കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

0

കൊല്ലം: കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് തടി ലോറി പൊട്ടിച്ച കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ് കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറിയുമായി കരുനാഗപ്പള്ളി സിഐയ്ക്ക് മുന്നിൽ എത്തിയാണ് ഡ്രൈവർ കീഴടങ്ങിയത്. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു.

മനുഷ്യ ജീവനു ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാർ ലോറി തടഞ്ഞു വച്ച് വിവരം അറിയിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്.

തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളിൽ കുരുങ്ങി വളാലിൽ മുക്കിൽ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply