ചൂടത്ത് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാമോ? ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദേശം ഇങ്ങനെ

0

കൊച്ചി: സംസ്ഥാനത്ത് ശക്തമായ ചൂടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശക്തമായ ചൂടുള്ള സാഹചര്യത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ ഈ സമയം ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നത് ഉചിതമാണോ?

ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണുള്ളത്. അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നതുകൊണ്ട് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് ഒരു കൂട്ടരുടെ പ്രചരണം. ഭൂരിഭാഗവും ഈ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുന്നവരാണ്.

എന്നാല്‍ രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഫുള്‍ടാങ്ക് പെട്രോള്‍ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ പറയുന്നു.വാഹന നിര്‍മാതാക്കള്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലത്ത വാഹനങ്ങള്‍ അവര്‍ പുറത്തിറക്കില്ല. വാഹനത്തില്‍ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവില്‍ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്നും ഇതിന് ചൂടെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസമില്ലെന്നും ഐഒസി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here