പെഷാവർ: പാകിസ്താനിൽ പിക്നിക് സംഘത്തിനുനേരെ അജ്ഞാതൻ വെടിയുതിർത്തു. ഒരു കുടുംബത്തിലെ 7 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്ക്. ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റയാളെ പെഷവാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തണ്ട ഡാമിൽ പിക്നിക് കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരും പരിക്കേറ്റയാളും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമായിട്ടില്ല

