‘സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്, അവരെ നേരിടാൻ ആർക്കും ധൈര്യമില്ല’: ഉണ്ണി മുകുന്ദൻ

0

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. പ്രഖ്യാപിച്ചതു മുതൽ ചിത്രത്തിനെതിരെ വിമർശനം ശക്തമായിരുന്നു. ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രം എന്നായിരുന്നു ആരോപണം. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് ചിത്രത്തിലുണ്ടെന്ന് തെളിയിച്ചാൽ താൻ ഈ പണി അവസാനിപ്പിക്കുമെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ

‘ജയ് ഗണേഷ്’ എന്ന സിനിമയുടെ ഗൾഫ് റിലീസ് സംബന്ധിച്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. ജയ് ഗണേഷിൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലുമില്ല. ഉണ്ടെന്ന് തെളിയിച്ചാൽ താൻ ഈ പണി അവസാനിപ്പിക്കാം- താരം പറഞ്ഞു.

ഒരു സിനിമയുടെ പേരിൽ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ എന്നും താരം ചോദിച്ചു. സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി വിളിച്ചപ്പോൾ ആ പരിപാടിയിൽ പോയി പങ്കെടുക്കുക മാത്രമാണ് താൻ ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. വീൽചെയറിൽ ഇരിക്കുന്ന ഗണേഷ് എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here