വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ചു തെറിപ്പിച്ച കേസ്: പ്രതി പിടിയില്‍

0

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ എസ്‌ഐ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍. കാര്‍ ഓടിച്ചിരുന്ന അലന്‍ എന്ന 19 കാരനെ പട്ടാമ്പിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃത്താല പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.(Case where SI was run over by car during vehicle inspection: Accused arrested,)

പട്ടാമ്പിയിലെ ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു അലന്‍ ഒളിച്ചിരുന്നത്. അലന്‍ പോയ വാഹനത്തിന്റെ റൂട്ടുകള്‍ പൊലീസ് ട്രാക്ക് ചെയ്തിരുന്നു. അങ്ങനെയാണ് അലന്റെ ഒളിവിടത്തിലെത്തിയത്. ഇയാളെ തൃത്താല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലൻ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്‌റ്റേഷനിലെ എസ്‌ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് അലന്‍ കടന്നുകളഞ്ഞത്.

പരുതൂർമംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ അലൻ ഒളിവിൽ പോകുകയായിരുന്നു.

Leave a Reply