ന്യൂഡല്‍ഹി: സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. ലഖ്‌നൗവിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അന്ത്യം.സിപിഐ ദേശീയ സെക്രട്ടറിയായിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായ അദ്ദേഹം ഒരു മാസമായി ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറിയാണ്. 1977 ല്‍ ലഖ്‌നൗ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഞ്ജാന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമാകുന്നത്.
