ശബരിമലയിൽ ചെരിപ്പിട്ട് കയറിയ പോലീസുകാരനെതിരെ നടപടി; ഡ്യൂട്ടിയിൽ നിന്ന് നീക്കി

0

ശബരിമല സന്നിധാനത്ത് ചെരിപ്പ് ധരിച്ച് കയറിയ പോലീസുകാരനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ചിങ്ങമാസ പൂജകൾക്കായി നട തുറന്ന ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനെയാണ് സംഭവത്തെത്തുടർന്ന് ക്യാമ്പിലേക്ക് തിരിച്ചയച്ചത്.

ശനിയാഴ്ച രാത്രി 8:45-ഓടെ സോപാനത്തിന് സമീപം വെളുത്ത ചെരിപ്പണിഞ്ഞ് നിൽക്കുകയായിരുന്ന രാജേഷിന്റെ ചിത്രം ഒരു അയ്യപ്പഭക്തൻ മൊബൈലിൽ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തു.

മഴ കാരണം ചെളി നിറഞ്ഞ സ്ഥലത്ത് നിന്ന് ഓടുന്നതിനിടയിൽ അബദ്ധത്തിൽ ചെരിപ്പ് ധരിക്കാൻ മറന്നുപോയതാണെന്ന് രാജേഷ് വിശദീകരണം നൽകി. എന്നാൽ, ഈ വിഷയത്തെ അതീവ ഗൗരവമായി കണക്കാക്കിയ പോലീസ്, ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള പോലീസ് ചീഫ് കോ-ഓർഡിനേറ്ററായ എ.ഡി.ജി.പി എസ്. ശ്രീജിത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ശബരിമലയിലെ നിയമങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായ ഈ പ്രവൃത്തി അച്ചടക്കലംഘനമായാണ് പോലീസ് കണക്കാക്കുന്നത്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡി

0

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി.

പതിനൊന്നുമാസം പ്രായമുള്ള പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കി; അയൽവാസിയായ പതിനഞ്ചുകാരൻ അറസ്റ്റിൽ

0

ലഖ്നൗ: പതിനൊന്നുമാസം പ്രായമുള്ള പെൺകുട്ടിയെ പതിനഞ്ചുകാരൻ ബലാത്സം​ഗം ചെയ്തു. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. അയൽവാസിയായ പെൺകുട്ടിയെയാണ് പ്രായപൂർത്തിയാകാത്ത ബാലൻ പീഡനത്തിനിരയാക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പതിനഞ്ചുകാരൻ പെൺകുട്ടിയെ കളിക്കാൻ കൂടെകൂട്ടുകയാണെന്നും പറഞ്ഞ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയത്.

വീടിനു സമീപത്ത് ചെറിയ പലചരക്ക് കട നടത്തുകയാണ് പെൺകുട്ടിയുടെ അച്ഛൻ. വീട്ടുകാർക്ക് പരിചിതനായ പ്രതി കുട്ടിയോടൊപ്പം കളിക്കാനായി ഇടക്കിടെ വീട്ടിൽ എത്താറുണ്ടായിരുന്നു. വ്യാഴാഴ്ച കുട്ടിയെ കളിക്കാൻ കൂടെക്കൂട്ടുകയാണെന്നും പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. വീട്ടിലെ സ്ഥിരം സന്ദർശകനായതിനാൽ മാതാപിതാക്കളും എതിർത്തില്ല.

എന്നാൽ പിന്നാലെ പെൺകുട്ടിയുടെ തുടർച്ചയായ കരച്ചിൽകേട്ട് മാതാപിതാക്കൾ പതിനഞ്ചുകാരന്റെ വീട്ടിലേക്കു ചെല്ലുകയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് മാതാപിതാക്കൾ കണ്ടത്. ഇവർ ബഹളം വച്ചതിന് പിന്നാലെ സമീപ പ്രദേശത്തുള്ളവരും സ്ഥലത്തെത്തി. എല്ലാവരും ചേർന്ന് പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പെൺകുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്തു. ബിഎൻഎസ് സെക്ഷൻ 65 (ബലാത്സംഗം), പോക്സോ നിയമത്തിലെ സെക്ഷൻ 5/6 എന്നിവ പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വെള്ളിക്കുളങ്ങര ഹാരിസന്‍ എസ്‌റ്റേറ്റിലെ ബംഗ്ലാവിന് നേരെ കാട്ടാന ആക്രമണം; അടുക്കള ഗ്രില്ല് തകര്‍ത്തു, അകത്തുണ്ടായിരുന്ന സാധന സാമഗ്രികൾ നശിപ്പിച്ചു

0

തൃശൂർ: വെള്ളിക്കുളങ്ങര ഹാരിസന്‍ എസ്‌റ്റേറ്റിൽ കാട്ടാന ആക്രമണം. ചൊക്കന ഹാരിസന്‍ എസ്‌റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിന് നേരെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ബംഗ്ലാവിന് പുറകിലെ അടുക്കളുടെ ഭിത്തിയിലുള്ള ഗ്രില്ല് ആന തകർക്കുകയും അടുക്കളയിൽ ഉണ്ടായിരുന്ന സാധനസാമഗ്രികള്‍ തുമ്പിക്കൈ കൊണ്ട് വലിച്ചു പുറത്തിടുകയും നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് ബംഗ്ലാവിന് നേരെ ആനയുടെ ആക്രമണമുണ്ടായത്.

ചൊക്കന എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ താമസിക്കുന്ന ബംഗ്ലാവില്‍ ആണ് ആനയുടെ ആക്രമണമുണ്ടായത്. ഗ്രില്ല് തകര്‍ത്ത ശേഷം തുമ്പിക്കൈ അകത്തിട്ട് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ആന പുറത്തേക്ക് വലിച്ചിട്ടു. അടുക്കളയിലുണ്ടായിരുന്ന മേശയും പുറത്തേക്ക് വലിച്ചിട്ടു. സംഭവസമയത്ത് ബംഗ്ലാവില്‍ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

അതേസമയം, മൂന്നാറിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല ഈസ്റ്റ് ഡിവിഷനിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളിന് നേരെയാണ് കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. സ്കൂളി​ന്റെ ജനൽ ചില്ലുകൾ തകർത്തു. തുടർന്ന് സ്റ്റോർ റൂമിന്‍റെ ഭിത്തി തകർക്കുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ അകത്താക്കുകയും ചെയതു. മൂന്ന് ആനകളാണ് പ്രദേശത്ത്​ നാശം വിതച്ചത്. 15 ദിവസത്തേക്ക് കരുതിയിരുന്ന ഭക്ഷ്യസാധനങ്ങളാണ് കാട്ടാനകൾ പൂർണമായും നശിപ്പിച്ചത്.

പ്രഥമാധ്യാപകന്‍റെ ക്വാർട്ടേഴ്‌സിനും കേടുപാടുവരുത്തി. മൂന്നാറിൽനിന്ന് ആർ.ആർ.ടി സംഘമെത്തി പരിശോധന നടത്തി. മുമ്പും സ്കൂളിനു നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. പടയപ്പയെന്ന കാട്ടാനയും ശല്യം തുടരുന്നുണ്ട്. ചെണ്ടുവര ഈസ്റ്റ്​ ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്.

‘പട്ടിക്കുവേണ്ടി സംസാരിക്കാൻ ആളുണ്ട്, പൈസ മുടക്കിയാൽ ഗോവിന്ദച്ചാമിക്ക് വരെ വക്കീലിനെ കിട്ടുന്ന നാടാണ് കേരളം’; തെരുവുനായ ശല്യത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം

0

തിരുവനന്തപുരം: കേരളത്തിൽ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം. കുട്ടികളുടെ അടക്കം നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാണ്ടായി എന്ന് പറഞ്ഞപോലെയാണ് എ.ബി.സി നിയമമെന്ന് ബിജു പ്രഭാകർ ഐഎഎസ് ( റിട്ട) പ്രതിഷേധത്തിൽ ആരോപിച്ചു. സർക്കാർ ഇതൊന്നും കാണുന്നിലെയെന്നും പ്രതിഷേധക്കാർ ചോദിച്ചു.

ചില വാക്സിൻ കമ്പനികളുടെ ലോബി സുപ്രീംകോടതിയിൽ വരെ വക്കീലന്മാരെ നിയമിച്ചിരിക്കുന്നു. ആൻ്റി റാബിസ് വാക്സിൻ ലോബി കേരളത്തിലും പ്രവർത്തിക്കുന്നു. പൈസ മുടക്കിയാൽ ഗോവിന്ദച്ചാമിക്ക് വരെ വക്കീലിനെ കിട്ടുന്ന നാടാണ് കേരളം. വിചാരണ തടവുകാർ ഇന്ത്യയിലെ ജയിലുകളിൽ പെരുകുകയാണ് ഇവർക്ക് വേണ്ടി സംസാരിക്കാൻ വക്കീലമാരില്ല, പക്ഷേ പട്ടിക്കുവേണ്ടി സംസാരിക്കാൻ ആളുണ്ടെന്നും അദ്ദേഹം പരിഹസിച്ചു

ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റി. സ്റ്റേ ആവശ്യം ഉന്നയിച്ചുള്ള ഹർജികളാണ് വിധി പറയാൻ മാറ്റിയത്. തെരുവുനായ് ശല്യം പരിഹരിക്കാൻ പാർലമെന്‍റ് നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങൾ അധികൃതർ ചെയ്യുന്നില്ല.

അതിന്‍റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുക തന്നെ വേണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവിനെതിരെ ഉയർന്ന പ്രതിഷേധങ്ങളിലും വിമർശനങ്ങളിലും കോടതി അതൃപ്തി രേഖപ്പെടുത്തി. തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന കർശന നിർദേശം ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 11നാണ് നൽകിയത്.

കേന്ദ്രത്തിൽ നിന്നുള്ള വാദങ്ങൾ മാത്രമേ കേൾക്കൂ എന്നും നായ പ്രേമികളുടെയോ മറ്റേതെങ്കിലും കക്ഷിയുടെയോ ഹർജികൾ ഈ വിഷയത്തിൽ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞിരുന്നതാണ്. പൊതുതാൽപ്പര്യത്തിന് വേണ്ടിയാണ് ചെയ്യുന്നത്. അതിനാൽ, ഒരു തരത്തിലുള്ള വികാരങ്ങളും ഇതിൽ ഉൾപ്പെടരുത്. എത്രയും വേഗം നടപടിയെടുക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞിരുന്നു. എല്ലാ പ്രദേശങ്ങളിൽ നിന്നും നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റുക. തൽക്കാലം, നിയമങ്ങൾ മറക്കണമെന്നും തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ നിർദ്ദേശിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയോട് അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ ജസ്റ്റിസ് പർദിവാല സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭിപ്രായം തേടി. തെരുവ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഡൽഹിയില്‍ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ മൃഗാവകാശ പ്രവർത്തകർ സ്റ്റേ ഓർഡർ നേടിയതിനെത്തുടർന്ന് പദ്ധതി സ്തംഭിച്ചു.

ഈ മൃഗസംരക്ഷണ പ്രവർത്തര്‍ക്ക് പേവിഷബാധയ്ക്ക് ഇരയായവരെ തിരികെ കൊണ്ടുവരാൻ കഴിയുമോ? തെരുവുകളെ നായ്ക്കളിൽനിന്ന് പൂർണ്ണമായും മുക്തമാക്കണമെന്നും തെരുവ് നായ്ക്കളെ ദത്തെടുക്കാൻ അനുവദിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ആളുകൾ നായയെ കുറച്ച് ദിവസത്തേക്ക് ദത്തെടുത്ത ശേഷം വീണ്ടും പുറത്തു വിടുമോ എന്ന ആശങ്ക സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ചു.

ഡൽഹി എൻസിആർ മേഖലയിലെ ദേശീയ തലസ്ഥാനമായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ പൗര അധികാരികളോട് ഉടൻ തന്നെ നായ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാനും തെരുവ് നായ്ക്കളെ മാറ്റാനും കോടതിയെ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ അഭയകേന്ദ്രങ്ങളിൽ നായ്ക്കളെ കൈകാര്യം ചെയ്യാനും വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പും നടത്താനും കഴിയുന്ന പ്രൊഫഷണലുകൾ ഉണ്ടായിരിക്കണമെന്നും നായ്ക്കളെ പുറത്തുവിടരുതെന്നും കോടതി പറഞ്ഞിരുന്നു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ദേശീയ തലസ്ഥാനത്ത് ആകെ 49 റാബിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ കാലയളവിൽ തലസ്ഥാനത്ത് 35,198 മൃഗങ്ങളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എല്ലാ വർഷവും ഏകദേശം 60,000 പേരുടെ ജീവൻ റാബീസ് അപഹരിക്കുന്നു.

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാലു പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു ഹൈക്കോടതി

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചതായി റിപ്പോർട്ട്. അൻസാർ, ബിലാൽ,റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ജസ്റ്റിസ് രാജ വിജയരാഘവൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നൽകി ഉത്തരവിട്ടത്.

അതേസമയം നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരാണ് ഇവരെന്നായിരുന്നു എൻഐഎയുടെ വാദം. 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് എൻഐഎ കേസ്.

അമ്പ്രെല്ല പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു

0

കൊച്ചി:വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് പുതുമയും നിറവുമേകി എക്സിക്യൂട്ടീവ് ഇവന്റ്സിന്റെ നേതൃത്വത്തിൽ ഏഴാമത് ‘ഫൺബ്രെല്ല’ ചിത്രരചനാ മത്സരം കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു നടന്നു. കേരളത്തിന്റെ മഴക്കാലം ആസ്പദമാക്കി നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള 8 ,9 ,10 ക്ലാസ്സുകളിലെ നിരവധി കുട്ടികൾ വെള്ള കുടകളിൽ നിറം ചാർത്തി.

ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ മത്സരം വൈകിട്ട് 4 മണിയോടെ സമാപിച്ചു. ഭവൻസ് വിദ്യാ മന്ദിർ, ഗിരിനഗറിലെ വിദ്യാർത്ഥിനിയായ തമന്ന എം.എസ്. ഒന്നാം സമ്മാനമായ 25,000/- രൂപ കരസ്ഥമാക്കി. പൂജ ലക്ഷ്മി എസ്., സെന്റ് പോൾസ് എച്ച്.എസ്, വിളയനാട് സ്കൂൾ, സൂരജ് പ്രകാശ്, സെന്റ് ജോസഫ് എച്ച്.എസ്., പിറവം സ്കൂൾ എന്നിവർക്കു യഥാക്രമം രണ്ടും , മൂന്നും സ്ഥാനങ്ങളും 10,000/- രൂപ, 5,000/- രൂപ സമ്മാന തുകകളും ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി.

ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി ഡോ. എൽസി ഉമ്മൻ (കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ), രാജു കനംപുഴ (എം.ഡി, എക്സിക്യൂട്ടീവ് ഇവന്റ്സ്), നിക്കി എസ്തർ (ക്ലസ്റ്റർ മാർക്കറ്റിംഗ് മാനേജർ, മാരിയറ്റ് ഹോട്ടൽ) എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ സര്ഗാത്മകതയ്ക്ക് പിന്തുണ നൽകികൊണ്ട് , ജോൺസ് അമ്പ്രെല്ല, ടൈറ്റിൽ പാർട്ണറായും മാരിയറ്റ് ഹോട്ടൽ, ഹോസ്പിറ്റാലിറ്റി പാർട്ണറായും പരിപാടിയിൽ പങ്കെടുത്തു.
മലയാള മനോരമ, ക്രാഫ്റ്റ് സ്റ്റേഷൻ, റോയൽ ഡ്രൈവ്, ഇവൻസ്റ്റോർ, ദ ഡിസേർട്ട് ലോഞ്ച് എന്നീ സ്ഥാപനങ്ങളും പരിപാടിയിൽ പങ്കാളികളായി.

Photo caption: ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് എൽസി ഉമ്മൻ, എക്സിക്യൂട്ടീവ് ഇവന്റ്സ് എം.ഡി. രാജു കനംപുഴ, ക്ലസ്റ്റർ മാർക്കറ്റിംഗ് മാനേജർ നിക്കി എസ്തർ, മാരിയറ്റ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് ബാബു, ഇവന്റീവ് ഇവന്റ്സ് സരിത, ക്രാഫ്റ്റ് സ്റ്റേഷൻ മന്‍മോഹൻ ഹാരിദാസ് എന്നിവർ

കേരള ഫിലിം ചേംബർ തിരഞ്ഞെടുപ്പ്; സാന്ദ്രാ തോമസിന്റെ പത്രിക സ്വീകരിച്ചു; അന്തിമ പോരാട്ട ചിത്രം വ്യക്തമായി

0

കൊച്ചി: കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് തിരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് സാന്ദ്രാ തോമസ് നൽകിയ പത്രിക സ്വീകരിച്ചു. ഇതോടെ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരചിത്രം കൂടുതൽ വ്യക്തമായി. നിലവിൽ, സെക്രട്ടറി സ്ഥാനത്തേക്ക് എതിരാളികളില്ലാതെ സോണി തോമസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ മത്സരിപ്പിക്കാതിരിക്കാൻ ചില കോണുകളിൽ നിന്ന് ശ്രമങ്ങൾ നടന്നുവെന്ന് സജി നന്ത്യാട്ട് ആരോപിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചതോടെ അത്തരം ശ്രമങ്ങൾ വിജയിച്ചില്ലെന്ന് വ്യക്തമായി. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ 47 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുക്കേണ്ടത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രധാന മത്സരാർത്ഥികളിൽ സജി നന്ത്യാട്ടിന് പുറമെ അനിൽ തോമസ്, ശശി അയ്യഞ്ചിറ എന്നിവരുമുണ്ട്. ചൊവ്വാഴ്ചയും പത്രികകളുടെ സൂക്ഷ്മ പരിശോധന തുടർന്നേക്കാം. ഓഗസ്റ്റ് 27-നാണ് വോട്ടെടുപ്പ് നടക്കുക.

ട്രംപിന്റെ അധിക തീരുവ മൂലം തിരുപ്പൂർ വസ്ത്ര നിർമാണ- കയറ്റുമതി മേഖല പ്രതിസന്ധിയിൽ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

0

ചെ​ന്നൈ: ഇ​ന്ത്യ​യ്ക്കുമേൽ ഡോ​ണ​ൾ​ഡ് ട്രം​പ് ഏർപ്പെടുത്തിയ അധിക തീ​രു​വ മൂലം തി​രു​പ്പൂ​ർ വ​സ്ത്ര നി​ർ​മാ​ണ- ക​യ​റ്റു​മ​തി മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. ഈ സാഹചര്യത്തിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ക​ത്ത​യ​ച്ചു. ഉ​യ​ർ​ന്ന ക​യ​റ്റു​മ​തി ചു​ങ്കം കാ​ര​ണം ത​മി​ഴ്‌​നാ​ട്ടി​ലെ 20,000 ഫാ​ക്ട​റി​ക​ളെ​യും 30 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​യു​മാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ്റ്റാ​ലി​ൻ ക​ത്തി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം, ഇ​ന്ത്യ​യു​ടെ മൊ​ത്തം 433.6 ബി​ല്യ​ൺ ഡോ​ള​റി​ന്റെ ച​ര​ക്ക് ക​യ​റ്റു​മ​തി​യു​ടെ 20 ശ​ത​മാ​നം അ​മേ​രി​ക്ക​യി​ലേ​ക്കാ​യി​രു​ന്നെ​ങ്കി​ൽ, ത​മി​ഴ്‌​നാ​ടി​ന്റെ 52.1 ബി​ല്യ​ൺ ഡോ​ള​റി​ന്റെ ച​ര​ക്ക് ക​യ​റ്റു​മ​തി​യു​ടെ 31 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യി​ലേ​ക്കാ​യി​രു​ന്നു. ടെ​ക്സ്റ്റൈ​ൽ മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 75 ല​ക്ഷം പേ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. താ​രി​ഫ് വ​ർ​ധ​ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കും. – സ്റ്റാ​ലി​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

2,500 ക​യ​റ്റു​മ​തി​ക്കാ​രും 20,000 വ​സ്ത്ര നി​ർ​മാ​ണ യൂ​നി​റ്റു​ക​ളു​മു​ള്ള തി​രു​പ്പൂ​ർ എ​ക്‌​സ്‌​പോ​ർ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യു​ടെ നി​റ്റ്‌​വെ​യ​ർ ക​യ​റ്റു​മ​തി​യു​ടെ 68 ശ​ത​മാ​ന​വും സം​ഭാ​വ​ന ചെ​യ്യു​ന്നു​ണ്ടെ​ന്നും താ​രി​ഫ് ഉ​യ​ർ​ത്തി​യ​തി​നാ​ൽ ക​യ​റ്റു​മ​തി ഓ​ർ​ഡ​റു​ക​ൾ റ​ദ്ദാ​യി​രി​ക്ക​യാ​ണെ​ന്നും സം​ഘ​ട​ന​യു​ടെ ജോ. ​സെ​ക്ര​ട്ട​റി കു​മാ​ർ ദു​രൈ​സാ​മി പ​റ​ഞ്ഞു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യ യാത്ര; പദ്ധതി ഉദ്ഘാടനം ചെയ്ത് 30 മണിക്കൂറിനുള്ളിൽ യാത്ര ചെയ്തത് 12 ലക്ഷം സ്ത്രീകൾ

0

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന സ്ത്രീ ​ശ​ക്തി പ​ദ്ധ​തി വൻവിജയം. ആ​ഗസ്റ്റ് 15 ന് ഉ​ദ്ഘാ​ട​നം ചെ​യ്ത പദ്ധതി വെറും 30 മ​ണി​ക്കൂ​റുകൾ പിന്നിടുമ്പോൾ യാത്ര ചെയ്തത് 12 ല​ക്ഷം സ്ത്രീ​ക​ൾ. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (എ.​പി.​എ​സ്.​ആ​ർ.​ടി.​സി) ബ​സു​ക​ളി​ലാണ് സൗജന്യ യാത്ര.

പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ആ​ദ്യ ദി​വ​സം ത​ന്നെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ഞ്ചു കോ​ടി രൂ​പ വ​രെ ലാ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ആ​ന്ധ്ര നി​വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ട്രാ​ൻ​സ് വ്യ​ക്തി​ക​ൾ​ക്കും എ.​പി.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​യാ​യ സ്ത്രീ ​ശ​ക്തി ആ​ഗ​സ്റ്റ് 15നാ​ണ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ രണ്ട് ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

0

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ബിജെപി നേതാക്കളെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. സുരേഷ് ഗോപി പുലിപല്ല് കൊണ്ടുള്ള മാല ധരിച്ച് തൃശൂരിൽ എത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് ബിജെപി നേതാക്കളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് പ്രവർത്തകനായ എ.എ. മുഹമ്മദ് ഹാഷിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് ചോദ്യം ചെയ്യുക.

പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പാർട്ടി നേതാക്കൾക്ക് ഈ ആഴ്ച മൊഴി രേഖപ്പെടുത്താൻ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയേക്കും. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പുള്ളിപ്പുലിയുടെ പല്ല്, വന്യജീവികളുടെ മറ്റ് ശരീര ഭാ​ഗങ്ങൾ എന്നിവ ധരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഹാഷിം പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ഇതുസംബന്ധിച്ച് വനംവകുപ്പ് ഹാഷിമിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പുലിപ്പല്ല് എന്ന് സംശയിക്കുന്ന മാല ധരിച്ച് ഗോപി സ്വരാജ് റൗണ്ടിലൂടെ നടക്കുന്നതിന്റെ വാർത്താ വീഡിയോ ക്ലിപ്പുകൾ ഹാഷിം വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. സുരേഷ് ​ഗോപിയുടെ ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ ആണെന്ന് ഹാഷിം തിരിച്ചറിഞ്ഞിരുന്നു. മറ്റേയാളുടെ പേര് വെളിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും, തനിക്ക് തിരിച്ചറിയാവുന്ന ആളാണെന്ന് പരാതിക്കാരൻ പറഞ്ഞിരുന്നു. സുരേഷ് ​ഗോപി ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റ് സംബന്ധിച്ച് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കൾക്ക് എന്തെങ്കിലും വിവരങ്ങൾ അറിയാമോ എന്നറിയാനാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

കണ്ണൂരിൽ നടന്ന ഒരു പൊതുപരിപാടിയിലും മന്ത്രി പുലിയുടെ പല്ല് കൊണ്ടുണ്ടാക്കിയ ആഭരണം ധരിച്ചതായി കണ്ടതായി പരാതിക്കാരൻ സൂചിപ്പിച്ചിരുന്നു. സംശയിക്കപ്പെടുന്ന ആഭരണം പിടിച്ചെടുക്കണമെന്നും അതിന്റെ നിർമ്മാണ കാലാവധി ഉറപ്പാക്കണമെന്നും ഹാഷിം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.