പഠിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിക്ക് മൂന്നുവര്‍ഷം തടവ്, പതിനായിരം രൂപ പിഴ

0

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം തടവ്. പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. മണക്കാട് ഐരാണിമുട്ടം സ്വദേശി ഷിബുകുമാറിനെ (49) ആണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.

2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഷിബു മുമ്പ് പലപ്പോഴും കുട്ടിയോട് അശ്ലീലചുവയോടെ സംസാരിക്കുമായിരുന്നു. സംഭവദിവസം പരീക്ഷയ്ക്കായി കുട്ടി പഠിച്ചുകൊണ്ടിരിക്കെ പ്രതി വീടിന് പുറത്തു നിന്നും വിളിച്ചു.ശബ്ദം കേട്ട് ജനലിലൂടെ നോക്കിയ പെണ്‍കുട്ടിയെ പ്രതി മുണ്ടുപൊക്കി കാണിക്കുകയും അശ്ലീല വാക്കുകള്‍ പറയുകയുമായിരുന്നു. കുട്ടിയുടെ അമ്മൂമ്മ വഴക്കുപറഞ്ഞതോടെയാണ് പ്രതി വീട്ടില്‍ നിന്നും പോയത്. പ്രതി പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Leave a Reply