അനിമൽ 2 വരുന്നു; 2026ൽ ചിത്രീകരണം ആരംഭിക്കും, ആദ്യഭാഗത്തെക്കാൾ ഭീകരമാക്കാൻ സംവിധായകൻ

0

രൺബീർ സിംഗ് നായകനായി എത്തിയ അനിമലിന് രണ്ടാം ഭാഗം ഒരുക്കാനുള്ള തെയ്യാറെടുപ്പിലാണ് സംവിധായകൻ സന്ദീപ് റെഡ്ഡി. ചിത്രത്തിന്റെ സ്ക്രിപ് ഏതാണ് പൂർണമായെന്നും ചിത്രീകരണം 2026ലേക്ക് തുടങ്ങുമെന്നും സംവിധായകൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗം അൽപം കൂടി ഭീകരമായിരിക്കുമെന്നും സന്ദീപ് റെഡ്ഡി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സ്ത്രീവിരുദ്ധതയുടെയും അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരത്താലും ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമായിരിക്കും അനിമല്‍. തെന്നിന്ത്യൻ താരം രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.100 കോടി മുതൽ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്‌സ് ‌ഓഫീസിൽ നിന്നും വാരിയത്. ബോബി ഡിയോള്‍ വില്ലനായി എത്തിയ ചിത്രത്തിൽ അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ വിമർശിച്ച് പ്രമുഖരടക്കം നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. അതേസമയം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്റെ സിനിമയെ കടന്നാക്രമിക്കുന്നത് ഇരട്ടതാപ്പാണെന്നായിരുന്നു സംവിധായകൻ സന്ദീപ് റെഡ്ഡി പ്രതികരിച്ചത്.

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here