‘ധ്യാനേ, ബേസിൽ ബാറിൽ അല്ല’; മച്ചാൻ വേറെ ലെവൽ ചർച്ചയിലാണെന്ന് ബെന്യാമിൻ

0

വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രമോഷനോടെയാണ് ധ്യാൻ ശ്രീനിവാസന്റേയും ബേസിൽ ജോസഫിന്റേയും തമ്മിലടി സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചിത്രം റിലീസായതിനു പിന്നാലെ ബേസിലിനെ ട്രോളിക്കൊണ്ട് ധാൻ രംഗത്തെത്തിയിരുന്നു. തന്റെ പ്രകടനം കണ്ട് തകർന്ന് ധ്യാൻ തൃശൂരിലെ ഏതോ ലോഡ്ജിൽ ഇരുന്ന് മദ്യപിക്കുകയാണ് എന്നാണ് ധ്യാൻ പറഞ്ഞത്. ഇപ്പോൾ ധ്യാനിന് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ രംഗത്തെത്തിയിരിക്കുകയാണ്.

ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബെന്യാമിന്റെ കുറിപ്പ്. തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസിൽ തൃശൂരിൽ എവിടെയോ ബാറിലാണെന്ന് – ധ്യാൻ. ചുമ്മാ, താനിവിടെ വേറെ ലവൽ ചർച്ചയിലാണെന്ന് മച്ചാൻ–ബെന്യാമിൻ കുറിച്ചു. എഴുത്തുകാരൻ ജിആർ ഇന്ദുഗോപനേയും ചിത്രത്തിൽ കാണാം.

ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം വൻ വിജയമായി തിയറ്ററിൽ മുന്നേറുകയാണ്. അതിനിടെ ശേഷം ബെന്യാമിന്റെ സാഹിത്യ സൃഷ്ടികൾ പുതിയ സിനിമയ്ക്കായി ആലോചിക്കുന്ന സംവിധായകർ നിരവധിയാണ്. അതുകൊണ്ടുതന്നെ ബെന്യാമിൻ- ബേസിൽ ജോസഫ് കൂടിക്കാഴ്ച സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലാണോ അടുത്ത സിനിമയാകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.അതിനിടെ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിലെത്തിയ വർഷങ്ങൾക്ക് ശേഷം മികച്ച അഭിപ്രായമാണ് നേടുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here