മധുരയില്‍ വൻ മയക്കുമരുന്ന് വേട്ട; ട്രെയിനില്‍ നിന്നും പിടിച്ചത് 30 കിലോ മെത്തഫെറ്റാമിന്‍

0

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഏകദേശം 160 കോടി രൂപയുടെ മെത്താഫെറ്റാമിന്‍ പിടികൂടിയത്. ചെന്നൈ-എഗ്മൂര്‍- ചെങ്കോട്ട പൊതിഗൈ എക്‌സ്പ്രസില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.ചെന്നൈ സ്വദേശിയില്‍ നിന്നാണ് 30 കിലോ മെത്താഫെറ്റാമിന്‍ പിടിച്ചെടുത്തത്. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മധുര റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ ഇയാളെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply