സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; ആയുധശേഖരം പിടിച്ചെടുത്തു

0

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ആയുധ ശേഖരവും പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ജില്ലാ റിസര്‍വ് ഗാര്‍ഡും സിആര്‍പിഎഫും കോബ്ര യൂണിറ്റും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിധിയെഴുതുന്ന ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് ബീജാപ്പുര്‍. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലെന്ദ്ര ഗ്രാമത്തിനടുത്തുള്ള വനമേഖലയില്‍ രാവിലെ 6 മണിയോടെയാണ് വെടിവയ്പ് നടന്നത്.

വെടിവയ്പിന് ശേഷം സംഭവസ്ഥലത്തവച്ച് നാല് മൃതദേഹങ്ങളും ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു. പിന്നീട് ഇവിടെ വച്ച് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയെന്നും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും ഐജി പറഞ്ഞു.മാര്‍ച്ച് 27 ന് ബീജാപൂരിലെ ബസഗുഡ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഈ വര്‍ഷം ഇതുവരെ 41 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here