എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; പ്ലസ് ടു നാളെ

0

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. ഇന്നു നടക്കുന്ന സാമൂഹ്യശാസ്ത്രം വിഷയത്തോടെയാണ് പരീക്ഷ അവസാനിക്കുന്നത്. മൂല്യ നിര്‍ണയം എപ്രില്‍ മൂന്നിന് ആരംഭിക്കും.ഏപ്രില്‍ 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിര്‍ണയം നടത്തുക.

മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. നാളെയാണ് പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്നത്.

Leave a Reply