കാനഡയിൽ ഇനി ‘മമ്മൂക്ക’ കുതിച്ചു പായും; പുതിയ കാറിന് സൂപ്പർതാരത്തിന്റെ പേര് നൽകി മധുരരാജ നിർമാതാവ്

0

മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റുകളിൽ ഒന്നാണ് വൈശാഖിന്റെ മധുര രാജ. നെൽസൺ ഐപ്പാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകിയിരിക്കുകയാണ് നെൽസൺ ഐപ്പ്. അദ്ദേഹത്തിന്റെ മകൻ കാനഡയിൽ വാങ്ങിയ പുതിയ കാറിന്റെ നമ്പർ പ്ലേറ്റിലാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്.

ഫെയ്സ്ബുക്കിലൂടെ നെൽസൺ തന്നെയാണ് പുതിയ കാറിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമിൽ നിന്നുള്ളതാണ് ചിത്രം. എന്തായാലും കാനഡയിലെ മമ്മൂക്ക കാർ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെക്കുന്നത്.മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെൽസൺ നിർമ്മിച്ചിട്ടുണ്ട്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ ആണ് ആദ്യ നിർമ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here