്ന മിനി മാരത്തൺ 10 കിലോമീറ്റർ പിന്നിട്ട് സി.എം.എസ്. കോളജിൽ സമാപിക്കും. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാ​ഗമായാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്. സ്റ്റോപ് ഡ്ര​ഗ്സ് സേവ് ലൈഫ്സ് എന്നതാണ് ഇത്തവണത്തെ മിനി മാരത്തൺ സന്ദേശം.

സി.എം.എസ്. കോളജിലെ എൻ.എസ്.എസ്. വളന്റിയർമാരും എൻ.സി.സി.കേഡറ്റുകളും ഹൊറൈസൺ ജീവനക്കാരും മാരത്തൺ നിയന്ത്രിക്കും. മാരത്തണിനെത്തുന്ന താരങ്ങൾക്കുള്ള വൈദ്യ സഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ലഭ്യമാക്കും. പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ പുലർച്ചെ 5.30 മുതൽ ഹൊറൈസൺ മോട്ടോഴ്‌സിന്റെ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന് സമീപമുള്ള മഹീന്ദ്ര സർവീസ് സെന്ററിൽ ആരംഭിക്കും.

ഒന്നാമതെത്തുന്ന വനിതാ , പുരുഷ വിഭാഗത്തിലുള്ള വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ് നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ,വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകൾക്ക് യാഥാക്രമം 10,000 , 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. 50 വയസിനു മുകളിലുള്ള വിഭാഗത്തിൽ പുരുഷ,വനിതാ വിജയികൾക്ക് 5000 രൂപ വീതമാണ് ക്യാഷ് പ്രൈസ്. ഫിനിഷിങ്ങ് പോയിന്റിൽ ഓടി എത്തുന്ന എല്ലാവർക്കും മെഡലുകൾ നൽകും. മുൻ വർഷങ്ങളിലേതുപോലെ തന്നെ മത്സരാർഥികൾക്ക് ടീഷർട്ടും പ്രഭാത ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളിൽ നടത്തിയ മിനി മാരത്തൺ മത്സരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ 500 ൽ അധികം കായിക താരങ്ങൾ മാരത്തണിൽ പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ കെനിയയിൽ നിന്നുള്ള വിദേശ താരങ്ങളടക്കം മാരത്തണിൽ പങ്കെടുത്തു. ഇതിനു പുറമെ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ്, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ അണി നിരന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9847266166

പൂർവ വൈരാഗ്യം; മഹാരാഷ്ട്രയിൽ ഇതര മതസ്ഥയായ പെൺകുട്ടിയുമായി സംസാരിച്ചതിന് 21 വയസ്സുള്ള മുസ്ലീം യുവാവിനെ പത്ത് പേർ ചേർന്ന് തല്ലിക്കൊന്നു, നാല് പേർ അറസ്റ്റിൽ

0

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ഇതര മതസ്ഥയായ ഒരു പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ടതിനെ തുടർന്ന് 21 വയസ്സുള്ള മുസ്ലീം യുവാവിനെ പത്ത് പേർ ചേർന്ന് തല്ലിക്കൊന്നു. സംഭവത്തിൽ പോലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സുലൈമാൻ ഖാനാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

രാജ്യത്ത് വർധിച്ചുവരുന്ന സദാചാര ഗുണ്ടാ ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം മാറുകയാണ്. സുലൈമാൻ ഖാന്റെ കൊലപാതകത്തിന് പിന്നിൽ പഴയ വൈരാഗ്യവും ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബേതാവാദ് ഖുർദ് ഗ്രാമത്തിൽ താമസിക്കുന്ന സുലൈമാൻ ഖാൻ തിങ്കളാഴ്ച പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫോം പൂരിപ്പിക്കാനായി ജാംനറിലേക്ക് പോയിരുന്നു. അവിടെ ഒരു കഫേയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിക്കവെ, പത്ത് പേരടങ്ങുന്ന സംഘം അദ്ദേഹത്തെ തടയുകയും മർദ്ദിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ക്രൂരന്മാരായ അക്രമികൾ ഖാനെ ബലമായി സ്വന്തം ഗ്രാമമായ ബേതാവാദ് ഖുർദിലേക്ക് കൊണ്ടുപോയി. ബസ് സ്റ്റാൻഡിൽ വെച്ച് വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് അവർ യുവാവിനെ അതിക്രൂരമായി ആക്രമിച്ചു. ഖാനെ രക്ഷിക്കാൻ ശ്രമിച്ച കുടുംബാംഗങ്ങളെയും അക്രമികൾ മർദ്ദിച്ചു. ഉടൻ തന്നെ ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സുലൈമാൻ ഖാന്റെ കൊലപാതകം ജാംനറിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. സെൻസിറ്റീവ് പ്രദേശങ്ങളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ എല്ലാം ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഖാന്റെ ബന്ധുക്കളും നാട്ടുകാരും തിങ്കളാഴ്ച രാത്രി ജാംനർ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.

തട്ടിക്കൊണ്ടുപോകൽ, കലാപം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പഴയ ശത്രുതയാണ് സംഭവത്തിന് പിന്നിലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഞങ്ങൾ കേസ് വിവിധ കോണുകളിൽ നിന്ന് അന്വേഷിക്കുന്നുണ്ടെന്നും, ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ കുറ്റകൃത്യത്തിന്റെ മുഖ്യസൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്.

മൃഗാശുപത്രികളിൽ ഇനി ഓൺലൈനായി ഒപി ടിക്കറ്റെടുക്കാം; ഡോക്ടറുടെ സേവനം മുൻകൂട്ടി അറിയാം

0

പത്തനംതിട്ട: ജില്ലയിലെ മൃഗാശുപത്രികളിൽ ഇനി ഓൺലൈനായി ഒപി ടിക്കറ്റെടുക്കാം. പത്തനംതിട്ട ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ മൃഗാശുപത്രികളിൽ ഇതിനുള്ള സൗകര്യം ഒരുങ്ങിയത്. ഡോക്ടറുടെ സേവനം ലഭ്യമാണോ എന്ന് മുൻകൂട്ടി അറിയാനാകും. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ മാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാകുക.

ഇ-സമൃദ്ധ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണിത്. ക്ഷീരകർഷകരുൾപ്പെടെയുള്ളവരുടെ ആപ്ലിക്കേഷനിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ആരോഗ്യസർട്ടിഫിക്കറ്റ്, മരുന്ന് കുറിപ്പടികൾ, പഴയ ചികിത്സാരേഖകൾ, ലാബ് റിപ്പോർട്ടുകൾ എന്നിവയെല്ലാം കിട്ടുന്ന തരത്തിൽ സമ്പൂർണ മൃഗാരോഗ്യ മാനേജ്മെന്റ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. ആനിമൽ ഒപി മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ജില്ലയിലെ 61 കേന്ദ്രങ്ങളിലാണ് കർഷകന് ഉപകാരപ്രദമാകുന്ന സംവിധാനം എത്തിയത്.

കർഷകരുടെ ഉത്പാദനച്ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത കൂട്ടാനും സാധിക്കുന്ന പദ്ധതികളായിരുന്നു ഇ-സമൃദ്ധയിൽ. ഇതിന്റെ ആദ്യഘട്ടമായി ജില്ലയിൽ 60,000-ഓളം കന്നുകാലികളിൽ സൗജന്യമായി മൈക്രോചിപ്പ് ഘടിപ്പിക്കുന്നത് രണ്ടുവർഷം മുമ്പ് പൂർത്തിയായി. ഇതിന്റെ രണ്ടാംഘട്ടമായാണ് മൃഗാശുപത്രികളിൽ ഇ-സമൃദ്ധ ഒരുക്കിയത്.

കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം; 13 പേർ മരിച്ചു, ഇന്ത്യക്കാരും ചികിത്സയിൽ

കുവൈറ്റിൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് 13 പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. 63 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണ്. 31 പേർ വെന്റിലേറ്ററുകളിൽ കഴിയുകയാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി.

വിഷ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചു.മരണ മടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എംബസിയുമായി ബന്ധപ്പെടുന്നതിന് +965-65501587 എന്ന ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചതായി ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു. സംഭവം എംബസിയുടെ ശ്രദ്ധയിൽപ്പെട്ടയുടനെ, ഇന്ത്യൻ സ്ഥാനപതിയും മറ്റ് എംബസി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ശരിയായ ചികിത്സയ്ക്കായി ബന്ധപ്പെട്ട ആശുപത്രികളുമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു

‘ഒരു വീട്‌ നമ്പറിൽ 327 വോട്ടുകൾ; CPIM വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നു’; എംകെ മുനീർ

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. മാറാട് ഒരു വീട്‌ നമ്പറിൽ 327 വോട്ടുകൾ ചേർത്തു. സി.പിഐഎം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയ്ക്കും മുസ്ലിം ലീഗ് പരാതി നൽകി. 49/49 എന്നതാണ് കെട്ടിട നമ്പർ. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവർത്തിക്കുന്നത്. വാടകയ്ക്ക് നൽകിയ കെട്ടിടമാണ് ഇത്. കെട്ടിട നമ്പർ വീടിന്റേതാണ്. എന്നാൽ പിന്നീട് ഇത് കോമേഴ്‌സ്യൽ പർപ്പസിനായി മാറ്റിയിരുന്നു. അങ്ങനെയാണ് ബാങ്കിന് പ്രവർത്തിക്കാൻ കെട്ടിടം വാടകയ്ക്ക് ലഭിച്ചത്.

മാറാട് 327 വോട്ടർമാർ ഉള്ള കെട്ടിട നമ്പറിൽ പ്രവർത്തിക്കുന്നത് സഹകരണ ബാങ്കാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. വോട്ട് ചേർക്കാൻ സി പി ഐഎമ്മിൻ്റെ കൃത്യമായ ഇടപെടൽ നടന്നു. സി.പിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥൻമാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും എം.എ റസാഖ് പറഞ്ഞു.