പണം യാത്ര ചെയ്ത ദൂരത്തിന് മാത്രം, ടോള്‍ ബൂത്തില്‍ ഇനി കാത്തുകിടക്കേണ്ട; ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ഉടന്‍

0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി, പകരം വാഹനങ്ങളില്‍നിന്ന് യാന്ത്രികമായി ടോള്‍ പിരിക്കുന്ന സംവിധാനം രാജ്യത്തു നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ചോദ്യത്തിന് മറുപടിയായി രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണു ടോള്‍ പിരിക്കുക എന്നും അദ്ദേഹം അറിയിച്ചു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ടോള്‍ ഈടാക്കും. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതു വഴിയുള്ള സമയ, ഇന്ധന നഷ്ടം ഇതോടെ ഒഴിവാകും. ദേശീയപാതയില്‍ വാഹനം സഞ്ചരിക്കുന്ന ഭാഗത്തിനു മാത്രമുള്ള ടോള്‍ ആയിരിക്കും പിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഞങ്ങള്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കും. ടോള്‍ ബൂത്തുകളും സ്റ്റോപ്പുകളും ഉണ്ടാകില്ല. ടോള്‍ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് നിന്നും പുറത്തുകടക്കുന്നിടത്ത് നിന്നും നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ ക്ലിക്ക് ചെയ്യും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം സ്വയമേവ കുറയ്ക്കും. ഉപയോക്താക്കള്‍ യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം പണം നല്‍കണം. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഈ പദ്ധതി ആരംഭിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’- മന്ത്രി പറഞ്ഞു.

Leave a Reply