ഒറ്റ ക്ലിക്ക്, വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കിടാം, അപ്‌ഡേറ്റ്

0

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കിടാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ മീഡിയ ഷെയറിങ് എളുപ്പത്തില്‍ സാധ്യമാക്കുന്നതാണ് ഫീച്ചര്‍. വാട്‌സ്ആപ്പില്‍ പങ്കിടുന്ന സ്റ്റാറ്റസുകള്‍ ഇന്‍സ്ഗ്രാം സ്‌റ്റോറിയില്‍ കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

ഫീച്ചര്‍ നിലവില്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. ഫീച്ചര്‍ അടുത്ത അപ്‌ഡേറ്റില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാമില്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടണമെങ്കില്‍ ഉപയോക്താക്കള്‍ ക്രോസ്-പോസ്റ്റിംഗ് ഓപ്ഷന്‍ ആക്ടീവ് ആക്കേണ്ടതുണ്ട്.ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ആക്റ്റിവേഷന്‍ ഫീച്ചര്‍ ഒഴിവാക്കാനാകും, കൂടാതെ അവരുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഓഡിയന്‍സ് സെറ്റിങ്‌സ് വഴി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഉള്ളടക്കത്തിന്റെ വിസിബിലിറ്റി നിയന്ത്രിക്കാനും കഴിയും.

വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് നേരിട്ട് പങ്കിടുന്നത് എളുപ്പമാക്കുന്നതിലൂടെ ഈ ഫീച്ചര്‍ ഒന്നിലധികം പ്ലാറ്റ്ഫോമുകളിലേക്ക് നീട്ടും. വാട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും വെവ്വേറെ അപ്ഡേറ്റുകള്‍ പോസ്റ്റുചെയ്യുന്നതിനുപകരം, ഉപയോക്താക്കള്‍ക്ക് ഒറ്റ സ്‌റ്റെപ്പില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here