‘അവൾ വളരെ വേഗം വളർന്നു’, മകളേക്കുറിച്ച് ആമിർ ഖാൻ; ഫാദേഴ്സ് ഡേയിൽ ഹൃദ്യമായ വിഡിയോയുമായി ഐറയും

0

ഈ വർഷം ജനുവരിയിലായിരുന്നു ആമിർ ഖാന്റെ മകൾ ഐറ ഖാനും നുപൂറും തമ്മിലുള്ള വിവാഹം. വിശേഷ ദിവസങ്ങളിലെല്ലാം തന്റെ വിവാഹ ദിനത്തിൽ നിന്നുള്ള മനോഹര നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട് ഐറ. ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ ആമിർ ഖാന് ആശംസകൾ നേർന്നിരിക്കുകയാണ് ഐറ.(‘She grew up too fast’,Aamir Khan on daughter; Aira with a heartwarming video on Father’s Day,)

തന്റെ വിവാഹദിനത്തിൽ നിന്നുള്ള വൈകാരികമായ ഒരു വീ‍ഡിയോ പങ്കുവച്ചാണ് ഐറ ഫാദേഴ്സ് ഡേ ആശംസ നേർന്നിരിക്കുന്നത്. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ആമിർ ഖാനും മുൻ ഭാര്യ കിരൺ റാവുവും ഗാനം ആലപിക്കുന്നതും കാണാം. ‘അവൾ വളരെ വേഗം വളർന്നു. എന്നേക്കാൾ വേഗമാണ് അവൾ വളർന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങൾ’- ആമിർ ഖാൻ വീഡിയോയിൽ പറഞ്ഞു.മകൾക്കൊപ്പം നൃത്തം ചെയ്യുകയും കൈയ്യിൽ മെഹന്ദി ഇട്ടുകൊടുക്കുകയുമൊക്കെ ചെയ്യു‌ന്ന ആമിറിനേയും വീഡിയോയിൽ കാണാം. വളരെ വികാരാധീനനായാണ് ആമിറിനെ ദൃശ്യങ്ങളിൽ കാണാനാവുക. നിരവധി പേരാണ് ഐറ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഇതുപോലെയൊരു അച്ഛനെ കിട്ടിയത് ഭാഗ്യമാണെന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.

Leave a Reply