ട്രെയിനില്‍ ടിക്കറ്റെടുക്കാതെ റിസര്‍വ്ഡ് സീറ്റില്‍ യാത്ര, മാറാന്‍ പറഞ്ഞിട്ടും തയ്യാറാകാതെ സ്ത്രീ; വീഡിയോ വൈറല്‍

0

ന്യൂഡല്‍ഹി: ട്രെയിനില്‍ ടിക്കറ്റെടുക്കാതെ, മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ യാത്ര ചെയ്യുകയും മാറിക്കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്ത സ്ത്രീയുടെ വീഡിയോ വൈറല്‍. സീറ്റ് മാറാന്‍ ആവശ്യപ്പെട്ട യാത്രക്കാരോട് തിരിച്ച് തര്‍ക്കിക്കുകയും താന്‍ റെയില്‍വെ ജീവനക്കാരിയാണെന്നും അതുകൊണ്ട് ഈ സീറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഷോണി കപൂര്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

സംഭവത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും സ്ത്രീ മാറിക്കൊടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ സംഭവം എന്ന് നടന്നുവെന്നോ സ്ഥലമോ വ്യക്തമായിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നേരിട്ട് പരാതിപ്പെടാമെന്നും ഇതിനായി 139 ഡയല്‍ ചെയ്യാനും റെയില്‍വെ നിര്‍ദേശിച്ചു.യാത്രാ വിവരങ്ങള്‍ പങ്കിടാനും യാത്രക്കാരോട് റെയില്‍വെ അഭ്യര്‍ഥിക്കുന്നുണ്ട്. നിരവധി ആളുകളാണ് വിഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. ടിക്കറ്റെടുക്കാത്ത ആളുകള്‍ റിസര്‍വ് ചെയ്ത ആളുകളെ ശല്യം ചെയ്യുന്ന നിരവധി വീഡിയോകള്‍ ഈയിടെയായി പുറത്തുവരുന്നുണ്ട്. സീറ്റ് മാറാന്‍ ആവശ്യപ്പെടുന്ന പുരുഷന്റെ ക്ഷമയെ അഭിനന്ദിക്കേണ്ടതാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here